തപം
Sunday, October 17, 2021 6:55 AM IST
തപം
ജോസഫ്
കുന്പുക്കൽ
ആത്മ ബുക്സ്,
കോഴിക്കോട്
പേജ് 248
വില: 250
ഫോണ്-9746077500
ദീപികയിൽ പ്രസിദ്ധീകരിച്ച ക്രിസ്മസ് ചിന്തകൾ, ഓണ്ലൈനായി പ്രസിദ്ധീകരിച്ച വലിയ നോന്പ് ചിന്തകൾ എന്നിവയുടെ സമാഹാരം. ധ്യാനചിന്തയോടെ വായിക്കാനും ആത്മീയ ഉണർവ് നേടാനും സഹായകരമായ ഗ്രന്ഥം
101 വാഗ്ദാനങ്ങൾ
ഡോ. മൈക്കിൾ കാരിമറ്റം
ആത്മ ബുക്സ്,
കോഴിക്കോട്
പേജ് 181
വില: 180
ഫോണ്-9746077500
ബൈബിൾ ദൈവത്തിന്റെ വാഗ്ദാനങ്ങളുടെ പുസ്തകമാണ്. പല വാഗ്ദാനങ്ങളും പൂർത്തിയായി. ചിലത് വരാനിരിക്കുന്നതേയുള്ളു. അതിൽ നൂറ്റിയൊന്നു വാഗ്ദാനങ്ങളുടെ ശേഖരം ഈ പുസ്തകത്തിൽ ആവിഷ്കരിക്കുന്നു.
കെ.എം. മാണി ധന്യസ്മൃതി
കേരള നിയമസഭാ സെക്രട്ടേറിയറ്റ്
ലൈബ്രറി വിഭാഗം
പേജ് 274
വില: 550
നിയമസഭയിൽ അൻപതു വർഷം പൂർത്തിയാക്കിയിരുന്ന കെ.എം മാണിയുടെ നിയമസഭാപ്രവർത്തനങ്ങളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ഇടപെടലുകളും അപഗ്രഥിക്കുന്ന ഗ്രന്ഥം. മന്ത്രി, എംഎഎൽ, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ കെ.എം മാണിയുടെ വ്യക്തിത്വത്തെ പ്രമുഖർ വിലയിരുത്തുന്നു.
വിശുദ്ധ ചെറുപുഷ്പത്തിന്റെ ഹൃദയത്തുടിപ്പുകൾ
കാർമൽ
ഇന്റർനാഷണൽ
പബ്ലിംഷിംഗ്
ഹൗസ്,
തിരുവനന്തപുരം
പേജ് 214
വില 250
ഫോൺ-0471 2327253
ലിസ്യുവിലെ ചെറുപുഷ്പത്തിന്റെ ആത്മാവനെ അതിന്റെ തനിമയിൽ കാണണമെങ്കിൽ അവളുടെ ഹൃദയാന്തരാളത്തിൽനിന്നും ഉതിർന്നുവീണ കവിതകളിലും ഗവേഷണം ആവശ്യമാണ്. അവളുടെ ഹൃദയമാണ് ഈ കവിതകളിൽ ദർശിക്കുന്നത്. വിശുദ്ധ രചിച്ച കവിതകൾ ഫാ. ഹെർമൻ ഒസിഡിയും സിസ്റ്റർ ഹംബലിൻ സിഎംസിയും വിവർത്തനം ചെയ്തിരിക്കുന്നു.
ലോകാവസാന നാളുകൾ
ആരാധനാ
പബ്ലിക്കേഷൻസ്
കൂത്രപ്പള്ളി
പേജ് 230
വില150
ഫോണ്-0481 2485146
ലോകാവസാനത്തെക്കുറിച്ച് ബൈബിൾ അധിഷ്ഠിതമായ ദർശനങ്ങളും പരാമർശങ്ങളും വിശകലനങ്ങളും. ഇറ്റാലിയൻ വനിത മരിയ വാൾതോർത്തയ്ക്കു ലഭിച്ച വെളിപ്പെടുത്തലുകൾ. വിവർത്തനം. സിസ്റ്റർ മാർട്ടിൻ മേരി എസ്എബിഎസ്.
സെന്റ് ജോസഫ്
ഫാ. ആന്റണി
പുല്ലിച്ചിറ ഒസിഡി
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
പേജ് 221
വില 190
ഫോൺ- 0471 2327253
യേശുവിന്റെ വളർത്തുപിതാവായ വിശുദ്ധ യൗസേപ്പിനെക്കുറിച്ച് സുവിശേഷങ്ങളിലും ഐതിഹ്യങ്ങളിലും പാരന്പര്യത്തിലും കലാസൃഷ്ടികളിലും പറഞ്ഞിരിക്കുന്നവയുടെ വിശകലനങ്ങൾ. സ്വർഗസ്ഥരുടെ നിരയിലും മധ്യസ്ഥയശക്തിയിലും യൗസേപ്പിന്റെ സ്ഥാനം, വിശുദ്ധനോടുള്ള ഭക്തിയുടെ അടിസ്ഥാനം എന്നിവയെല്ലാം ആധികാരികമായി വിശദീകരിക്കുന്നു.