ദൃശ്യം 1914
ആ​രും പ​റ​യാ​ത്ത ഒ​രു ക​ഥ പ​റ​യാം.
മൂ​ന്നാ​റി​ന്‍റെ ച​രി​ത്ര​നി​മി​ഷ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ പ​രം​ജ്യോ​തി നാ​യി​ഡു എ​ന്ന തൂ​ത്തു​ക്കു​ടി​ക്കാ​ര​ൻ ഫോ​ട്ടോ​ഗ്രഫ​റു​ടെ ക​ഥ. പ​രം​ജ്യോ​തി​യു​ടെ പ​ട​ങ്ങ​ളി​ല്ലെ​ങ്കി​ൽ മൂ​ന്നാ​റി​ന്‍റെ ച​രി​ത്ര​മി​ല്ല. നമ്മളിപ്പോൾ മൂ​ന്നാ​റി​ൽ ബ്രി​ട്ടീ​ഷു​കാ​ർ
അ​ദ്ദേ​ഹ​ത്തി​നു കൊ​ടു​ത്ത വീ​ട്ടി​ലാണ്. താ​ഴെ അ​ന്തോ​ണി​യാ​ർ
കു​രി​ശ​ടി​ക്ക​ടു​ത്ത് അദ്ദേഹത്തിന്‍റെ റോ​യ​ൽ സ്റ്റു​ഡി​യോ മുറി.
പരംജ്യോതി നിത്യനിദ്രയിലാണ്...അടുത്ത് മകൻ റോയലുമുണ്ട്,
മൗ​ണ്ട് കാ​ർ​മ​ൽ പ​ള്ളി​യു​ടെ സെ​മി​ത്തേ​രി​യി​ൽ...
ഒരു നൂറ്റാണ്ടിലേറെയായി ചരിത്രത്തിന്‍റെ ഡാർക്ക് റൂമിൽ കിടക്കുന്ന
പരംജ്യോതി നായിഡുവിന്‍റെ യഥാർഥ ചിത്രം നാം പ്രിന്‍റ് ചെയ്യുകയാണ്.


ക​ഥ ന​ട​ക്കു​ന്ന​ത് 107 കൊ​ല്ലം മു​ന്പാ​ണ്. മൂ​ന്നാ​റി​ൽ...
മാ​ട്ടു​പ്പെ​ട്ടി ഡാ​മും ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്കു​മൊ​ന്നും ഇ​ല്ലാ​തി​രു​ന്ന കാ​ല​മാ​ണെ​ന്നോ​ർ​ക്ക​ണം. ഉ​ണ്ടെ​ന്നു പ​റ​യാ​ൻ ബ്രി​ട്ടീ​ഷു​കാ​രും അ​വ​രു ന​ട​ത്തി​യി​രു​ന്ന തേ​യി​ല​ത്തോ​ട്ട​ങ്ങ​ളും അ​വി​ടെ പ​ണി​യെ​ടു​ക്കു​ന്ന ത​മി​ഴ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​രും. ബ്രി​ട്ടീ​ഷു​കാ​രു​ടെ ബം​ഗ്ലാ​വു​ക​ളും തൊ​ഴി​ലാ​ളി​ക​ളു​ടെ ല​യ​ങ്ങ​ളും കു​റ​ച്ചു ക​ട​ക​ളു​മാ​യാ​ൽ മൂ​ന്നാ​റി​ന്‍റെ ചി​ത്ര​മാ​യി. പ​ക്ഷേ, ഇ​ന്ത്യ​യി​ൽ അ​പൂ​ർ​വ​മാ​യി​രു​ന്ന വൈ​ദ്യു​തി​യും ടെ​ലി​ഫോ​ണും റോ​പ്‌​വേ​യും ആ​ദ്യ​ത്തെ മോ​ണോ റെ​യി​ലും മൂ​ന്നാ​റി​ലു​ണ്ടാ​യി​രു​ന്നു. കാ​ര​ണം സാ​യ്പി​നും ക​ണ്ണ​ൻ​ദേ​വ​ൻ ക​ന്പ​നി​ക്കും അ​വ​യൊ​ക്കെ ആ​വ​ശ്യ​മാ​യി​രു​ന്നു. ആ ​മൂ​ന്നാ​റി​ലേ​ക്കാ​ണ് തൂ​ത്തു​ക്കു​ടി​യി​ൽ​നി​ന്ന് ക​ഥാ​നാ​യ​ക​ൻ ഭാ​ര്യ​യും നാ​ലു മ​ക്ക​ളു​മാ​യി എ​ത്തു​ന്ന​ത്.

