x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ ക​ന​ത്ത മ​ഴ​യും ആ​ലി​പ്പ​ഴ വീ​ഴ്ച​യും; ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് ആ​ശ്വാ​സം


Published: April 30, 2026 04:38 PM IST | Updated: April 30, 2026 04:38 PM IST

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഉ​ഷ്ണ​ത​രം​ഗ​ത്തി​ൽ വെ​ന്തു​രു​കി​യ ഡ​ൽ​ഹി-​എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യും ആ​ലി​പ്പ​ഴ വീ​ഴ്ച​യും. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് മ​ണി​യോ​ടെ ന​ഗ​ര​ത്തി​ലെ ആ​കാ​ശം ഇ​രു​ള​ട​യു​ക​യും പി​ന്നാ​ലെ ശ​ക്ത​മാ​യ കാ​റ്റോ​ടു കൂ​ടി​യ മ​ഴ​യെ​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ ന​ഗ​ര​വാ​സി​ക​ൾ​ക്ക് ചൂ​ടി​ൽ നി​ന്ന് വ​ലി​യ ആ​ശ്വാ​സ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ച്ച​യ്ക്ക് മൂ​ന്ന് മ​ണി​യോ​ടെ ഡ​ൽ​ഹി​യി​ലും സ​മീ​പ ന​ഗ​ര​ങ്ങ​ളി​ലും ആ​കാ​ശം ഇ​രു​ണ്ട് ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ആ​രം​ഭി​ച്ചു. ഡ​ൽ​ഹി​ക്ക് പു​റ​മേ ഗാ​സി​യാ​ബാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ൻ​സി​ആ​ർ മേ​ഖ​ല​ക​ളി​ൽ മ​ഴ​യ്ക്കൊ​പ്പം ആ​ലി​പ്പ​ഴ വീ​ഴ്ച​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ് നേ​ര​ത്തെ ത​ന്നെ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്ര​വ​ചി​ച്ചി​രു​ന്നു. ക​ടു​ത്ത ചൂ​ടി​ൽ വ​ല​ഞ്ഞി​രു​ന്ന ജ​ന​ങ്ങ​ൾ​ക്ക് പെ​ട്ടെ​ന്നു​ണ്ടാ​യ ഈ ​കാ​ലാ​വ​സ്ഥാ മാ​റ്റം വ​ലി​യ ആ​ശ്വാ​സ​മാ​ണ് പ​ക​രു​ന്ന​ത്.

Tags : Delhi Rain Latest News

Recent News

Corehub Up