ഒരു ബൈബിളും പാതിരാക്കുർബാനയും
സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ ക്രി​സ്ത്യ​ൻ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു കൂ​ടു​ത​ൽ. സ​ർ​വ്വ ശ്രീ ​ജ​യിം​സ് ചാ​ക്കോ, ജി​ജോ,സെ​ബാ​സ്റ്റ്യ​ൻ, യോ​ഹ​ന്നാ​ൻ, കു​ര്യ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ അ​വ​രി​ൽ ചി​ല​ർ മാ​ത്രം. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം തി​രു​ന​ല്ലൂ​ർ പ​ള്ളി​യി​ൽ പ്രാ​ർ​ത്ഥ​ന പ​തി​വാ​യി​രു​ന്നു. കു​ട്ടി​ക്കാ​ല​ത്തു "സ്നേ​ഹ സേ​ന" എ​ന്ന ബൈ​ബി​ൾ മാ​സി​ക​യു​ടെ സ്ഥി​ര വ​രി​ക്കാ​നു​മാ​യി​രു​ന്നു. ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ബൈ​ബി​ൾ പൂ​ർ​ണ്ണ​മാ​യി വാ​യി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യ​ത്.
"പു​തി​യ നി​യ​മം" എ​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ഴ​യ നി​യ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ്പൂ​ർ​ണ ബൈ​ബി​ൾ വാ​യി​ച്ചി​രു​ന്നി​ല്ല. ബൈ​ബി​ൾ സ​മ്പൂ​ർ​ണ ക​ഥ​ക​ൾ 'ബൈ​ബി​ൾ ക​ഹാ​നി​യാം' എ​ന്ന പേ​രി​ൽ ദൂ​ര​ദ​ർ​ശ​ൻ സം​പ്രേ​ഷ​ണം ചെ​യ്തു​വ​രി​ക​യാ​ൽ ആ ​സ്വാ​ധീ​ന​വു​മു​ണ്ട്. പ​ക്ഷേ, എ​ങ്ങ​നെ​യാ​ണ് ഒ​രു ബൈ​ബി​ൾ വാ​യി​ക്കാ​ൻ ത​ര​പ്പെ​ടു​ത്തു​ക.?അ​ക്കാ​ല​ത്ത് വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ ക​ടം വാ​ങ്ങി​യി​രു​ന്ന​ത് ഒ​റ്റ​പ്പു​ന്ന​യി​ലെ "ചി​റ്റേ​ഴ​ത്ത്" എ​ന്ന ക​ട​യി​ൽ നി​ന്നാ​യി​രു​ന്നു. പ​ള്ളി​പ്പു​റ​ത്തെ ഒ​രു പ്ര​മു​ഖ ക്രൈ​സ്ത​വ കു​ടും​ബ​മാ​ണ് ചി​റ്റേ​ഴ​ത്ത്. സ്നേ​ഹ​നി​ധി​യാ​യ അ​ച്ഛ​ൻ എ​ന്‍റെ ആ​ഗ്ര​ഹം ക​ട​യു​ട​മ​യോ​ട് പ​റ​യു​ക​യും അ​വ​ർ സ​സ​ന്തോ​ഷം സ​മ്പൂ​ർ​ണ്ണ ബൈ​ബി​ൾ എ​നി​ക്കു വാ​യി​ക്കാ​നാ​യി ത​ന്നു​വി​ടു​ക​യും ചെ​യ്തു. അ​വ​ർ ഇ​ന്ന് ജീ​വി​ച്ചി​രി​പ്പി​ല്ല.

