ഓ​ണ​പ്പാ​യ​സ​ങ്ങ​ൾ
ചെ​റു​പ​യ​ർ പ​രി​പ്പ് പാ​യ​സം

(സാ​ധാ​ര​ണ പാ​യ​സം)
ചേ​രു​വ​ക​ൾ
ചെ​റു​പ​യ​ർ പ​രി​പ്പ് - 350 ഗ്രാം
​പാ​യ​സ അ​രി - 250 ഗ്രാം
​ചൗ​വ്വ​രി - 100 ഗ്രാം
​തേ​ങ്ങ - ര​ണ്ടെ​ണ്ണം
ശ​ർ​ക്ക​ര - ഒ​രു കി​ലോ
ഏ​ല​യ്ക്കാ, ചു​ക്ക്, ജീ​ര​ക​പ്പൊ​ടി​ക​ൾ - അ​ര ടീ​സ്പൂ​ൺ വീ​തം
നെ​യ്യ് - 100 ഗ്രാം
​തേ​ങ്ങാ​ക്കൊ​ത്ത് - ര​ണ്ടു ടേ​ബി​ൾ​സ്പൂ​ൺ
ക​ശു​വ​ണ്ടി - ഒ​ന്ന​ര ടേ​ബി​ൾ​സ്പൂ​ൺ
കി​സ്മി​സ് - ഒ​ന്ന​ര ടേ​ബി​ൾ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന​വി​ധം

ചെ​റു​പ​യ​ർ പ​രി​പ്പ് എ​ണ്ണ​യി​ല്ലാ​തെ വ​റു​ത്തെ​ടു​ക്കു​ക. ഇ​ത് പാ​ക​ത്തി​നു വെ​ള്ളം ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ക്കു​ക. അ​രി​യും ചൗ​വ്വ​രി​യും ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ക്കു​ക. ഇ​ത് ഉ​ട​ച്ചെ​ടു​ക്ക​ണം. ശ​ർ​ക്ക​ര ഉ​രു​ക്കി അ​രി​ച്ചെ​ടു​ക്കു​ക. തേ​ങ്ങ ചി​ര​കി​പ്പി​ഴി​ഞ്ഞ് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് എ​ന്നി​ങ്ങ​നെ പാ​ലെ​ടു​ത്ത് വ​യ്ക്കു​ക. ഒ​രു ഉ​രു​ളി അ​ടു​പ്പി​ൽ​വ​ച്ച് നെ​യ്യൊ​ഴി​ച്ച് ചൂ​ടാ​ക്കു​ക. ഇ​തി​ലേ​ക്ക് ആ​ദ്യം ക​ശു​വ​ണ്ടി, കി​സ്മി​സ്, തേ​ങ്ങാ​ക്കൊ​ത്ത് എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി​യി​ട്ട് വ​റു​ത്ത് കോ​രു​ക.

ഇ​തി​ലേ​ക്ക് വെ​ന്ത ചെ​റു​പ​യ​ർ ഇ​ട്ട് വ​ര​ട്ടു​ക. അ​തി​നു പു​റ​കെ അ​രി ചൗ​വ്വ​രി​ക്കൂ​ട്ട് പ​കു​തി ഏ​ല​യ്ക്കാ, ചു​ക്ക്, ജീ​ര​ക​പ്പൊ​ടി​ക​ൾ ശ​ർ​ക്ക​ര ഇ​വ​യി​ട്ട് ന​ന്നാ​യി വ​ര​ട്ടു​ക. ഇ​തി​ലേ​ക്ക് ര​ണ്ടാം പാ​ലൊ​ഴി​ച്ച് ഇ​ള​ക്കി തി​ള​പ്പി​ക്കു​ക. തി​ള​ച്ചു കു​റു​കു​ന്പോ​ൾ ഒ​ന്നാം പാ​ലൊ​ഴി​ച്ച് ഇ​ള​ക്കി തീ ​ഓ​ഫാ​ക്കു​ക. ഇ​തി​ലേ​ക്ക് വ​റു​ത്ത ക​ശു​വ​ണ്ടി, കി​സ്മി​സ്, തേ​ങ്ങാ​ക്കൊ​ത്ത്, ബാ​ക്കി പൊ​ടി​ക​ൾ ഇ​വ​യി​ട്ട് ഇ​ള​ക്കി ഉ​പ​യോ​ഗി​ക്കാം.

