International
സ്ട്രാസ്ബർഗ്: യൂറോപ്യൻ യൂണിയന്റെ (ഇയു) അസോസിയേറ്റ് അംഗമാകാൻ കാനഡയ്ക്കു ക്ഷണം. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ന് കഴിഞ്ഞദിവസം സ്ട്രാസ്ബർഗിലെ യൂറോപ്യൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് ക്ഷണം മുന്നോട്ടുവച്ചത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും പാർലമെന്റിൽ സന്നിഹിതനായിരുന്നു. ഇതിനിടെ, ഇയു-കാനഡ സഖ്യത്തിനു മുന്നറിയിപ്പു നല്കി അമേരിക്കൻ പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.
വ്യാപാരവിഷയങ്ങളിലടക്കം പ്രസിഡന്റ് ട്രംപിൽനിന്നുള്ള ശത്രുതാ മനോഭാവമാണ് കാനഡയെയും യൂറോപ്പിനെയും അടുപ്പിക്കുന്നത്. കാനഡ യൂറോപ്യൻ രാജ്യമല്ലാത്തതിനാൽ ഇയുവിൽ പൂർണ അംഗത്വം സാധ്യമല്ല. ഇതു മറികടക്കാനാണ് അസോസിയേറ്റ് അംഗത്വം. സാങ്കേതികവിദ്യ, പ്രതിരോധം, ഊർജം, അപൂർവധാതുക്കൾ തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള സഹകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉർസുലയുടെ നിർദേശം ഇയുവിൽ അംഗത്വമുള്ള 27 രാജ്യങ്ങളും അംഗീകരിക്കേണ്ടതുണ്ട്.
ജനക്ഷേമം മുൻനിർത്തിയാണ് കാനഡയും യൂറോപ്പും ബന്ധം ശക്തിപ്പെടുത്തുന്നതെന്ന് മാർക്ക് കാർണി വിശദീകരിച്ചു. രാജ്യങ്ങളുടെ പരമാധികാരം, സ്വാതന്ത്ര്യം, ജനാധിപത്യം, നിയമവാഴ്ച തുടങ്ങിയ കാര്യങ്ങൾ അട്ടിമറിക്കപ്പെടുന്നതു തടയലും സ്വതന്ത്രവിപണിയെ ആരും നിയന്ത്രിക്കുന്നില്ലെന്ന് ഉറപ്പാക്കലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കാനഡയെ ഒപ്പം കൂട്ടാനുള്ള ഇയു തീരുമാനത്തെ ശത്രുതാപരമായ നീക്കമായിട്ടായിരിക്കും അമേരിക്ക പരിഗണിക്കുകയെന്ന് ട്രംപ് പറഞ്ഞു. നല്ല ലക്ഷ്യത്തോടെയല്ല ഈ നീക്കമെങ്കിൽ യൂറോപ്യൻ യൂണിയൻ കനത്ത ചുങ്കം നേരിടേണ്ടിവരും. ചില കാര്യങ്ങളിൽ ഇയുവുമായുള്ള വാണിജ്യ ഇടപാടുകൾ തന്നെ അമേരിക്ക നിർത്തിയേക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
NRI
സ്ട്രാസ്ബുർഗ്: ആഗോള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് കാനഡയെ യൂറോപ്യൻ യൂണിയന്റെ ചരിത്രത്തിലെ ആദ്യത്തെ അസോസിയേറ്റ് അംഗം ആക്കാൻ വാതിൽ തുറന്നിട്ട് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റെ ഉർസുല വോൺ ഡെർ ലെയ്ൻ.
ഫ്രാൻസിലെ സ്ട്രാസ്ബുർഗിലുള്ള യൂറോപ്യൻ പാർലമെന്റിൽ നടത്തിയ വാർഷിക നയപ്രഖ്യാപന പ്രസംഗത്തിലാണ് (State of the Union Address) ഈ വിപ്ലവകരമായ നിർദേശം അവർ മുന്നോട്ടുവച്ചത്.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സന്നിധാനത്തിലായിരുന്നു യൂറോപ്യൻ യൂണിയൻ തലവിയുടെ ഈ നിർണായക പ്രസ്താവന. നിലവിൽ യൂറോപ്യൻ യൂണിയനിൽ അസോസിയേറ്റ് മെമ്പർഷിപ്പ് എന്നൊരു പദവി നിലവിലില്ല.
കാനഡയ്ക്കായി അത്തരമൊരു പുതിയ പദവി യൂറോപ്യൻ യൂണിയൻ പുതുതായി രൂപകൽപ്പന ചെയ്യേണ്ടി വരുമെങ്കിലും മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ ഇരുപക്ഷവും തമ്മിലുള്ള തന്ത്രപരമായ സഹകരണം അനിവാര്യമാണെന്ന് വോൺ ഡെർ ലെയ്ൻ ചൂണ്ടിക്കാട്ടി.
"ലോകത്തെ ഒരേ കണ്ണുകളോടെ കാണുന്നവർ'
"ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ കാലാവസ്ഥാ വ്യതിയാനം വരെയും ആർട്ടിക് മേഖല മുതൽ ആഗോള ഭൗമരാഷ്ട്രീയം വരെയും നമ്മൾ ലോകത്തെ നോക്കിക്കാണുന്നത് ഒരേ കണ്ണുകളോടെയാണ്.
യുക്രൈയിൻ പ്രതിസന്ധി, പ്രതിരോധം, വിതരണ ശൃംഖലകൾ എന്നിവയിലെല്ലാം നമ്മൾ ഒരുമിച്ച് നിന്നു. ജനാധിപത്യ മൂല്യങ്ങളിലുള്ള ഉറച്ച വിശ്വാസമാണ് നമ്മെ ബന്ധിപ്പിക്കുന്നതെന്ന് വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി.
ചൈനയിൽ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുമുള്ള അമിത സാമ്പത്തിക-വ്യാപാര ആശ്രിതത്വം കുറയ്ക്കാൻ ഇരുപക്ഷവും ആഗ്രഹിക്കുന്ന സമയത്താണ് ഈ നിർദേശം വരുന്നത്.
അതേസമയം, യൂറോപ്യൻ യൂണിയനിൽ ഔദ്യോഗിക അംഗത്വമല്ല, മറിച്ച് സമാനതകളില്ലാത്ത ഒരു പ്രത്യേക സഖ്യമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നേരത്തെ വ്യക്തമാക്കിയിരുന്നു.
"ലോകം തുറന്ന ശത്രുതയിൽ'; കടുത്ത മുന്നറിയിപ്പ്
ലോകം ഇപ്പോൾ അതീവ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വോൺ ഡെർ ലെയ്ൻ മുന്നറിയിപ്പ് നൽകി. ചാൾസ് ഡിക്കൻസിന്റെ "എ ടെയിൽ ഓഫ് ടു സിറ്റീസ്' എന്ന വിഖ്യാത നോവലിലെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് അവർ പ്രസംഗം ആരംഭിച്ചത്: "ഇത് ഏറ്റവും നല്ല കാലമായിരുന്നു, ഇത് ഏറ്റവും മോശം കാലവുമായിരുന്നു'.
റഷ്യയുടെ യുക്രൈയിൻ അധിനിവേശവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും പരോക്ഷമായി പരാമർശിച്ച അവർ, അന്താരാഷ്ട്ര നിയമങ്ങളെ തകർക്കുന്ന ഒരു "തുറന്ന ശത്രുതാപരമായ ലോകത്തെയാണ്' യൂറോപ്പ് ഇപ്പോൾ നേരിടുന്നതെന്ന് ഓർമിപ്പിച്ചു.
വ്യവസായ ശേഷികൾക്കായുള്ള ആഗോള മത്സരവും യൂറോപ്പിന്റെ ആത്മവിശ്വാസം തകർക്കാനുള്ള പ്രചാരണങ്ങളും ശക്തമാണെന്നും അവർ കൂട്ടിച്ചേർത്തു.
നിർണായക അസംസ്കൃത വസ്തുക്കൾക്കായി പുതിയ കോർപ്പറേഷൻ
ചൈനയെ അമിതമായി ആശ്രയിക്കുന്ന സ്ഥിതി യൂറോപ്പിന് വലിയ ഭീഷണിയാണെന്ന് കമ്മീഷൻ പ്രസിഡന്റ് വ്യക്തമാക്കി. പല നിർണായക അസംസ്കൃത വസ്തുക്കൾക്കും യൂറോപ്പ് ഇപ്പോഴും 80 ശതമാനത്തോളം ചൈനയെയാണ് ആശ്രയിക്കുന്നത്.
ചൈനയുമായുള്ള വ്യാപാരക്കമ്മി പ്രതിദിനം 100 കോടി യൂറോ എന്ന ഭീമമായ നിലയിലെത്തിയിരിക്കുകയാണ്. ഈ അപകടകരമായ ആശ്രിതത്വം അവസാനിപ്പിക്കാൻ "യൂറോപ്യൻ കോർപ്പറേഷൻ ഓൺ ക്രിട്ടിക്കൽ റോ മെറ്റീരിയൽസ്' എന്ന പുതിയ സംരംഭത്തിന് രൂപം നൽകുമെന്ന് അവർ പ്രഖ്യാപിച്ചു.
കാനഡ പോലുള്ള സൗഹൃദ രാജ്യങ്ങളുമായി ചേർന്ന് അസംസ്കൃത വസ്തുക്കളുടെ ശേഖരണം ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനുപുറമെ, കാലാവസ്ഥാ വ്യതിയാനവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും കൈകാര്യം ചെയ്യുന്നതിനെ ആശ്രയിച്ചായിരിക്കും 27 രാജ്യങ്ങളടങ്ങുന്ന യൂറോപ്യൻ യൂണിയന്റെ ഭാവിയെന്നും അവർ കൂട്ടിച്ചേർത്തു.
NRI
ഒട്ടാവ: ഉന്നതപഠനത്തിന് രണ്ട് വർഷം മുമ്പ് കാനഡയിലെത്തിയ ഇന്ത്യൻ വിദ്യാർഥിനി ഇഷ റാണി അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
പുതിയൊരു ജീവിതം പടുത്തുയർത്തണമെന്ന പ്രതീക്ഷയോടെ കാനഡയിലെത്തിയ യുവതിയുടെ വിയോഗവാർത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
NRI
ടൊറന്റോ: കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തിൽ ദീർഘകാലം ആത്മീയ - മിഷൻ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന റവ.ഡോ. ജോർജ് എം. ജോൺ അന്തരിച്ചു.
സിഎസ്ഐ ചർച്ച് ടോറോന്റോയുടെ ആദ്യ പ്രസിഡന്റായിരുന്ന അദ്ദേഹം സഭയുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ചു. 1986-ൽ കോട്ടയത്ത് Church of South India മധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ. എം. സി. മണിയിൽ നിന്ന് ഡീക്കനായും പ്രെസ്ബിറ്ററായും അഭിഷിക്തനായി. തുടർന്ന് 1986 ജൂലൈ 26ന് CSI Church Torontoയിൽ തന്റെ ആദ്യ ആരാധനയ്ക്ക് നേതൃത്വം നൽകി.
