പിക്നിക്കിന് എത്തിയവർ
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ മേരീസ് ക്നാനായ ദേവാലയത്തിന്റെ കീഴിലുള്ള സെന്റ് ആന്റണീസ് കൂടാരയോഗത്തിന്റെ സമ്മർ പിക്നിക് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.
പിക്നിക് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ ഉദ്ഘാടനം ചെയ്തു. ബ്രദർ ജോഷ് ചിറയിൽ ആശംസകൾ അർപ്പിച്ചു.
കൂടാരയോഗ ഭാരവാഹികളായ നവീൻ കണിയാംപറമ്പിൽ, സജി മുകളേൽ, ടോണി പള്ളിയറത്തുണ്ടതിൽ, ജോ മറ്റത്തിൽ, സിബു കുളങ്ങര, ബിജു വാക്കേൽ എന്നിവർ പിക്നിക്കിന് നേതൃത്വം നൽകി.
വിവിധ തരത്തിലുള്ള ഗയിമുകളും ഭക്ഷണവും ഒരുക്കിയിരുന്നു.
Tags : StAntonysKoodarayogam AnnualPicnic CommunityGathering FamilyPicnic