ഇ​വ​രു​ടെ ച​ങ്കാ​ണ് Jeep
കാ​ടി​ള​ക്കി വ​രു​ന്ന ഒ​റ്റ​യാ​ന്‍റെ പ്ര​തീ​തി​യാ​ണ് ഇ​ടു​ക്കി​യി​ലെ വ​ള​ഞ്ഞുപു​ള​ഞ്ഞ മ​ല​ന്പാ​ത​ക​ളി​ൽ പൊ​ടി പ​റ​ത്തി പാ​യു​ന്ന ജീ​പ്പു​ക​ളു​ടേ​ത്. ജീ​പ്പു​ക​ൾ ഇ​ന്നും ഇ​ടു​ക്കി ജ​ന​ത​യ്ക്ക് സാ​ഹ​സി​ക​ത​യു​ടെ പ്ര​തീ​ക​മാ​ണ്. മ​ണ്‍​പാ​ത​ക​ളി​ലൂ​ടെ ചാ​ലു​കീ​റി പ​തി​ഞ്ഞോ​ടു​ന്ന ജീ​പ്പു​ക​ളു​ടെ വ​ള​യം പി​ടി​ക്കു​ന്ന​വ​ർ​ക്ക് ഗ്രാ​മീ​ണ​ർ ക​ൽ​പ്പി​ച്ചു ന​ൽ​കു​ന്ന​തു ധീ​ര​പ​രി​വേ​ഷ​ം.

പു​തു​ത​ല​മു​റ ​വാ​ഹ​ന​ങ്ങ​ൾ ന​ഗ​രനി​ര​ത്തു​ക​ൾ കീ​ഴ​ടക്കി​വ​രു​ന്പോ​ഴും ചെ​ങ്കു​ത്താ​യ ക​യ​റ്റിറ​ക്ക​ങ്ങ​ളി​ൽ അ​പാ​ര​മാ​യ യ​ന്ത്ര​ക്ക​രു​ത്തോ​ടെ ജീ​പ്പു​ക​ൾ കു​തി​ച്ചും കി​ത​ച്ചും നീ​ങ്ങു​ന്നു. ആ​ടി​യു​ല​ഞ്ഞോ​ടു​ന്ന ജീ​പ്പു​ക​ളു​ടെ സാ​ഹ​സി​ക​തയും കരുത്തും മ​റ്റൊ​രു വാ​ഹ​ന​ത്തി​നു​മു​ണ്ടാ​കി​ല്ല. ഇ​ക്കാ​ല​ത്തും ഹൈ​റേ​ഞ്ചി​ലെ ഉ​ൾ​ഗ്രാ​മ​ജീവിതങ്ങളെ ച​ലി​പ്പി​ക്കു​ന്ന​ത് ജീ​പ്പു​ക​ൾ​ത​ന്നെ.

ആ​ഡം​ബ​രകാ​റു​ക​ളു​ടെ വ​ര​വി​ലും പ​ല​ർ​ക്കും പ​ഴ​മ​യു​ടെ പ്രൗ​ഢി അ​റി​യി​ക്കാ​നു​ള്ള ക​രു​ത​ൽ വാ​ഹ​ന​മാ​ണി​ത്. കു​ടി​യേ​റ്റ ജ​ന​ത​യു​ടെ സ​ഞ്ചാ​ര​ത്തി​നു മാ​ത്ര​മ​ല്ല ച​ര​ക്കുനീ​ക്ക​ത്തി​നു​ള്ള വാ​ഹ​ന​വു​മാ​യി​രു​ന്നു ജീ​പ്പു​ക​ൾ. കു​രു​മു​ള​കും ഏ​ല​യ്ക്കാ​യും കാപ്പിക്കു​രു​വും നി​റ​ച്ച ചാ​ക്കു​ക​ൾ ക​യ​റ്റി ജീ​പ്പു​ക​ൾ മ​ല​യോ​ര​ങ്ങ​ളി​ൽ നി​ന്നു ക​ന്പോ​ള​ങ്ങ​ളി​ലെ​ത്തു​ന്ന​ത് സ​വി​ശേ​ഷ കാ​ഴ്ച​യാ​യി​രു​ന്നു. ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ യാ​ത്ര​ക്കാ​രെ കാ​ത്തുകി​ട​ക്കു​ന്ന എ​ണ്ണ​മ​റ്റ ജീ​പ്പു​ക​ൾ ഇ​ന്നും ഇ​ടു​ക്കി​ ജീവിതത്തിന്‍റെ ഭാഗമാണ്.

