സി. ജോസഫ് വിജയ്
ചെന്നൈ: മൃഗവേട്ടക്കാരെന്ന് ആരോപിച്ച് മൂന്നു തമിഴരെ വെടിവച്ചുകൊന്നശേഷം കർണാടക സർക്കാർ നൽകിയ മറുപടി അംഗീകരിക്കാനാകില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും സമൂഹമാധ്യമ പോസ്റ്റിലൂടെ വിജയ് അറിയിച്ചു.
കർണാടക ചാമരാഗനഗറിലെ ഹാനൂർ താലൂക്കിൽ താമസിച്ചുവന്ന ആന്തണി സാമി, ജോൺ റോസ് പീറ്റർ, കുമാർ എന്നിവരെ ഓഗസ്റ്റ് 15നാണ് മൃഗവേട്ട ആരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചുകൊന്നത്.
കാവേരി വന്യജീവി സങ്കേതത്തിനു സമീപമാണു സംഭവം. തമിഴർ കൊല്ലപ്പെട്ടിട്ടും തമിഴ്നാട് സർക്കാരിന്റെ മൗനം ഞെട്ടിക്കുന്നതാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Tags : Karnatakas CJosephVijay Dead Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs