x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്‌​ഐ​യു​സി​സി മ്യൂ​സി​ക് ക്ല​ബി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം

ഡോ. ​ജോ​ർ​ജ് എം. ​കാ​ക്ക​നാ​ട്
Published: April 13, 2026 02:17 PM IST | Updated: April 13, 2026 02:17 PM IST

 

ഹൂ​സ്റ്റ​ൺ: ക​ല, സാം​സ്‌​കാ​രി​ക വി​നി​മ​യം, മാ​ന​സി​ക ഉ​ല്ലാ​സം എ​ന്നി​വ മു​ൻ​നി​ർ​ത്തി സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് (എ​സ്ഐ​യു​സി​സി) ആ​വി​ഷ്ക​രി​ച്ച മ്യൂ​സി​ക് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​വേ​ശ​ക​ര​മാ​യ ച​ട​ങ്ങി​ൽ ന​ട​ന്നു.

സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള നി​ര​വ​ധി പേ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കാ​ൻ എ​ത്തി​യ​വ​ർ വി​വി​ധ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​തും സം​ഗീ​ത സ​ന്ധ്യ​യ്ക്ക് മാ​റ്റുകൂ​ട്ടി.

ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ മ്യൂ​സി​ക് ക്ല​ബിന്‍റെ ​ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​ഗീ​തം ബാ​ല്യം മു​ത​ൽ മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ അ​വി​ഭാ​ജ്യഘ​ട​ക​മാ​ണെ​ന്നും ദൈ​നം​ദി​ന ജീ​വി​ത​ത്തെ അ​ത് കൂ​ടു​ത​ൽ അ​ർ​ഥവ​ത്താ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മിപ്പി​ച്ചു.

 

K-Rail Survey

ലോ​ക​പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നും ഗാ​യ​ക​നു​മാ​യ ഫാ.ഡോ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ൽ ഓ​ൺ​ലൈ​ൻ വ​ഴി പ​ങ്കെ​ടു​ത്തു അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഗീ​തം മ​ത​പ​ര​മാ​യ അ​തി​ർ​വ​ര​മ്പു​ക​ൾ​ക്ക​തീ​ത​വും ദൈ​വീ​ക​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ന​സി​ക ഏ​കാ​ഗ്ര​ത വ​ർ​ധി​പ്പി​ക്കാ​നും പി​രി​മു​റു​ക്ക​ങ്ങ​ളി​ൽ നി​ന്ന് മു​ക്തി നേ​ടാ​നും സം​ഗീ​തം സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം ആ​ല​പി​ച്ച ഗാ​നം കാ​ണി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചു.

ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്ട്, സം​ഗീ​തം വ​ഴി മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും ജീ​വി​ത വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​നും സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് ക്ല​ബിന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് വ്യ​ക്ത​മാ​ക്കി.

 

K-Rail Survey

ഫോ​മ ഫൗ​ണ്ടിം​ഗ് പ്ര​സി​ഡ​ന്‍റും ചേം​ബ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ശ​ശി​ധ​ര​ൻ നാ​യ​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും "ഇ​ത്ര​ത്തോ​ളം യ​ഹോ​വ സ​ഹാ​യി​ച്ചു' എ​ന്ന ഗാ​നം ആ​ല​പി​ക്കു​ക​യും ചെ​യ്തു.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ പ്ര​സി​ഡന്‍റ്, പ്ര​സി​ഡ​ന്‍റ് റോ​യ് മാ​ത്യു, തൃശൂ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ധ​നി​ഷ സാം ​എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

പ​തി​ന​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന എസ്ഐയുസിസി, ബി​സി​ന​സ് സം​രം​ഭ​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​ക​ര​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണ്.

 

K-Rail Survey

​പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ചേം​ബ​ർ സെ​ക്ര​ട്ട​റി ബ്രൂ​സ് കൊ​ളം​ബേ​ൽ, ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ സ​ണ്ണി കാ​രി​യ്ക്ക​ൽ, മു​ൻ പ്ര​സി​ഡ​ന്‍റ് ജി​ജി ഓ​ലി​ക്ക​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സാം ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സെ​ക്ര​ട്ട​റി ബ്രൂ​സ് കൊ​ളം​ബേ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. വി​ജി കാ​രി​യ്ക്ക​ൽ, സാ​ലി കാ​ക്ക​നാ​ട്ട് എ​ന്നി​വ​ർ ത​യാ​റാ​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ വി​രു​ന്നോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു. സം​രം​ഭ​ക​ത്വ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നൊ​പ്പം സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് എസ്ഐയുസിസി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

നി​ത്യ​ജീ​വി​ത​ത്തി​ലെ സ​മ്മ​ർ​ദ​ങ്ങ​ൾ കു​റ​യ്ക്കു​ക, ഭാ​വ​നാ​പ​ര​മാ​യ ക​ഴി​വു​ക​ൾ വ​ള​ർ​ത്തു​ക​യും വൈ​കാ​രി​ക സ​ന്തു​ലി​താ​വ​സ്ഥ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക, വ​ള​ർ​ന്നു​വ​രു​ന്ന ഗാ​യ​ക​ർ​ക്കും സം​ഗീ​ത പ്രേ​മി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​വും വേ​ദി​യും ഒ​രു​ക്കു​ക എ​ന്നി​വ​യാ​ണ് മ്യൂ​സി​ക് ക്ല​ബിന്‍റെ ല​ക്ഷ്യ​ങ്ങ​ൾ.

Tags : south indian us chamber of commerce music club usa

Recent News

Corehub Up