ഇതിഹാസം ഉമ്മൻ ചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട്
Sunday, December 5, 2021 4:02 AM IST
വീക്ഷണം,
കൊച്ചി
പേജ് 260
വില 625 രൂപ
0484- 2361522
നിയമസഭാംഗമായി അൻപതു വർഷം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയ, കലാ, സാഹിത്യ, സാംസ്കാരികമേഖലയിലെ പ്രമുഖർ വിലയിരുത്തുന്നു. ഉമ്മൻ ചാണ്ടിയുടെ ജീവിതചരിത്രവും നിർണായക മുഹൂർത്തങ്ങളിലെ ചിത്രങ്ങളും ഉൾപ്പെടുന്ന റഫറൻസ് ഗ്രന്ഥം.
പെൻഷൻമിത്രം
എം.ആർ.ആർ. നായർ
പെൻഷൻ
സാക്ഷരതാ മിഷൻ
പേജ്-224
വില- 250 രൂപ
ഫോണ്- 9447501188
പെൻഷൻ സംബന്ധിച്ച വിവരങ്ങൾ ആധികാരികമായി പ്രതിപാദിക്കുന്നു. പെൻഷൻ ആനുകൂല്യങ്ങൾ, കമ്യൂട്ടേഷൻ, ഗ്രാറ്റുവിറ്റി, കുടുംബപെൻഷൻ, അവകാശികൾക്കുള്ള ആനുകൂല്യങ്ങൾ തുടങ്ങിയ ചട്ടങ്ങളുടെയും നിയമങ്ങളുടെയും വിവരണം.
പക്ഷമുണ്ട്.. പക്ഷേ
ബോബി ഏബ്രഹാം
മീനച്ചിൽ മീഡിയ
പേജ് - 152
വില - 150 രൂപ
ഫോൺ- 8547944482
പരിസ്ഥിതി, വിദ്യാഭ്യാസം, വികസനം, സാന്പത്തികം തുടങ്ങി കാലികമായ വിവിധ വിഷയങ്ങളെ അപഗ്രഥിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. വർത്തമാനകാല സംഭവങ്ങളുമായി ബന്ധപ്പെടുന്ന നാടിന്റെ പ്രശ്നങ്ങളെ വിലയിരുത്തുന്നു.
ഒറ്റമഴപ്പെയ്ത്ത്
ശ്യാമപാർവതി
യെസ്പ്രസ് ബുക്സ്
പെരുന്പാവൂർ
പേജ് - 240
വില - 380
ഫോണ് - 0484-2591051
ജീവിതത്തിന്റെ കനൽവഴികൾ ആവിഷ്കരിക്കുന്ന നോവൽ. പൂർണമായി സ്ത്രീകേന്ദ്രീകൃതമായ രചന. യഥാർഥമായ ജീവിതമുഹൂർത്തങ്ങളും അനായാസമായ ആഖ്യാനവും രചനയെ ആകർഷകമാക്കുന്നു.
കിൻസിറ്റി കേ ഫ
ത്രേസ്യാമ്മ തോമസ്
പേപ്പർ പബ്ലിക്ക
തിരുവനന്തപുരം
പേജ് - 128
വില - 160 രൂപ
അമേരിക്കയിലെയും കേരളത്തിലെയും കലാ സാംസ്കാരിക സാഹിത്യ പരിസരങ്ങളും ചിന്തകളും അനുഭവങ്ങളും ഓർമകളും കൂടിച്ചേർന്ന രചന. യാത്രാവിവരണം വായിക്കുംപോലുള്ള അനുഭവക്കുറിപ്പുകൾ.
എന്റെ യൗസേപ്പ്
റ്റി.ഒ. ജോസഫ്
പേജ് -112
വില - 150 രൂപ
ഫോണ്- 9447420082
വിശുദ്ധ യൗസേപ്പിനെ കേന്ദ്രീകരിച്ച് രചിക്കപ്പെട്ട കവിതാസമാഹാരം. ബൈബിളും പാരന്പര്യവും ചരിത്രവും അടിസ്ഥാനമാക്കിയുള്ള ഇതിവൃത്തം. വിശുദ്ധ യൗസേപ്പ് എന്ന തൊഴിലാളിയുടെ വിശിഷ്ടമായ വ്യക്തിത്വവും വിശുദ്ധിയും വെളിവാക്കുന്നു.