പ്ലീസ്, എന്നെ ഒന്നു പുറത്താക്കൂ...
Saturday, May 22, 2021 11:15 PM IST
കോടതി നടപടികൾ നടന്നുകൊണ്ടിരിക്കെത്തന്നെ വലിയ ബഹളം കോടതിമുറിയിൽ ഉണ്ടായി. കോടതിയിൽ ശബ്ദമുണ്ടാക്കരുതെന്ന് ജഡ്ജി പല തവണ താക്കീത് ചെയ്തിട്ടും ആരും അത് ഗൗനിക്കാതെ ബഹളം തുടർന്നു
കോടതി നടപടികൾ നടന്നുകൊണ്ടിരിക്കെത്തന്നെ വലിയ ബഹളം കോടതിമുറിയിൽ ഉണ്ടായി. കോടതിയിൽ ശബ്ദമുണ്ടാക്കരുതെന്ന് ജഡ്ജി പല തവണ താക്കീത് ചെയ്തിട്ടും ആരും അത് ഗൗനിക്കാതെ ബഹളം തുടർന്നു.
സഹികെട്ട് ജഡ്ജി അവസാനം ഇങ്ങനെ ഉത്തരവിട്ടു; "ഈകോടതിയിൽ ആരെങ്കിലും ഇനി ഒരുവാക്ക് ഉച്ചരിച്ചാൽ അവനെ കോടതിയിൽ നിന്നും നിഷ്കരുണം പുറത്താക്കും".
എല്ലാവരും നിശബ്ദരായി പക്ഷേ ഒരാൾ മാത്രം..." ഞാൻ ... ഞാൻ ... 'എന്ന് ഉറക്കെ ശബ്ദിച്ചു.കോടതിയിൽ ഹാജരാക്കാൻ പോലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന തടവുകാരനായിരുന്നു അയാൾ!
അഡ്വ. ഡി.ബി. ബിനു