അന്പിളിമോൾ തിരോധാനം
ജി.ആർ. ഇന്ദുഗോപൻ
Saturday, July 26, 2025 9:03 PM IST
അന്പിളിമോൾ തിരോധാനം
ജി.ആർ. ഇന്ദുഗോപൻ
പേജ്: 112 വില: ₹ 150
ഡിസി ബുക്സ്,
കോട്ടയം
ഫോൺ: 7290092216
ഒരു പെൺകുട്ടിയുടെ തിരോധാനക്കേസിൽ ഒരേ സമയം പ്രതിയും നിവൃത്തികേടുകൊണ്ട് അന്വേഷകനുമായി മാറുന്ന ഒരു സാധാരണക്കാരന്റെ ജീവിതകഥ. ഉദ്വേഗജനകമായ നിരവധി സന്ദർഭങ്ങൾ ഇഴചേർത്ത നോവൽ.
ഉപാസന
ലേവി
പടപുരയ്ക്കൽ
പേജ്: 176 വില: ₹ 200
ജ്യോതി ബുക്ക്
ഹൗസ്,
കോട്ടയം
ഫോൺ: 9061906456
രാഷ്ട്രീയം, സാമുദായികം, സാമൂഹികം, വിശ്വാസം, സാംസ്കാരികം ഈ മേഖലകളെ സ്പർശിച്ചു നിൽക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള മുപ്പത് ലേഖനങ്ങളുടെ സമാഹാരം. സമകാലിക സമൂഹത്തെ അലട്ടുന്ന പല ചോദ്യങ്ങൾക്കുമുള്ള മറുപടി പല ലേഖനങ്ങളിലും കാണാം.
കാളി
അശ്വതി
ശ്രീകാന്ത്
പേജ്: 144 വില: ₹ 199
ഡിസി ബുക്സ്,
കോട്ടയം
ഫോൺ: 7290092216
കണ്ടു മറന്നതോ പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള കഥകൾ. വായിച്ചു കഴിയുമ്പോൾ ഇവരിൽ ചിലരെയൊക്കെ ഈ പരിസരത്ത് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു തോന്നാം. ലാളിത്യഭംഗിയുള്ള എഴുത്തുകൾ.
മീനേ നിൻ മണമേ
ആർ. ആതിര
പേജ്: 72 വില: ₹ 99
ഡിസി ബുക്സ്,
കോട്ടയം
ഫോൺ: 7290092216
അരികുവത്കരിക്കപ്പെട്ടവരോടു ചേർന്നു നിൽക്കാൻ വെന്പൽകൊള്ളുന്ന 30 കവിതകളുടെ സമാഹാരം. അടിത്തട്ടുകളിലെ മനുഷ്യാവസ്ഥയുടെയും അനാഥത്വം പേറുന്ന ജീവിതങ്ങളുടെയും മിടിപ്പുകൾ ഈ വരികളിൽ കാണാം.