പത്തനംതിട്ട കുഴിക്കാല പുത്തുചിറ മണ്ണിൽ കുടുംബാംഗമായ റവ. ജോർജ് എം. ജോൺ, എം. കെ. ജോണിന്റെയും അന്നമ്മ ജോണിന്റെയും മകനാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് United Theological College, Bangalore-ൽ നിന്ന് BD പഠനം പൂർത്തിയാക്കുകയും M.Th നേടുകയും ചെയ്തു.
മധ്യകേരള മഹായിടവകയുടെ യൂത്ത് സെക്രട്ടറിയായും യുവജനങ്ങൾക്കായുള്ള മഹായിടവക പ്രസിദ്ധീകരണമായ യുവലോകം ചീഫ് എഡിറ്ററായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ സഭാ നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ മിഷൻ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം പിന്തുണ നൽകിയിരുന്നു.
ഭാര്യ ഡോ. എലിസബത്ത് ജോർജ്. മക്കൾ ജോൺ ജോർജ്, ഡോ. ആൻ മിൽസ് എന്നിവരാണ്. റവ. ഡോ. ജോർജ് എം. ജോണിന്റെ വേർപാട് കുടുംബാംഗങ്ങൾക്കും സിഎസ്ഐ സഭാ സമൂഹത്തിനും കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തിനും തീരാനഷ്ടമാണ്.
സംസ്കാരം പിന്നീട്.
Tech
ടൊറന്റോ: കാനഡയിലെ മാർഖാമിൽ താമസിക്കുന്ന എട്ടുവയസ്സുകാരനായ ഇന്ത്യൻ വംശജൻ വിയൂഹൻ സയൂറൻ നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് വന്യജീവി സാന്നിധ്യം അറിയാനും സംരക്ഷിക്കാനുമായി പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിച്ചു.
'അർബൻ വൈൽഡ് വാച്ച്' (Urban Wild Watch) എന്ന് പേരിട്ടിരിക്കുന്ന ഈ സൗജന്യ ആപ്പിലൂടെ വന്യമൃഗങ്ങളെ കാണുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് പരസ്പരം പങ്കുവെക്കാനാകും.
കാനഡയിലെയും യുഎസിലെയും നഗരപ്രദേശങ്ങളിൽ കരടി, കൊയോട്ട്, കുറുക്കൻ, മാൻ തുടങ്ങിയ മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്. ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകുന്നതോടൊപ്പം വന്യമൃഗങ്ങളെ ഉപദ്രവിക്കാതിരിക്കാനും ലക്ഷ്യമിട്ടാണ് വിയൂഹൻ ഈ ആപ്പ് രൂപകൽപ്പന ചെയ്തത്.
വന്യമൃഗങ്ങളെ കണ്ട സ്ഥലം കൃത്യമായി കാണിക്കുന്നതിന് പകരം ആ പ്രദേശം മാത്രമാണ് ആപ്പിൽ കാണിക്കുക. സോഷ്യൽ മീഡിയയിൽ ഫോട്ടോ എടുക്കാനായി ആളുകൾ മൃഗങ്ങൾക്ക് ചുറ്റും തടഞ്ഞുകൂടുന്നത് മൃഗങ്ങളെ ഭയപ്പെടുത്തുമെന്നും അത് അപകടത്തിന് കാരണമാകുമെന്നും മനസ്സിലാക്കിയാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയത്.
പരിക്കേറ്റതോ ഒറ്റപ്പെട്ടുപോയതോ ആയ വന്യമൃഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പിലൂടെ അറിയിക്കാം. കൂടാതെ, വന്യമൃഗങ്ങളുടെ മുന്നിൽ പെട്ടാൽ എങ്ങനെ സുരക്ഷിതമായി പെരുമാറണമെന്ന മാർഗനിർദ്ദേശങ്ങളും ആപ്പിൽ ലഭ്യമാണ്.
പരമ്പരാഗതമായി കോഡിംഗ് പഠിക്കുന്നതിന് പകരം അത്യാധുനിക എഐ ടൂളുകൾ ഉപയോഗിച്ചാണ് വിയൂഹൻ ആപ്പ് വികസിപ്പിച്ചത്. ആശയങ്ങൾ ഏകോപിപ്പിക്കാൻ 'ക്ലോഡ്' എന്ന എഐ ടൂളും, ലളിതമായ നിർദ്ദേശങ്ങളെ ആപ്പായി മാറ്റാൻ 'ലൗവബിൾ' എന്ന പ്ലാറ്റ്ഫോമും ഉപയോഗിച്ചു.
ജൂൺ 5ന് പുറത്തിറങ്ങിയ ആപ്പിൽ ജൂലൈ മാസത്തോടെ കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നുമായി 150ലധികം വന്യജീവി സാന്നിധ്യങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞു. ആധുനിക സാങ്കേതികവിദ്യ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മനുഷ്യർക്കും വന്യമൃഗങ്ങൾക്കും സുരക്ഷിതമായി ജീവിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.
NRI
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരം ആവേശകരമായി സമാപിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഗ്ലാഡിയേറ്റേഴ്സ് കാനഡ വീണ്ടും കിരീടം നിലനിർത്തി.
മാണി മെമ്മോറിയൽ റോളിംഗ് ട്രോഫിയും 11,111 ഡോളറും സമ്മാനത്തുകയും സ്വന്തമാക്കിയാണ് ഗ്ലാഡിയേറ്റേഴ്സ് കാനഡ കിരീടം നിലനിർത്തിയത്. രണ്ടാം സമ്മാനമായ ജോയി മുണ്ടപ്ലാക്കിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 5555 ഡോളറും കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ടീം സ്വന്തമാക്കി.
വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ടീമിനെ പരാജയപ്പെടുത്തിയാണ് ഗ്ലാഡിയേറ്റേഴ്സ് കാനഡ ചാമ്പ്യന്മാരായത്.
Tech
ഇന്ത്യൻ വിപണിക്ക് പുറമേ യുകെ, കാനഡ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് സ്ട്രീമിംഗ് സേവനമായ ജിയോഹോട്ട്സ്റ്റാർ. 12ലധികം ഭാഷകളിലായി 1,60,000 മണിക്കൂറിലധികം ദൈർഘ്യമുള്ള വിനോദ പരിപാടികളാണ് അന്താരാഷ്ട്ര ഉപഭോക്താക്കൾക്കായി പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര ഉപഭോക്താക്കൾക്കായി പാദവാർഷിക, വാർഷിക പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. നിലവിലുള്ള ഹോട്ട്സ്റ്റാർ ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ജിയോഹോട്ട്സ്റ്റാറിലേക്ക് മാറാം.
ബിഗ് ബോസ് റിയാലിറ്റി ഷോകളിലെ ലൈവ് വോട്ടിംഗ് സൗകര്യം ഇനി മുതൽ ഈ രാജ്യങ്ങളിലുള്ളവർക്കും ഉപയോഗിക്കാം. കാനഡയിലും യുകെയിലും 24x7 ലൈവ് ഫീഡ് ലഭ്യമാണ്.
ജിയോസ്റ്റാർ നെറ്റ്വർക്കിന് കീഴിലുള്ള ഏഷ്യാനെറ്റ് , സ്റ്റാർ പ്ലസ്, കളേഴ്സ് തുടങ്ങിയ ടിവി ചാനലുകളിലെ സീരിയലുകൾ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് കാണാനുള്ള "ബിഫോർ-ടിവി' സൗകര്യവും കാനഡയിലും സിംഗപ്പൂരിലും ലഭ്യമാകും.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, കന്നഡ, മറാത്തി തുടങ്ങി 12ൽ അധികം ഭാഷകളിലായി സബ്ടൈറ്റിലുകളും ഡബ്ബിംഗും ലഭ്യമാക്കിയിട്ടുണ്ട്. സ്മാർട്ട്ഫോണുകളിലും കണക്റ്റഡ് ടിവികളിലും ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവ വഴി ജിയോഹോട്ട്സ്റ്റാർ ആപ്പ് ഡൗൺലോഡ് ചെയ്യാം.
International
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ട്രംപിന്റെ കനേഡിയൻ നയങ്ങളോടും അമേരിക്കൻ ജനതയ്ക്കു മതിപ്പില്ല. വ്യാപാര ചർച്ച പൊളിഞ്ഞതിനു പിന്നാലെ കാനഡയ്ക്കു മേൽ 50 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തിയ ട്രംപിന്റെ നടപടിക്കു തീർത്തും സ്വീകാര്യതയില്ലെന്ന് റോയിട്ടേഴ്സ്/ഇപ്സോസ് അഭിപ്രായ സർവേയിൽ തെളിഞ്ഞു. ഒന്റാരിയോ തടാകത്തിന്റെ പേര് അമേരിക്കൻ തടാകം എന്നാക്കിയ ട്രംപിന്റെ നടപടിയും തെറ്റായി എന്നാണ് സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്.
സഹോദരരാജ്യത്തെപ്പോലെ തുടരുന്ന കാനഡയോട് പ്രസിഡന്റ് ട്രംപ് വ്യാപാര കാര്യങ്ങളിൽ സ്വീകരിക്കുന്ന ശത്രുതാ മനോഭാവം അമേരിക്കൻ ജനതയിൽ കട ുത്ത അതൃപ്തിക്കു കാരണമായി എന്നാണ് തെളിയുന്നത്.
സർവേയിൽ, കാനഡയ്ക്കുമേൽ അധികച്ചുങ്കം ചുമത്തുന്നതിനെ പിന്തുണച്ചത് 20 ശതമാനം പേർ മാത്രമാണ്. 57 ശതമാനം പേർ നടപടിയെ എതിർത്തു. 21 ശതമാനത്തിന് ക്യതമായ നിലപാടില്ലായിരുന്നു. കുറച്ചുപേർ ഇക്കാര്യങ്ങളെക്കുറിച്ച് കേട്ടറിവില്ലാത്തവരായിരുന്നു.
വ്യാപാര ചർച്ച പൊളിഞ്ഞതിനു പിന്നാലെയാണ് യുഎസ്-കാനഡ അതിർത്തിയിലെ ഒന്റാരിയോ തടാകത്തിന്റെ പേരും ട്രംപ് അമേരിക്കൻ തടാകം എന്നാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. കാനഡയിലെ ഒന്റാരിയോ പ്രവിശ്യയുടെ പേരാണ് തടാകത്തിന്.
തടാകത്തിന്റെ പേരുമാറ്റത്തെ സർവേയിൽ പിന്തുണയ്ക്കാൻ തയാറായത് 14 ശതമാനം പേരാണ്.
ട്രംപിന്റെ നയങ്ങൾ നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു വലിയ തിരിച്ചടി സമ്മാനിക്കുമെന്നാണ് സൂചന. ഇറാൻ യുദ്ധം മൂലം ജീവിതച്ചെലവ് ഉയർന്നത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് മുന്പൊരു അഭിപ്രായ സർവേയിൽ തെളിഞ്ഞിരുന്നു.
