ടി.ഡി. രാമകൃഷ്ണൻ
മിഷിഗൺ: പ്രശസ്ത എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ മിഷിഗൺ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (മിലൻ) 27-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കും.
ഈ മാസം 16ന് നടക്കുന്ന പരിപാടിയിൽ അദ്ദേഹം അമേരിക്കൻ മലയാള സാഹിത്യം മുഖ്യധാരയിലെത്താൻ എന്തെല്ലാം വേണം എന്ന വിഷയത്തിൽ സംസാരിക്കും. മിലൻ പ്രസിഡന്റ് ആന്റണി മണലേൽ അറിയിച്ചു.
16ന് വൈകുന്നേരം നാലിന് 2850 Parent Ave, Warren Orthodox Church ഹാളിൽ പ്രാർഥനയോടെയാണ് പരിപാടികൾ ആരംഭിക്കുക. മിലന്റെ സ്ഥാപക പ്രസിഡന്റ് ഡോ. സുരേന്ദ്രൻ നായരെയും ട്രഷറർ പുരുഷോത്തമൻ നായരെയും മുൻ പ്രസിഡന്റ് മാത്യു ചെരുവിൽ അനുസ്മരിക്കും.
മുൻ പ്രസിഡന്റ് തോമസ് കർത്തനാൾ മിലന്റെ 27 വർഷത്തെ സാഹിത്യ സംഭാവനകളെക്കുറിച്ച് അവലോകനം നടത്തും. സെക്രട്ടറി അബ്ദുൾ പുന്നയൂർക്കുളം ടി.ഡി. രാമകൃഷ്ണനെ പരിചയപ്പെടുത്തും.
തുടർന്ന് ഡിട്രോയിറ്റിലും പരിസര പ്രദേശങ്ങളിലുമുള്ള ഗ്രന്ഥകാരന്മാരെ വേദിയിൽ പരിചയപ്പെടുത്തും. നിലവിലെയും മുൻകാലത്തെയും മിലൻ പ്രസിഡന്റുമാരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പുരസ്കാര ജേതാക്കളെയും ചടങ്ങിൽ ആദരിക്കും.
കലാപരിപാടികൾക്കൊപ്പം കാവ്യാലാപനവും ഗാനാലാപനവും പരിപാടിയുടെ ഭാഗമായി നടക്കും.
Tags : T.D. Ramakrishnan AnnualCelebration Michigan