നേ​ന്ത്ര​പ്പ​ഴം - ചീ​ട പാ​യ​സം

ചേ​രു​വ​ക​ൾ
നേ​ന്ത്ര​പ്പ​ഴം - മൂ​ന്നെ​ണ്ണം
ചൗ​വ്വ​രി - 100 ഗ്രാം
​ശ​ർ​ക്ക​ര - അ​ര​ക്കി​ലോ
നെ​യ്യ് - 100 ഗ്രാം
​ഈ​ന്ത​പ്പ​ഴം - 15 എ​ണ്ണം
ഉ​ണ​ക്ക​മു​ന്തി​രി - ഒ​ന്ന​ര ടീ​സ്പൂ​ൺ
നി​ല​ക്ക​ട​ല - ര​ണ്ടു ടീ​സ്പൂ​ൺ
ചീ​ട - 25 എ​ണ്ണം
ഏ​ല​യ്ക്ക, ചു​ക്ക്, ജീ​ര​ക​പ്പൊ​ടി​ക​ൾ - കാ​ൽ ടീ​സ്പൂ​ൺ വീ​തം
തേ​ങ്ങ - ഒ​ന്ന​ര എ​ണ്ണം

ചീ​ട​യ്ക്ക്

ക​ശു​വ​ണ്ടി - 100 ഗ്രാം
​തേ​ങ്ങ ചി​ര​കി​യ​ത് - 100 ഗ്രാം
​ചു​വ​ന്നു​ള്ളി - മൂ​ന്നെ​ണ്ണം
വെ​ളു​ത്തു​ള്ളി - ഒ​ര​ല്ലി
ജീ​ര​കം - ഒ​രു​നു​ള്ള്
ഉ​പ്പ് - പാ​ക​ത്തി​ന്
പ​ഞ്ച​സാ​ര - അ​ര ടീ​സ്പൂ​ൺ
എ​ണ്ണ - ആ​വ​ശ്യ​ത്തി​ന്

ചീ​ട ത​യാ​റാ​ക്കു​ന്ന വി​ധം

അ​രി ത​ലേ​ദി​വ​സം വെ​ള്ള​ത്തി​ലി​ട്ട് കു​തി​ർ​ത്തെ​ടു​ക്കു​ക. ഇ​ത് രാ​വി​ലെ വെ​ള്ളം ഊ​റ്റി​യെ​ടു​ക്കു​ക. ഈ ​അ​രി തേ​ങ്ങാ​പ്പീ​ര, ചു​വ​ന്നു​ള്ളി, വെ​ളു​ത്തു​ള്ളി, ജീ​ര​കം, ഉ​പ്പ്, പ​ഞ്ച​സാ​ര ഇ​വ​ചേ​ർ​ത്ത് ന​ന്നാ​യി അ​ര​ച്ച് പേ​സ്റ്റാ​ക്കു​ക. ഇ​തു ചെ​റി​യ നെ​ല്ലി​ക്കാ വ​ലി​പ്പ​ത്തി​ലു​രു​ട്ടി തി​ള​ച്ച എ​ണ്ണ​യി​ലി​ട്ട് വ​റു​ത്ത് കോ​രു​ക. (കു​റി​പ്പ്: ഇ​ത് ഓ​ണ​ക്കാ​ല​ത്തെ ഒ​രു പ്ര​ധാ​ന പ​ല​ഹാ​ര​മാ​ണ്. ക​ളി​യ​ട​യ്ക്ക എ​ന്ന​പേ​രി​ലും ഇ​ത് അ​റി​യ​പ്പെ​ടും).

പാ​യ​സം ത​യാ​റാ​ക്കു​ന്ന വി​ധം

ഏ​ത്ത​പ്പ​ഴം പു​ഴു​ങ്ങി തൊ​ലി​യും കു​രു​വും ക​ള​ഞ്ഞ് ചെ​റു​താ​യി അ​രി​യു​ക. ഈ​ന്ത​പ്പ​ഴം കു​രു​ക​ള​ഞ്ഞ​ശേ​ഷം ചെ​റു​താ​യി അ​രി​യു​ക. ഇ​വ ര​ണ്ടും ചെ​റു​താ​യി ച​ത​ച്ചെ​ടു​ക്കു​ക. ചൗ​വ്വ​രി വേ​വി​ച്ച് വ​യ്ക്കു​ക. പ​ത്ത് ചീ​ട പൊ​ടി​ച്ചെ​ടു​ക്കു​ക. ശ​ർ​ക്ക​ര ഉ​രു​ക്കി അ​രി​ച്ചെ​ടു​ക്കു​ക. തേ​ങ്ങ ചി​ര​കി​പ്പി​ഴി​ഞ്ഞ് ഒ​ന്ന്, ര​ണ്ട് എ​ന്നി​ങ്ങ​നെ പാ​ലെ​ടു​ത്തു വ​യ്ക്കു​ക.