1914, തൂത്തുക്കുടി

മൂ​ന്നാ​റി​ൽ​നി​ന്നു​ള്ള തേ​യി​ല​പ്പെ​ട്ടി​ക​ൾ തൂ​ത്തു​ക്കു​ടി തു​റ​മു​ഖ​ത്ത് ഇം​ഗ്ല​ണ്ടി​ൽ​നി​ന്നു​ള്ള ക​പ്പ​ലു​ക​ളു​ടെ വ​ര​വി​നാ​യി കാ​ത്തു​കി​ട​ന്ന കാ​ലം. ക​പ്പ​ലി​റ​ങ്ങി​യ സാ​യ്പ് പ​രം​ജ്യോ​തി നാ​യി​ഡു​വി​നെ ക​ണ്ടു. ഒ​ത്ത പൊ​ക്ക​മു​ള്ള സു​ന്ദ​ര​നാ​യ വാ​ച്ച് മെ​ക്കാ​നി​ക്ക്. നാ​യി​ഡു​വി​നു തു​റ​മു​ഖ​ത്തി​ന​ടു​ത്ത് വാ​ച്ചു​ക​ട കൂ​ടാ​തെ സ്റ്റു​ഡി​യോ​യു​മു​ണ്ട്. ക​ണ്ടു​പ​രി​ച​യം പി​ന്നെ അ​ടു​ത്ത പ​രി​ച​യ​മാ​യി. മൂ​ന്നാ​റി​ലെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ലേ​ക്കു​പോ​കു​ന്ന​തി​നു​മു​ന്പ് സാ​യ്പ് നാ​യ്ഡു​വി​നോ​ടു പോ​രു​ന്നോ​ന്ന് ചോ​ദി​ച്ചു. മ​ഞ്ഞു​വീ​ഴു​ന്ന മ​ല​നി​ര​ക​ളി​ൽ തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ​ക്കു ന​ടു​വി​ലു​ള്ള മൂ​ന്നാ​ർ സ്വി​റ്റ​സ​ർ​ലൻഡ് പോ​ലെ​യാ​ണെ​ന്നും അ​വി​ടെ സ്റ്റു​ഡി​യോ ഇ​ട്ടാ​ൽ ക​ന്പ​നി എ​ല്ലാ പി​ന്തു​ണ​യും ന​ല്കാ​മെ​ന്നും വ​ലി​യ വ​രു​മാ​നം ഉ​ണ്ടാ​ക്കാ​മെ​ന്നും പ​റ​ഞ്ഞ് കൊ​തി​പ്പി​ച്ചു. വ​രാ​മെ​ന്നോ ഇ​ല്ലെ​ന്നോ പ​റ​യാ​തെ നാ​യി​ഡു​വും ഭാ​ര്യ മാ​ർ​ഗ​രി​റ്റും ചി​രി​ച്ചു.

ക​പ്പ​ലു​ക​ൾ പി​ന്നെ​യും തൂ​ത്തു​ക്കു​ടി​യി​ൽ ന​ങ്കൂ​ര​മി​ട്ടു. സാ​യ്പ് പി​ന്നെ​യും നാ​യി​ഡു​വി​നെ പ്ര​ലോ​ഭി​പ്പി​ച്ചു. ഒ​രു ദി​വ​സം നാ​യി​ഡു​വും മാർഗരിറ്റും പ​റ​ഞ്ഞു, ഞ​ങ്ങ​ളും വ​രു​ന്നു. പോ​ർ​ച്ചു​ഗീ​സു​കാ​രും ഡ​ച്ചു​കാ​രും ഒ​ടു​വി​ൽ ഇം​ഗ്ലീ​ഷു​കാ​രും ക​പ്പ​ലി​റ​ങ്ങി​യ തൂ​ത്തു​ക്കു​ടി​യി​ൽ​നി​ന്ന്... മീ​ൻ​ മ​ണ​ക്കു​ന്ന ക​ട​ൽ​ക്കാ​റ്റി​ന്‍റെ മ​ണ്ണി​ൽ​നി​ന്ന് അ​വ​ർ പു​റ​പ്പെ​ട്ടു, ചാ​യ മ​ണ​ക്കു​ന്ന മൂ​ന്നാ​റി​ലേ​ക്ക്. തൂ​ത്തു​ക്കു​ടി​യി​ൽ​നി​ന്ന് തീ​വ​ണ്ടി​യി​ൽ ആ​ലു​വ​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് സാ​യ്പി​നൊ​പ്പം കാ​റി​ലു​മാ​യി​രു​ന്നു യാ​ത്ര. അ​ങ്ങ​നെ പ​രം​ജ്യോ​തി നാ​യി​ഡു മൂ​ന്നാ​റി​ലെ​ത്തി.

റോ​യ​ൽ സ്റ്റു​ഡി​യോ പി​റ​ക്കു​ന്നു

പു​തി​യൊ​രു ലോ​ക​മാ​യി​രു​ന്നു മൂ​ന്നാ​ർ.
തൂ​ത്തു​ക്കു​ടി​യി​ലെ തി​ര​ക്കും ബ​ഹ​ള​വു​മൊ​ന്നു​മി​ല്ല. തി​ര​മാ​ല​ക​ളു​ടെ സ്ഥാ​ന​ത്ത് മ​ല​നി​ര​ക​ൾ. അവ പു​ത​ച്ചി​രി​ക്കു​ന്ന പ​ച്ച​ക്ക​ന്പ​ള​ത്തി​ന്‍റെ കീ​റ​ലു​ക​ളി​ലൂ​ടെ ത​ല​യു​യ​ർ​ത്തി​നി​ല്ക്കു​ന്ന പാ​റ​ക്കൂ​ട്ട​ങ്ങ​ൾ. അ​സ​ഹ​നീ​യ​മാ​യ ത​ണു​പ്പ് അ​സ്ഥി തു​ള​ച്ച് ആ​ത്മാ​വി​നെ തൊ​ട്ട​പ്പോ​ൾ അ​യാ​ൾ തൂ​ത്തു​ക്കു​ടി​യെ ഓ​ർ​ത്തി​ട്ടു​ണ്ടാ​ക​ണം. കാ​ര​ണം പ​രം​ജ്യോ​തി വി​നോ​ദ​യാ​ത്രി​ക​ന​ല്ല. കു​ടി​യേ​റ്റ​ക്കാ​ര​നാ​ണ്.
സ്പാ​നീ​ഷു​കാ​ര​നാ​യ അ​ൽ​ഫോ​ൻ​സ​ച്ച​ൻ പ​ണി​ത മൗ​ണ്ട് കാ​ർ​മ​ൽ പ​ള്ളി​ക്കു തൊ​ട്ടു​താ​ഴെ കു​ന്നി​ൻ​ചെ​രു​വി​ൽ കു​റ​ച്ചു​വീ​ടു​ക​ളു​ണ്ട്. അ​തി​ലൊ​ന്ന് സാ​യ്പ് പ​രം​ജ്യോ​തി നാ​യി​ഡു​വി​നു കൊ​ടു​ത്തു. അ​വി​ടെ​നി​ന്നു നോ​ക്കി​യാ​ൽ താ​ഴെ തെ​രു​വ് കാ​ണാം. തോ​ട്ട​ങ്ങ​ളി​ൽ പോ​യി​വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ​യും കു​തി​ര​പ്പു​റ​ത്തു പാ​യു​ന്ന സാ​യ്പിനെ​യും കാ​ണാം. തേ​യി​ല കൊ​ണ്ടു​പോ​കു​ന്ന കാ​ള​വ​ണ്ടി​ക​ളു​ടെ ക​ട​ക​ട​ശ​ബ്ദം കേ​ൾ​ക്കാം. ഇ​ത്തി​രി നീ​ങ്ങി​യാ​ൽ മാ​ട്ടു​പ്പെ​ട്ടി​വ​ഴി ടോ​പ് സ്റ്റേ​ഷ​നി​ലേ​ക്കു തേ​യി​ല​യു​മാ​യി പോ​കു​ന്ന കാ​ള​ക​ൾ വ​ലി​ക്കു​ന്ന മോ​ണോ​റെ​യി​ൽ വ​ണ്ടി കാ​ണാം. എ​ല്ലാ​ത്തി​നു​മു​ണ്ടൊ​രു തേ​യി​ല മ​ണം.

