കോൽക്കത്ത: ബംഗാളിൽ 225 സീറ്റ് നേടി തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി.
ബാല്ലിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻകൂടിയായ അഭിഷേക്.
“ആദ്യ ഘട്ടത്തിൽത്തന്നെ തങ്ങൾ സെഞ്ചുറി പിന്നിട്ടു. രണ്ടാം ഘട്ടം കഴിയുന്പോഴേക്കും ഡബിൾ സെഞ്ചുറി പൂർത്തിയാക്കും.
225 സീറ്റിൽ കുറയാതെ നേടും”-അഭിഷേക് ബാനർജി പറഞ്ഞു. 2021ൽ തൃണമൂൽ കോൺഗ്രസ് 213 സീറ്റാണു നേടിയത്. ബംഗാളിൽ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് 29നാണ്.
Tags : Trinamool 225 seats Abhishek Banerjee