International
ടൊറോന്റോ: അമേരിക്കയ്ക്കുമേൽ തിരിച്ചടിതീരുവ ഏർപ്പെടുത്തി കാനഡ. സ്റ്റീൽ, പാലുത്പന്നങ്ങൾ, കാർഷികോപകരങ്ങൾ എന്നിവയുൾപ്പടെ 2,000 കോടി ഡോളറിന്റെ അമേരിക്കൻ ഉത്പന്നങ്ങളെ കാനഡയുടെ തിരിച്ചടി തീരുവ ബാധിക്കും.
ഇതോടെ ലോകത്തെ രണ്ടു പ്രധാന വ്യാപാര പങ്കാളികൾ തമ്മിലുള്ള വ്യാപാരയുദ്ധം കനക്കുമെന്നാണ് ആശങ്ക.
കഴിഞ്ഞയാഴ്ച അവസാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയ്ക്കുമേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരചർച്ച പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു നടപടി.
കാനഡയെ ആജ്ഞാനുവർത്തിയാക്കാനും തങ്ങളുടെ പ്രധാന വ്യവസായങ്ങളെ തകർക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്നാണ് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി ആരോപിച്ചത്.
International
ഒട്ടാവ: അമേരിക്കയുടെ തീരുവയ്ക്ക് അതേ നാണയത്തിൽ മറുപടിയുമായി കാനഡ. അമേരിക്കൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെ കാനഡ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. ഏകദേശം 2000 കോടി ഡോളർ മൂല്യം വരുന്ന അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേലാണ് തീരുവ പ്രഖ്യാപനം.
നേരത്തെ കാനഡയ്ക്ക് മേൽ അമേരിക്ക പ്രഖ്യാപിച്ച 50 ശതമാനം ഇറക്കുമതി തീരുവയ്ക്ക് മറുപടിയായാണ് പുതിയ തീരുമാനം. സ്റ്റീൽ, ഡയറി ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവയ്ക്കൊപ്പം സമുദ്ര വിഭവങ്ങൾ, ചീസ്, വസ്ത്രങ്ങൾ എന്നിവയെയും നികുതി വർധന ബാധിക്കും.
ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളായിട്ടുണ്ട്. പുതിയ നികുതി നിരക്കുകൾ സെപ്റ്റംബർ എട്ടു മുതൽ പ്രാബല്യത്തിൽ വരും. ജൂലൈയിലാണ് ഡോണൾഡ് ട്രംപ് കാനഡയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത്.
National
ന്യൂഡൽഹി: സാന്പത്തിക സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ധനമന്ത്രി നിർമല സീതാരാമൻ യുഎസ്, കാനഡ സന്ദർശനത്തിന്.
ടൊറന്റോയിൽ കാനഡ ധനമന്ത്രി ഫ്രാൻസ്വാ ഫിലിപ്പ് ഷാംപെയ്നുമായി ചർച്ച നടത്തും.
ഊർജം, അപൂർവ്വധാതു, സാങ്കേതിക, ഗവേഷണ മേഖലകളിൽ സഹകരണത്തിനുള്ള സാധ്യതയാണു ചർച്ച ചെയ്യുന്നത്. പ്രമുഖ കന്പനികളുടെ സിഇഒമാരുമായും ധനമന്ത്രി ആശയവിനിമയം നടത്തും. തുടർന്ന് മന്ത്രി യുഎസും സന്ദർശിക്കും.
International
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് യുഎസ് ഏർപ്പെടുത്തുന്ന പുതിയ താരിഫുകൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ ആവശ്യപ്പെടുന്നത് നൽകാൻ തയാറല്ലെന്നും മാർക്ക് കാർണി പറഞ്ഞു. കാനഡയിലെ തൊഴിലാളികൾ, കർഷകർ, കുടുംബങ്ങൾ, ബിസിനസുകൾ എന്നിവരെ സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ തൊഴിലാളികളെയും കർഷകരെയും കുടുംബങ്ങളെയും ബിസിനസുകളെയും സംരക്ഷിക്കുന്നതിനായി യുഎസിന്റെ പുതിയ താരിഫുകൾക്ക് ഡോളറിന് ഡോളർ എന്ന കണക്കിൽ കാനഡ മറുപടി നൽകും. കാനഡയുടെ താരിഫ് നടപടികളുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകി വാഷിംഗ്ടണും ഓട്ടവയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഈ സംഭവവികാസങ്ങൾ. ചർച്ചകൾ പരാജയപ്പെട്ടതോടെ ഏകദേശം 28 ബില്യൺ ഡോളർ വിലമതിക്കുന്ന കനേഡിയൻ ഇറക്കുമതിക്ക് മേൽ അമേരിക്ക 50 ശതമാനം താരിഫ് ചുമത്തി.
കാനഡയുടെ തീരുമാനത്തെ യുണൈറ്റഡ് യുഎസ് റെപ്രസെന്റേറ്റീവ് വിമർശിച്ചു. കാനഡ അവസരം നഷ്ടപ്പെടുത്തിയെന്ന് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചർച്ചകൾക്കിടെ കാനഡ ഉറപ്പുകളിൽനിന്ന് പിന്മാറുകയും പുതിയ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
International
ഒട്ടാവ: കാനഡയിലെ സിക്ക് ഗുരുദ്വാരയിലുണ്ടായ കത്തിക്കുത്തിൽ രണ്ടു പേർക്ക് പരിക്ക്. അക്രമി അറസ്റ്റിലായി. എഡ്മണ്ടണിലെ നാനാക്സർ ഗുരുദ്വാരയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഗുരുദ്വാരയിലെത്തിയ എക്രമി പ്രാർഥനാ സ്ഥലത്തു കടക്കാൻ ശ്രമിക്കവേ ഇവിടെയുണ്ടായിരുന്നവർ തടയുകയും സംഘർഷമുണ്ടാവുകയുമായിരുന്നു. ഗുരുദ്വാരയുടെ രക്ഷാധികാരികളായ രണ്ടു പേർക്കാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
27 വയസുള്ള അക്രമിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2015 മുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളാണ്. ഗുരുദ്വാരയിലെ അക്രമത്തിന്റെ തലേന്നാണ് അൽബേർട്ടയിലെ ജയിലിൽനിന്ന് മോചിതനായത്.
കുറ്റകൃത്യത്തിന് വംശീയവിദ്വേഷവുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരുന്നു.
Leader Page
കേരളത്തിൽ കനത്ത കാലവർഷം മനുഷ്യജീവിതം ദുസ്സഹമാക്കിയപ്പോൾ, കാനഡയിലും യൂറോപ്പിലും അത്യുഷ്ണ തരംഗങ്ങൾ കൊളുത്തിയ കാട്ടുതീയിൽ ആളുകൾ വെന്തുമരിക്കുകയായിരുന്നു. മുൻകാലങ്ങളിൽ ഇത്തരം പ്രതിഭാസങ്ങൾ അപൂർവം.
ഇന്നവ വിട്ടുമാറാത്ത പാരിസ്ഥിതിക പ്രതിസന്ധികളായി. ഫലമോ, ദശലക്ഷക്കണക്കിന് ഹെക്ടർ വനനശീകരണം, പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ തകർച്ച, ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിക്കൽ, അന്തരീക്ഷത്തിലേക്ക് വൻതോതിൽ ഹരിതഗൃഹ വാതകങ്ങൾ (ജിഎച്ച്ജി) പുറന്തള്ളൽ. ഇതിന്റെ പ്രധാന കാരണങ്ങളെക്കുറിച്ച് പഠിക്കുന്നതും പ്രധാന കണക്കുകൾ പരിശോധിക്കുന്നതും ദീർഘകാല ആഘാതങ്ങൾ വിലയിരുത്തുന്നതും വ്യക്തമായ സന്ദേശം നൽകുന്നു: പരമ്പരാഗത പ്രതിരോധ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ വേഗത്തിലാണ് കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുന്നത്.
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?
വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിലും കാട്ടുതീക്കു പിന്നിലെ അടിസ്ഥാന കാരണങ്ങൾ സമാനമാണ്.
ആധുനിക കാട്ടുതീയുടെ പ്രധാന കാരണമായി പ്രവർത്തിക്കുന്നത് കാലാവസ്ഥാ വ്യതിയാനമാണ്. ആഗോള ശരാശരി താപനില ഉയർന്നത് ചൂടുകൂടിയതും ദൈർഘ്യമേറിയതുമായ വേനൽക്കാലത്തിനും നേരത്തേയുള്ള മഞ്ഞുരുകലിനും ദീർഘകാല വരൾച്ചയ്ക്കും കാരണമായി. ഈ സംയോജനം അപകടകരമായ ‘ഫയർ വെതർ’ (കുറഞ്ഞ അന്തരീക്ഷ ഈർപ്പം, ഉയർന്ന താപനില, വരണ്ട മണ്ണ്, ശക്തമായ കാറ്റ്) സൃഷ്ടിക്കുന്നു. വരണ്ട അന്തരീക്ഷം സസ്യങ്ങളിലെയും മരങ്ങളിലെയും ഈർപ്പം വേഗത്തിൽ വലിച്ചെടുക്കുകയും വിശാലമായ വനപ്രദേശങ്ങളെ എളുപ്പത്തിൽ തീപിടിക്കുന്ന ഇന്ധനമാക്കി മാറ്റുകയും ചെയ്യുന്നു.
തീപിടിത്തത്തിന്റെ ഉറവിടങ്ങൾ:
മനുഷ്യന്റെ ഇടപെടലുകൾ
വ്യത്യസ്ത പ്രദേശങ്ങളിൽ തീപിടിത്തത്തിനുള്ള കാരണങ്ങൾ വ്യത്യസ്തമാണ്:
കാനഡ: ശ്രദ്ധയില്ലായ്മ (ശരിയായി അണയ്ക്കാത്ത ക്യാമ്പ് ഫയറുകൾ, പവർ ലൈനുകളിലെ തകരാറുകൾ, ഉപകരണങ്ങളിൽ നിന്നുള്ള തീപ്പൊരികൾ) പകുതിയോളം തീപിടിത്തങ്ങൾക്ക് കാരണമാകുന്നുണ്ടെങ്കിലും, കത്തിയമർന്ന മൊത്തം വിസ്തൃതിയുടെ 80% മുതൽ 90% വരെ ഭാഗവും ഇടിമിന്നൽ മൂലമുണ്ടാകുന്ന തീപിടിത്തങ്ങൾ കാരണമാണ്. വരണ്ട വനങ്ങൾക്കു മുകളിലൂടെ നീങ്ങുന്ന ഇടിമിന്നലുകൾ, അടിയന്തര സേനകൾക്ക് എത്തിച്ചേരാൻ കഴിയാത്ത വിദൂര പ്രദേശങ്ങളിൽ വലിയ തീപിടിത്തങ്ങൾക്ക് കാരണമാകുന്നു.
