Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പി കെ.ജി. സൈമണ്‍ എന്ന പോലീസ് ഓഫീസറുടെ ജീവിതത്തിലൂടെ...
അന്വേഷണം ഒരു തപസ്യയാണ്. കുറ്റകൃത്യത്തിന്റെ നിഴൽപ്പാടുകൾ തേടിയുള്ള യാത്ര അതീവ സങ്കീർണവും ഏറെ സൂക്ഷ്മത ആവശ്യമുള്ളതുമായ കാര്യമാണ്. ഓരോ സംഭവത്തെയും ശാസ്ത്രീയമായി അപഗ്രഥിച്ച് തലനാരിഴ കീറി പരിശോധിച്ച് കൃത്യമായ നിഗമനങ്ങളിൽ എത്തണം. നിഗമനങ്ങളിൽ എത്തിയാൽ അതിനാവശ്യമായ തെളിവുകളും സമാഹരിക്കണം.ഇതിന് കണ്ണുംകാതും കൂർപ്പിച്ച് മനസിനെ ഏകാഗ്രമാക്കി ഒരു യാത്ര കൂടിയേതീരൂ. അതിലാണ് മുൻ എസ്പി കെ.ജി. സൈമണ്‍ എന്ന പോലീസ് ഓഫീസറുടെ അനന്യത കുടികൊള്ളുന്നത്.
പ്രമാദമായ ഒട്ടേറെ കേസുകൾ തെളിയിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കൂടത്തായി കൊലക്കേസ് തെളിയിച്ചതിലൂടെയാണ് ഇദ്ദേഹം പൊതുസമൂഹത്തിന്റെ മനസിൽ ഇടം നേടുന്നത്. അതുകൊണ്ടാണ് ഡിജിപിയടക്കം അദേഹത്തെ കൂടത്തായി സൈമൺ എന്ന് സ്നേഹത്തോടെ വിളിക്കുന്നത്. അബ്കാരി മിഥില മോഹൻ കൊലക്കേസ്, തലയോലപറന്പിലെ ഫൈനാൻസ് ഉടമ മാത്യുവിന്റെ കൊലപാതകം എന്നിവ ഉൾപ്പെടെ സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളുടെ ചുരുളഴിച്ച ഇദ്ദേഹം തെളിയിക്കപ്പെടാതെ പോയ പല കേസുകളിലും തുന്പുണ്ടാക്കി ശ്രദ്ധേയനായി. മികച്ച കുറ്റാന്വേഷകനപ്പുറം നല്ലൊരു സംഗീതജ്ഞൻ കൂടിയാണ് ഇദ്ദേഹം. കേസന്വേഷണം സംഗീതത്തെ സ്നേഹിക്കുന്ന ഒരാളുടെ കണ്ണിലൂടെയാകുന്പോൾ അത് അടുക്കും ചിട്ടയും കൈവരിക്കുന്നതു സ്വാഭാവികം. വീണയിലെ തന്ത്രികൾ ഓരോന്നും കൃത്യമായി സമന്വയിപ്പിച്ച് ശ്രുതി മധുരമായി മീട്ടുംപോലെ എല്ലാ സാഹചര്യങ്ങളെയും അപഗ്രഥിച്ചും കോർത്തിണക്കിയും ശരിയായ നിഗമനങ്ങളിൽ എത്തിച്ചേരുന്ന മികവ്.
കുറ്റാന്വേഷണം തപസ്യയാക്കി
സംസ്ഥാന പോലീസിലെ പ്രഗൽഭനായ കുറ്റാന്വേഷകനെന്ന പേര് സ്വന്തമാക്കിയാണ് കെ.ജി. സൈമണ്‍ എന്ന പോലീസ് ഓഫീസർ ഡിസംബർ 31നു സർവീസിൽ നിന്നു പടിയിറങ്ങിയത്. കൂടത്തായി കൊലപാതകക്കേസ് തെളിയിച്ചതോടെയാണ് രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന കുറ്റാന്വേഷകനായി ഇദ്ദേഹം മാറിയത്. ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന മൂന്നു വർഷത്തിനിടെ 19 കേസുകളാണ് തെളിയിച്ചത്. ഇതു സംസ്ഥാനത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ റിക്കാർഡാണ്. ഇതിൽ 19 വർഷമായ രണ്ടു കൊലക്കേസുകളും ഉൾപ്പെടും.