ഒ​രു മാ​സം കൊ​ണ്ട് വാ​യി​ച്ച് തി​രി​ച്ചു കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ബൈ​ബി​ളു​മാ​യി അ​ച്ഛ​ൻ വ​രു​ന്ന​തും കാ​ത്ത് അ​ക്ഷ​മ​യോ​ടെ അ​ന്ന് കാ​ത്തി​രു​ന്ന ആ ​നി​ഷ്ക​ള​ങ്ക ബാ​ല​നെ ഓ​ർ​ക്കു​ന്നു. ഒ​രു മാ​സം ക​ഴി​ഞ്ഞ് അ​ത് തി​രി​ച്ചേ​ല്പി​ച്ചു. പ​ഴ​യ നി​യ​മ​ത്തി​ലെ സ​ങ്കീ​ർ​ത്ത​ന​ങ്ങ​ൾ, ഉ​ത്ത​മ ഗീ​തം തു​ട​ങ്ങി​യ​വ ഒ​രു ക​വി അ​വ​ശ്യം വാ​യി​ച്ചി​രി​ക്കേ​ണ്ട​തു​മാ​ണ്. മ​ന​സി​ൽ കൊ​ണ്ടുന​ട​ന്ന മോ​ഹം പ​ല​രോ​ടും പ​റ​ഞ്ഞെ​ങ്കി​ലും ബൈബിൾ എ​നി​ക്ക് അ​പ്രാ​പ്യ​മാ​യി തു​ട​ർ​ന്നു. 2013ൽ ​ഈ മോ​ഹം അ​ന്ന് ഇ​ല​ക്ഷ​ൻ​ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രാ​യി​രു​ന്ന ടി. ​യു. ജോ​ൺ സാ​റി​നോ​ട് തു​റ​ന്നു പ​റ​ഞ്ഞു.
സ​ദാ ഊ​ർ​ജ​സ്വ​ല​നാ​യ അ​ദ്ദേ​ഹം സ്വ​ന്ത​മാ​യി ബൈ​ബി​ൾ ന​ല്കാ​മെ​ന്ന് സ​മ്മ​തി​ച്ചു. ഒ​രാ​ഴ്ച​ക്കു ശേ​ഷം ഒ​രു പു​തി​യ ബൈ​ബി​ൾ അ​ദ്ദേ​ഹം സ​മ്പാ​ദി​ച്ച് എ​നി​ക്കു സ​മ്മാ​നി​ച്ചു. വി​ല​മ​തി​ക്കാ​നാ​വാ​ത്ത ആ ​സ​മ്മാ​ന​ത്തി​ന്‍റെ വി​ല ഞാ​ൻ അ​ദ്ദേ​ഹ​ത്തി​നു ന​ല്കി​യെ​ങ്കി​ലും അ​ദ്ദേ​ഹ​മ​ത് വാ​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ആ ​തു​ക ചാ​രി​റ്റി​ക്കു വേ​ണ്ടി വി​നി​യോ​ഗി​ക്കു​വാ​നാ​ണ് അ​ദ്ദേ​ഹം എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഡി​സം​ബ​ർ 25 നു​ള്ള പാ​തി​രാ​കു​ർ​ബ്ബാ​ന​യി​ൽ പ​ങ്കെ​ടു​ത്തു പ്രാ​ർ​ത്ഥി​ക്ക​ണ​മെ​ന്ന​ത് കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു. ജോ​ലി സം​ബ​ന്ധ​മാ​യി തൃ​ശൂ​ർ ജി​ല്ല​യി​ൽ താ​മ​സി​ക്കു​മ്പോ​ളാ​ണ് 'കാ​ഞ്ഞാ​ണി' പ​ള്ളി​യി​ൽ വെ​ച്ച് ആ ​ആ​ഗ്ര​ഹം നി​വ​ർ​ത്തി​ക്കു​ന്ന​ത്. സു​ഹൃ​ത്ത് ടോ​ണി​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണി​ച്ച​പ്പോ​ൾ അ​വ​നോ​ട് ആ​ഗ്ര​ഹം തു​റ​ന്നു പ​റ​യു​ക​യാ​യി​രു​ന്നു. ക്രി​സ്മ​സ് ക​രോ​ളും പു​ൽക്കൂ​ടും ട്രീ​യും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​വു​മൊ​ക്കെ പ​വി​ത്ര​മാ​യ ഓ​ർ​മ്മ​യാ​യി അ​വ​ശേ​ഷി​ക്കു​ന്നു.

