ഐഡഹോ: ഐഡഹോ സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ ഫയറിംഗ് സ്ക്വാഡ് (വെടിവെച്ച് കൊലപ്പെടുത്തൽ) വഴി വധിക്കാൻ പുതിയ നിയമം നിലവിൽ വന്നു. വിഷമിശ്രിതം കുത്തിവച്ച് വധശിക്ഷ നടപ്പാക്കുന്നതിലുണ്ടായ തടസങ്ങളെ തുടർന്നാണ് ജൂലൈ 1 മുതൽ സംസ്ഥാനം ഈ വിവാദ രീതിയിലേക്ക് മാറിയത്.
നിലവിൽ എട്ട് പ്രതികളാണ് ഇവിടെ വധശിക്ഷ കാത്തു കഴിയുന്നത്. പ്രതികളെ വെടിവക്കാൻ സന്നദ്ധരായ പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക.
ഇതിനായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കൃത്യമായ തോക്കുപയോഗ പരിശീലനവും കുറ്റമറ്റ റെക്കോർഡും ഉണ്ടായിരിക്കണം. ഫയറിംഗ് സ്ക്വാഡിനായി ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ ഏകദേശം 10 ലക്ഷത്തിലധികം ഡോളർ ചിലവഴിച്ചിട്ടുണ്ട്. ഈ രീതി ക്രൂരമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.
Tags : firing squad volunteers to carry