ഹൈക്കോടതി നിർദേശത്തെ തുടർന്ന് അന്വേഷണം ഏറ്റെടുത്ത ചങ്ങനാശേരിയിലെ മഹാദേവൻ എന്ന 13 വയസുകാരന്റെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഇദ്ദേഹം നടത്തിയ അന്വേഷണത്തിലാണ്. ഈ കേസിന്റെ അന്വേഷണത്തിലൂടെ മറ്റൊരു കൊലപാതകത്തിന്റെ നിഗൂഢതയും പുറംലോകമറിഞ്ഞു. സൈക്കിൾ വർക്ക് ഷോപ്പുകാരനാണ് മഹാദേവനെ കൊലപ്പെടുത്തിയതെന്നും ഇതിനു കൂട്ടുനിന്നയാൾ പണം ചോദിച്ചതോടെ സയനൈഡ് നൽകി അയാളെയും കൊലപ്പെടുത്തി കുളത്തിൽ താഴ്ത്തുകയായിരുന്നുവെന്നും കണ്ടെത്തി. ഈ കേസിൽ 18 ദിവസം തുടർച്ചയായി കുളത്തിലെ ചെളി കോരിയാണ് തലയോട്ടി കണ്ടെത്തിയത്.
ഇടുക്കി വണ്ടിപ്പെരിയാറിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസ്, വയനാട് ചീമേനിയിലെ ജാനകികൊലക്കേസ്, ചങ്ങനാശേരിയിലെ സലിം വധം, മൂന്നാറിൽ സിഐയായി സേവനമനുഷ്ടിച്ച കാലയളവിൽ അന്വേഷിച്ച ഏഴു കൊലപാതകങ്ങൾ, കാസർഗോഡ് ജില്ലയിൽ നടന്ന പത്തു കൊലക്കേസ് തുടങ്ങി തുന്പില്ലാതിരുന്ന ഒട്ടേറെ കേസുകളിലാണ് ഇദ്ദേഹം മറഞ്ഞിരുന്ന കൊലയാളികളെ പിടികൂടി വെളിച്ചത്ത് കൊണ്ടുവന്നത്. ഓരോ കേസ് അന്വേഷിക്കുന്പോഴും കൃത്യമായ നിഗമനങ്ങളിൽ എത്തിയ ശേഷമാണ് തെളിവുകൾ ശേഖരിച്ചിരുന്നത്. അതിനാൽ ഉദ്യമം ഒരിക്കലും പരാജയപ്പെട്ടിരുന്നില്ല- അതായിരുന്നു കെ.ജി. സൈമണിന്റെ അന്വേഷണ ശൈലി.
കൂടത്തായി കേസ്
കൂടത്തായി കേസിന്റെ തുടക്കം വസ്തുതർക്കവുമായി ബന്ധപ്പെട്ട ഒരു പരാതിയായിരുന്നു. ഇതു സംബന്ധിച്ച് അന്വേഷിക്കാൻ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ഇദ്ദേഹത്തിന്റെ അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് മുന്നിലെത്തിയപ്പോൾ കേസ് ഡയറി വിളിപ്പിച്ചു. ഇതിൽ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ അംശം ഉള്ളതായി രേഖപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് കൂടുതൽ പരിശോധിച്ചപ്പോഴാണ് വീട്ടിൽ നടന്ന എല്ലാ മരണങ്ങൾക്കും ദൃക്സാക്ഷിയായി പ്രതി ജോളിയുടെ സാന്നിധ്യം കെ.ജി. സൈമണ്‍ എന്ന പോലീസ് ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു പ്രത്യേക ടീം രൂപീകരിച്ച് രണ്ടുമാസത്തോളം രഹസ്യമായി അന്വേഷിച്ചു.
ആദ്യം അന്വേഷിച്ചത് പ്രതിയുടെ അധ്യാപക ജോലിയെക്കുറിച്ചായിരുന്നു. ഇവർ പ്രഫസറല്ലെന്നും നിലവിൽ ഒരിടത്തും ജോലി ചെയ്യുന്നില്ലെന്നും വ്യക്തമായതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ഇവർ എവിടെ പോയാലും പോലീസിന്റെ നിഴൽ ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. ഒടുവിൽ കല്ലറ തുറന്നു പരിശോധിക്കാൻ തീരുമാനിച്ചു. ഇതോടെയാണ് നീണ്ട നാളുകൾ രഹസ്യമായി നടത്തിവന്ന അന്വേഷണം പുറംലോകം അറിയുന്നത്.