വീ​ടി​നു​താ​ഴെ തെ​രു​വി​ൽ സാ​യ്പ് മു​റി കൊ​ടു​ത്തു. അ​തി​നു​മു​ക​ളി​ൽ പു​തി​യ ബോ​ർ​ഡ് വ​ന്നു. റോ​യ​ൽ ഇലക്‌ട്രിക്ക​ൽ സ്റ്റു​ഡി​യോ. തൂ​ത്തു​ക്കു​ടി​യി​ൽ​നി​ന്നു വ​ന്ന​പ്പോ​ൾ നാ​യി​ഡു-​മാ​ർ​ഗ​രറ്റ് ദ​ന്പ​തി​ക​ൾ​ക്കു​ണ്ടാ​യി​രു​ന്ന നാ​ലു മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​യ റോ​യ​ലി​ന്‍റെ പേ​രാ​ണ് സ്റ്റു​ഡി​യോ​യ്ക്ക് ഇ​ട്ട​ത്. മൂ​ത്ത​വ​ർ രാ​ജു, ര​ജി​നാ​മ്മാ​ൾ, ജ​യ. പ​രം​ജ്യോ​തി​യും മാ​ർ​ഗ​രറ്റും മൂ​ന്നാ​റി​ൽ സ്ഥി​ര​താ​മ​സ​മാ​യി.

അ​വ​ർ​ക്ക് അ​ഞ്ചു മ​ക്ക​ൾ​കൂ​ടി പി​റ​ന്നു. റ​ഫേ​ൽ, ഉ​ത്ത​രീ​യം, ടെ​ര​സ, ര​ത്നം, ജ​ർ​മ​നി. ജ​ർ​മ​നി മ​രി​ച്ച​ത് അ​ടു​ത്ത​യി​ടെ​യാ​ണ്. പ​രം​ജ്യോ​തി​യു​ടെ മ​ക്ക​ളി​ൽ ഇ​നി ആ​രു​മി​ല്ല.

പ​രം​ജ്യോ​തി വ​ള​രു​ന്നു

ക​ണ്ണ​ൻ​ദേ​വ​ൻ ഹി​ൽ​സ് പ്രൊ​ഡ്യൂ​സ് ക​ന്പ​നി​യു​ടെ വി​ല​പ്പെ​ട്ട ഫോ​ട്ടോ​ഗ്ര​ഫ​റാ​യി പ​രം​ജ്യോ​തി നാ​യി​ഡു മാ​റി. തേ​യി​ല അ​ന്ന് ഇ​ൻ​ഷു​ർ ചെ​യ്തി​രു​ന്നു. ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി ഇം​ഗ്ല​ണ്ടി​ലാ​ണ്. തേ​യി​ല ന​ശി​ച്ചു​പോ​യാ​ൽ തു​ക ല​ഭി​ക്ക​ണ​മെ​ങ്കി​ൽ അ​തി​ന്‍റെ ഫോ​ട്ടോ എ​ടു​ത്ത് ഇം​ഗ്ല​ണ്ടി​ലെ ക​ന്പ​നി​ക്ക് അ​യ​യ്ക്ക​ണം. മൂ​ന്നാ​റി​ൽ ഫോ​ട്ടോ​ഗ്രഫ​റി​ല്ല. അ​തി​നാ​ണ് തൂ​ത്തു​ക്കു​ടി​യി​ൽ​നി​ന്ന് പ​രം​ജ്യോ​തി നാ​യി​ഡു​വി​നെ എ​ത്തി​ച്ച​ത്.