യൂറോപ്പ്: യൂറോപ്പിലെ (പ്രത്യേകിച്ച് തെക്കൻ മേഖലകളിൽ) 90 ശതമാനത്തിലധികം കാട്ടുതീയും മനുഷ്യന്റെ നേരിട്ടോ അല്ലാതെയോ ഉള്ള ഇടപെടലുകൾ മൂലമാണ് ഉണ്ടാകുന്നത്. കാർഷിക ആവശ്യങ്ങൾക്കായുള്ള തീയിടൽ, ഉപകരണ അപകടങ്ങൾ, സാമൂഹികവിരുദ്ധരുടെ പ്രവൃത്തികൾ, വനമേഖലകളിലേക്കുള്ള മനുഷ്യന്റെ അധിനിവേശം എന്നിവ ഇതിൽ പ്രധാന ഘടകങ്ങളാണ്.
സസ്യങ്ങളുടെ സ്വഭാവവും ഭൂപരിപാലനവും
പതിറ്റാണ്ടുകളായി ചില പ്രദേശങ്ങളിൽ പിന്തുടരുന്ന തീ അണയ്ക്കൽ രീതികൾ എളുപ്പത്തിൽ തീപിടിക്കുന്ന അടിമരങ്ങളും പുല്ലുകളും വനങ്ങളിൽ അടിഞ്ഞുകൂടാൻ ഇടയാക്കി. തെക്കൻ യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ ഗ്രാമങ്ങളിൽനിന്നുള്ള ജനങ്ങളുടെ കുടിയേറ്റം കൂടി. അതോടെ കൃഷിഭൂമികൾ ഉപേക്ഷിക്കപ്പെടുന്നതിനും എളുപ്പത്തിൽ തീപിടിക്കുന്ന ലന്തൻ ചെടികളും പുല്ലുകളും ഗ്രാമങ്ങളിൽ വളരുന്നതിനും കാരണമായി. കൂടാതെ, ചൂടുള്ള ശൈത്യകാലം കാരണം പെരുകുന്ന കീടങ്ങൾ ലക്ഷക്കണക്കിന് മരങ്ങളെ നശിപ്പിക്കുകയും അവ ഉണങ്ങി തീപിടിക്കാൻ പാകത്തിൽ അവശേഷിക്കുകയും ചെയ്യുന്നു.
കാനഡയിലെ കാട്ടുതീ വർധന
കാനഡയിലെ 2023ലെ കാട്ടുതീ സീസൺ ചരിത്രപരമായ റിക്കാർഡുകൾ ഭേദിച്ചു. ആകെ കത്തിയമർന്ന പ്രദേശം 1.5 കോടി ഹെക്ടറിലധികം. ഇത് ഗ്രീസിനേക്കാൾ വലുതും 1989ൽ രേഖപ്പെടുത്തിയ മുൻ റിക്കാർഡിന്റെ ഇരട്ടിയുമാണ്. ഈ വൻ ദുരന്തം 2,32,000 നിവാസികളെ മാറ്റിപ്പാർപ്പിക്കാൻ നിർബന്ധിതരാക്കി. ഈ വനങ്ങളിൽനിന്ന് ഉയർന്ന പുക വടക്കേ അമേരിക്കൻ നഗരങ്ങളിലെ വായു ഗുണനിലവാരം തകർക്കുകയും, അറ്റ്ലാന്റിക് സമുദ്രം കടന്ന് പടിഞ്ഞാറൻ യൂറോപ്പിൽ വരെ എത്തുകയും ചെയ്തു. 2026ലെ ആഘാതം ഇനിയും തിട്ടപ്പെടുത്തുന്നതേയുള്ളൂ.
യൂറോപ്പിലെ കാട്ടുതീയുടെ യാഥാർഥ്യം
കാനഡയിലെ വലിയ വനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യൂറോപ്യൻ യൂണിയനിൽ കത്തിയമർന്നതിന്റെ വിസ്തൃതി കുറവാണെങ്കിലും ജനസാന്ദ്രത ഉയർന്നതായതിനാൽ ജനങ്ങൾക്കുണ്ടാകുന്ന ആഘാതം വളരെ വലുതാണ്. 2023ൽ ഇ യുവിൽ 5,00,000 ഹെക്ടറിലധികം പ്രദേശം കത്തിയമർന്നു. ഗ്രീസിലെ അലക്സാൻഡ്രോപോലിസിന് സമീപം യൂറോപ്യൻ യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയുണ്ടായി. അത് 90,000 ഹെക്ടറിലധികം പ്രദേശം നശിപ്പിച്ചു. 2026 ലെ ആഘാതം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.
പാരിസ്ഥിതിക, സാമ്പത്തിക ആഘാതങ്ങൾ
കാട്ടുതീയുടെ അനന്തരഫലങ്ങൾ ഭൂമിക്കുണ്ടാകുന്ന താത്കാലിക നാശനഷ്ടങ്ങൾക്കുമപ്പുറമാണ്. വായു മലിനീകരണവും ആഗോളതാപനവും: 2023ൽ കാനഡയിലെ കാട്ടുതീയിലുണ്ടായത് ആഗോള കാട്ടുതീ കാർബൺ പുറന്തള്ളലിന്റെ 23% ആയിരുന്നു. കാർബൺ വലിച്ചെടുക്കുന്ന വനങ്ങൾ നശിക്കുമ്പോൾ, അവ തന്നെ കൂടുതൽ കാർബൺ പുറത്തുവിടുകയും ആഗോളതാപനം വർധിപ്പിക്കുകയും ചെയ്യുന്നു.
മണ്ണിന്റെ നാശവും ജൈവവൈവിധ്യ നഷ്ടവും: അതിശക്തമായ തീപിടിത്തം മണ്ണിന്റെ ഫലഭൂയിഷ്ഠത നശിപ്പിക്കുകയും വെള്ളം ഇറങ്ങാത്ത രീതിയിൽ മണ്ണിനെ മാറ്റുകയും ചെയ്യുന്നു. ഇത് പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമാകുന്നു.
സാമ്പത്തിക തകർച്ച: തീ അണയ്ക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനും വായുമലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ശതകോടി ഡോളറാണ് ഓരോ വർഷവും ചെലവഴിക്കേണ്ടി വരുന്നത്.
നിലനിൽപ്പിനു ഭീഷണി
അടുത്ത കാലത്തായി ലോകത്തെമ്പാടും വർധിച്ചുവരുന്ന കാട്ടുതീ മനുഷ്യന്റെ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനു ഭീഷണിയായിട്ടുണ്ട്. ആഗോള താപനില ഉയരുന്നതിനനുസരിച്ച് പരിസ്ഥിതി വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെയാണിത് കാണിക്കുന്നത്. തീയണയ്ക്കാനുള്ള പരമ്പരാഗത രീതികൾ ഇനി മാറേണ്ടതുണ്ട്. ഭാവിയിലെ ദുരന്തങ്ങൾ ഒഴിവാക്കാൻ ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കുന്നതിനൊപ്പം കാടുകളിലെ ഉണങ്ങിയ മരങ്ങളും പുല്ലുകളും മുൻകൂട്ടി നീക്കം ചെയ്യാനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
(കുട്ടിക്കാനം മരിയൻ കോളജിലെ സുസ്ഥിരവികസന സെന്ററിന്റെ അഡ്വൈസറാണ് ലേഖകൻ)
NRI
ഒട്ടാവ: കട്ടപ്പന വെള്ളയാംകുടി കുളത്തുങ്കൽ ജോസഫൈൻ ജോർജ് (72, റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ജെറോംസ് എൽപിഎസ് വെള്ളയാംകുടി) കാനഡയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച കാനഡയിൽ.
പരേത മേരികുളം പടവിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.എം. ജോസഫ്. മക്കൾ: നെവിൻ കെ. ജോസ്, മരിയ ജോബിൻ.
മരുമക്കൾ: സിമി കുരിശുംമൂട്ടിൽ (മാട്ടുക്കട്ട), ജോബിൻ ചരളേൽ (മുണ്ടക്കയം).
NRI
ഒന്റാറിയോ: കൊല്ലം ജില്ലയിലെ പുനലൂർ ഉരുക്കുന്ന് സ്വദേശിയും കാനഡയിലെ ഒന്റാറിയോയിൽ താമസിച്ചുവരികയുമായിരുന്ന പ്രവാസി മലയാളി മുരുപ്പേൽ റോയ് മാത്യു (43) അന്തരിച്ചു.
പരേതന് ആദരാഞ്ജലി അർപ്പിക്കുന്നതിനായി പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ രാത്രി എട്ട് വരെ ഡോർചെസ്റ്ററിലെ സെന്റ് തോമസ് മലങ്കര കാത്തലിക് ചർച്ചിൽ നടക്കും.
സംസ്കാരം പിന്നീട്. ഭാര്യ: സിമി.
വേദി: St. Thomas Malankara Catholic Church, 1669 Richmond St, Dorchester, ON N0L.
Kerala
ചിങ്ങവനം: കാനഡയിൽ നഴ്സിംഗ്, ഡ്രൈവർ ജോലികൾ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പ്രതിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു.
ചങ്ങനാശേരി സ്വദേശിയുംഎറണാകുളം പനങ്ങാട് താമസക്കാരനുമായ ജയിംസ് കുട്ടി കുര്യാക്കോസ് (64) യെയാണ് ചിങ്ങവനം പോലീസ് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
നേരത്തെ ചിങ്ങവനം പോലീസിൽ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ജോലി വാഗ്ദാനം ചെയ്ത് വിവിധ ആളുകളിൽനിന്ന് ഇയാൾ വൻതുക കൈപ്പറ്റി. തുടർന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ജോലിയോ പണമോ നൽകിയില്ല. അന്പതോളം പേരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടുകയായിരുന്നു.
ചിങ്ങവനം പോലീസിൽ മാത്രം 15 പരാതികൾ നിലവിലുണ്ട്. എടത്വ, കരുനാഗപ്പള്ളി, പത്തനംതിട്ട, കൂത്താട്ടുകുളം, പേരാമംഗലം, മരങ്ങാട്ടുപള്ളി, വൈക്കം, ഫോർട്ട് കൊച്ചി, അങ്കമാലി, ചങ്ങനാശേരി, എലത്തൂർ, തൊടുപുഴ, പള്ളിക്കത്തോട് സ്റ്റേഷനുകളിലും കേസുകളുണ്ട്.
NRI
ഒട്ടാവ: സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകളെ മറികടന്ന് കാനഡയിൽ ജൂലൈ മാസത്തിൽ 75,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ തൊഴിൽ റിപ്പോർട്ട്. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മൊത്ത-ചില്ലറ വ്യാപാരം, ധനകാര്യം-ഇൻഷുറൻസ്, പ്രഫഷണൽ-ശാസ്ത്രീയ സേവനങ്ങൾ തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങളിൽ കാര്യമായ വർധന രേഖപ്പെടുത്തിയത്.
സ്വകാര്യ മേഖലയിലെ നിയമനങ്ങൾ വർധിച്ചതും തൊഴിൽ വിപണിയുടെ പ്രകടനം മെച്ചപ്പെടാൻ സഹായിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
അമേരിക്കൻ വ്യാപാര സമ്മർദങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും തുടരുന്നതിനിടെയാണ് കാനഡയുടെ തൊഴിൽ വിപണി പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചത്.
