x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്ത​ര്‍​സ​ര്‍​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക്‌​സ് മീ​റ്റി​ൽ കേരളത്തിന് ഇരട്ട മെഡൽ

മൂ​ഡ​ബി​ദ്രി​യി​ല്‍​നി​ന്ന് അ​നീ​ഷ് ആ​ല​ക്കോ​ട്
Published: January 15, 2026 02:49 AM IST | Updated: January 15, 2026 03:01 AM IST


85-ാമത് അ​ഖി​ലേ​ന്ത്യ അ​ന്ത​ര്‍​സ​ര്‍​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക്‌​സ് മീ​റ്റി​ന്‍റെ മൂ​ന്നാം​ദി​ന​മാ​യ ഇ​ന്ന​ലെ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ​ത് ഒ​രു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും. മി​ക്‌​സ​ഡ് റി​ലേ​യി​ല്‍ അ​ട​ക്കം പ്ര​തീ​ക്ഷി​ച്ച മെ​ഡ​ലു​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യി​ല്ല. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു​വേ​ണ്ടി തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ എം. ​മ​നോ​ജ്കു​മാ​ര്‍ (8:48.80) പു​രു​ഷ സ്റ്റീ​പ്പി​ള്‍ ചേ​സി​ല്‍ വെ​ള്ളി​യും ട്രി​പ്പി​ള്‍​ജം​പി​ല്‍ എം. ​ഡൊ​ണാ​ള്‍​ഡ് വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.

പാ​ല​ക്കാ​ട് വാ​ള​യാ​ര്‍ സ്വ​ദേ​ശി​യാ​യ മ​ണി​ക​ണ്ഠ​ന്‍-​മ​ഹാ​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​നോ​ജ്കു​മാ​ര്‍. ബി​എ ഒ​ന്നാം വ​ര്‍​ഷ വി​ഷ്വ​ല്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്. അ​ജി​ത് അ​ശോ​ക​നാ​ണ് പ​രി​ശീ​ല​ക​ന്‍. ഗു​ജ​റാ​ത്ത് സ്വ​ര്‍​ണ്ണിം സ്പോ​ര്‍​ട്സ് അ​ക്കാ​ദ​മി​യി​ലെ റ​ണ്‍​വീ​ര്‍ സിം​ഗി​നാ​ണ് (8:45.94) ഈ​യി​ന​ത്തി​ല്‍ സ്വ​ര്‍​ണം.

ട്രി​ച്ചി​യി​ല്‍​നി​ന്നൊ​രു മെ​ഡ​ല്‍

ത​മി​ഴ്‌​നാ​ട് ട്രി​ച്ചി പു​ല്ല​മ്പാ​ട് സ്വ​ദേ​ശി​യാ​ണ് ട്രി​പ്പിം​ള്‍​ജം​പി​ല്‍ കാ​ലി​ക്ക​ട്ടി​നാ​യി വെ​ങ്ക​ലം നേ​ടി​യ എം. ​ഡൊ​ണാ​ള്‍​ഡ്. തൊ​ഴി​ലാ​ളി​ക​ളാ​യ മ​ഹി​മൈ​രാ​ജ്-​ലീ​ല സ​ഗ​യ​റാ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ഡൊ​ണാ​ള്‍​ഡ് അ​ഞ്ചാം ശ്ര​മ​ത്തി​ല്‍ 15.50 മീ​റ്റ​ര്‍ കു​റി​ച്ചാ​യി​രു​ന്നു വെ​ങ്ക​ലം ഉ​റ​പ്പി​ച്ച​ത്. തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ബി​എ ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ്.

മ​ദ്രാ​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ജെ. ​മോ​ഹ​ന്‍​രാ​ജി​നാ​ണ് ഈ​യി​ന​ത്തി​ല്‍ സ്വ​ര്‍​ണം. അ​വ​സാ​ന ശ്ര​മ​ത്തി​ല്‍ 16.09 മീ​റ്റ​റി​ലേ​ക്ക് കു​തി​ച്ചു​ചാ​ടി​യാ​യി​രു​ന്നു മോ​ഹ​ന്‍​രാ​ജ് സ്വ​ര്‍​ണം ക​ഴു​ത്തി​ല​ണി​ഞ്ഞ​ത്. മ​ധു​രൈ കാ​മ​രാ​ജ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കെ. ​വി​ദ്യാ​വി​കാ​സ് ക​ണ്ണ​യ്ക്കാ​ണ് വെ​ള്ളി (15.56).

ആ​തി​ഥേ​യ​ര്‍ ഒ​ന്നാ​മ​ത്

മീ​റ്റി​ന്‍റെ മൂ​ന്നാം​ദി​നം പി​ന്നി​ട്ട​പ്പോ​ള്‍ ഓ​വ​റോ​ള്‍ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ആ​തി​ഥേ​യ​രാ​യ മാം​ഗ​ളൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണ് ഒ​ന്നാ​മ​ത്. 74 പോ​യി​ന്‍റു​ള്ള മാം​ഗ​ളൂ​രി​നു ഭീ​ഷ​ണി​യാ​യി 60 പോ​യി​ന്‍റു​മാ​യി മ​ദ്രാ​സ് സ​ര്‍​വ​ക​ലാ​ശാ​ല ര​ണ്ടാ​മ​തു​ണ്ട്. ഇ​ന്ന​ലെ മ​ദ്രാ​സ് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ട് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. 23 പോ​യി​ന്‍റു​ള്ള കാ​ലി​ക്ക​ട്ട് ഏ​ഴാം സ്ഥാ​ന​ത്താ​ണ്. എം​ജി കോ​ട്ട​യം (14) പ​ത്താം സ്ഥാ​ന​ത്തു​ണ്ട്.