ജീ​പ്പു​ക​ളു​ടെ അ​ക​ത്തും പു​റ​ത്തും തിക്കിനിറച്ച് യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന ജീ​പ്പ് ഓട്ടം ഏ​റെ​പ്പേ​രു​ടെ ജീ​വി​ത​വ​രു​മാ​ന​വു​മാ​ണ്. ചെങ്കുത്തായ കയറ്റവും ഇറക്കവും താണ്ടി തൊ​ഴി​ലാ​ളി​ക​ളെ കൃ​ഷി​യി​ട​ങ്ങളിൽ എ​ത്തി​ക്കാ​നും കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അയയ്ക്കാനും ഇ​തേ വാ​ഹ​നം കൂ​ടി​യേ തീ​രൂ. മുൻപൊക്കെ വി​വാ​ഹ​വേ​ള​ക​ളി​ൽ വ​ധൂവ​രന്മാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും യാ​ത്രാ വാ​ഹ​നം ജീ​പ്പാ​യി​രു​ന്നു. മരണം അറിയിക്കാനും ആശുപത്രിയിലേക്ക് പായാനും ജീപ്പുവേണം.

മ​ല​ഞ്ച​ര​ക്കു​ക​ളു​ടെ ഓ​രോ വി​ള​വെ​ടു​പ്പു ക​ഴി​യു​ന്പോ​ഴും പു​തി​യ ജീ​പ്പു​ക​ളു​മാ​യി പ്രമാണികൾ മ​ല​ക​യ​റി വീ​ട്ടി​ലെ​ത്തും. അ​ത്ത​ര​ത്തി​ൽ വീ​ടി​ന്‍റെ​യും വ്യ​ക്തി​യു​ടെ​യും പ്രൗ​ഢിയുടെ അ​ട​യാ​ള​വു​മാ​യി ഈ ​വാ​ഹ​നം. അ​ടി​മാ​ലി, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, തൂ​ക്കു​പാ​ലം, ഉ​പ്പു​ത​റ, കു​ഞ്ചി​ത്ത​ണ്ണി, ബൈ​സ​ണ്‍​വാ​ലി, മൂ​ന്നാ​ർ, തോ​പ്രാം​കു​ടി, മു​രി​ക്കാ​ശേ​രി, വണ്ടിപ്പെരിയാർ തു​ട​ങ്ങി​യ കവ​ല​ക​ളി​ൽ ജീ​പ്പു​ക​ളു​ടെ നി​ര ഇ​ക്കാ​ല​ത്തു​മു​ണ്ട്. മൂ​ന്നാ​ർ, വാ​ഗ​മ​ണ്‍, രാ​മ​ക്ക​ൽ​മേ​ട് ഉ​ൾ​പ്പെ​ടെ വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​ഫ് റോ​ഡ് ഡ്രൈ​വിം​ഗി​ന് ജീ​പ്പു​ക​ൾ സാ​ധാ​ര​ണ​ം. ബ​സ് സ​ർ​വീ​സ് പ​രി​മി​ത​മാ​യ ഉ​ൾ​ഗ്രാ​മ​ങ്ങ​ൾക്ക് എക്കാലത്തും ​വാ​ഹ​നം ജീ​പ്പു​ത​ന്നെ.

ജീ​പ്പു​ട​മ​ക​ളു​ടെ കൂ​ട്ടാ​യ്മ

ജീ​പ്പ് വൈ​കാ​രി​ക ഓ​ർ​മ​യാ​യി സൂ​ക്ഷി​ക്കു​ന്ന​വ​ർ 2018ൽ ഇ​ടു​ക്കി​യി​ൽ ‘ഫ്ളാ​റ്റ് ഫെ​ൻ​ഡ​ർ ജീ​പ്പേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള’ എ​ന്ന സൗ​ഹൃ​ദക്കൂട്ടാ​യ്മ രൂ​പീ​ക​രി​ച്ചു. വി​ല്ലീ​സും മ​ഹീ​ന്ദ്ര​യും ഉ​ൾ​പ്പെ​ടെ​ ക​ന്പ​നി​ക​ൾ നി​ർ​മാ​ണം നി​ർത്തി​യെ​ങ്കി​ലും നി​ല​വി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ത്തി​നും ഡ്രൈ​വ​ർ​മാ​രു​ടെ ക്ഷേ​മ​ത്തി​നു​മാ​യാ​ണ് ജീ​പ്പ്സ്നേ​ഹി​ക​ളു​ടെ സം​ഘ​ട​ന രൂ​പംകൊ​ണ്ടി​രി​ക്കു​ന്ന​ത്. 2500 അം​ഗ​ങ്ങ​ളുമാ​യി കേ​ര​ള​ത്തി​ലും പു​റ​ത്തും സം​ഘ​ട​ന​യ്ക്ക് അംഗങ്ങളു​ണ്ട്.

ഒ​രു പ്ര​ത്യേ​ക ഇ​നം വാ​ഹ​ന​ത്തി​ന്‍റെ പേ​രി​ൽ സ്ഥാപിതമായ ഏ​റ്റ​വും വ​ലി​യ സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​യാ​ണി​ത്. വി​ല്ലീ​സും മ​ഹീ​ന്ദ്ര​യും കൂ​ടാ​തെ ഓ​ഫ്റോ​ഡ് വാ​ഹ​ന​ങ്ങ​ളാ​യ ഥാ​ർ, ഫോ​ർ​ഡ് എ​ൻ​ഡ​വ​ർ, ബൊ​ലേ​റോ, എ​സ്യു​വി ന്യൂജെ​ൻ വാ​ഹ​ന​ങ്ങ​ളു​ള്ള​വ​രും സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ളാ​ണ്. വ​ർ​ഷംതോ​റും ഇ​വ​ർ സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കുന്നുണ്ട്.

കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കു​വ​യ്ക്കാ​ൻ ഏ​റെ​പ്പേ​ർ​ക്കും ജീ​പ്പു​ക​ഥ​ക​ൾ പലതുണ്ടാകും. വാ​ട്സ് ആ​പ്പി​ലൂ​ടെ​യും ജീ​പ്പു​കഥകൾ ഇ​വ​ർ പ​ങ്കുവ​യ്ക്കു​ന്നു. ജീ​പ്പു​ക​ളു​ടെ ഓ​ഫ് റോ​ഡ് സാ​ഹ​സി​ക മ​ത്സ​​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.

നി​ർ​മാ​ണം നി​ല​ച്ച​തി​നാ​ൽ ജീ​പ്പു​ക​ളു​ടെ സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ​ക്ക് നന്നായി ക്ഷാ​മ​മു​ണ്ട്. കേ​ര​ള​ത്തി​ലെ​വി​ടെ​യും സ്പെ​യ​ർ​പാ​ർ​ട്സ് ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ സം​ഘ​ട​ന എ​ത്തി​ച്ചുന​ൽ​കും.

ഫ്ളാ​റ്റ് ഫെ​ൻ​ഡ​ർ ജീ​പ്പേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യു​ടെ വാ​ർ​ഷി​കം ഡി​സം​ബ​റി​ൽ ച​തു​രം​ഗ​പ്പാ​റ, സ്വ​ർ​ഗം​മേ​ട് മ​ല​നി​ര​ക​ളി​ലാ​യി​രു​ന്നു. മു​ന്നോ​ടി​യാ​യി മു​ള്ള​ൻ​ത​ണ്ടി​ലിൽ എ​ല്ലാ​വ​രും ഒ​ത്തുചേ​ർ​ന്നു. സംസ്ഥാനത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ള്ള​വ​ർ വി​വി​ധ മോ​ഡ​ൽ ജീ​പ്പു​ക​ളു​മാ​യി എ​ത്തി റാലിയായി നീ​ങ്ങി​യ​പ്പോ​ൾ അ​തൊ​രു മെ​ഗാ​മേ​ള​യാ​യി മാ​റി.

തെ​രു​വ​പ്പു​ല്ലു​ക​ൾ വ​ക​ഞ്ഞു​മാ​റ്റി ഉ​രു​ള​ൻ​ക​ല്ലു​ക​ളെ പി​ന്ത​ള്ളി​യാ​യി​രു​ന്നു മ​ല​മു​ക​ളി​ലേ​ക്കു​ള്ള സാ​ഹ​സി​ക യാ​ത്ര. സാ​ദാ ജീ​പ്പു​ക​ൾ​ക്കു പുറമേ വീതി​യേ​റി​യ ട​യ​റു​ക​ളു​ള്ള ഓ​ഫ്റോ​ഡ് വാ​ഹ​ന​ങ്ങ​ളു​ടെ​യും സാ​ഹ​സി​ക യാ​ത്ര ആ​സ്വ​ദി​ക്കാ​ൻ ഏ​റെ​പ്പേ​രെ​ത്തി. ഇ​നി ജീ​പ്പു​ക​ളു​ടെ ഒ​ത്തുചേ​ര​ൽ വേ​ദി മ​ല​പ്പു​റ​മാ​ണ്.

ദൗ​ത്യ​രം​ഗ​ത്തും സ​ജീ​വം

2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ വ​യ​നാ​ട്ടി​ലെ വി​വി​ധ ഉൾപ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ടു പോ​യ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​ൻ ഇ​ടു​ക്കി​യി​ൽനി​ന്നു​ള്ള ജീ​പ്പു​ക​ളാ​ണ് മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്കാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും സാ​ധ​നസാ​മ​ഗ്രി​ക​ൾ സ​മാ​ഹ​രി​ച്ച് എ​ത്തി​ക്കാ​നും സം​ഘ​ട​ന​യ്ക്കാ​യി. പെ​ട്ടി​മു​ടി ദു​ര​ന്ത​മു​ഖ​ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ സ​ജീ​വപ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​ന​തും വ​ലി​യ നേ​ട്ട​മാ​യി. ദു​രി​ത​മു​ഖ​ങ്ങ​ളി​ൽ സ്വ​യം മ​റ​ന്ന് കാ​രു​ണ്യ​ത്തി​ന്‍റെ കരസ്പ​ർ​ശ​വു​മാ​യി ക​രു​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ജീ​പ്പു​ക​ളു​മാ​യി ഓ​ടി​യെ​ത്താ​ൻ ഈ ​സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ രാ​പ​ക​ൽ സ​ജീ​വ​മാ​ണ്.

ടി.​പി.​ സ​ന്തോ​ഷ്കു​മാ​ർ