x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മൂ​റോ​ൻ കൂ​ദാ​ശ ചെ​യ്തു

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
Published: May 28, 2026 11:10 AM IST | Updated: May 28, 2026 11:10 AM IST

പ്രെ​സ്റ്റ​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലു​മു​ള്ള ദേ​വാ​ല​യ​ങ്ങ​ളി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​വാ​നു​ള്ള മൂ​റോ​ൻ (വി​ശു​ദ്ധ തൈ​ല​ത്തി​ന്‍റെ)​കൂ​ദാ​ശ ക​ർ​മ്മം പ്രെ​സ്റ്റ​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്നു.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റെ​വ.​ഡോ. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, ചാ​ൻ​സി​ല​ർ റെ​വ.​ഡോ. മാ​ത്യു പി​ണ​ക്കാ​ട്, ക​ത്തീ​ഡ്ര​ൽ വി​കാ​രി റെ​വ.​ഡോ. വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ, വൈ​സ് ചാ​ൻ​സി​ല​ർ റെ​വ.​ഫാ. ഫാ​ൻ​സ്വാ പ​ത്തി​ൽ, രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും സേ​വ​നം ചെ​യ്യു​ന്ന വൈ​ദി​ക​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​ർ ആ​യി​രു​ന്നു.

K-Rail Survey

വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു ശേ​ഷം രൂ​പ​ത​യു​ടെ വി​വി​ധ മി​ഷ​നു​ക​ളി​ൽ നി​ന്നും എ​ത്തി​യ വൈ​ദി​ക​രു​ടെ​യും കൈ​ക്കാ​ര​ൻ​മാ​രു​ടെ​യും പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ, പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് റെ​വ.​ഡോ. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, വി​വി​ധ ക​മ്മീ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​രാ​ൻ പോ​കു​ന്ന പ​രി​പാ​ടി​ക​ളെ പ​റ്റി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ വൈ​ദി​ക​ർ പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം ആ​ച​രി​ക്കു​ന്ന ശി​ക്ഷ​ണ ക്ര​മ വ​ർ​ഷാ​ച​ര​ണ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​റ്റി രൂ​പ​ത പാ​സ്റ്റ​റ​ൽ കൌ​ൺ​സി​ൽ സെ​ക്രെ​ട്ട​റി റോ​മി​ൽ​സ് മാ​ത്യു എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

K-Rail Survey

വി​വി​ധ മി​ഷ​നു​ക​ളി​ൽ നി​ന്നെ​ത്തി​യ പ്ര​തി​നി​ധി​ക​ൾ രൂ​പ​ത​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​റ്റി​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും അ​വ​ലോ​ക​ന​വും വി​വി​ധ വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യും യോ​ഗ​ത്തി​ൽ ന​ട​ന്നു.

Tags : Great Britain Europe

Recent News

Corehub Up