അന്വേഷണത്തിന് മേലുദ്യോഗസ്ഥരുടെ പൂർണപിന്തുണകൂടി ലഭിച്ചതോടെ പ്രതിയെ നിയമത്തിനുമുന്നിൽ എത്തിക്കാനായി. കേസിൽ ആദ്യകൊലപാതകം നടന്ന് 17 വർഷത്തിനുശേഷമാണ് പ്രതിയെ പിടികൂടുന്നത്. ആറുപേരുടെ മൃതദേഹം ഒരുമിച്ച് പുറത്തെടുത്ത് പരിശോധന നടത്തുന്നതും കേസന്വേഷണത്തിൽ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യസംഭവമായിരുന്നു.
37 വർഷം, 52 കേസുകൾ
സർവീസിൽ 37 വർഷത്തെ സേവനത്തിനിടെ കോളിളക്കം സൃഷ്ടിച്ച കൊലക്കേസുകളുടെ ചുരുളഴിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കാൻ കെ.ജി. സൈമണ്‍ എന്ന പോലീസ് ഓഫീസർക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അതു ദൈവാനുഗ്രഹം കൊണ്ടുമാത്രമാണെന്ന് അദ്ദേഹം അടിവരയിടുന്നു. ഓരോ കേസ് തെളിയിക്കുന്പോഴും ആത്മവിശ്വാസം ഇരട്ടിച്ചു. ഇതു പിന്നീട് തെളിയിക്കപ്പെടാതിരുന്ന ഒരുപിടി കേസുകൾ ഏറ്റെടുത്ത് അന്വേഷിക്കാനും അതിൽ തുന്പുണ്ടാക്കാനും പ്രചോദനമായി. മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പൂർണപിന്തുണ എപ്പോഴും ലഭിച്ചിരുന്നു. കേസന്വേഷണത്തിൽ സമ്മർദങ്ങളുണ്ടായിട്ടില്ല. തന്നോടൊപ്പമുള്ള ഒരു ഉദ്യോഗസ്ഥനെയും ബലിയാടാക്കാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂർണതയിൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. ജീവനക്കാരുടെ കുറവുമൂലം ഒരു കേസുപോലും അന്വേഷിക്കാതിരുന്നിട്ടില്ല.
കൊലപാതക കേസുകൾ സ്വയം ഏറ്റെടുത്ത് അന്വേഷിക്കാൻ യാതൊരു മടിയുമില്ലായിരുന്നു. അന്വേഷണത്തിൽ ആരെങ്കിലും ഇടപെട്ടാൽ അവരോട് കൃത്യമായി കാര്യങ്ങൾ പറയും. നിരപരാധികൾ ഒരിക്കലും പ്രതിപ്പട്ടികയിൽ ഉണ്ടാവരുതെന്ന നിർബന്ധ ബുദ്ധിയുണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ നിസഹായരായവരെയടക്കം നിരവധിപ്പേരെ സഹായിക്കാനുള്ള അവസരമാണ് ലഭിച്ചത്. പല കേസുകളിലും കുറ്റവാളികളെ കണ്ടെത്താനുള്ള ഉറ്റവരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരം കാണാനായതിൽ ലഭിക്കുന്ന ആത്മസംതൃപ്തി വാക്കുകൾക്കതീതമാണ്. ഒരു കേസിന്റെ അന്വേഷണത്തിൽ പോലും ഡിപ്പാർട്ട്മെന്റിൽ നിന്നും പ്രത്യേകമായി ആരെയും ആവശ്യപ്പെട്ടിരുന്നില്ല. ലഭിക്കുന്നവരെ വിശ്വാസത്തിലെടുത്ത് കൂട്ടായ പരിശ്രമത്തിലൂടെയാണ് കേസ് തെളിയിച്ചത്.