നാ​യി​ഡു​വി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക്ഷേ, കേ​ടാ​യ തേ​യി​ല​യി​ൽ ഒ​തു​ങ്ങി​യി​ല്ല. സാ​യ്പി​ന്‍റെ സ​ക​ല ച​ട​ങ്ങു​ക​ൾ​ക്കും അ​ദ്ദേ​ഹ​മാ​ണ് ഫോ​ട്ടോ എ​ടു​ത്തി​രു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ൽ​നി​ന്നെ​ത്തി​യ സാ​യ്പുമാ​രും മ​ദാ​മ്മ​മാ​രും വൈ​സ്രോ​യി​പോ​ലും നാ​യി​ഡു വ​ര​ച്ച​വ​ര​യ​ൽ​നി​ന്നു പോ​സ് ചെ​യ്തു. പ​ള്ളി​വാ​സ​ലും മൂ​ന്നാ​റും മാ​ട്ടു​പ്പെ​ട്ടി​യു​മൊ​ക്കെ നാ​യി​ഡു​വി​ന്‍റെ കാ​മ​റ​യി​ലൂ​ടെ ച​രി​ത്ര​ത്തി​ലേ​ക്കു കു​ടി​യേ​റി. ഫോ​ട്ടോ ത​ന്നെ അ​ത്ഭു​ത​മാ​യി​രു​ന്ന കാ​ല​ത്താ​ണ് ഇ​തൊ​ക്കെ സം​ഭ​വി​ച്ച​ത്. റോ​യ​ൽ ഇ​ല​ക്ട്രി​ക്ക​ൽ സ്റ്റു​ഡി​യോ​യി​ലെ തി​ര​ക്ക് കൂ​ടി​ക്കൊ​ണ്ടി​രു​ന്നു. ഫോ​ട്ടോ​യെ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടാ​കു​ന്പോ​ൾ ഇംഗ്ലീഷുകാർ അ​യ​യ്ക്കു​ന്ന കാ​ർ പ​രം​ജ്യോ​തി​യെ കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യി​രു​ന്നു. അ​വ​ർ​ക്ക് അ​ദ്ദേ​ഹം വെ​റു​മൊ​രു ഫോ​ട്ടോ​ഗ്രാ​ഫ​റ​ല്ലാ​യി​രു​ന്നു. പ​രം​ജ്യോ​തി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സാ​യ്പ് എ​ന്തും സാ​ധി​ച്ചു​കൊ​ടു​ക്കു​മെ​ന്ന നി​ല​യി​ലേ​ക്ക് ആ ​ബ​ന്ധം വ​ള​ർ​ന്നു. പ​ക്ഷേ, അ​ദ്ദേ​ഹം ഒ​രി​ക്ക​ലും അ​ത് ദു​രു​പ​യോ​ഗി​ച്ചി​ല്ല. ഒ​ന്പ​തു മ​ക്ക​ളു​ള്ള പ​രം​ജ്യോ​തി​ക്ക് ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന വീ​ടി​ന​ടു​ത്ത് കൂ​ടു​ത​ൽ മു​റി​ക​ൾ ന​ല്കാ​മെ​ന്നു സാ​യ്പ് പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​മ​തു നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ ക​ട​മു​റി​ക​ളും വേ​ണ്ടെ​ന്നു​വ​ച്ചു.

‘പ്ര​ള​യം’ മാ​സ്റ്റ​ർ​പീ​സ്

99ലെ ​വെ​ള്ള​പ്പൊ​ക്കം എ​ന്ന​റി​യ​പ്പെ​ടു​ന്ന 1924ലെ ​പ്ര​ള​യ​മാ​ണ് നാ​യി​ഡു​വി​ന്‍റെ വി​ഖ്യാ​ത​ചി​ത്ര​മെ​ന്നു വേ​ണ​മെ​ങ്കി​ൽ പ​റ​യാം. സ​മൂ​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 5000 അ​ടിയിലേറെ ഉ​യ​ര​ത്തി​ൽ മ​ല​മു​ക​ളി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യെ​ന്ന​ത് ആ ​ചി​ത്ര​ങ്ങ​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്കു വി​ശ്വ​സി​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ല. നാ​യി​ഡു​വി​ന്‍റെ വീ​ട് കു​ന്നി​ൻ​മു​ക​ളി​ലാ​യി​രു​ന്നു. പ്ര​ള​യ​ത്തി​ൽ സ്റ്റു​ഡി​യോ​യും മു​ങ്ങി. സാ​മ​ഗ്രി​ക​ളെ​ല്ലാം പ​രം​ജ്യോ​തി വീ​ട്ടി​ലേ​ക്കു മാ​റ്റി. അന്നു മാട്ടുപ്പെട്ടി ഡാമില്ല. പക്ഷേ, കടപുഴകിയെത്തിയ മരങ്ങളും മണ്ണും പാറയുമെല്ലാം അവിടെ സ്വയമൊരു അണകെട്ടി. മഴ പെയ്തൊഴിഞ്ഞില്ല. ഭാരം താങ്ങാനാവാതെ അണ പൊട്ടി. എല്ലാം പോയി. ഒഴുകിപ്പോയ പ്രതാപങ്ങളെയോർത്തു മൂ​ന്നാ​ർ സങ്കടപ്പെട്ടുകിടന്നു. തി​ര​ക്കേ​റി​യ റോ​ഡു​ക​ളെ ച​വി​ട്ടി​ത്താ​ഴ്ത്തി വെ​ള്ളം മ​ല​ക​യ​റി. ആ​ളു​ക​ൾ ജീ​വ​നു​വേ​ണ്ടി അ​തി​നും മു​ക​ളി​ൽ ക​യ​റി. മൂ​ന്നാ​ർ സ​ന്പാ​ദി​ച്ച​തെ​ല്ലാം ഒ​ഴു​കി​പ്പോ​യി. സു​ന്ദ​രി​യാ​യ മൂ​ന്നാ​റി​ന്‍റെ ശ​രീ​രം ന​ന​ഞ്ഞ ജ​ലഛാ​യാ​ചി​ത്രം​പോ​ലെ ഇ​രു​ണ്ട ആ​കാ​ശ​ത്തി​നു കീ​ഴെ നി​റ​മി​ള​കി​ക്കി​ട​ന്നു. ജ​ല​ക​ന്യ​ക​മാ​ർ മ​ട​ങ്ങും​മു​ന്പ് നാ​യി​ഡു​വി​ന്‍റെ കാ​മ​റ തു​റ​ന്ന​ട​ഞ്ഞു. അ​തു ച​രി​ത്ര​മാ​യി.