പുതിയ കണക്കുകൾ രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലെ വീണ്ടെടുപ്പിന് അനുകൂലമായ സൂചനയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
International
ഒട്ടാവ: പടിഞ്ഞാറൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ കാട്ടുതീകൾ അതിവേഗം പടരുന്നു. ഇതേത്തുടർന്ന് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇരുപതിനായിരത്തിലധികം പേരെ ഒഴിപ്പിച്ചുമാറ്റി.
ബാൾഡ് റേഞ്ച് എന്നു പേരിട്ടിരിക്കുന്ന കാട്ടുതീ ഒറ്റ രാത്രികൊണ്ട് ഇരട്ടിയോളം മേഖലയിൽ വ്യാപിച്ചുവെന്നാണ് റിപ്പോർട്ട്. 23,500 ഏക്കർ പ്രദേശത്താണ് ഈ കാട്ടുതീ പടരുന്നത്. സമ്മർലാന്റ്, പീച്ച്ലാന്റ് പ്രദേശങ്ങളിലുള്ളവരോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ നിർദേശിച്ചിരിക്കുകയാണ്.
കാനഡയിലെ പ്രമുഖ വീഞ്ഞുത്പാദന കേന്ദ്രമായ ബ്രിട്ടീഷ് കൊളംബിയയിലെ ദുരന്തം കർഷകരെയും വലിയതോതിൽ ബാധിച്ചുവെന്നാണ് റിപ്പോർട്ട്. വീടുകളും മറ്റ് കെട്ടിടങ്ങളും വ്യാപകമായി നശിച്ചിട്ടുണ്ടെന്ന് പ്രവിശ്യാ വൃത്തങ്ങൾ അറിയിച്ചു.
International
ഒട്ടാവ: ഈ ജനുവരിമുതൽ ഇതുവരെ കാനഡിയിൽ നിന്ന് ഇന്ത്യയിലേക്കു തിരിച്ചയച്ചത് 3323 ഇന്ത്യക്കാരെ.
കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ കണക്കുകളനുസരിച്ച് കഴിഞ്ഞവർഷം മൊത്തം 3779 ഇന്ത്യക്കാരെയാണ് ഇന്ത്യയിലേക്ക് അയച്ചത്.
മുൻവർഷങ്ങളിൽ കാനഡയിൽനിന്ന് ഏറ്റവും കൂടുതൽ നാടുകടത്തപ്പെടുന്നത് മെക്സിക്കോയിൽ നിന്നുള്ളവരായിരുന്നു.
എന്നാൽ, 2026-ൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യക്കാരാണ് പട്ടികയിൽ മുന്നിലുള്ളത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, നിലവിൽ കാനഡയിൽ നിന്ന് പുറത്താക്കൽ നടപടി നേരിടുന്നവരിൽ മുന്നിലുള്ളത് ഇന്ത്യക്കാരാണ്.
കുടിയേറ്റ നിയമങ്ങൾ കാനഡ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്കാർക്കെതിരേയുള്ള നടപടി.
NRI
ആൽബർട്ട: കാനഡയിലെ ആൽബർട്ട ഹെൽത്ത് സർവീസസ് ജീവനക്കാരനും മലപ്പുറം പെരിന്തൽമണ്ണ മലപ്പറമ്പ് സ്വദേശിയുമായ ജിന്റോ ജോസ് കാനഡയിൽ അന്തരിച്ചു. 2012-ലാണ് ജിന്റോ ജോസ് കാനഡയിലേക്ക് കുടിയേറിയത്.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ആൽബർട്ട ഹെൽത്ത് സർവീസസിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സൗമ്യമായ പെരുമാറ്റം, സഹൃദയ സ്വഭാവം, കാരുണ്യപ്രവർത്തനങ്ങൾ എന്നിവയിലൂടെ സഹപ്രവർത്തകരുടെയും മലയാളി സമൂഹത്തിന്റെയും പ്രിയങ്കരനായി അദ്ദേഹം അറിയപ്പെട്ടിരുന്നു.
ജിന്റോ ജോസിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാനഡയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
പരേതന് ഭാര്യയും എട്ടും രണ്ടും വയസ്സുള്ള രണ്ട് മക്കളും ഉണ്ട്. സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.
NRI
ബെൽവിൽ (കാനഡ): പ്രാർഥനയും ആഘോഷവും ഒരുമിക്കുന്ന തിരുനാൾ ആഘോഷം ബെൽവിൽ സെന്റ് കുര്യാക്കോസ് ചാവറ സീറോമലബാർ ദേവാലയത്തിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ വിപുലമായി നടത്തപ്പെടും.
വെള്ളിയാഴ്ച വൈകുന്നേരം ആറിന്, തിരുനാൾ കൊടിയേറ്റത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, നോവേന, ലദീഞ്ഞ്, മരിച്ചവരുടെ ഓർമ എന്നിവ നടക്കും.
ശനിയാഴ്ച വൈകുന്നേരം ഏഴിന്, രൂപം വെഞ്ചിരിപ്പ്, ആഘോഷമായ വിശുദ്ധ കുർബാന, നോവേന, ലദീഞ്ഞ് എന്നിവ ഭക്തിപൂർവം നടത്തപ്പെടും.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച വൈകുന്നേരം നാലിന്, പ്രസുദേന്തി വാഴ്ചയോടെ തിരുകർമങ്ങൾ ആരംഭിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, നോവേന, ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം, നേർച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.
തിരുനാളിന്റെ ആഘോഷത്തിന് താളവും ആവേശവും പകരാൻ "നയാഗ്ര തരംഗം' അവതരിപ്പിക്കുന്ന ശിങ്കാരിമേളവും ഉണ്ടായിരിക്കും.
കുട്ടികൾക്കായി കളിപ്പാട്ടങ്ങളുമായി "കളിപ്പാട്ടം' സ്റ്റോർ, ഐസ്ക്രീം, ജ്യൂസ്, ചിപ്സ് എന്നിവയുമായി സ്നാക്ക് ഹബ്, കൈകൊണ്ട് നിർമിച്ച സോയ വാക്സ് മെഴുകുതിരികളുമായി എവി ഫ്ലെയിംസ്, പ്രത്യേക ആകർഷണമായി ആപ്പിൾ വാച്ചുമായി മഹാലേലം എന്നിവയും ഒരുക്കിയിട്ടുണ്ട്.
പ്രാർഥനയുടെ ശാന്തതയും ആഘോഷത്തിന്റെ നിറപ്പകിട്ടും സൗഹൃദത്തിന്റെ ഊഷ്മളതയും ഒരുമിക്കുന്ന ഈ തിരുനാൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മറക്കാനാവാത്ത അനുഭവമായിരിക്കും.
കുടുംബങ്ങളെയും സുഹൃത്തുക്കളെയും കൂട്ടി ഈ മഹത്തായ തിരുനാൾ ആഘോഷത്തിൽ പങ്കുചേരാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഒട്ടാവ: കാനഡയിൽ പാസ്പോർട്ട് പുതുക്കൽ നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കി ഫെഡറൽ സർക്കാർ. ഇതിനായി തയ്യാറാക്കിയ പുതിയ ഓൺലൈൻ സംവിധാനം രാജ്യവ്യാപകമായി നിലവിൽ വന്നു.
ഇനി അർഹരായ കനേഡിയൻ പൗരന്മാർക്ക് സർവീസ് കാനഡ കേന്ദ്രങ്ങളിൽ നേരിട്ട് എത്തുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി വീട്ടിലിരുന്ന് തന്നെ പാസ്പോർട്ട് പുതുക്കാവുന്നതാണ്.
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് മന്ത്രി ലെന മെറ്റ്ലെജ് ഡിയാബ് ആണ് ഈ ജനക്ഷേമകരമായ പ്രഖ്യാപനം നടത്തിയത്. മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി വിജയിച്ച പദ്ധതിയാണിത്.
കൂടുതൽ ആളുകളിലേക്ക് സേവനമെത്തിക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ ദിവസം സമർപ്പിക്കാവുന്ന ഓൺലൈൻ അപേക്ഷകളുടെ പരിധിയും സർക്കാർ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.
ഏകദേശം 20 ലക്ഷത്തോളം കനേഡിയൻ പൗരന്മാർക്ക് ഈ പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ഓൺലൈൻ വഴി പുതുക്കലിന് അപേക്ഷിക്കുന്ന പൗരന്മാർക്ക് കാനഡയിൽ നിലവിലുള്ള താമസ വിലാസം ഉണ്ടായിരിക്കണം.
ഡിജിറ്റൽ പാസ്പോർട്ട് ഫോട്ടോ ഉൾപ്പെടെ ആവശ്യമായ വിവരങ്ങളും രേഖകളും ഓൺലൈനായി തടസമില്ലാതെ സമർപ്പിക്കേണ്ടതാണ്.
ആവശ്യമായ രേഖകൾ കൃത്യമായി സമർപ്പിച്ചാൽ സാധാരണയായി 20 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ അപേക്ഷകൾ പ്രോസസ് ചെയ്ത് പാസ്പോർട്ട് നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
NRI
ടൊറന്റോ: കാനഡയിൽ ഇരുപത്തിയാറുകാരിയായ ഇന്ത്യൻ വംശജയെ വെടിവച്ചു കൊന്നു. സംഭവത്തിൽ ഇന്ത്യൻ വംശജനെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിൽ കുടുംബവേരുകളുള്ള നവ്നീത് കൗർ ആണു കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ബ്രാംപ്ടൺ നിവാസിയായ ശരൺജീത് സിംഗ് (37) എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം പ്രാദേശികസമയം രാവിലെ ഏഴരയോടെ ടൊറന്റോയിലെ ഹംബർവുഡ് ബോളിവാർഡ് എന്ന് സ്ഥലത്തുവച്ചാണു സംഭവം.
റോഡിലൂടെ നടന്നുപോവുകയായിരുന്ന നവ്നീത് കൗറിനടുത്തേക്ക് എത്തിയ പ്രതി പ്രകോപനമൊന്നും കൂടാതെ വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട ശരൺജീത് സിംഗിനെ ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.
International
ഒന്റാരിയോ: കാനഡ-യുഎസ് അതിർത്തിവഴി മയക്കുമരുന്ന് കടത്തുന്ന സംഘത്തെ പിടികൂടി കനേഡിയൻ സുരക്ഷാ ഏജൻസികൾ.
സംഘത്തിൽനിന്ന് 9.7 യുഎസ് ഡോളർ മൂല്യം വരുന്ന 1.7 ടണ്ണോളം മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ ഉൾപ്പടെ 19 പേരെ പോലീസ് അറസ്റ്റുചെയ്തു.
പ്രൊജക്ട് ബേ എന്ന പേരിൽ കാനഡ ബോർഡർ സർവ്വീസ് ഏജൻസി, ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ്, വിൻഡ്സർ, ടൊറൊന്റോ പോലീസ് എന്നിവർ സംയുക്തമായ നടത്തിയ പരിശോധനയിലാണ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പിടിയിലാകുന്നത്.