ഒ​രു ഉ​രു​ളി അ​ടു​പ്പി​ൽ​വ​ച്ച് നെ​യ്യൊ​ഴി​ക്കു​ക. ചൂ​ടാ​യ​ശേ​ഷം നി​ല​ക്ക​ട​ല, ഉ​ണ​ക്ക​മു​ന്തി​രി ഇ​വ വ​റു​ത്തു​കോ​രി വ​യ്ക്കു​ക. ഈ ​നെ​യ്യി​ലേ​ക്ക് അ​ര​ച്ച ഏ​ത്ത​പ്പ​ഴ​ക്കൂ​ട്ടി​ട്ട് വ​ഴ​റ്റു​ക. ഇ​തിലേ​ക്ക് പ​കു​തി​വീ​തം ഏ​ല​യ്ക്ക, ചു​ക്ക്, ജീ​ര​ക​പ്പൊ​ടി​ക​ൾ ചീ​ട​പൊ​ടി​ച്ച​ത് ഇ​വ​യും ചൗ​വ്വ​രി വെ​ന്ത​തും ഇ​ട്ട് ഇ​ള​ക്കി​വാ​ങ്ങു​ക. ഇ​തി​ലേ​ക്ക് ശ​ർ​ക്ക​ര​യും ഇ​ട്ട് ന​ന്നാ​യി വ​ഴ​റ്റു​ക. വ​ഴ​റ്റി​യ​ശേ​ഷം ര​ണ്ടാം​പാ​ലൊ​ഴി​ച്ച് ന​ന്നാ​യി തി​ള​പ്പി​ച്ച് കു​റു​ക്കു​ക. ഇ​തി​ലേ​ക്ക് ഒ​ന്നാം പാ​ലൊ​ഴി​ച്ച് ഇ​ള​ക്കി വാ​ങ്ങു​ക. വാ​ങ്ങി​യ​ശേ​ഷം ബാ​ക്കി പൊ​ടി​ക​ൾ വ​റു​ത്ത ചീ​ട, കി​സ്മി​സ്, ന​ട്സ് ഇ​വ​യി​ട്ട് ഇ​ള​ക്കി ഉ​പ​യോ​ഗി​ക്കാം.

കാ​ര​റ്റ് പാ​യ​സം

കാ​ര​റ്റ് - ര​ണ്ടെ​ണ്ണം
ബ​ദാം - 30 എ​ണ്ണം
ആ​പ്പി​ൾ - ഒ​ന്ന്
കി​സ്മി​സ് - ര​ണ്ടു ടീ​സ്പൂ​ൺ
ഏ​ല​യ്ക്കാ​പ്പൊ​ടി - അ​ര ടീ​സ്പൂ​ൺ
മി​ൽ​ക്ക്മെ​യ്ഡ് - ര​ണ്ടു ടീ ​ക​പ്പ്
പാ​ൽ - ഒ​രു ലി​റ്റ​ർ
ചൗ​വ്വ​രി - 100 ഗ്രാം
​പ​ഞ്ച​സാ​ര - ഒ​ന്ന​ര ടേ​ബി​ൾ​സ്പൂ​ൺ
നെ​യ്യ് - 75 ഗ്രാം

​ത​യാ​റാ​ക്കു​ന്ന​വി​ധം

കാ​ര​റ്റ് ഗ്രേ​റ്റ് ചെ​യ്ത് എ​ടു​ക്കു​ക. ആ​പ്പി​ൾ തൊ​ലി നീ​ക്കി​യ​ശേ​ഷം കൊ​ത്തി​യ​രി​ഞ്ഞ് എ​ടു​ക്കു​ക. ബ​ദാം നു​റു​ക്കി​യെ​ടു​ക്കു​ക. ചൗ​വ്വ​രി സ്വ​ല്പം പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് വേ​വി​ച്ച് എ​ടു​ക്കു​ക. ഒ​രു പാ​ൻ അ​ടു​പ്പി​ൽ വ​ച്ച് നെ​യ്യൊ​ഴി​ച്ച് ചൂ​ടാ​ക്കു​ക. ഇ​തി​ലേ​ക്ക് ബ​ദാ​മും കി​സ്മി​സും ഇ​ട്ട് വ​റു​ത്ത് കോ​രി​വ​യ്ക്കു​ക. ഇ​തി​ലേ​ക്ക് പാ​ലും മി​ൽ​ക്ക് മെ​യ്ഡും പാ​ക​ത്തി​ന് വെ​ള്ള​വും ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക. ചൗ​വ്വ​രി വേ​വി​ച്ച​തും പ​ഞ്ച​സാ​ര​യും ഇ​ട്ട് ഇ​ള​ക്കു​ക. കാ​ര​റ്റ്, ആ​പ്പി​ൾ, പ​കു​തി ബ​ദാം, പ​കു​തി ഏ​ല​യ്ക്കാ​പ്പൊ​ടി ഇ​വ​യി​ട്ട് ന​ന്നാ​യി തി​ള​പ്പി​ച്ച് കു​റു​ക്കു​ക. കു​റു​കി​വ​രു​ന്പോ​ൾ ബാ​ക്കി ബ​ദാ​മും കി​സ്മി​സും ഏ​ല​യ്ക്കാ​പ്പൊ​ടി​യും വി​ത​റി ഉ​പ​യോ​ഗി​ക്കാം.

മെ​ർ​ലി​ൻ മാ​ത്യു