ച​രി​ത്ര​മെ​ഴു​തി​യ തേ​യി​ല

മൂ​ന്നാ​റി​ൽ ഉ​ത്പാദി​പ്പി​ക്കു​ന്ന തേ​യി​ല ഇം​ഗ്ല​ണ്ടി​ലെ​ത്തി​ക്കു​ന്ന​ത് ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​യി​രു​ന്നു. ആ ​ശ്ര​മ​ങ്ങ​ളാ​ണ് മൂ​ന്നാ​റി​നെ വ​ള​ർ​ത്തി​യ​തും ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ന​വീ​ക​രി​ക്കാ​ൻ കാ​ര​ണ​മാ​യ​തും. ആ​ദ്യ​മൊ​ക്കെ തേ​യി​ല കൊ​ണ്ടു​പോ​കാ​ൻ കാ​ള​വ​ണ്ടി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ആ​ശ്ര​യം. പി​ന്നീ​ട് തീ​വ​ണ്ടി​യെ​ത്തി.

കു​ണ്ട​ള​വാ​ലി റെ​യി​ൽ​വേ സ്ഥാ​പി​ച്ച​ത് 1902ലാ​ണ്. ആ​ദ്യം മൂ​ന്നാ​റി​ൽ​നി​ന്നു ടോ​പ് സ്റ്റേ​ഷ​നി​ലേ​ക്ക് കാ​ള​വ​ണ്ടി പോ​കാ​നു​ള്ള വ​ഴി​വെ​ട്ടി. പി​ന്നീ​ട് റെ​യി​ൽ​വേ പ​ണി​തു. മൂ​ന്നാ​റി​ൽ​നി​ന്നും മാ​ട്ടു​പ്പെ​ട്ടി​യി​ൽ​നി​ന്നും കാ​ള​ക​ൾ വ​ലി​ക്കു​ന്ന മോ​ണോ​റെ​യി​ൽ​വ​ഴി തേ​യി​ല ടോ​പ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. മോ​ണോ​റെ​യി​ൽ തീ​വ​ണ്ടി​പോ​ലെ​യ​ല്ല, ചെ​റി​യ വാ​ഹ​ന​മാ​ണ്. ഒ​രു റെ​യി​ൽ പാ​ള​മേ​യു​ള്ളു. അ​തി​ൽ ചെ​റി​യ ച​ക്രം. മ​റു​വ​ശ​ത്തെ വ​ലി​യ ച​ക്രം വ​ഴി​യി​ലൂ​ടെ ഓ​ടും. യ​ന്ത്ര​മൊ​ന്നു​മി​ല്ല, കാ​ള​ക​ൾ വ​ലി​ക്കും. അ​ത്ര​ത​ന്നെ. പ​ക്ഷേ, അ​തു രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി​രു​ന്നു. ഇ​തി​നാ​യി ഇം​ഗ്ല​ണ്ടി​ൽ​നി​ന്നു കാ​ള​ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്തു. പി​ന്നീ​ട് 1907ലാ​ണ് പ​ഞ്ചാ​ബി​ൽ മൂ​ന്നാ​ർ മാ​തൃ​ക​യി​ൽ പ​ട്യാ​ല സ്റ്റേ​റ്റ് മോ​ണോ​റെ​യി​ൽ ട്രെ​യി​ൻ​വേ​യ്സ് ഉണ്ടായത്.

ക​ണ്ണ​ൻ​ദേ​വ​ൻ ക​ന്പ​നി​യു​ടെ തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള തേ​യി​ല മൂ​ന്നാ​റി​ൽ​നി​ന്നു ടോ​പ് സ്റ്റേ​ഷ​നി​ലും അ​വി​ടെ​നി​ന്ന് അ​ഞ്ചു കി​ലോ​മീ​റ്റ​ർ റോ​പ് വേ​യി​ലൂ​ടെ താ​ഴെ ത​മി​ഴ്നാ​ട്ടി​ലെ കോ​ട്ട​ഗു​ഡി​യി​ലു​മെ​ത്തി​ച്ചു.

കോ​ട്ട​ഗു​ഡി അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത് ബോ​ട്ടം സ്റ്റേ​ഷ​ൻ എ​ന്നാ​യി​രു​ന്നു. അ​വി​ടെ നി​ന്ന് 15 കി​ലോ​മീ​റ്റ​ർ കാ​ള​വ​ണ്ടി​യി​ൽ ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ലെ​ത്തി​ക്കും. തു​ട​ർ​ന്ന് ട്രെ​യി​നി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും, തൂ​ത്തു​ക്കു​ടി തു​റ​മു​ഖ​ത്തെ​ത്തി​ച്ച് ക​പ്പ​ലി​ൽ ഇം​ഗ്ല​ണ്ടി​ലേ​ക്കും തേ​യി​ല കൊ​ണ്ടു​പോ​യി​രു​ന്നു.

1908-ലാ​ണ് നാ​രോ​ഗേ​ജ് റെ​യി​ൽ​വേ സ്ഥാ​പി​ച്ച​ത്. ​പ്ര​ള​യ​ത്തി​ൽ അ​തും ത​ക​ർ​ന്നു. ഈ ​ച​രി​ത്ര​മൊ​ക്കെ ന​മു​ക്കി​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​യു​ന്ന​ത്, പ​രം​ജ്യോ​തി നാ​യി​ഡു​വി​ന്‍റെ വി​ല​പ്പെ​ട്ട ഫോ​ട്ടോ​ക​ളി​ലൂ​ടെ​യാ​ണ്. എടുത്താൽ പൊങ്ങാത്ത കാമറയുമായി പരംജ്യോതിയെത്താത്ത ചരിത്രവഴികൾ മൂന്നാറിലില്ല.

