x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​ക​ളു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ച​ർ​ച്ച ന​ട​ത്തി

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: March 11, 2026 10:35 AM IST | Updated: March 11, 2026 10:48 AM IST

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പാ​തി ച​ർ​ച്ച ന​ട​ത്തി. ച​ർ​ച്ച ഓ​ൺലൈ​ൻ വ​ഴിയായി​രു​ന്നു.

കു​വൈ​റ്റ് വ്യോ​മ പ​രി​ധി താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച. കു​വൈ​റ്റി​ലേ​ക്കും കു​വൈ​റ്റി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കുമു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ നി​ല​വി​ലെ പ്ര​വ​ർ​ത്ത​നാ​വ​സ്ഥ​യെ​ക്കു​റി​ച്ച് അം​ബാ​സ​ഡ​ർ അ​വ​ലോ​ക​നം ന​ട​ത്തി.

 

K-Rail Survey

അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്ക് പോ​കേ​ണ്ട ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി എം​ബ​സി​യും വി​മാ​ന ക​മ്പ​നി​ക​ളും ത​മ്മി​ൽ അ​ടു​ത്ത സ​ഹ​ക​ര​ണം തു​ട​രേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം അ​വ​ർ വ്യ​ക്ത​മാ​ക്കി.

കു​വൈ​റ്റിലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് എം​ബ​സി​യു​ടെ പ്ര​ധാ​ന പ​രി​ഗ​ണ​ന​യെ​ന്ന് അം​ബാ​സ​ഡ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.

Tags : The Indian Ambassador Kuwait Indian airlines Paramita Tripathi

Recent News

Corehub Up