ഒന്റാരിയോയിലെ ബ്രാംപ്ടൺ, വിൻഡ്സർ, മാർഖാം, കാലിഡൺ തുടങ്ങി 22 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇത്രയധികം മയക്കുമരുന്നുകൾ പിടികൂടിയത്. സംഘത്തിൽനിന്നു വൻ ആയൂധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
കാനഡയ്ക്കും യുഎസിനും ഇടയിൽ സർവീസ് നടത്തുന്ന വാണിജ്യ ട്രക്കുകളിലാണു സംഘം മയക്കുമരുന്ന് കടത്തിയിരുന്നത്. കേസിൽ ആകെ 21 പേർക്കെതിരേ നൂറിലധികം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
NRI
ഒട്ടാവ: വിദ്വേഷ പ്രേരിത കുറ്റകൃത്യങ്ങൾ തടയുന്നതിനും മത-സാമൂഹിക സ്ഥാപനങ്ങൾക്ക് കൂടുതൽ നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി കാനഡ കൊണ്ടുവന്ന "കോംബാറ്റിംഗ് ഹേറ്റ് ആക്ട്' പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം ആരാധനാലയങ്ങൾ, സ്കൂളുകൾ, കമ്യൂണിറ്റി സെന്ററുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം മനഃപൂർവം തടസപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കും.
വിദ്വേഷം പ്രചരിപ്പിക്കുന്ന ലക്ഷ്യത്തോടെ പൊതുസ്ഥലങ്ങളിൽ ചില ചിഹ്നങ്ങളോ പ്രതീകങ്ങളോ പ്രദർശിപ്പിക്കുന്നതിനെതിരേയും കർശന നടപടികൾ സ്വീകരിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.
വിദ്വേഷ ഉദ്ദേശ്യത്തോടെ നടത്തുന്ന ആക്രമണങ്ങൾ, ഭീഷണികൾ, മത-വംശീയ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള അതിക്രമങ്ങൾ എന്നിവയ്ക്കെതിരേ നിലവിലുള്ളതിനെക്കാൾ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.
രാജ്യത്തെ വിവിധ മതവിഭാഗങ്ങൾക്കും വംശീയ-സാംസ്കാരിക സമൂഹങ്ങൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള നിർണായക നടപടിയാണ് ഈ നിയമമെന്ന് കാനഡ സർക്കാർ വ്യക്തമാക്കി.
അതേസമയം, നിയമത്തിലെ ചില വ്യവസ്ഥകൾ അഭിപ്രായസ്വാതന്ത്ര്യത്തെയും സമാധാനപരമായ പ്രതിഷേധാവകാശത്തെയും ബാധിക്കുമെന്ന ആശങ്ക മനുഷ്യാവകാശ സംഘടനകൾ ഉയർത്തിയിട്ടുണ്ട്.
നിയമം നടപ്പാക്കുന്ന രീതിയിലാണ് അതിന്റെ യഥാർഥ ഫലപ്രാപ്തി വിലയിരുത്തപ്പെടുകയെന്ന് അവർ അഭിപ്രായപ്പെട്ടു.
International
വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം പുതിയ തീരുവ ഏർപ്പെടുത്തി യുഎസ്. പുതിയ തീരുവ ഏർപ്പെടുത്തി ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചു.
മദ്യം, വാഹനങ്ങൾ, ക്ഷീരോൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ കാനഡ തങ്ങളോട് "വിവേചനപരമായ സമീപനം" കാണിക്കുന്നുവെന്ന് ആരോപിച്ചാണ് യുഎസിന്റെ നടപടി.പുതിയ നികുതി നിരക്കുകൾ 30 ദിവസത്തിനകം നിലവിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഊർജ്ജം, പൊട്ടാഷ്, മറ്റ് പ്രത്യേക മേഖലകളിൽ പെടുന്ന ചില ഉൽപ്പന്നങ്ങൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, യു.എസ്-മെക്സിക്കോ-കാനഡ വ്യാപാര കരാർ പ്രകാരം രാജ്യത്തേക്ക് എത്തുന്ന ഉൽപ്പന്നങ്ങളെ ഈ പുതിയ തീരുമാനം ബാധിക്കും.
International
വാഷിംഗ്ടൺ ഡിസി: കാട്ടുതീയുടെ പേരിൽ കാനഡയ്ക്കുമേൽ പുതിയ ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്.
കാനഡയിലെ കാട്ടുതീകളിൽനിന്നുള്ള പുക അമേരിക്കൻ നഗരങ്ങളിൽ വലിയ വായു മലിനീകരണത്തിന് ഇടയാക്കിയിരിക്കേയാണ് ഈ ഭീഷണി.
വായു മലിനീകരണത്തിൽ ഡിട്രോയിറ്റ് നഗരം ഒന്നാമതെത്തിയിരുന്നു. ഒട്ടേറെ അമേരിക്കൻ നഗരങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന നിർദേശമുണ്ടായി.
ഈ സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് ട്രംപ് പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ ഫോണിൽ വിളിച്ച് എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് ചോദിക്കും.
അഴുക്കായ, മാലിനമായ, അനാരോഗ്യകരമായ വായു അമേരിക്കയെ അധിനിവേശം ചെയ്യുന്നു. വനപരിപാലനം മര്യാദയ്ക്കു ചെയ്യാത്ത കാനഡയ്ക്കാണ് ഇതിന്റെ ഉത്തരവാദിത്വം.
എല്ലാ വർഷവും ഇതാവർത്തിക്കുന്നു. കാനഡ മനഃപൂർവം വീഴ്ച വരുത്തുകയാണ്. അമേരിക്കയ്ക്ക് ശതകോടിക്കണക്കിനു ഡോളർ നഷ്ടമാണുണ്ടാകുന്നത്. ആ തുക കാനഡയ്ക്കുമേൽ ചുങ്കം ചുമത്തി വീണ്ടെടുക്കണമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, കാട്ടുതീ തടയാനും വനപരിപാലനത്തിനുമായി 2020 മുതൽ 856 കോടി ഡോളറാണ് ചെലവഴിച്ചിട്ടുള്ളതെന്ന് കനേഡിയൻ സർക്കാർ പ്രതികരിച്ചു. കാനഡയിലോ അമേരിക്കയിലോ കാട്ടുതീ ദുരന്തമുണ്ടായാൽ ഒരുമിച്ചു നേരിടുന്നതാണ് ചരിത്രമെന്നും കൂട്ടിച്ചേർത്തു.
NRI
ടൊറന്റോ: വടക്കൻ ഒന്റാറിയോയിൽ ആളിപ്പടരുന്ന കാട്ടുതീയുടെ പുക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ വായു മലിനീകരണം ഗുരുതരമായി. ടൊറന്റോ ഉൾപ്പെടെ ഒട്ടനവധി പ്രദേശങ്ങളിൽ വായു ഗുണനിലവാരം അതീവ അപകടനിലയിലെത്തിയതായി പരിസ്ഥിതി അധികൃതർ വ്യക്തമാക്കി.
പുക രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും കുട്ടികൾ, വയോജനങ്ങൾ, ഗർഭിണികൾ, ശ്വാസകോശ-ഹൃദ്രോഗ സംബന്ധമായ അസുഖമുള്ളവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ഭരണകൂടം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുറത്തിറങ്ങേണ്ട അടിയന്തര സാഹചര്യമുണ്ടെങ്കിൽ എല്ലാവരും എൻ95 മാസ്ക് ധരിക്കണമെന്നും, വീടുകളുടെ വാതിലുകളും ജനലുകളും പൂർണമായി അടച്ചുപൂട്ടി വെക്കണമെന്നും അധികൃതർ നിർദേശിച്ചു. ഒന്റാറിയോ, മാനിറ്റോബ, സസ്കാച്ചെവാൻ എന്നിവിടങ്ങളിലായി പടർന്നുപിടിച്ച നിരവധി കാട്ടുതീകൾ ഇപ്പോഴും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.
കാനഡയിലെ ഈ കനത്ത കാട്ടുതീയുടെ പുക അതിർത്തി കടന്ന് അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് യുഎസിലെ പല പ്രദേശങ്ങളിലും നിലവിൽ വായു ഗുണനിലവാര മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരിക്കുകയാണ്.
International
ന്യൂയോർക്ക്: കാനഡയിൽ കാട്ടുതീ പടർന്നുപിടിക്കുന്നതുമൂലമുണ്ടാകുന്ന പുകപടലങ്ങൾ അമേരിക്കയിലെ പ്രമുഖ നഗരങ്ങളെ മൂടിയതോടെ വായുനിലവാരം അതീവ ഗുരുതരാവസ്ഥയിൽ. നിലവിൽ കാനഡയിലുടനീളം 850ലധികം സ്ഥലങ്ങളിലാണ് കാട്ടുതീ പടരുന്നത്.
ഇതേത്തുടർന്ന് അമേരിക്കയിലെ ന്യൂയോർക്ക്, ഷിക്കാഗോ, ഡെട്രോയിറ്റ്, കാനഡയിലെ ടൊറന്റോ തുടങ്ങിയ നഗരങ്ങളിൽ ‘ഹാനികരമായ’രീതിയിൽ വായുമലിനീകരണം രൂക്ഷമായിരിക്കുകയാണ്. ഡെട്രോയിറ്റിലെ വായുനിലവാരമാണ് ഇപ്പോൾ ലോകത്തിൽ ഏറ്റവും മോശം അവസ്ഥയിലുള്ളത്.
NRI
കാൽഗറി: കാനഡയിലെ കാൽഗറിയിൽ മലയാളി യുവാവ് ഹരി മേനോൻ (20) അന്തരിച്ചു. കാൽഗറി യൂണിവേഴ്സിറ്റിയിലെ പ്രഫസർ ഡോ. ബിജോയ് മേനോന്റെയും ഡോ. അർച്ചന വിജയുടെയും മകനാണ്.
എറണാകുളം ജില്ലയിലെ ആലുവ സ്വദേശികളാണ് കുടുംബം. ഹരി മേനോന്റെ നിര്യാണം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സംസ്കാരം പിന്നീട്.
NRI
ലോസ് ആഞ്ചലസ്: അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് വൻതോതിൽ മെത്താംഫെറ്റമിനും കൊക്കെയിനും കടത്തിയ അന്തർദേശീയ മയക്കുമരുന്ന് ശൃംഖലയ്ക്ക് നേതൃത്വം നൽകിയ കേസിൽ കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ബ്രാംപ്ടൺ സ്വദേശിയായ ഗുരംറിത് സിദ്ധുവിന് (63) അമേരിക്കൻ ഫെഡറൽ കോടതി 20 വർഷം തടവുശിക്ഷ വിധിച്ചു.
അമേരിക്കൻ ജില്ലാ ജഡ്ജി ജോൺ എ. ക്രോൺസ്റ്റാഡാണ് ശിക്ഷ വിധിച്ചത്. തുടരുന്ന ക്രിമിനൽ എന്റർപ്രൈസ് (Continuing Criminal Enterprise) കുറ്റം സിദ്ധു 2026 മാർച്ചിൽ കോടതിയിൽ സമ്മതിച്ചിരുന്നു. 2024 ഒക്ടോബർ മുതൽ ഇയാൾ ഫെഡറൽ കസ്റ്റഡിയിലായിരുന്നു.
