തത്ത്വചിന്തയിലെ ലാവണ്യശില്പികൾ
തത്ത്വചിന്തയിലെ ലാവണ്യശില്പികൾ
സ്വാമി ബോധിതീർത്ഥ
പേ​ജ് 148, വി​ല: 160 രൂപ
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484- 2390060, 2390049
ശ്രദ്ധേയരായ പാശ്ചാത്യ ചിന്തകരുടെ ജീവിതത്തെ അറിയാൻ സഹായിക്കുന്ന ഗ്രന്ഥം. ജീവിതത്തെയും മരണത്തെയും പ്രതിസന്ധികളെയും സത്യാന്വേഷണങ്ങളെയും അവർ എങ്ങനെ സമീപിക്കുന്നു എന്നു തിരിച്ചറിയാൻ വായനക്കാർക്കു സാധിക്കും. ഹെഗൽ, ഡെയ്ക്കാട്ട്, വോൾട്ടയർ, വിശുദ്ധ തോമസ് അക്വിനാസ്, ഫ്രാൻസിസ് ബേക്കൺ, എമേഴ്സൺ നീഷേ, പ്ലേറ്റോ തുടങ്ങി 17 വിശ്വ പ്രതിഭകളെ പരിചയപ്പെടാം. എല്ലാം ലഘുപരിചയമാണ്. പക്ഷേ, ഇവരെ അടുത്തറിയാൻ വായനക്കാരെ പ്രചോദിപ്പിക്കുന്ന എഴുത്തുകൾ.

മരിയ ഇറുദയ
എം.ബി. മനോജ്
പേ​ജ് 88, വി​ല: 100 രൂപ
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484- 2390060, 2390049
ദളിത് ജീവിതത്തെയും രാഷ്‌ട്രീയത്തെയും പ്രമേയമാക്കി രചിച്ച 12 കഥകൾ. സാഹിത്യകുതുകികൾക്കു മാത്രമല്ല, ചരിത്രപഠിതാക്കളെയും ആകർഷിക്കുന്ന രചനകൾ. പുതുമയുള്ളതും ആകർഷണീയവുമായ ഭാഷ വായനയെ മുന്നോട്ടുകൊണ്ടുപോകും. ഒ.കെ. സന്തോഷിന്‍റേതാണ് അവതാരിക.

THE MALABAR CHURCH AND ROME DURING THE EARLY PORTUGUESE PERIOD AND BEFORE
Rev George Schurhammer, S.J.
Page 72, Price: 200
Dharmaram Publications, Bengaluru
Phone: 080 41116137, 9538909803
1934-ൽ ട്രിച്ചിയിൽനിന്നു പുറത്തിറക്കിയ പുസ്തകത്തിന്‍റെ പനഃപ്രസിദ്ധീകരണം. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ റോം ബന്ധം രേഖകൾ സഹിതം വിശദീകരിക്കുന്നു. പാശ്ചാത്യ മിഷണറിമാരുടെ വ്യാജപ്രചാരണങ്ങളെ തിരുത്തുന്ന വാദങ്ങളാണ് ഇതിലുള്ളത്. ഫ്രാൻസിസ് തോണിപ്പാറ സിഎംഐയുടേതാണ് അവതാരിക.

വിശുദ്ധരുടെ ജീവിതകഥകൾ
ഫാ. തോമസ് പൊട്ടനാനിക്കൽ
പേ​ജ് 120, വി​ല: 100 രൂപ
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 8078999125
20 വിശുദ്ധരുടെ ജീവിതമാണ് ഇതിൽ ലളിത മായി പ്രതിപാദിച്ചിരിക്കുന്നത്. കുട്ടികൾക്ക് ഏറെ പ്രയോജനപ്രദം. വിശുദ്ധജീവിത ങ്ങളോട് ആഭിമുഖ്യം വളർത്തും.

സിനിമാ ടിക്കറ്റ്
സി.എസ്. വെങ്കിടേശ്വരൻ
പേ​ജ് 224, വി​ല: 250 രൂപ
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484- 2390060, 2390049
കാഴ്ചക്കപ്പുറം സിനിമയെയും അതിന്‍റെ മാനങ്ങളെയും കണ്ടെത്താൻ ശ്രമിക്കുന്ന ലേഖനങ്ങളാണ് ഇതിലുള്ളത്. മുന്പു പ്രസിദ്ധീകരിച്ചവയാണ് പുസ്തകരൂപത്തിലാക്കിയിരിക്കുന്നത്. പ്രമേയങ്ങൾ, വ്യക്തികൾ, ചിത്രങ്ങൾ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആസ്വാദനത്തിനും പഠനത്തിനും മികച്ചത്.

A BRIEF SKETCH OF THE HISTORY OF THE ST. THOMAS CHISTIANS
Rev.Fr. Bernard, T.O.C.D
Page 144, Price: 200
Dharmaram Publications, Bengaluru
Phone: 080 41116137, 9538909803
മാർത്തോമ്മാ ക്രിസ്ത്യാനികളെക്കുറിച്ച് അതേപേരിൽ 1916ൽ രണ്ടു ഭാഗങ്ങളായി എഴുതിയ പുസ്തകത്തിന്‍റെ യും ലേഖകന്‍റെ മറ്റു പുസ്തകങ്ങളുടെയും പ്രസക്ത ഭാഗങ്ങളാണ് ഇതിലുള്ളത്. തോമാശ്ലീഹായുടെ ദക്ഷിണേന്ത്യൻ പ്രവേശം, മധ്യകാലഘട്ടത്തിൽ മെസപ്പെട്ടോമിയയിലും മലബാറിലുമുള്ള സഭകൾ, പോർച്ചുഗീസ് കാലത്ത് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വിശ്വാസത്തെക്കുറിച്ചുള്ള രേഖകൾ തുടങ്ങി ഒന്പത് അധ്യായങ്ങളിലായി ചരിത്രം എഴുതിയിരിക്കുന്നു.

ഒന്പതു പതിറ്റാണ്ടുകൾ പിന്നിടുന്ന മലബാർ കർഷക കുടിയേറ്റം
എഡിറ്റർ: വർഗീസ് തോട്ടയ്ക്കാട്
പേ​ജ് 123, വി​ല: 120 രൂപ
ആത്മ പബ്ലിഷേഴ്സ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800
മലബാർ കർഷക കുടിയേറ്റത്തെക്കുറിച്ചും അതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ചു മൊക്കെ അന്വേഷിക്കുന്ന ലേഖനങ്ങൾ. എഡിറ്ററുടേതുൾപ്പെടെ എട്ടു ലേഖനങ്ങളാണ് ഉള്ളത്. തിരുവിതാംകൂറിൽനിന്നു കർഷകരെത്തിയതോടെ മലബാറിൽ വികസനം ഉണ്ടായതിന്‍റെ ചരിത്രവുമുണ്ട്.

മാറ്റിവരയ്ക്കാം ജീവിതം
ജോസ് വഴുതനപ്പിള്ളി
പേ​ജ് 102, വി​ല: 100 രൂപ
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 8078999125
ക്രിസ്തുവിന്‍റെ ജീവിതത്തോടു ചേർന്ന് ജീവിതസാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള ചിന്തകളാണ് ഈ ലേഖനങ്ങളിലുള്ളത്. ബൈബിളിനെ ആധാരമാക്കിയുള്ള ചിന്താവിഷയങ്ങളാണ് ലേഖകൻ തന്‍റെ അനുഭവങ്ങളുമായി ചേർത്ത് പങ്കുവയ്ക്കുന്നത്.