പ​രം​ജ്യോ​തി​യു​ടെ വീ​ട്ടി​ൽ

ഓ​ർ​മ​ക​ളി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന മൂ​ട​ൽ​മ​ഞ്ഞ് നീ​ക്കി നൂ​റ്റാ​ണ്ടു പി​ന്നി​ട്ട ച​രി​ത്രം പ​റ​യു​ന്ന​ത് റോ​യ​ലി​ന്‍റെ മ​ക​ൾ റീ​ത്ത​യു​ടെ ഭ​ർ​ത്താ​വ് ജോ​സ​ഫ് രാ​ജാ​ണ്. റോ​യ​ലി​ന്‍റെ സ​ഹോ​ദ​രി ജ​യ​യു​ടെ മ​ക​ൻ​കൂ​ടി​യാ​ണ് ജോ​സ​ഫ് രാ​ജ്. മ​ക്ക​ളാ​യ റി​ജോ, റി​ച്ചാ​ർ​ഡ് എ​ന്നി​വ​ർ​ക്കൊ​പ്പം അ​വ​രാ​ണ് പ​രം​ജ്യോ​തി നാ​യി​ഡു ജീ​വി​ച്ച വീ​ട്ടി​ൽ ഇ​പ്പോ​ഴു​ള്ള​ത്. വീ​ട്ടി​ൽ മ​റ്റൊ​രാ​ൾ​കൂ​ടി​യു​ണ്ട്. റോ​യ​ലി​ന്‍റെ ഭാ​ര്യ പാ​പ്പ എ​ന്നു വി​ളി​ക്കു​ന്ന ലൂ​ർ​ദ്. കി​ട​പ്പി​ലാ​ണ്. പ​രം​ജ്യോ​തി​യു​ടെ​യും റോ​യ​ലി​ന്‍റെ​യും ര​ത്ന​ത്തി​ന്‍റെ​യും ബ്രി​ട്ടീ​ഷു​കാ​രു​ടെ​യു​മൊ​ക്കെ മൂ​ന്നാ​റി​ലെ ജീ​വി​തം നേ​രി​ട്ട​റി​യാ​വു​ന്ന​വ​രി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന​യാ​ൾ. പ​ക്ഷേ, ദു​ർ​ബ​ല​മാ​യി​പ്പോ​ലും വാ​ക്കു​ക​ൾ പു​റ​ത്തേ​ക്കു വ​രി​ല്ല. അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മൂ​ന്നാ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ പ​ല സം​ഭ​വ​ങ്ങ​ളു​ടെ​യും ദൃ​ക്സാ​ക്ഷി​യി​ലൂ​ടെ ന​മു​ക്ക് ആ ​കാ​ഴ്ച​ക​ളി​ലേ​ക്ക് പോ​കാ​മാ​യി​രു​ന്നു.

മൂ​ന്നാ​റി​ന്‍റെ ച​രി​ത്രം കാ​മ​റ​യി​ലാ​ക്കി​യ പ​രം​ജ്യോ​തി​യു​ടെ വീ​ട്ടി​ൽ ആ ​വി​ല​പ്പെ​ട്ട ഫോ​ട്ടോ​ക​ളു​ടെ ഒ​റി​ജി​ന​ൽ ഒ​ന്നു​മി​ല്ല. അ​തൊ​ക്കെ എ​വി​ടെ​യോ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. ടാ​റ്റാ ടീ ​മ്യൂ​സി​യ​ത്തി​ലും മൗ​ണ്ട് കാ​ർ​മ​ൽ പ​ള്ളി​യു​ടെ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഹാ​ളി​ലും ല​ഭ്യ​മാ​യ ഫോ​ട്ടോ​ക​ളു​ടെ കോ​പ്പി​ക​ൾ മ്യൂ​സി​യ​ത്തി​ലെ​ന്ന​പോ​ലെ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. മൂന്നാറിലെ മിക്ക സ്ഥാപനങ്ങളിലും ആ പഴയ ഫോട്ടോകളുടെ കോപ്പികൾ തൂക്കിയിട്ടുണ്ട്. പക്ഷേ, പലർക്കും അറിയില്ല, ആ കലാകാരനെ.

വീ​ട്ടി​ൽ ബാ​ക്കി​യു​ള്ള​ത് പ​രം​ജ്യോ​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​മ​റ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ്. പി​ന്നെ പ​രം ജ്യോ​തി​യു​ടെ​യും ഭാ​ര്യ മാർഗരിറ്റിന്‍റെയും റോ​യ​ലി​ന്‍റെ​യും ര​ത്ന​ത്തി​ന്‍റെ​യു​മൊ​ക്കെ പു​റം​ലോ​കം കാ​ണാ​ത്ത അ​പൂ​ർ​വം ഫോ​ട്ടോ​ക​ളും.

പ​രം​ജ്യോ​തി​യു​ടെ ഫോ​ട്ടോ

പ​രം​ജ്യോ​തി​യുടെ പേര് ചി​ല മാ​ധ്യ​മ​ങ്ങ​ളിൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന​ല്ലാ​തെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും ഇന്നലെവരെ ഇല്ല. കോടാനുകോടി ഫോട്ടോകൾ നിറഞ്ഞുകിടക്കുന്ന ഇന്‍റർനെറ്റിലും പരംജ്യോതിയുടെ ഒരു ഫോട്ടോ പോലുമില്ല.

വിരലിലെണ്ണാവുന്ന ചില ഫോട്ടോകൾ വീട്ടിലുണ്ട്. പരംജ്യോതിയുടെയും ഭാ​ര്യ മാർഗരിറ്റിന്‍റെ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ചി​ത്ര​ം ഫ്രെ​യിം ചെ​യ്തു വ​ച്ചി​ട്ടുണ്ട്. മ​റ്റൊ​ന്ന് റോ​യ​ലും ഭാ​ര്യ പാ​പ്പ​യു​മൊ​ത്തു​ള്ള​താ​ണ്. പി​ന്നൊ​ന്ന് ക​ണ്ണ​ൻ ദേ​വ​ൻ ക​ന്പ​നി​യു​ടെ അ​വ​സാ​ന​ത്തെ വി​ദേ​ശ ജ​ന​റ​ൽ മാ​നേ​ജ​റാ​യി​രു​ന്ന എം.​ആ​ർ. ലാ​പ്പി​നും ഭാ​ര്യ​യു​മൊ​ത്തു​ള്ള​ത്.