2022 സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള ഏകദേശം ഒരു മാസത്തിനിടെ 523 കിലോഗ്രാം മെത്താംഫെറ്റമിനും 347 കിലോഗ്രാം കൊക്കെയിനും ഉൾപ്പെടെ 850 കിലോഗ്രാമിലധികം മയക്കുമരുന്ന് അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് കടത്താൻ സിദ്ധു നേതൃത്വം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി.
പിടിച്ചെടുത്ത മയക്കുമരുന്നിന്റെ വിപണിമൂല്യം 15 മുതൽ 17 മില്യൺ ഡോളർ വരെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ദീർഘദൂര ട്രക്കുകൾ ഉപയോഗിച്ചായിരുന്നു അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്നത്.
തുടർന്ന് കാനഡയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണം നടത്തിയതായും കോടതി രേഖകളിൽ പറയുന്നു. ഈ കേസിൽ സിദ്ധുവിനെ ഉൾപ്പെടെ നിരവധി പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് യു.എസ്. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
മറ്റ് പ്രതികൾക്ക് 27 മാസം മുതൽ 108 മാസം വരെ ഫെഡറൽ തടവുശിക്ഷയും ലഭിച്ചിട്ടുണ്ട്.
NRI
ടൊറന്റോ: 2015 ജനുവരി ഒന്ന് മുതൽ കാനഡയിൽ ബീഫ് (പോത്തിറച്ചി/മാട്ടിറച്ചി) വാങ്ങിയ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത തെളിഞ്ഞു. പ്രമുഖ ബീഫ് വിതരണ കമ്പനികൾ ബീഫിന്റെ വിതരണവും വിലയും കൃത്രിമമായി നിയന്ത്രിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഫയൽ ചെയ്ത ദേശീയ ക്ലാസ്-ആക്ഷൻ കേസിൽ ഏകദേശം എട്ട് മില്യൺ കാനഡിയൻ ഡോളറിന്റെ ഒത്തുതീർപ്പ് നിർദേശം സമർപ്പിച്ചതോടെയാണ് പുതിയ നീക്കം.
കേസിൽ JBS USA Company, Swift Beef Company, JBS Packerland Inc., JBS Canada ULC എന്നീ JBS അനുബന്ധ സ്ഥാപനങ്ങളും National Beef Packing Companyയും ചേർന്ന് ഏകദേശം എട്ട് മില്യൺ ഡോളർ നൽകാൻ സമ്മതിച്ചിട്ടുണ്ടെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ അറിയിച്ചു. എന്നാൽ, ഈ ഒത്തുതീർപ്പ് കമ്പനികൾ കുറ്റം സമ്മതിക്കുന്നതല്ലെന്നും, കോടതിയുടെ അന്തിമ അംഗീകാരം ലഭിച്ച ശേഷമേ ഇത് പ്രാബല്യത്തിൽ വരികയുള്ളുവെന്നും അവർ വ്യക്തമാക്കി.
2022-ലാണ് കേസ് ഫയൽ ചെയ്തത്. ബീഫ് ഉത്പാദനവും വിതരണവും മനഃപൂർവം നിയന്ത്രിച്ച് വില ഉയർത്താൻ കമ്പനികൾ തമ്മിൽ ഗൂഢാലോചന നടത്തിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. അതേസമയം, Cargill, Tyson കമ്പനികൾക്കെതിരായ നിയമനടപടികൾ ഇപ്പോഴും തുടരുകയാണ്.
കോടതി ഒത്തുതീർപ്പിന് അന്തിമ അംഗീകാരം നൽകിയാൽ, അർഹരായ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും അപേക്ഷ സമർപ്പിക്കേണ്ട രീതിയും പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.
International
ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ വെടിവയ്പ്പ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് സംഭവം. വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും മൂന്നുപേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.
സൽസ ഫെസ്റ്റിവൽ നടന്ന നിരവധി കടകളും റെസ്റ്റോറന്റകളുള്ള പ്രദേശത്താണ് വെടിവയ്പ്പ് നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. നിലവിൽ സ്ഥിതിഗതികൾ പോലീസിന്റെ നിയന്ത്രണത്തിലാണെന്നും പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. അക്രമിക്കായി പോലീസിന്റെ തെരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകളിലുണ്ട്.
കഴിഞ്ഞമാസം കാനഡയിലെ മോൺട്രിയയിലും വെടിവയ്പ്പുണ്ടായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേരാണ് അന്ന് കൊല്ലപ്പെട്ടത്. ഫെബ്രുവരിയിൽ ടംബ്ലർ റിഡ്ജിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ എട്ടുപേരും കൊല്ലപ്പെട്ടിരുന്നു.
Sports
ഹൂസ്റ്റൺ: എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കാനഡയെ തകർത്ത് മൊറോക്കോ. ഇതോടെ മൊറോക്കോ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. കളിയുടെ ആദ്യ പകുതിയിൽ കാനഡ ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ 50ാം മിനിട്ടിൽ മൊറോക്കോ ലീഡ് കണ്ടെത്തുകയായിരുന്നു. വലതുവിംഗിൽ നിന്നും ലഭിച്ച ഫ്രീകിക്ക് അഷ്റഫ് ഹക്കിമി നീട്ടി നൽകിയത് ബോക്സിലുണ്ടായിരുന്ന ഔനാഹിയുടെ കാലുകളിലേക്ക്. ലക്ഷ്യം പിഴക്കാത്ത ഔനാഹി കൃത്യമായി അത് കാനഡയുടെ വലയിലെത്തിച്ചു.
തുടർന്ന് 82ാം മിനിട്ടിൽ ലഭിച്ച കൗണ്ടർ അറ്റാക്ക് കലാശിച്ചത് മൊറോക്കോയുടെ രണ്ടാം ഗോളിൽ ആയിരുന്നു. ബോക്സിൽ നിന്നും ബ്രാഹിം ഡിയാസ് നീട്ടിനൽകിയ പന്ത് ഔനാഹിയിലൂടെ കാനഡയുടെ വല കുലുക്കി.
കളി അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കേ സോഫിയാൻ റഹിമി മൊറോക്കോയ്ക്ക് വേണ്ടി ഗോൾ നേടി. പുലർച്ചെ നടക്കുന്ന പാരഗ്വായ്- ഫ്രാൻസ് മത്സരത്തിലെ വിജയികളെയാണ് മൊറോക്കോ ക്വാർട്ടറിൽ നേരിടുക.
NRI
ഹരിപ്പാട്: കാനഡയിലുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് മുട്ടം സ്വദേശിയായ യുവാവ് മരിച്ചു. മുട്ടം ഇത്താംപള്ളിൽ ജിനചന്ദ്രൻ-ജയ ദമ്പതികളുടെ മകൻ അർജുൻ ജിനചന്ദ്രൻ (30) ആണ് മരിച്ചത്.
കാനഡയിലെ പാരീസൗണ്ടിന് സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. അർജുനും സംഘവും സഞ്ചരിച്ചിരുന്ന കാർ ഹൈവേ 69ൽ പോയിന്റ്-ഓ-ബാറിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നരവർഷമായി കാനഡയിലായിരുന്ന അർജുന് അടുത്തിടെയാണ് കാനഡ സർക്കാർ സർവീസിൽ ജോലി ലഭിച്ചത്. രണ്ടു മാസം മുൻപാണ് ഭാര്യ വിനീത രാജ് കാനഡയിലെത്തിയത്.
അർജുന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളി സമൂഹത്തെയും ജന്മനാടിനെയും തീരാദുഃഖത്തിലാഴ്ത്തി.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രാദേശിക മലയാളി കൂട്ടായ്മകളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നടന്നുവരുന്നു.
സഹോദരി: അനു ഷൈജു.
Sports
ഫിഫ 2026 ലോകകപ്പിലെ സഹ ആതിഥേയരായ കാനഡ പ്രീക്വാര്ട്ടറില്. ചരിത്രത്തില് ആദ്യമായാണ് കാനഡ ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്ട്ടറില് പ്രവേശിക്കുന്നത്.
ദ റെഡ്സ് (ലെ റൂഷ്) എന്നറിയപ്പെടുന്ന കനേഡിയന് ടീം റൗണ്ട് ഓഫ് 32ല് ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കി അവസാന 16ല് ഇടംപടിച്ചു. ഗോള്രഹിതമായ 90 മിനിറ്റിനുശേഷം സ്റ്റോപ്പേജ് ടൈമില് (90+2) സ്റ്റീഫന് യൂസ്റ്റാക്വിയോയാണ് കാനഡയുടെ കനവ് സഫലമാക്കിയ ഗോള് സ്വന്തമാക്കിയത്.
എക്സ്ട്രാ ടൈമിലേക്കു നീണ്ടേക്കുമെന്നു തോന്നിപ്പിച്ച സമയത്തായിരുന്നു യൂസ്റ്റാക്വിയോയുടെ ഗോള്. നെതര്ലന്ഡ്സ്/മൊറോക്കോ മത്സര ജേതാക്കളാണ് പ്രീക്വാര്ട്ടറില് കാനഡയുടെ എതിരാളികള്. ഇന്ത്യന് സമയം ഇന്നു രാവിലെ 6.30നാണ് നെതര്ലന്ഡ്സ് x മൊറോക്കോ റൗണ്ട് ഓഫ് 32 പോരാട്ടം അരങ്ങേറുന്നത്.
കനേഡിയന് ഹീറോസ്
ധീരോചിത പോരാട്ടത്തിനുശേഷം ചരിത്രനേട്ടത്തോടെ പ്രീക്വാര്ട്ടറില് പ്രവേശിച്ച ടീം അംഗങ്ങളെ മൈതാത്തുവച്ച് കോച്ച് ജെസ്സെ മാര്ച്ച് അഭിസംബോധന ചെയ്തത് കനേഡിയന് ഹീറോസ് എന്നായിരുന്നു. ‘നിങ്ങള് കനേഡിയന് ഹീറോസ് ആണ്! കനേഡിയന് ഹീറോസ്' ജെസ്സെ മാര്ച്ച് പ്രഖ്യാപിച്ചു.
2026 ലോകകപ്പില് കാനഡയുടെ ഗോള്നേട്ടം ഒമ്പത് ആയി. ഒരു ലോകകപ്പ് എഡിഷനില് കോണ്കാകാഫ് മേഖലയില്നിന്നുള്ള ടീം നേടുന്ന ഏറ്റവും കൂടുതല് ഗോളാണിത്.
1985, 2000 വര്ഷങ്ങളില് കോണ്കാകാഫ് ഗോള്ഡ് കപ്പ് നേടിയതാണ് കാനഡയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. വനിതാ വിഭാഗത്തില് 2020 ടോക്കിയോ ഒളിമ്പിക്സ് സ്വര്ണം നേടിയിട്ടുണ്ട്.
