x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: ജോ​ക്കോ, ഇ​ഗ മു​ന്നോ​ട്ട്


Published: May 26, 2026 12:55 AM IST | Updated: May 26, 2026 12:55 AM IST

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ സെ​ര്‍​ബി​യ​ന്‍ സൂ​പ്പ​ര്‍ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ര​ണ്ടാം റൗ​ണ്ടി​ല്‍. അ​തേ​സ​മ​യം, സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ന്‍റെ സ്റ്റാ​ന്‍ വാ​വ്‌​റി​ങ്ക ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. വാ​വ്‌​റി​ങ്ക​യു​ടെ അ​വ​സാ​ന ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ആ​യി​രു​ന്നു.

അ​മേ​രി​ക്ക​യു​ടെ ടെ​യ്‌​ല​ര്‍ ഫ്രി​റ്റ്‌​സും ആ​ദ്യ റൗ​ണ്ടി​ല്‍ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. വ​നി​താ സിം​ഗി​ള്‍​സി​ല്‍ പോ​ള​ണ്ടി​ന്‍റെ ഇ​ഗ ഷ്യാ​ങ്‌​ടെ​ക്, യു​ക്രെ​യ്‌​നി​ന്‍റെ എ​ലി​ന സ്വി​റ്റോ​ളി​ന, ഇ​റ്റ​ലി​യു​ടെ ജാ​സ്മി​ന്‍ പൗ​ലി​നി തു​ട​ങ്ങി​യ​വ​ര്‍ ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി.

ഫ്രാ​ന്‍​സി​ന്‍റെ ജി​യോ​വ​ന്നി പെ​റി​ക്കാ​ര്‍​ഡി​നെ നാ​ല് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ജോ​ക്കോ​വി​ച്ച് കീ​ഴ​ട​ക്കി​യ​ത്. സ്‌​കോ​ര്‍: 5-7, 7-5, 6-1, 6-4. നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ ജെ​സ്പ​ര്‍ ഡി ​ജോ​ങി​നോ​ടാ​ണ് സ്റ്റാ​ന്‍ വാ​വ്‌​റി​ങ്ക പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്‌​കോ​ര്‍: 6-3, 3-6, 6-3, 6-4.

വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഇ​ഗ ഷ്യാ​ങ്‌​ടെ​ക് വൈ​ല്‍​ഡ് കാ​ര്‍​ഡ് എ​ന്‍​ട്രി​യാ​യെ​ത്തി​യ ഓ​സ്‌​ട്രേ​ലി​യ​യു​ടെ എ​മേ​ഴ്‌​സ​ണ്‍ ജോ​ണ്‍​സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കു കീ​ഴ​ട​ക്കി.

സ്‌​കോ​ര്‍: 6-1, 6-2. ര​ണ്ടാം സീ​ഡാ​യ ക​സാ​ക്കി​സ്ഥാ​ന്‍റെ എ​ലെ​ന റെ​ബാ​കി​ന 6-2, 6-2ന് ​സ്ലോ​വേ​നി​യ​യു​ടെ വെ​റോ​ണി​ക്ക എ​ര്‍​ജാ​വെ​ക്കി​നെ ആ​ദ്യ റൗ​ണ്ടി​ല്‍ മ​റി​ക​ട​ന്നു. ഹം​ഗ​റി​യു​ടെ അ​ന്ന ബോ​ണ്ട​റി​നെ​യാ​ണ് സ്വി​റ്റോ​ളി​ന തോ​ല്‍​പ്പി​ച്ച​ത്. സ്‌​കോ​ര്‍: 6-3, 1-6, 6-7 (3-10).

Tags : French Open Djokovic Iga advance

Recent News

Corehub Up