x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​താ ര​ജ​ത ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ൻ : ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ഷോ​ളി കു​മ്പി​ളു​വേ​ലി
Published: June 13, 2026 07:16 AM IST | Updated: June 13, 2026 07:16 AM IST

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യ്ക്ക് പു​റ​ത്തു സ്ഥാ​പി​ത​മാ​യ പ്ര​ഥ​മ സീ​റോ മ​ല​ബാ​ർ
രൂ​പ​ത​യാ​യ സീ​റോ മ​ല​ബാ​ർ സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്കാ
എ​പ്പാ​ർ​ക്കി​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി
ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ന് ഇ​നി വെ​റും
മു​പ്പ​ത് ദി​വ​സ​ങ്ങ​ൾ മാ​ത്രം.

ഷി​ക്കാ​ഗോ​യി​ലെ പ്ര​ശ​സ്ത​മാ​യ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ
സെ​ന്റ​റി​ൽ ജൂ​ലൈ 9, 10, 11, 12 (വ്യാ​ഴം മു​ത​ൽ ഞാ​യ​ർ വ​രെ)
തീ​യ​തി​ക​ളി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നാ​യ
മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്റെ മെ​ത്രാ​ഭി​ഷേ​ക ജൂ​ബി​ലി​യും
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ആ​ഘോ​ഷി​ക്കും.

ക​ഴി​ഞ്ഞ ഇ​രു​പ​ത്ത​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ മാ​ർ ജേ​ക്ക​ബ്
അ​ങ്ങാ​ടി​യ​ത്തി​ന്‍റെയും തു​ട​ർ​ന്ന് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടി​ന്‍റെയും
നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത കൈ​വ​രി​ച്ച ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ
നേ​ട്ട​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​യി​രി​ക്കും ഈ ​ക​ൺ​വ​ൻ​ഷ​ൻ. ആ​ഗോ​ള​ത​ല​ത്തി​ൽ
സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​ൽ
ഷി​ക്കാ​ഗോ രൂ​പ​ത വ​ഹി​ച്ച പ​ങ്ക് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.

ക​ൺ​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച്
ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ, ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട്, ആ​ർ​ച്ച്
ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ ബ്ലേ​സ് കു​പി​ച്, ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ആ​ൻ​ഡ്രൂ​സ്
താ​ഴ​ത്ത്, ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ തോ​മ​സ് ത​റ​യി​ൽ, ബി​ഷ​പ്പ് മാ​ർ ജോ​സ്
ക​ല്ലു​വേ​ലി​ൽ, ബി​ഷ​പ്പ് ഏ​ൾ ഫെ​ർ​ണാ​ണ്ട​സ്, ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ,
ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യി​ൽ, ഫാ. ​ടിം
അ​ന​സ്റ്റോ​സ്, ഫാ. ​ജോ​ൺ ക​ർ​ട​ജേ, ഡോ. ​എ​ഡ്വേ​ഡ് ശ്രീ, ​സി. ജോ​സ്‌​ലി​ൻ
ഇ​ട​ത്തി​ൽ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളെ
ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും.

ക​ൺ​വ​ൻ​ഷ​ന്‍റെ സാ​യാ​ഹ്ന​ങ്ങ​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തി​നാ​യി
വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജൂ​ലൈ 9-ന്
​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ദി​ന​ത്തി​ൽ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​താ​രം പ​ത്മ​ശ്രീ ജ​യ​റാ​മും
സം​ഗീ​ത​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി​യും സീ​റോ മ​ല​ബാ​ർ ക​ലാ​കാ​ര​ന്മാ​രും
ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന “താ​ള വി​സ്മ​യം” പ്ര​ധാ​ന
ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും.കൂ​ടാ​തെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി മെ​ഗാ മാ​ർ​ഗം​ക​ളി, സം​ഗീ​ത നി​ശാ,സം​ഘ നൃ​ത്ത​ങ്ങ​ൾ, പാ​രി​ഷ് ഫെ​സ്റ്റ്, കാ​യി​ക വി​നോ​ദ​ങ്ങ​ൾ,
യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ക്കും.

ലീ​ഡ​ർ​ഷി​പ്പ് പ​രി​ശീ​ല​ന​ങ്ങ​ൾ, സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള
മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യും യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യിഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ജൂ​ബി​ലി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം, ചെ​യ​ർ​മാ​ൻ ജോ​സ​ഫ്
ചാ​മ​ക്കാ​ല, ക​ൺ​വ​ൻ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഫാ. ​തോ​മ​സ് ക​ടു​ക​പ്പി​ള്ളി​ൽ,
ചെ​യ​ർ​മാ​ൻ ബി​ജി സി. ​മാ​ണി, ജോ​യി​ന്റ് ക​ൺ​വീ​ന​ർ ഫാ. ​ജോ​യ​ൽ പ​യ​സ്,
യൂ​ത്ത് ക​ൺ​വീ​ന​ർ ഫാ. ​മെ​ൽ​വി​ൻ പോ​ൾ, സെ​ക്ര​ട്ട​റി ബീ​ന വ​ള്ളി​ക്ക​ളം,
ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്രൂ തോ​മ​സ്, ഫ​സി​ലി​റ്റി ചെ​യ​ർ​മാ​ൻ
ജോ​ണി വ​ട​ക്കും​ചേ​രി, പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ ജോ​ഷി കു​ഞ്ചെ​റി​യ,
മാ​ർ​ക്ക​റ്റിം​ഗ് ചെ​യ​ർ​മാ​ൻ സ​ജി വ​ർ​ഗീ​സ്, ജോ​യി​ന്റ് സെ​ക്ര​ട്ട​റി ആ​നി
മാ​നാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ
ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ഫോ​ക്ക​സ് ട്രാ​ക്ക് (യൂ​ത്ത്) ലീ​ഡ്സാ​യ മാ​ത്യു തോ​മ​സ്, കെ​ന്നി​റ്റാ ജോ​സ് കു​മ്പി​ളു​വേ​ലി,ജോ​ർ​ജ് നെ​ല്ലി​ക്കു​ന്നേ​ൽ, മെ​ലി​സ പു​ത്ത​ൻ​പു​ര, ലി​യ ജോ​സ​ഫ്
തു​ട​ങ്ങി​യ​വ​രും വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ സ​ജീ​വ​മാ​ണ്.സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ക​ൺ​വ​ൻ​ഷ​നി​ലും അ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ത്മീ​യ, സാം​സ്കാ​രി​ക,പൈ​തൃ​ക കൂ​ട്ടാ​യ്മ​ക​ളി​ലും പ​ങ്കു​ചേ​രാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യുംരൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

Tags : Chicago Zero Malabar Silver Jubilee Convention

Recent News

Corehub Up