K-Rail Survey

400, ജം​പ്; ഒ​രു ത​മി​ഴ്‌​നാ​ട് മോ​ഡ​ല്‍

മൂ​ഡ​ബി​ദ്രി: അ​ഖി​ലേ​ന്ത്യ അ​ന്ത​ര്‍​സ​ര്‍​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക്‌​സ് മീ​റ്റി​ല്‍ പു​രു​ഷ വി​ഭാ​ഗം 400 മീ​റ്റ​റി​ല്‍ മ​ദ്രാ​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഡി. ​അ​ജ​യ് സ്വ​ര്‍​ണം നേ​ടി​യ​തി​നു പി​ന്നി​ല്‍ ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ ടാ​ര്‍​ഗ​റ്റ് ഒ​ളി​മ്പി​ക്‌​സ് മെ​ഡ​ല്‍ പ​ദ്ധ​തി​യു​ടെ ബ​ല​മു​ണ്ട്. 46.83 സെ​ക്ക​ന്‍​ഡി​ലാ​ണ് ല​യോ​ള കോ​ള​ജി​ന്‍റെ എം​എ ഹി​സ്റ്റ​റി വി​ദ്യാ​ര്‍​ഥി​യാ​യ അ​ജ​യ് സ്വ​ര്‍​ണ​ത്തി​ലേ​ക്കു കു​തി​ച്ചെ​ത്തി​യ​ത്.

ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ 400 മീ​റ്റ​ര്‍ ക്യാ​മ്പി​ല്‍ അം​ഗ​മാ​ണ് അ​ജ​യ്. 47.19 സെ​ക്ക​ന്‍​ഡി​ല്‍ വെ​ങ്ക​ലം നേ​ടി​യ എ​സ്.​എം. ആ​കാ​ശ് രാ​ജും ത​മി​ഴ്‌​നാ​ടി​ന്‍റെ ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗം. മാം​ഗ​ളൂ​രു സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു​വേ​ണ്ടി​യാ​യി​രു​ന്നു ആ​കാ​ശ് ഇ​റ​ങ്ങി​യ​ത്.

ചെ​ന്നൈ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ എ​ട്ട് മാ​സം മു​മ്പ് ആ​രം​ഭി​ച്ച ഫോ​ക്ക​സ് 400 പോ​ഡി​യം പ​ദ്ധ​തി​യു​ടെ പ​രി​ശീ​ല​നം. ഒ​ളി​മ്പി​ക്‌​സി​ല്‍ ഇ​ന്ത്യ​യു​ടെ 400 മീ​റ്റ​ര്‍ റി​ലേ​യി​ലെ പ​രി​ശീ​ല​ക​നാ​യ നാ​ഗ​നാ​ഥ​ന്‍ പാ​ണ്ഡ്യ​നാ​ണ് ക്യാ​മ്പി​ന്‍റെ ര​ക്ഷാ​ധി​കാ​രി.

ബെ​ദ്രോ​സും ചെ​ന്നൈ​യി​ല്‍

സ്പോ​ര്‍​ട്സ് ഡ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി ഓ​ഫ് ത​മി​ഴ്നാ​ടി​ന്‍റെ (എ​സ്ഡി​എ​ടി) പ​രി​ശീ​ല​ക സം​ഘ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ മു​ന്‍ ജം​പിം​ഗ് കോ​ച്ചാ​യ റൊ​മേ​നി​യ​ക്കാ​ര​ൻ ബെ​ദ്രോ​സ് ബെ​ദ്രോ​സി​യ​നു​മു​ണ്ടെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ട്രി​പ്പി​ള്‍​ജം​പി​ല്‍ സ്വ​ര്‍​ണം നേ​ടി​യ ജെ. ​മോ​ഹ​ന്‍​രാ​ജ് ബെ​ദ്രോ​സി​ന്‍റെ ശി​ഷ്യ​നാ​ണ്. ബെ​ദ്രോ​സി​ന്‍റെ കീ​ഴി​ലു​ള്ള ആ​റ് താ​ര​ങ്ങ​ള്‍ മൂ​ഡ​ബി​ദ്രിയിൽ എ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ കോ​ച്ചാ​യി​രു​ന്ന​തി​ലും പ്ര​തി​ഫ​ലം ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്ന് ബെ​ദ്രോ​സ് പ​റ​ഞ്ഞു. മ​യൂ​ഖ ജോ​ണി, ര​ഞ്ജി​ത് മ​ഹേ​ശ്വ​രി, ന​യ​ന ജ​യിം​സ്, പ്ര​ജു​ഷ തു​ട​ങ്ങി​യ​വ​ർ ബെ​ദ്രോ​സി​ന്‍റെ ശി​ഷ്യരായിരുന്നു.

Tags : double medal Kerala Inter University Athletics Meet

Recent News

Corehub Up