എല്ലാം വക്കീൽ തീരുമാനിക്കും...!
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റാ​ൽ ചി​ല​ർ​ക്ക് ഡോ​ക്ട​റു​ടെ അ​ഭി​പ്രാ​യ​ത്തേ​ക്കാ​ൾ സ്വീ​കാ​ര്യം വ​ക്കീ​ലി​ന്‍റെ നി​ർ​ദേ​ശ​മാ​ണ്.

അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് ഇ​വി​ടെ പ​റ​യു​ന്ന​ത്.
കു​റ​ച്ചു​കാ​ല​മാ​യി പ​ര​സ്പ​രം നേ​രി​ൽ കാ​ണാ​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ രാ​ജു​വും ഉ​ത്ത​മ​നും ഒ​രു നാ​ൾ തെ​രു​വി​ൽ വെ​ച്ച് ക​ണ്ടു​മു​ട്ടി.
ഉ​ത്ത​മ​ൻ ക്ര​ച്ച​സ് ഉ​പ​യോ​ഗി​ച്ച് ന​ട​ക്കു​ന്ന​തു​ക​ണ്ട്...
രാ​ജു: "ഉ​ത്ത​മാ... എ​ന്തു​പ​റ്റി...​ക്ര​ച്ച​സി​ൽ ന​ട​ക്കു​ന്ന​തെ​ന്തേ?'
ഉ​ത്ത​മ​ൻ:. "ക​വ​ല​യി​ൽ വെ​ച്ച് ഒ​രു പ്രൈ​വ​റ്റ്ബ​സ് മു​ട്ടി അ​പ​ക​ട​മു​ണ്ടാ​യി.'
രാ​ജു: "അ​യ്യോ...​ക​ഷ്ട​മാ​യി​പ്പോ​യി..​എ​പ്പോ​ഴാ​ണ് ഇ​ത് സം​ഭ​വി​ച്ച​ത്? '
ഉ​ത്ത​മ​ൻ: "​ഓ.. ഏ​ക​ദേ​ശം ആ​റ് ആ​ഴ്ച മു​മ്പ്...'
രാ​ജു: " ആ​റാ​ഴ്ച മു​മ്പ്..! ...എ​ന്നി​ട്ടും നി​ങ്ങ​ൾ​ക്ക് ഈ ​ക്ര​ച്ച​സ് മ​റ്റാ​റാ​യി​ല്ലേ?'
ഉ​ത്ത​മ​ൻ: "ഡോ​ക്ട​ർ പ​റ​ഞ്ഞ​ത് ക്ര​ച്ചസി​ല്ലാ​തെ​ത​ന്നെ, എ​നി​ക്ക് ന​ട​ക്കാ​മെ​ന്നാ​ണ്, പ​ക്ഷേ എന്‍റെ വ​ക്കീ​ൽ പ​റ​യു​ന്നു എ​നി​ക്ക​തി​നു​ക​ഴി​യി​ല്ലെന്ന്..!"