കളിമലയാളം
Saturday, April 22, 2023 11:48 PM IST
മലയാളം രസിച്ചുപഠിക്കാൻ സഹായകരമായ അൻപത് കളികളുടെ ചെപ്പാണ് കളിമലയാളം. അക്ഷരങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് പദങ്ങളുണ്ടാക്കുന്നത് മലയാളഭാഷയുടെ എഴുത്തുവഴിയിൽ രസം പകരുന്ന പ്രവൃത്തിയാണ്. ഇതിലെ കളികൾ അത്തരമൊരു വിനോദവഴിയാണ് കുട്ടികൾക്കു മുന്നിൽ തെളിയിച്ചുകാട്ടുന്നത്.
കളിമലയാളം
ഷാജി മാലിപ്പാറ
പേജ് 48,വില ₹ 50
എം.എം. ബുക്സ്
ചേർപ്പുങ്കൽ, പാലാ
ഫോണ്- 8281458637
മലയാളം രസിച്ചുപഠിക്കാൻ സഹായകരമായ അൻപത് കളികളുടെ ചെപ്പാണ് കളിമലയാളം. അക്ഷരങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് പദങ്ങളുണ്ടാക്കുന്നത് മലയാളഭാഷയുടെ എഴുത്തുവഴിയിൽ രസം പകരുന്ന പ്രവൃത്തിയാണ്. ഇതിലെ കളികൾ അത്തരമൊരു വിനോദവഴിയാണ് കുട്ടികൾക്കു മുന്നിൽ തെളിയിച്ചുകാട്ടുന്നത്.
കാലത്തിന്റെ എഴുത്തകങ്ങൾ
മുഞ്ഞിനാട് പത്മകുമാർ
പേജ് 90, വില ₹ 150
ബുക്ക് ക്രോസ് പബ്ലിക്ക
തിരുവനന്തപുരം
നോവൽ, നാടകം, കഥകൾ, ലേഖനങ്ങൾ, യാത്രാവിവരണം തുടങ്ങി സാഹിത്യലോകത്ത് ശ്രദ്ധേയനായ കാരൂർ സോമനെ പരിചയപ്പെടുത്തുന്ന കൃതി. എഴുത്തുകാരനെ പരിചയപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിന്റെ പ്രമുഖ കൃതികളെക്കുറിച്ചും വിവരിക്കുന്നു. ഒരു മാസം ഒരു പുസ്തകം എന്ന തോതിൽ രചന നടത്തുന്ന സർഗപ്രതിഭയാണ് സോമൻ.
ഭൂകന്പത്തിന്റെ കഥ
ഇ.എ. കരുണാകരൻനായർ
പേജ് 66,വില ₹ 50
നാഷണൽ ബുക് സ്റ്റാൾ
കോട്ടയം, ഫോണ്- 0481 256 4111
ലോകത്തിൽ ഏറ്റവുമധികം ആൾനാശവും മറ്റ് നഷ്ടങ്ങളും വരുത്തിവയ്ക്കുന്ന പ്രകൃതി ദുരന്തമാണ് ഭൂകന്പം.ഭൂകന്പങ്ങളുണ്ടാകുന്നതിന്റെ കാരണങ്ങൾ, രക്ഷാപ്രവർത്തനം, കേരളത്തിൽ ഉൾപ്പെടെയുണ്ടായ പ്രധാന ഭൂകന്പങ്ങൾ എന്നിവ വിവരിക്കുന്നു. കെട്ടിടങ്ങൾ തകരാതിരിക്കാനും സ്വയരക്ഷയ്ക്കും ചെയ്യേണ്ട കാര്യങ്ങളും വ്യക്തമാക്കുന്നു.
ഒരേ ഒരു തോമസ് ജേക്കബ്
പേജ് 216
വില ₹ 260
ഡിസി ബുക്സ്,
കോട്ടയം
ഫോണ്-481 2563114
പത്രപ്രവർത്തനത്തിൽ വിസ്മയം സൃഷ്ടിച്ച തോമസ് ജേക്കബിനെക്കുറിച്ച് സഹപ്രവർത്തകരും സാഹിത്യ രംഗത്തുള്ളവരും എഴുതിയ ലേഖനങ്ങളുടെ സമാഹാരം. മനോരമ എഡിറ്റോറിയൽ വിഭാഗത്തിൽ 56 വർഷങ്ങൾ പ്രവർത്തിച്ച ഇദ്ദേഹത്തിന്റെ പ്രൊഫഷണൽ മികവിനെ ഗ്രന്ഥം വിലയിരുത്തുന്നു. കേരള മീഡിയ അക്കാഡമി ഡയറക്ടറായും തോമസ് ജേക്കബ് സേവനമനുഷ്ഠിച്ചു.