x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടു​കാ​ർ നി​ശ്ച​യി​ച്ച വി​വാ​ഹ​ത്തി​ന് വി​സ​മ്മ​തം; മ​ക​ളെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പി​താ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 21, 2026 10:43 AM IST | Updated: October 21, 2026 10:44 AM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: വീ​ട്ടു​കാ​ർ ഉ​റ​പ്പി​ച്ചു ന​ൽ​കി​യ വി​വാ​ഹ​ത്തി​ന് വി​സ​മ്മ​തി​ച്ച് പ്ര​ണ​യി​ച്ച യു​വാ​വി​നൊ​പ്പം ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ച്ച മ​ക​ളു​ടെ ത​ല​യ്ക്ക് വെ​ടി​യു​തി​ർ​ത്ത പി​താ​വ് പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മെ​യ്ൻ​പു​രി ജി​ല്ല​യി​ലെ ഭോ​ങ്കാ​വി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന പ​ത്തൊ​ൻ​പ​തു​കാ​രി​യാ​യ മ​ക​ളു​ടെ നേ​രെ​യാ​ണ് പി​താ​വ് അ​സി​ൻ ഖാ​ൻ (48) വെ​ടി​യു​തി​ർ​ത്ത​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പെ​ൺ​കു​ട്ടി​ക്ക് മ​റ്റൊ​രു യു​വാ​വു​മാ​യി പ്ര​ണ​യ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ന​വം​ബ​ർ 19-ന് ​കു​ടും​ബം മ​റ്റൊ​രു യു​വാ​വു​മാ​യി ഇ​വ​രു​ടെ വി​വാ​ഹം നി​ശ്ച​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ബ​ന്ധ​ത്തി​ന് പെ​ൺ​കു​ട്ടി എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കു​ക​യും പ്ര​ണ​യി​ച്ച​യാ​ളെ മാ​ത്ര​മേ വി​വാ​ഹം ക​ഴി​ക്കൂ എ​ന്ന് നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ത​ല​യ്ക്ക് നേ​രെ പി​താ​വ് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. മു​റി​യി​ൽ നി​ന്ന് വെ​ടി​യൊ​ച്ച കേ​ട്ട് ഓ​ടി​യെ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ന്ന മ​ക​ളെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങാ​ൻ പോ​വു​ന്ന​തി​നി​ടെ​യാ​ണ് അ​സി​ൻ ഖാ​നെ പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Arrest Marriage Father Shoot Kill

Recent News

Corehub Up