x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ൽ ചെ​ങ്കൊ​ടി പാ​റു​മോ?; തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ൽ സി​പി​എം

അബു ജേക്കബ് വർഗീസ്
Published: November 21, 2026 05:22 PM IST | Updated: November 21, 2026 05:24 PM IST

പ്രതീകാത്മക ചിത്രം

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ രാ​ഷ്‌​ട്രീ​യ തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ് സി​പി​എം. ഒ​രു​കാ​ല​ത്ത് ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യ​മ​റി​യി​ച്ച സി​പി​എ​മ്മി​ന് വീ​ണ്ടും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വാ​ധീ​നം വ​ർ​ധി​​ക്കു​ന്നു എ​ന്ന സൂ​ച​ന​യാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ ത​രു​ന്ന​ത്.

2026-ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ക്കാ​നീ​ർ ജി​ല്ല​യി​ലെ നോ​ഖ ന​ഗ​ര​സ​ഭ​യി​ൽ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​താ​ണ് സി​പി​എ​മ്മി​ന്‍റെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം.

ബി​ജെ​പിയെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​ച്ച മു​ന്നേ​റ്റ​മാ​ണ് സി​പി​എം ന​ട​ത്തി​യ​ത്. ആ​കെ​യു​ള്ള 45 സീ​റ്റു​ക​ളി​ൽ 29 എ​ണ്ണ​വും സ്വ​ന്ത​മാ​ക്കി​യ പാ​ർ​ട്ടി ബി​ജെ​പി​യെ 13 സീ​റ്റു​ക​ളി​ലേ​ക്ക് ഒ​തു​ക്കി.

ഇ​തി​നു പു​റ​മെ ന​ഗ​ര ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം സി​പി​എമ്മിന് നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യി. 192 സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​രി​പ്പി​ച്ച പാ​ർ​ട്ടി​ക്ക് വി​വി​ധ ന​ഗ​ര​സ​ഭ​ക​ളി​ലാ​യി നാ​ൽ​പ്പ​തോ​ളം വി​ജ​യ​ങ്ങ​ൾ നേ​ടാ​നാ​യ​താ​യി സം​സ്ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ചു.

ന​വം​ബ​ർ 20ന് ​പു​റ​ത്തു​വ​ന്ന ഗ്രാ​മീ​ണ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ലും സി​പി​എം വ​ൻ നേ​ട്ട​മു​ണ്ടാ​ക്കി. പ​ഞ്ചാ​യ​ത്ത് സ​മി​തി ത​ല​ത്തി​ൽ 50 സീ​റ്റു​ക​ളും ജി​ല്ലാ പ​രി​ഷ​ത്ത് ത​ല​ത്തി​ൽ ഏഴ് സീ​റ്റു​ക​ളും ഉ​ൾ​പ്പെ​ടെ 57 സീ​റ്റു​ക​ളാ​ണ് പാ​ർ​ട്ടി നേ​ടി​യ​ത്.

 

K-Rail Survey

വ​ഴി​ത്തി​രി​വാ​യ​ത് അ​മ്രാ​റാ​മി​ന്‍റെ ലോ​ക്സ​ഭാ വി​ജ​യം

2024-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് രാ​ജ​സ്ഥാ​നി​ൽ സി​പി​എ​മ്മി​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് പു​തി​യ ഊ​ർ​ജം പ​ക​ർ​ന്ന​ത്. സി​ക്കാ​ർ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച ക​ർ​ഷ​ക നേ​താ​വും സി​പി​എം നേ​താ​വു​മാ​യ അ​മ്രാ​റാം ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് എം​പി സു​മേ​ധാ​ന​ന്ദ സ​ര​സ്വ​തി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

72,896 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു വി​ജ​യം. അ​മ്രാ​റാ​മി​ന് ല​ഭി​ച്ച​ത് 6,59,300 വോ​ട്ടു​ക​ൾ. ആ​കെ പോ​ൾ ചെ​യ്ത വോ​ട്ടു​ക​ളു​ടെ 50.68 ശ​ത​മാ​ന​വും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചു.

കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ പി​ന്തു​ണ​യും അ​മ്രാ​റാ​മി​ന്‍റെ വ്യ​ക്തി​പ്ര​ഭാ​വ​വും ക​ർ​ഷ​ക​ർ​ക്കി​ട​യി​ലെ സ്വാ​ധീ​ന​വു​മാ​ണ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

2025 ഏ​പ്രി​ലി​ൽ അ​മ്രാ​റാം സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​മാ​യ​തും ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ൽ സി​പി​എ​മ്മി​ന്‍റെ രാ​ഷ്‌ട്രീ​യ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ച്ചു.

K-Rail Survey

ക​ർ​ഷ​ക​സ​മ​ര​ങ്ങ​ളു​ടെ മ​ണ്ണ്

രാ​ജ​സ്ഥാ​നി​ലെ സി​പി​എ​മ്മി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് പി​ന്നി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ളു​ണ്ട്. പ്ര​ത്യേ​കി​ച്ച് സി​ക്കാ​ർ, ചു​രു, ഹ​നു​മാ​ൻ​ഗ​ഡ്, ശ്രീ​ഗം​ഗാ​ന​ഗ​ർ മേ​ഖ​ല​ക​ളി​ൽ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് പാ​ർ​ട്ടി അ​ടി​ത്ത​റ ശ​ക്ത​മാ​ക്കി​യ​ത്.

ജ​ല​സേ​ച​നം, വൈ​ദ്യു​തി നി​ര​ക്ക്, കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ താ​ങ്ങു​വി​ല, ക​ട​ബാ​ധ്യ​ത, ഭൂ​മി​യു​ടെ അ​വ​കാ​ശം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സി​പി​എം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ പാ​ർ​ട്ടി​ക്ക് സ്വാ​ധീ​ന​മു​ണ്ടാ​ക്കി.

അ​മ്രാ​റാ​മി​നെ​പ്പോ​ലു​ള്ള നേ​താ​ക്ക​ളു​ടെ ജ​ന​കീ​യ അ​ടി​ത്ത​റ​യും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​വും തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ന്നു.

ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ൾ​ക്കൊ​പ്പം തൊ​ഴി​ലാ​ളി​ക​ൾ, സ്ത്രീ​ക​ൾ, യു​വാ​ക്ക​ൾ, സാ​ധാ​ര​ണ​ക്കാ​ർ എ​ന്നി​വ​രു​ടെ വി​ഷ​യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ട​തും പാ​ർ​ട്ടി​യു​ടെ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി

എ​ന്നാ​ൽ സി​പി​എ​മ്മി​ന്‍റെ തി​രി​ച്ചു​വ​ര​വ് അ​ത്ര എ​ളു​പ്പ​മു​ള്ള​ത​ല്ല എ​ന്ന​താ​ണ് യ​ഥാ​ർ​ഥ്യം. 2023-ലെ ​രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് ഒ​രു സീ​റ്റു​പോ​ലും നേ​ടാ​നാ​യി​ല്ല. 17 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും സി​പി​എ​മ്മി​ന് ഒ​രി​ട​ത്ത് പോ​ലും ശ​ക്ത​മാ​യ പോ​രാ​ട്ടം കാ​ഴ്ച​വ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​ത് സം​സ്ഥാ​ന​ത്തു​ട​നീ​ളം പാ​ർ​ട്ടി​ക്ക് ഒ​രു​പോ​ലെ സ്വാ​ധീ​ന​മി​ല്ലെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്. സി​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ണ്ടെ​ങ്കി​ലും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ സം​ഘ​ട​നാ വ്യാ​പ​നം ഇ​പ്പോ​ഴും വെ​ല്ലു​വി​ളി​യാ​ണ്.

ദേ​ശീ​യ​ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി​ക​ൾ നേ​രി​ടു​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​ന് രാ​ജ​സ്ഥാ​നി​ലെ നേ​ട്ട​ങ്ങ​ൾ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്. 

പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ പ്ര​ക​ട​നം സം​സ്ഥാ​ന ത​ല​ത്തി​ലും വി​ജ​യ​മാ​ക്കി മാ​റ്റാ​ൻ സി​പി​എ​മ്മി​ന് ക​ഴി​യു​മോ എ​ന്ന​താ​ണ് പ്രധാന ചോ​ദ്യം? 2028-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം ഉ​ത്ത​രം ത​രും.

Tags : CPM HindiHeartland Rajasthan Politics LeftPolitics

Recent News

Corehub Up