x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ർ​ലി​നി​ൽ സി​റി​യ​ൻ പ്ര​സി​ഡ​​ന്‍റുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ചാ​ൻ​സ​ല​ർ മെ​ർ​സ് 

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: April 2, 2026 04:17 AM IST | Updated: April 2, 2026 04:17 AM IST

ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ അ​ഭ​യാ​ർ​ഥി ന​യ​ത്തി​ൽ നി​ർ​ണായ​ക മാ​റ്റ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സ്. ജ​ർ​മ​നി​യി​ലു​ള്ള സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ളി​ൽ 80 ശ​ത​മാ​നം പേ​രും അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന ല​ക്ഷ്യ​മാ​ണ് മെ​ർ​സ് മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്. സി​റി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് അ​ൽ-​ഷാ​റ​യു​മാ​യി ബ​ർ​ലി​നി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് ചാ​ൻ​സ​ല​ർ ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്

 ജ​ർ​മ​നി​യി​ലു​ള്ള 13 ല​ക്ഷം സി​റി​യ​ക്കാ​രി​ൽ ഏ​ക​ദേ​ശം 8 ല​ക്ഷം പേ​രെ (80%) തി​രി​കെ അ​യ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​സ​ദ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത​ന​ത്തോ​ടെ സി​റി​യ​യി​ൽ അ​ഭ​യ​സ്ഥാ​നം തേ​ടേ​ണ്ട സാ​ഹ​ച​ര്യം അ​വ​സാ​നി​ച്ചു​വെ​ന്ന് ചാ​ൻ​സ​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി.

 സി​റി​യ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി 2026-ൽ 200 ​ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ സ​ഹാ​യം ജ​ർ​മ​നി വാ​ഗ്ദാ​നം ചെ​യ്തു. ജ​ർ​മനി​യി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന​വ​ർ​ക്ക് അ​വി​ടെ പു​തി​യ ജീ​വി​തം തു​ട​ങ്ങാ​ൻ 'മൈ​ക്രോ ക്രെ​ഡി​റ്റ്' പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ക്കും.

 ജ​ർ​മ​നി​യി​ലു​ള്ള സി​റി​യ​ക്കാ​രു​ടെ 'അ​ഭ​യാ​ർ​ഥി പ​ദ​വി' (Protection Status) വീ​ണ്ടും പ​രി​ശോ​ധി​ക്കും. ജോ​ലി​യി​ല്ലാ​ത്ത​വ​രും കൃ​ത്യ​മാ​യി സം​യോ​ജി​ക്കാ​ത്ത​വ​രും (Integration) നി​ർ​ബ​ന്ധ​മാ​യും മ​ട​ങ്ങേ​ണ്ടി വ​രും.

ജ​ർ​മ​നി സി​റി​യ​ൻ ജ​ന​ത​യ്ക്ക് ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് അ​ൽ-​ഷാ​റ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. മ​ട​ങ്ങി​വ​രു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ ജ​ന്മ​നാ​ട്ടി​ൽ എ​പ്പോ​ഴും സ്വാ​ഗ​ത​മു​ണ്ട്. ജ​ർ​മനി​യി​ൽ നി​ന്ന് അ​വ​ർ പ​ഠി​ച്ച പു​തി​യ ആ​ശ​യ​ങ്ങ​ൾ സി​റി​യ​യെ കെ​ട്ടി​പ്പ​ടു​ക്കാ​ൻ സ​ഹാ​യി​ക്കും," അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭൂ​രി​ഭാ​ഗം സി​റി​യ​ക്കാ​രും സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്, ചാ​ൻ​സ​ല​ർ മെ​ർ​സ് പ​റ​ഞ്ഞു. സി​റി​യ​യെ ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യി മാ​റ്റു​ന്ന​തി​ൽ ജ​ർ​മ്മ​നി പ​ങ്കാ​ളി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ, ജ​ർ​മ്മ​ൻ പൗ​ര​ത്വം ല​ഭി​ച്ച 2.5 ല​ക്ഷ​ത്തോ​ളം സി​റി​യ​ക്കാ​രെ ഈ ​നീ​ക്കം ബാ​ധി​ക്കി​ല്ല.

Tags : Chancellor Merkel meets Syrian President

Recent News

Corehub Up