1978-ൽ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര​യ​യ​പ്പു സ​മ​യ​ത്ത് രാ​ജ ​ര​ത്നം എ​ന്തോ സ​മ്മാ​നി​ക്കു​ന്ന​താ​ണ് ചി​ത്രം. റോ​യ​ൽ സ​മീ​പ​ത്തു​ണ്ട്. 1954-ൽ ​മൂ​ന്നാ​റി​ൽ തു​ട​ങ്ങി​യ പ​ങ്ക​ജം ടൂ​റിം​ഗ് ടാ​ക്കീ​സ് 60ൽ ​വ​ലി​യ സി​നി​മാ കൊ​ട്ട​ക​യാ​ക്കി. ജോ​സ​ഫ് രാ​ജ് അ​വി​ടെ ഫി​ലിം ഓ​പ്പ​റേ​റ്റ​റും പി​ന്നീ​ട് മാ​നേ​ജ​രു​മാ​യി. അ​തി​ന്‍റെ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ചി​ത്ര​വും​കൂ​ടി​യാ​യാ​ൽ പ​രം​ജ്യോ​തി കു​ടും​ബ​ത്തി​ന്‍റെ ഫോ​ട്ടോ​ശേ​ഖ​രം അ​വ​സാ​നി​ച്ചു.

സ്റ്റു​ഡി​യോ അ​ട​യു​ന്നു

പ​രം​ജ്യോ​തി​യോ​ടൊ​പ്പം സ്റ്റു​ഡി​യോ​യി​ലു​ണ്ടാ​യി​രു​ന്ന​ത് മ​ക്ക​ളാ​യ റോ​യ​ലും രാ​ജ ര​ത്ന​വു​മാ​യി​രു​ന്നു. അ​വ​രു​ടെ കാ​ല​ശേ​ഷം റോ​യ​ൽ സ്റ്റു​ഡി​യോ നി​ന്നു​പോ​യി. ക​ട​യും വി​റ്റു. പ​ക്ഷേ, കെ​ട്ടി​ടം അ​തു​പ​ടി ഇ​പ്പോ​ഴു​മു​ണ്ട്. പ​രം​ജ്യോ​തി​യെ​യും റോ​യ​ലി​നെ​യും സം​സ്ക​രി​ച്ചി​രി​ക്കു​ന്ന​ത് തൊ​ട്ട​ടു​ത്ത് മൗ​ണ്ട് കാ​ർ​മ​ൽ പ​ള്ളി​യി​ലാ​ണ്. രാ​ജ ര​ത്നം ക​ഴി​ഞ്ഞ വ​ർ​ഷം കോ​യ​ന്പ​ത്തൂ​രി​ൽ​വ​ച്ചു മ​രി​ച്ചു. റോ​യ​ലി​ന് നാ​ലു പെ​ണ്‍​മ​ക്ക​ളാ​യി​രു​ന്നു.

ര​ത്ന​ത്തി​ന് ഒ​രു മ​ക​നും മ​ക​ളും. മ​ക​ൻ ജോ​ണ്‍​സ​ണ്‍ ന​ല്ല ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്നെ​ങ്കി​ലും മൂ​ന്നാ​റി​ൽ സ്റ്റു​ഡി​യോ ന​ട​ത്താ​തെ കോ​യ​ന്പ​ത്തൂ​രി​ലേ​ക്കു​പോ​യി. ദി​ന​മ​ല​ർ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്ന അ​ദ്ദേ​ഹം ഇ​പ്പോ​ൾ ഫ്രീ​ലാ​ൻ​സ് ചെ​യ്യു​ന്നു. ന​ട​ത്താ​നാ​ളി​ല്ലാ​തെ റോ​യ​ൽ സ്റ്റു​ഡി​യോ അ​ട​യ്ക്ക​പ്പെ​ട്ടു. ജീ​വ​ന​ക്കാ​രാ​യി​രു​ന്ന​വ​ർ മൂ​ന്നാ​റി​ൽ വേ​റെ സ്റ്റു​ഡിയോ തു​ട​ങ്ങി. സൂ​പ്പ​ർ സ്റ്റു​ഡി​യോ ഒ​ക്കെ അ​ങ്ങ​നെ തു​ട​ങ്ങി​യ​താ​ണ്.

മൂ​ന്നാ​റി​ന്‍റെ പഴയ ഫോ​ട്ടോ​ക​ൾ ഇ​ന്‍റ​ർ​നെ​റ്റി​ലു​ൾ​പ്പെ​ടെ കാ​ണാ​നാ​കും. ഏ​താ​നും ഫോ​ട്ടോ​ക​ളി​ൽ റോ​യ​ൽ സ്റ്റു​ഡി​യോ എ​ന്നെ​ഴു​തി​യി​ട്ടു​ണ്ട്. അ​തു​പോ​ലും ഫോ​ട്ടോ​ഷോ​പ്പി​ൽ മാ​യ്ച്ചു​ക​ള​ഞ്ഞി​ട്ടാ​ണ് പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​വ​ർ​ക്കൊ​ക്കെ മൂ​ന്നാ​റി​ന്‍റെ ച​രി​ത്രം പ​റ​യു​ന്ന വി​ല​പ്പെ​ട്ട ഫോ​ട്ടോ മാ​ത്രം മ​തി. ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ നി​മി​ഷം​കൊ​ണ്ട് ഫോ​ട്ടോ​യെ​ടു​ത്ത് അ​ടു​ത്ത നി​മി​ഷം ലോ​ക​ത്തെ​വി​ടേ​ക്കും ഷെ​യ​ർ ചെ​യ്യു​ന്ന പു​തി​യ ത​ല​മു​റ​യ്ക്ക് ആ ​പ​ഴ​യ ഫോ​ട്ടോ​ഗ്രാഫറെ അറിയില്ല.