സാഹസികമായ ഈ ഉദ്യമത്തിൽ സമർഥരായവരെ ഉൾപ്പെടുത്തുകയാണ് നല്ലതെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ച അതേ ഉദ്യോഗസ്ഥരെ നിയോഗിച്ചും നിരവധികേസുകൾ തെളിയിക്കാനായി. കേരള പോലീസിലെ എല്ലാവരും കഴിവുള്ളവരാണെന്നും അവർക്ക് പ്രോൽസാഹനം നൽകിയാൽ ഏതു കേസ് തെളിയിക്കാനും അവർക്കാകുമെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
അന്വേഷണം പോലെ സംഗീതവും തപസ്യ
ലണ്ടനിലെ റോയൽ സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്നു പിയാനോയിൽ ഫോർത്ത് ഗ്രേഡ് നേടിയ കെ.ജി. സൈമണ്‍ മാതൃഇടവകയായ എള്ളുന്പുറം സെന്റ് മത്തിയാസ് പള്ളിയിലെ 60 അംഗ ഗായകസംഘത്തിന്റെ ക്വയർ മാസ്റ്റർകൂടിയാണ്. വിശേഷ അവസരങ്ങളിലൊക്കെ പള്ളിയിലെ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകാൻ എത്ര തിരക്കാണെങ്കിലും ഓടിയെത്താൻ അദ്ദേഹം മറന്നില്ല. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ഗാനശുശ്രൂഷ. നന്നേ ചെറുപ്പത്തിൽ ഹൃദയത്തിൽ മുളപൊട്ടിയതാണ് സംഗീതത്തോടുള്ള അഭിനിവേശം. നേരത്തെ വിവിധ മൽസരങ്ങളിൽ പങ്കെടുത്തും ടിവിചാനലുകളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചും പ്രശംസ നേടിയിട്ടുണ്ട്. ഒഴിവുവേളകളിൽ വീട്ടിലിരുന്ന് പിയാനോ വായിക്കാനും ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
200-ൽപരം അവാർഡുകൾ
37 വർഷത്തെ സർവീസിനിടെ ഇദ്ദേഹത്തെ തേടിയെത്താത്ത അംഗീകാരങ്ങളില്ല. 2012-ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാമെഡൽ, 2019-ൽ വിശിഷ്ട സേവാമെഡൽ, ഇതേ വർഷം തന്നെ പ്രാഗൽഭ്യംതെളിയിച്ച മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അവാർഡ്, മെറിറ്റോറിയൽ സർവീസ് അവാർഡ്, മികച്ച പോലീസ് ഓഫീസർക്കുള്ള മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ്, ഗുഡ് സർവീസ് എൻട്രി, രണ്ടുതവണ പോലീസിന്റെ ബാഡ്ജ് ഓഫ് ഓണർ, മികച്ച ഡിവൈഎസ്പിക്കും മികച്ച എസ്എച്ച്ഒയ്ക്കുമുള്ള കമന്റേഷൻ അവാർഡ്, ഡിജിസ് കമന്റേഷൻ അവാർഡ്, തൃശൂരിലെ നിസാം കേസിൽ മികച്ച രീതിയിൽ പ്രോസിക്യൂഷൻ നടത്തിയതിനുള്ള കമന്റേഷൻ അവാർഡ്, 150-ഓളം ഗുഡ്സർവീസ് എൻട്രി, 25-ഓളം അംഗീകാരമുദ്രകൾ, നിരവധി കാഷ് അവാർഡുകൾ എന്നിങ്ങനെ ലഭിച്ച 200-ൽപരം അവാർഡുകൾ ഇദ്ദേഹത്തിന്റെ സർവീസ് കാലഘട്ടത്തിലെ പൊൻതൂവലുകളാണ്.
വിദ്യാഭ്യാസം
നെടുങ്കുന്നം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഇരുമാപ്രമറ്റം എംഡിസിഎംഎസ് എച്ച്എസിൽ നിന്നു എസ്എസ്എൽസിയും എറണാകുളം മഹാരാജാസ് കോളജിൽ നിന്നു പിഡിസിയും ഡിഗ്രിയും പൂർത്തിയാക്കി. അവിടെ ബിരുദാനന്തര ബിരുദ പഠനം നടത്തുന്നതിനിടെയാണ് എസ്ഐ സെലക്ഷൻ ലഭിക്കുന്നത്.
തുന്പയിലായിരുന്നു ആദ്യ നിയമനം. പിന്നീട് നെടുങ്കണ്ടം, ശാന്തന്‍പാറ, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ എസ്ഐയായും ഇടുക്കി, മൂന്നാർ, ദേവികുളം എന്നിവിടങ്ങളിൽ സിഐയായും വയനാട്, തൊടുപുഴ, കട്ടപ്പന, ആലുവ എന്നിവിടങ്ങളിൽ ഡിവൈഎസ്പിയായും പ്രവർത്തിച്ചു. 2012-ൽ എസ്പിയായി നിയമിതനായി. എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ക്രൈംബ്രാഞ്ച് എസ്പിയായും തൃശൂരിൽ കമ്മീഷണറായും കോട്ടയം, കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിൽ എസ്പിയായും കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ റൂറൽ എസ്പിയായും പ്രവർത്തിച്ചു.
