ചോ​ക്ലേ​റ്റ് കൊ​ണ്ട് നി​ർ​മി​ച്ച വീ​ടു​ക​ൾ
കാ​ർ​ട്ടൂ​ണു​ക​ളി​ലും ആ​നി​മേ​ഷ​ൻ സി​നി​മ​ക​ളി​ലു​മൊ​ക്കെ മാ​ത്രം ന​മ്മ​ൾ ക​ണ്ടി​ട്ടു​ള്ള ഒ​രു കാ​ഴ്ച​യാ​ണ​ത്. ഇ​ത്ത​ര​മൊ​രു കാ​ഴ്ച യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഫ്ര​ണ്ട് ക​ലാ​കാ​ര​ൻ ജീ​ൻ ലൂ​ക്ക് ഡെ​ക്ല​സ്. ഫ്രാ​ൻ​സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ലാ​ണ് ക​ഴി​ക്കാ​ൻ ക​ഴി​യു​ന്ന ഈ ​ചോ​ക്ലേ​റ്റ് വീ​ട് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഭി​ത്തി,മേ​ൽ​ക്കൂ​ര, ഫ​ർ​ണി​ച്ച​റു​ക​ൾ,പൂ​ന്തോ​ട്ടം തു​ട​ങ്ങി ഈ ​വീ​ട്ടി​ലു​ള്ള​തെ​ല്ലാം ചോ​ക്ലേ​റ്റ് കൊ​ണ്ടാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കാ​ണാ​ൻ മാ​ത്ര​മ​ല്ല, ഈ ​വീ​ട്ടി​ൽ താ​മ​സി​ക്കാ​നും ക​ഴി​യു​മെ​ന്ന​താ​ണ് ഏ​റ്റ​വും കൗ​തു​ക​ക​ര​മാ​യ കാ​ര്യം. ഹോ​ട്ട​ൽ ബു​ക്കിം​ഗ് വെ​ബ്സൈ​റ്റാ​യ ബു​ക്കിം​ഗ്.​കോ​മി​ലൂ​ടെ ഒ​ക്ടോ​ബ​ർ 5, 6 തി​യ​തി​ക​ളി​ൽ ബു​ക്കു ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രു രാ​ത്രി ഈ ​കോ​ട്ടേ​ജി​ൽ താ​മ​സി​ക്കാ​ൻ അ​വ​സ​രം കി​ട്ടും.