മ​ണി​ക്കൂ​റു​ക​ളും ദി​വ​സ​ങ്ങ​ളു​ം ചിലപ്പോൾ മാസങ്ങളുമെ​ടു​ത്താ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​റെ​ന്ന ചിത്രകാ​ര​ൻ അ​ക്കാ​ല​ത്ത് ഒ​രു ഫോ​ട്ടോ ത​യാ​റാ​ക്കി​യി​രു​ന്ന​ത്. പ​രം​ജ്യോ​തി മൂ​ന്നാ​റി​ലെ​ത്തു​ന്പോ​ൾ ഫി​ലിം ഉ​പ​യോ​ഗി​ക്കു​ന്ന കാ​മ​റ​ക​ൾ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. കൊ​ളോ​ഡി​യ​ൻ പ്രോ​സ​സി​ൽ ഗ്ലാ​സ്കൊ​ണ്ടു​ള്ള ഫോ​ട്ടോ​ഗ്രാ​ഫി​ക് പ്ലേ​റ്റു​ക​ളി​ലാ​ണ് അ​ന്ന് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യി​രു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ സ്റ്റു​ഡി​യോ​യി​ൽ കു​ത്തി​യി​രു​ന്നാ​ണ് പ​രം​ജ്യോ​തി ഓ​രോ ഫോ​ട്ടോ​യും പു​റ​ത്തെ​ടു​ത്ത​ത്.

സ്റ്റു​ഡി​യോ​യി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി

പ​രം​ജ്യോ​തി​യു​ടെ കൊ​ച്ചു​മ​ക​ന്‍റെ മ​ക​നാ​യ റി​ച്ചാ​ർ​ഡി​നൊ​പ്പ​മാ​ണ് അന്തോണിയാർ കുരിശടിക്കടുത്ത് റോ​യ​ൽ സ്റ്റു​ഡി​യോ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മു​റി​യി​ൽ ക​യ​റി​യ​ത്. അ​വി​ടെ​യി​പ്പോ​ൾ ചെ​റി​യൊ​രു ധ​ന​കാ​ര്യ​സ്ഥാ​പ​ന​മാ​ണ്. ഡാ​ർ​ക്ക് റൂ​മി​ൽ ഒ​രു മേ​ശ​യും ക​സേ​ര​യു​മു​ണ്ട്. മു​റി​ക്കു മാ​റ്റ​ങ്ങ​ളൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ല. പ​ഴ​യ ചു​വ​രു​ക​ളും ത​ടി​കൊ​ണ്ടു​ള്ള വ​ലി​യ മ​ട​ക്കു ക​ത​കു​ക​ളും അ​തേ​പ​ടി​യു​ണ്ട്. ഏ​റെ​ക്കാ​ല​ത്തി​നു​ശേ​ഷ​മാ​ണ് റി​ച്ചാ​ർ​ഡ്, അ​പ്പൂ​പ്പ​ന്‍റെ സ്റ്റു​ഡി​യോ​യി​ൽ ക​യ​റു​ന്ന​ത്. റോ​യ​ൽ​ സ്റ്റു​ഡി​യോ വാ​ങ്ങി​യ ആ​ളി​ൽ​നി​ന്നു 40 വ​ർ​ഷം മു​ന്പ് ത​ങ്ങ​ൾ ഇ​തു വാ​ട​ക​യ്ക്ക് എ​ടു​ത്ത​താ​ണെ​ന്നു മാ​നേ​ജ​ർ ചാ​ൾ​സ് പ​റ​ഞ്ഞു. റോ​യ​ലി​നെ​യും ര​ത്ന​ത്തെ​യു​മൊ​ക്കെ ചാ​ൾ​സി​ന് അ​റി​യാം.

ഒ​രു ഫോ​ട്ടോ​യെ​ടു​ത്താ​ൽ പ്രി​ന്‍റ് കി​ട്ട​ണ​മെ​ങ്കി​ൽ മാ​സ​ങ്ങ​ൾ കാ​ത്തി​രു​ന്ന കാ​ലം ഓ​ർ​മി​ച്ച ചാ​ൾ​സ് പ​റ​ഞ്ഞ​ത് പ​ണ്ട് റോ​യ​ൽ​സ്റ്റു​ഡി​യോ​യി​ലെ​ടു​ത്ത ത​ന്‍റെ കൈ​വ​ശ​മു​ള്ള ഫോ​ട്ടോ​യു​ടെ കോ​പ്പി വേ​ണ​മെ​ങ്കി​ൽ മൊ​ബൈ​ലി​ൽ എ​ടു​ത്ത് ഉ​ട​നെ ത​രാ​മെ​ന്നാ​ണ്.

ഫ്ര​ണ്ട് ബ​സാ​റി​ലെ ഈ ​കൊ​ച്ചു​മു​റി​യി​ൽ മൂ​ന്നാ​റി​ന്‍റെ ആ​ത്മാ​വ് ത്ര​സി​ക്കു​ന്നു. പു​റ​ത്ത് ചാ​യ​ക്കോ​പ്പ​ക​ളി​ൽ​നി​ന്ന് ആ​വി​യെ​ന്ന​പോ​ലെ തേ​യി​ല​ക്കു​ന്നു​ക​ൾ​ക്കു മു​ക​ളി​ൽ മൂ​ട​ൽ​മ​ഞ്ഞ് വി​ട്ടു​മാ​റാ​തെ നി​ല്ക്കു​ന്നു. ടൂ​റി​സ്റ്റു​ക​ൾ മൊ​ബൈ​ലി​ൽ ഫോ​ട്ടോ​യെ​ടു​ത്ത് അ​ടു​ത്ത​നി​മി​ഷം ത​ന്നെ അ​തു ഷെ​യ​ർ ചെ​യ്യു​ക​യാ​ണ്.

ജോ​സ് ആ​ൻ​ഡ്രൂ​സ്