ബാല്യകാലത്ത് ഉണ്ടായ ഒരു അനുഭവം ഇനി പറയാം. ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ പ്ര​ശ​സ്ത തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക ക​ട​ൽ​ത്തീ​ര​ത്തു​നി​ന്ന് അ​ല്പം മാ​ത്രം ഉ​ള്ളി​ലാ​യ​തി​നാ​ൽ പെ​രു​ന്നാ​ൾ കൂ​ടാ​നെ​ത്തു​ന്ന​വ​രെ​ല്ലാം വൈ​കി​ട്ട് അ​സ്ത​മ​യം കാ​ണാ​നാ​യി ബീ​ച്ചി​ലെ​ത്തു​ക പ​തി​വാ​ണ്. ബൈ​ബി​ൾ വാ​യി​ച്ച എ​നി​ക്ക് യേ​ശു​വി​ന്‍റെ ക്രൂ​ശി​ത​രൂ​പം സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന് ക​ല​ശ​ലാ​യ മോ​ഹം ഉ​ണ്ടാ​യി​രു​ന്നു. പെ​രു​ന്നാ​ളി​ന് ക​ട​ക​ളാ​യ​ക​ട​ക​ളി​ലൊ​ക്കെ മ​നോ​ഹ​ര​മാ​യ, അ​ല​ങ്ക​രി​ക്ക​പ്പെ​ട്ട പ​ല ഭാ​വ​ങ്ങ​ളി​ലു​ള്ള തി​രു രൂ​പ​ങ്ങ​ൾ വി​ല്പ​ന​യ്ക്കാ​യി നി​ര​ത്തി വ​ച്ചി​രു​ന്നു. വി​ല തി​ര​ക്കി​യ​പ്പോ​ൾ താ​ങ്ങാ​നാ​വാ​ത്ത രീ​തി​യി​ൽ വ​ള​രെ കൂ​ടു​ത​ൽ. സ്ഥി​ര​വ​രു​മാ​ന​മി​ല്ലാ​ത്ത, നി​ർ​ധ​ന​രാ​യ മാ​താ​പി​താ​ക്ക​ൾ​ക്ക് അ​വ​യു​ടെ വി​ല അ​പ്രാ​പ്യ​മാ​യ ഒ​ന്നാ​യി​രു​ന്നു. സ്വാ​ഭാ​വി​ക​മാ​യും വ​ള​രെ ദു:​ഖം തോ​ന്നി. ക​ര​ഞ്ഞി​ല്ല എ​ന്നേ​യു​ള്ളൂ.

അ​സ്ത​മ​യം കാ​ണാ​നും ഉ​ത്സാ​ഹം തോ​ന്നി​യി​ല്ല. ക​ട​ലി​ൽ തി​ര​ക​ളി​ൽ കാ​ൽ ന​ന​ച്ചു. തീ​ര​ത്ത് ന​ല്ല തി​ര​ക്കാ​യി​രു​ന്നു. അ​ദ്ഭു​ത​ക​ര​മാ​യ സം​ഭ​വ​മെ​ന്തെ​ന്നാ​ൽ തി​ര​യ​ടി​ച്ച് പി​ൻ​വാ​ങ്ങി​യ​പ്പോ​ൾ പാ​ദ​ത്തി​നു സ​മീ​പം സാ​മാ​ന്യം വ​ലി​പ്പ​മു​ള്ള ഒ​രു ലോ​ഹ​നി​ർ​മ്മി​ത​മാ​യ ക്രൂ​ശി​ത രൂ​പം കി​ട​ന്നി​രു​ന്നു. കു​നി​ഞ്ഞ് അ​തെ​ടു​ത്ത​പ്പോ​ൾ അ​ള​വി​ല്ലാ​ത്ത ആ​ഹ്ലാ​ദം മ​ന​സ്സി​ൽ അ​ല​യ​ടി​ച്ചു. "കു​ട്ടി​ക​ളെ​പ്പോ​ലെ​യാ​കു​വി​ൻ, സ്വ​ർ​ഗ​രാ​ജ്യം അ​വ​രു​ടേ​ത്" എ​ന്ന് യേ​ശു​വി​ന്‍റെ തി​രു​മൊ​ഴി​യു​ണ്ട്. ഒ​രു പ​ക്ഷേ, നി​ഷ്ക​ള​ങ്ക​മാ​യ ഹൃ​ദ​യ​ത്തി​ന് ദൈ​വം ന​ല്കി​യ ഉ​പ​ഹാ​ര​മാ​യി​രി​ക്കാം. ഇ​ന്ന് നി​ഷ്ക​ള​ങ്ക​ത കൈ​മോ​ശം വ​ന്ന​തി​നാ​ൽ ദൈ​വം അ​ന്ന​ത്തെ​പ്പോ​ലെ സ​മീ​പ​സ്ഥ​നാ​ണോ എ​ന്ന് സം​ശ​യ​മു​ണ്ട്.

ശ്രീ​കു​മാ​ർ ചേ​ർ​ത്ത​ല

കാലങ്ങൾക്കുശേഷവും നമ്മെ വിളിച്ചുണർത്തുന്ന ഓർമകൾക്കുള്ള ഇടമാണിത്. അറിവുപകരുന്നതും സൗഹൃദവും സാഹോദര്യവും ഊട്ടിവളർത്തുന്നതുമായ ഓർമകൾ മാത്രം വായനക്കാരും അയച്ചുതരിക...

[email protected]
സൺഡേ ദീപിക,
കോളജ് റോഡ്,
കോട്ടയം-686 001