തന്റെ ജീവിതത്തിൽ ഒരു ഘട്ടത്തിലും മനുഷ്യനെയോ മനുഷ്യത്വത്തെയോ മാറ്റിനിർത്തിയിട്ടില്ല. അതാണ് തന്റെ വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധികമായ വ്യാപാരമായി (മെന്റൽ ഗെയിം) കാണണം. എങ്കിലേ വിജയപഥത്തിൽ എത്താനാകൂ എന്നും ഈ ഉദ്യോഗസ്ഥൻ പറയുന്നു. തിരക്കേറിയ ജീവിതത്തിനിടയിലും പ്രാർഥനയ്ക്കും സംഗീതത്തിനും പിയാനോ വായനയ്ക്കുമൊക്കെ സമയം ലഭിക്കുന്നതെങ്ങനെയെന്നു ചോദിച്ചാൽ മറുപടി ഒട്ടും വൈകില്ല. ഓരോ ദിവസവും എങ്ങനെയായിരിക്കണമെന്നു കൃത്യമായി പ്ലാൻ ചെയ്യുകയെന്നതാണ് ഇതിൽ പ്രധാനം. ടൈംമാനേജ്മെന്റിലൂടെ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിക്കാനാകുമെന്ന സന്ദേശമാണ് ഇദ്ദേഹം പങ്കുവയ്ക്കുന്നത്.
തൊടുപുഴ കയ്യാലയ്ക്കകത്ത് പരേതരായ കെ.എ. ജോർജ്-സാറാമ്മ ദന്പതികളുടെ ആറുമക്കളിൽ അഞ്ചാമനും സിഎസ് ഐ ഈസ്റ്റ് കേരള മഹായിടവക മുൻ ബിഷപ് കെ.ജി. ദാനിയേലിന്റെ സഹോദരനുമാണ്. ഭാര്യ അനില പൊതുവിദ്യാഭ്യാസ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടറാണ്. മക്കൾ:അവിനാശ് (കാലടി സംസ്കൃത സർവകലാശാല ചരിത്രഗവേഷണ വിദ്യാർഥി), സൂരജ് (ഐഐടി റിസർച്ച് വിദ്യാർഥി). മരുമകൾ: അനീഷ (എംഡിഎസ് വിദ്യാർഥിനി).
ജെയ്സ് വാട്ടപ്പള്ളിൽ
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇ
ഉമ്മൻ ചാണ്ടിയെന്ന ഞാൻ...
ഞാൻ സണ്ണി. വീട്ടുകാരിട്ട പേരാ. ഇച്ചാച്ചന്റെ മരിച്ചുപോയ ഇളയ സഹോദരന്റെ പേര് ആ ഓർമയ്ക്കായിട്ടതാ. പക്ഷേ, വീട്ടിൽ ഓര
പെദ്രോ കസൽദാലിഗ പാവങ്ങളുടെ മെത്രാൻ
ബ്രസീലിലെ മാതോ ഗ്രോസോയിലെ മെത്രാൻ പെദ്രോ കസൽദാലിഗ വിടവാങ്ങി. പാവങ്ങൾക്കുവേണ്ടി പൊരുതിയിരുന്ന അദ്ദേഹത്തിന്റെ മൃ
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇ
ഉമ്മൻ ചാണ്ടിയെന്ന ഞാൻ...
