മുക്തയുടെ പിൻഗാമി
മു​ക്ത​യു​ടെ മ​ക​ള്‍ ക​ണ്‍​മ​ണി​യും വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. ജോ​സ​ഫി​നും മാ​മാ​ങ്ക​ത്തി​നും ശേ​ഷം എം. ​പ​ത്മ​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പ​ത്താം വ​ള​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് കി​യാ​ര എ​ന്ന അ​ഞ്ചുവ​യ​സു​കാ​രി ക​ണ്‍​മ​ണി​യു​ടെ അ​ര​ങ്ങേ​റ്റം. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും ഇ​ന്ദ്ര​ജി​ത്തും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ഒ​രു യ​ഥാ​ര്‍​ഥ സം​ഭ​വ​ത്തി​ല്‍​നി​ന്നും പ്ര​ചോ​ദ​ന​മു​ള്‍​ക്കൊ​ണ്ട് ഒ​രു​ക്കു​ന്ന ഫാ​മി​ലി ത്രി​ല്ല​റാ​ണ്.

അ​ഭി​നേ​ത്രി​യാ​യും ന​ര്‍​ത്ത​കി​യാ​യും തി​ള​ങ്ങി​യ മു​ക്ത​യു​ടെ മ​ക​ള്‍ മു​മ്പുത​ന്നെ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ താ​ര​മാ​യി​രു​ന്നു. മ​ക​ള്‍​ക്കൊ​പ്പ​മു​ള​ള ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും മു​ക്ത​യും സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളിലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തി​ക്കാ​റു​ണ്ട്. ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ മു​ക്ത​യു​ടെ പാ​ത പി​ന്‍​തു​ട​ര്‍​ന്നാ​ണ് ക​ണ്‍​മ​ണി​യും സി​നി​മ​യി​ലെ​ത്തു​ന്ന​ത്. 2005ൽ ​ലാ​ല്‍ ജോ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ല്‍ തു​ട​ക്കം കു​റി​ച്ച മു​ക്ത പി​ന്നീ​ട് ത​മി​ഴ് സി​നി​മ​ക​ളി​ലും തി​ള​ങ്ങി. സ​മീ​പകാ​ല​ത്ത് മി​നി​സ്‌​ക്രീ​നി​ലും ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് മു​ക്ത സ​ജീ​വ​മാ​യി​രു​ന്നു.

യുജിഎം എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ നിർമിക്കുന്ന പ​ത്താം വ​ള​വി​ന് അ​ഭി​ലാ​ഷ് പി​ള്ള തി​ര​ക്ക​ഥ ഒ​രു​ക്കു​ന്നു. അ​തി​ഥി ര​വി​യും സ്വാ​സി​ക​യു​മാ​ണ് നാ​യി​ക​മാ​ര്‍. സോ​ഹ​ന്‍ സീ​നു ലാ​ല്‍, അ​നീ​ഷ് ജി. ​മേ​നോ​ന്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, രാ​ജേ​ഷ് ശ​ര്‍​മ്മ, ബോ​ബ​ന്‍ സാ​മു​വ​ല്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ര​ഞ്ജി​ന്‍ രാ​ജ് സം​ഗീ​ത​വും ര​തീ​ഷ് റാം ഛാ​യാ​ഗ്ര​ഹ​ണ​വും ഷ​മീ​ര്‍ മു​ഹ​മ്മ​ദ് എ​ഡി​റ്റിം​ഗും നി​ര്‍​വ​ഹി​ക്കു​ന്നു. പി​ആ​ര്‍​ഒ: വാ​ഴൂ​ര്‍ ജോ​സ്.