x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്റ്റി​ൻ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ സം​ഗീ​ത ധ്യാ​നം ശ്ര​ദ്ധേ​യ​മാ​യി

ജീ​മോ​ൻ റാ​ന്നി
Published: August 8, 2026 03:04 PM IST | Updated: August 8, 2026 03:04 PM IST

ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ

ഓ​സ്റ്റി​ൻ (ടെ​ക്സ​സ്): ഓ​സ്റ്റി​ൻ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ആ​ത്മീ​യ ശു​ശ്രൂ​ഷാ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന "സം​ഗീ​ത ധ്യാ​നം' പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വേ​റി​ട്ട ആ​ത്മീ​യ അ​നു​ഭ​വ​മാ​യി.

സം​ഗീ​ത​സം​വി​ധാ​യ​ക​നും വേ​ൾ​ഡ് പീ​സ് മി​ഷ​ൻ സ്ഥാ​പ​ക ചെ​യ​ർ​മാ​നു​മാ​യ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ദൈ​വ​വ​ച​ന​വും സം​ഗീ​ത​വും സ​മ​ന്വ​യി​പ്പി​ച്ച ധ്യാ​ന​രീ​തി​യി​ലൂ​ടെ വി​ശ്വാ​സ​ജീ​വി​ത​ത്തെ കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കു​ന്ന​തി​നും സം​ഗീ​ത​ത്തെ ദൈ​വാ​രാ​ധ​ന​യു​ടെ ശ​ക്ത​മാ​യ ശു​ശ്രൂ​ഷ​യാ​യി തി​രി​ച്ച​റി​യു​ന്ന​തി​നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ഗാ​ന​ങ്ങ​ൾ, ബൈ​ബി​ൾ അ​ധ്യാ​യ​ന​ങ്ങ​ൾ, ആ​ത്മീ​യ ചി​ന്ത​ക​ൾ, സം​ഗീ​ത​ധ്യാ​നം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന സെ​ഷ​നു​ക​ളി​ൽ ഗാ​യ​ക​സം​ഘാം​ഗ​ങ്ങ​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. സം​ഗീ​തം വെ​റും ക​ലാ​പ്ര​ക​ട​ന​മ​ല്ല, ദൈ​വ​മ​ഹ​ത്വ​ത്തി​നാ​യു​ള്ള സ​മ​ർ​പ്പി​ത ശു​ശ്രൂ​ഷ​യും സു​വി​ശേ​ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ സാ​ക്ഷ്യ​വു​മാ​ണെ​ന്ന് ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ ഓ​ർ​മി​പ്പി​ച്ചു.

ഗാ​യ​ക​സം​ഘാം​ഗ​ങ്ങ​ൾ ആ​ത്മീ​യ വി​ശു​ദ്ധി​യോ​ടും സം​ഗീ​ത മി​ക​വോ​ടും കൂ​ടെ ആ​രാ​ധ​ന​യെ ന​യി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. സം​ഗീ​ത​ത്തി​ലൂ​ടെ മ​ന​സി​നും ആ​ത്മാ​വി​നും ന​വോ​ന്മേ​ഷം പ​ക​രു​ന്ന ഈ ​ധ്യാ​ന​പ​രി​പാ​ടി പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഏ​റെ പ്ര​ചോ​ദ​ന​വും ആ​ത്മീ​യ ഉ​ണ​ർ​വും സ​മ്മാ​നി​ച്ച​താ​യി അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ട​വ​ക വി​കാ​രി​യു​ടെ​യും ഭാ​ര​വാ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​യ​ക​സം​ഘ ക്യാ​മ്പി​ൽ ആ​രാ​ധ​ന, പ്രാ​ർഥ​ന, സം​ഗീ​ത​പ​രി​ശീ​ല​നം, ആ​ത്മീ​യ പ​ഠ​നം, കൂ​ട്ടാ​യ്മ എ​ന്നി​വ​യും ന​ട​ന്നു.

വി​ശ്വാ​സ​ത്തി​ലും സം​ഗീ​ത​ശു​ശ്രൂ​ഷ​യി​ലും കൂ​ടു​ത​ൽ വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ട ഈ ​പ​രി​പാ​ടി ഓ​സ്റ്റി​ൻ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ന്‍റെ ആ​രാ​ധ​നാ ശു​ശ്രൂ​ഷ​യ്ക്ക് പു​തി​യ ആ​ത്മീ​യ ഉ​ണ​ർ​വ് പ​ക​ർ​ന്ന​താ​യി വി​കാ​രി റ​വ. കോ​ശി കുര്യ​ൻ അ​റി​യി​ച്ചു.

Tags : MusicalMeditation MarThomaChurch Austin

Recent News

Corehub Up