ഞാൻ സണ്ണി. വീട്ടുകാരിട്ട പേരാ. ഇച്ചാച്ചന്റെ മരിച്ചുപോയ ഇളയ സഹോദരന്റെ പേര് ആ ഓർമയ്ക്കായിട്ടതാ. പക്ഷേ, വീട്ടിൽ ഓര
പെദ്രോ കസൽദാലിഗ പാവങ്ങളുടെ മെത്രാൻ
ബ്രസീലിലെ മാതോ ഗ്രോസോയിലെ മെത്രാൻ പെദ്രോ കസൽദാലിഗ വിടവാങ്ങി. പാവങ്ങൾക്കുവേണ്ടി പൊരുതിയിരുന്ന അദ്ദേഹത്തിന്റെ മൃ
ഓണം ഒരുമയുടെ ഈണം
തിരുവോണം കേരളത്തിന്റെ ദേശീയോത്സവം എന്ന ശീർഷകത്തിലാണ് എല്ലാവരുംതന്നെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴല്ല, പഴയകാലത
വിശുദ്ധയായ അമ്മയുടെ അദൃശ്യ സാന്നിധ്യം തേടി
ക്രൈസ്തവ മാനവികതയുടെ പര്യായമായി വന്ന് എല്ലാ പാവങ്ങളുടെയും അമ്മയായി മാറിയ വിശുദ്ധ മദർ തെരേസയുടെ ജീവിത മാതൃകയിൽ
വ്യാകുലകാലത്തെ മാലാഖമാർ
സിജോ പൈനാടത്ത്
സണ്‍ഡേ ക്ലാസിൽ ഏബ്രഹാമിന്റെ ബലി നാടകീയമായി അധ്യാപിക കൊച്ചു കുട്ടികൾക്കു പറഞ്ഞുകൊടുക
മസ്തിഷ്ക പഠനത്തിലെ മലയാളി ടച്ച്
സങ്കീർണതകളുടെ കലവറയാണ് മനുഷ്യ മസ്തിഷ്കം. നൂറ്റാണ്ടുകളായി അനേകം ഗവേഷകരുടെ ഉറക്കംകെടുത്തുന്ന അത്ഭുതലോകം. അവിടെ
നാടിന്റെ വിളിക്കാണ് ഈ വിദ്യാലയം
മഹാത്മജിയുടെ 150-ാം ജന്മവാർഷികം പുതുതലമുറയ്ക്ക് തങ്ങളോടു ബന്ധമില്ലാത്ത, കേവലം കടന്നുപോകുന്ന ഒരു സംഭവമാകരുത് എന്ന
അരുത് അങ്ങനെ പോകരുത്!!
കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പെരുകിവരുന്ന ആത്മഹത്യകളെക്കുറിച്ചും, മാതാപിതാക്കളും മുതിർന്നവരും പുലർ
അദ്ഭുതങ്ങളുടെ സൂക്ഷിപ്പുകാരൻ
ഭൂതകാലം വർത്തമാനകാലത്തെ കണ്ടുമുട്ടുന്ന ഇടമാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യമായ പുരാവസ്തുക്കളുടെ അപൂർവ ശേഖ
മലയാളത്തിന്റെ സ്വന്തം വർമ്മാജി
വർഷം 1992
മാസം നവംബർ
വാണിജ്യലോകത്തെ വിശേഷങ്ങളും അവലോകനങ്ങളുമായി ദീപിക കുടുംബത്തിൽ നിന്ന് "ബിസിന
ഒരേയൊരു ബഷീർ
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾക്ക് ഇന്ന് 26 വയസ്!
ആ മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് അന്നു ഞങ്ങൾ പങ്കിട്ട വിഷയങ്ങൾ
ഉണ്ണികളേ ഒരു കഥപറയാം
ഇനി മക്കളൊന്നും വേണ്ടെന്നുവച്ച് പ്രസവം നിർത്തിയ ചിലർ കുറെ കഴിയുന്പോൾ കൈകൂപ്പി ഡോക്ടറുടെ അടുത്തെത്തും. മക്കൾ വേണം.
Latest News
ട്രാക്ടർ റാലിയിൽ കുഴപ്പമുണ്ടാക്കാൻ പാക് ശ്രമം; 300 ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി പോലീസ്
സോളാർ പീഡന പരാതിയിൽ രാഷ്ട്രീയമില്ലെന്ന് പരാതിക്കാരി
സോളാർ പീഡനക്കേസ്: സിബിഐ തീരുമാനം സർക്കാരിനു തിരിച്ചടിയാകുമെന്ന് ഉമ്മൻ ചാണ്ടി
ആന്ധ്രയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവർത്തകർ മരിച്ചു
ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള: ഇൻ റ്റു ദി ഡാർക്ക്നെസിന് സുവർണ മയൂരം
Latest News
ട്രാക്ടർ റാലിയിൽ കുഴപ്പമുണ്ടാക്കാൻ പാക് ശ്രമം; 300 ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി പോലീസ്
സോളാർ പീഡന പരാതിയിൽ രാഷ്ട്രീയമില്ലെന്ന് പരാതിക്കാരി
സോളാർ പീഡനക്കേസ്: സിബിഐ തീരുമാനം സർക്കാരിനു തിരിച്ചടിയാകുമെന്ന് ഉമ്മൻ ചാണ്ടി
ആന്ധ്രയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവർത്തകർ മരിച്ചു
ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള: ഇൻ റ്റു ദി ഡാർക്ക്നെസിന് സുവർണ മയൂരം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top