ഫിഫ ലോകകപ്പ് ചരിത്രത്തില് സ്വന്തം നാടിനു പുറത്ത് നോക്കൗട്ട് കളിക്കുന്ന ആദ്യ ആതിഥേയ ടീമാണ് കാനഡ. ഗ്രൂപ്പ് ബിയില് രണ്ടാം സ്ഥാനക്കാരായതോടെ കാനഡയുടെ റൗണ്ട് ഓഫ് 32 മത്സരം കലിഫോര്ണിയയിലെ സോഫി സ്റ്റേഡിയത്തിലായി. കാനഡയും അമേരിക്കയും മെക്സിക്കോയും സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
NRI
എഡ്മന്റൺ: കാനഡയിലെ പ്രമുഖ ഫുഡ് ബ്രാൻഡായ "ഓഫാബി - ഫ്ലേവേഴ്സ് ഓഫ് ആൽബർട്ട' തങ്ങളുടെ പുതിയ ഔട്ട്ലെറ്റ് എഡ്മന്റണിലെ 937 Parsons Rd SW unit a (Mind Makers Preschool-ന് സമീപം പ്രവർത്തനം ആരംഭിച്ചു.
പുത്തൻ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി പ്രത്യേക ക്ഷണം പുറത്തുവിട്ടിട്ടുള്ള കമ്പനി, പുതിയ ശാഖയുടെ തുടക്കം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ആകർഷകമായ ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പ്രത്യേക ക്ഷണക്കത്ത് കാണിക്കുന്നവർക്ക് തങ്ങളുടെ ഓർഡറുകളിൽ 20 ശതമാനം ഇളവ് ലഭിക്കുന്നതാണ്. ഈ മാസം 30 വരെ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക.
എന്നാൽ ഈ ഓഫർ മറ്റ് ഓഫറുകളുമായി കൂട്ടിച്ചേർക്കാൻ സാധിക്കില്ലെന്നും ഓഫർ ക്ലെയിം ചെയ്യുന്നതിനായി ഉപഭോക്താക്കൾ ഈ ഇൻവിറ്റേഷൻ കൂപ്പൺ കൂടെ കരുതേണ്ടതാണെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
പുതിയ ഔട്ട്ലെറ്റിന്റെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കുചേരാനും ഓഫാബിയുടെ വേറിട്ട രുചിക്കൂട്ടുകൾ ആസ്വദിക്കാനും മാനേജ്മെന്റ് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Sports
വാൻകൂവർ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ കാനഡയ്ക്കെതിരെ സ്വിറ്റ്സർലൻഡിന് ആവേശ ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്വിറ്റ്സർലൻഡ് വിജയിച്ചത്.
സ്വിറ്റ്സർലൻഡിന് വേണ്ടി റൂബൻ വർഗാസും ജോഹാൻ മൻസാംബിയും ആണ് ഗോളുകൾ നേടിയത്. പ്രോമൈസ് ഡേവിഡാണ് കാനഡയ്ക്കായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്വിറ്റ്സർലൻഡിന് ഏഴ് പോയിന്റായി. ഇതോടെ ഗ്രൂപ്പ് ബിയിലെ ജേതാക്കളായി സ്വിറ്റ്സർലൻഡ് നോക്കൗട്ടിലെത്തി. പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനക്കാരായി കാനഡയും നോക്കൗട്ടിലെത്തി. നാല് പോയിന്റാണ് കാനഡയ്ക്കുള്ളത്.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ ഖത്തറിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബോസ്നിയ പരാജയപ്പെടുത്തി. കെരിം അലയ്ബെഗോവിച്ച്, ഇർമിൻ മഹ്മിക് എന്നിവർ ബോസ്നിയക്കായി സ്കോർ ചെയ്തപ്പോൾ സുൽത്താൻ അൽ ബ്രേക്കിന്റെ സെൽഫ് ഗോളും ബോസ്നിയയുടെ അക്കൗണ്ടിലെത്തി. ഹസൻ അൽ ഹൈദോസിൻ്റെ വകയായിരുന്നു ഖത്തറിന്റെ ആശ്വാസ ഗോൾ.
ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ബോസ്നിയക്കും നാല് പോയന്റാണ് ഉള്ളതെങ്കിലും ഗോൾ വ്യത്യാസത്തിലെ മുൻതൂക്കം കാനഡയ്ക്ക് തുണയായി. ബോസ്നിയയും നിലവിൽ നോക്കൗട്ട് സാധ്യത നിലനിർത്തുന്നുണ്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളെല്ലാം പൂർത്തിയായാലെ നോക്കൗട്ട് ഉറപ്പിക്കാൻ സാധിക്കൂ. മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ടിലെത്താൻ സാധിക്കും.
NRI
എഡ്മണ്ടൺ: എഡ്മണ്ടണിൽ കരാട്ടെ പരിശീലനം നൽകുന്ന എസ്ഐഎംഎഎ കരാട്ടെ എഡ്മണ്ടൺ ഈ മാസം 13ന് കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു.
വിദ്യാർഥികളുടെ കഠിനാധ്വാനവും ശിസ്തവും സ്ഥിരമായ പരിശീലനവും അംഗീകരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ Blue Belt, Green Belt, Orange Belt, Yellow Belt വിഭാഗങ്ങളിലായി നിരവധി വിദ്യാർഥികൾ അവരുടെ പുതിയ ബെൽറ്റ് നിലവാരങ്ങളിലേക്ക് ഉയർന്നു.
സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
കുട്ടികൾ പരിപാടിയിലുടനീളം പ്രകടിപ്പിച്ച ആത്മവിശ്വാസം, ആദരവ്, ആവേശം എന്നിവ എസ്ഐഎംഎഎ കരാട്ടെ പിന്തുടരുന്ന മൂല്യാധിഷ്ഠിത പരിശീലന രീതിയെ വ്യക്തമായി പ്രതിഫലിപ്പിച്ചു.
ചടങ്ങിൽ മുഖ്യാതിഥികളായി Fr. Thomas Poothicote, Edmonton കൂടാതെ Mr. Rejo Mathew, Realtor and Businessman, Edmonton എന്നിവർ പങ്കെടുത്തു. ഇരുവരും ചേർന്ന് വിദ്യാർഥികൾക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വിശിഷ്ടാതിഥികളുടെ സാന്നിധ്യം കുട്ടികൾക്ക് വലിയ പ്രോത്സാഹനവും അഭിമാനകരമായ അനുഭവവുമായിരുന്നു.
മാർഷ്യൽ ആർട്സ് പരിശീലനത്തിലൂടെ കുട്ടികളിൽ discipline, self-confidence, respect, responsibility എന്നിവ വളർത്തുന്നതിൽ SIMAA കരാട്ടെ വഹിക്കുന്ന പങ്ക് അതിഥികൾ പ്രശംസിച്ചു.
കുട്ടികളുടെ സമർപ്പണവും പരിശീലന മികവും ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു.
ചടങ്ങ് SIMAA കരാട്ടെയുടെ Hanshi Shaju Paul, Chief Instructor and Examiner, കൂടാതെ Renshi Sheelu Joseph, Chief Instructor എന്നിവരുടെ മാർഗ നിർദേശത്തിൽ സംഘടിപ്പിച്ചു.
Abi Nellickal, Instructor Canada (simaakarate.com, mobile 825 526 6060) ചടങ്ങിൽ നേരിട്ട് സന്നിഹിതനായി പരിപാടികൾ ഏകോപിക്കുകയും വിദ്യാർഥികൾക്ക് ആവശ്യമായ മാർഗനിർദേശം നൽകുകയും ചെയ്തു.
എഡ്മണ്ടണിൽ SIMAA കരാട്ടെ സംഘടിപ്പിച്ച മറ്റൊരു വിജയകരമായ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങായി ഇത് ശ്രദ്ധേയമായി. സംഘടനയുടെ തുടർച്ചയായ വളർച്ചയും പ്രാദേശിക സമൂഹത്തിൽ ഉണ്ടാകുന്ന അനുകൂല സ്വാധീനവും ഈ പരിപാടിയിലൂടെ വീണ്ടും തെളിഞ്ഞു.
രക്ഷിതാക്കളുടെ തുടർച്ചയായ പിന്തുണയ്ക്കും വിദ്യാർഥികളുടെ സമർപ്പണത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്. Baiju Babu and Charly Abraham വിശിഷ്ടാതിഥികൾക്ക് ആദരസൂചകമായി സ്നേഹോപഹാരങ്ങൾ കൈമാറി. തുടർന്ന് Dn. Varghese Job വോട്ട് ഓഫ് താങ്ക്സ് അർപ്പിക്കുകയും കരാട്ടെ വിദ്യാർഥികൾക്ക് പ്രചോദനാത്മകമായ സന്ദേശം നൽകുകയും ചെയ്തു.
ശക്തമായ മൂല്യങ്ങളോടുകൂടിയ ആത്മവിശ്വാസമുള്ള അടുത്ത തലമുറയെ വളർത്താനുള്ള SIMAA കരാട്ടെയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് ചടങ്ങ് വിജയകരമായി അവസാനിച്ചത്.
NRI
എഡ്മണ്ടൺ (കാനഡ): എഡ്മണ്ടൺ സെന്റ് ജേക്കബ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഈ മനോഹര തീരം 2026’ സാംസ്കാരിക ദൃശ്യവിരുന്നിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പ്ലസന്റ് വ്യൂ കമ്യൂണിറ്റി ലീഗ് ഓഡിറ്റോറിയത്തിൽ ഈ മാസം 19, 20 (വെള്ളി, ശനി) തീയതികളിലാണ് മേള അരങ്ങേറുന്നത്.
പ്രവാസി മലയാളി സമൂഹത്തിന്റെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്ന കഴിഞ്ഞ വർഷത്തെ പരിപാടിയുടെ വിജയത്തുടർച്ചയായാണ് ഇത്തവണ രണ്ടു ദിവസങ്ങളിലായി വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നത്. മേളയിലേക്കുള്ള പ്രവേശനം പൊതുജനങ്ങൾക്ക് പൂർണമായും സൗജന്യമായിരിക്കും.
കേരളത്തിന്റെ തനത് രുചിക്കൂട്ടുകൾ തത്സമയം പാചകം ചെയ്തു നൽകുന്ന വിപുലമായ നാടൻ തട്ടുകട തന്നെയാണ് ഈ വർഷത്തെയും പ്രധാന ആകർഷണം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണശാല മേളയിലുടനീളം സജീവമായിരിക്കും.
ഗൃഹാതുരത്വമുണർത്തുന്ന രുചികൾ പ്രവാസികൾക്കായി തത്സമയം ഒരുക്കുന്ന വിപുലമായ ക്രമീകരണങ്ങളാണ് വേദിയിൽ പൂർത്തിയായിട്ടുള്ളത്. മേളയുടെ ആദ്യദിനമായ 19ന് ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി ഒമ്പത് വരെ പ്രത്യേക ചലച്ചിത്ര പ്രദർശനവും തട്ടുകടയുടെ ലോഞ്ചും നടക്കും.
ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ എക്കാലത്തെയും ഇന്ത്യയിലെ ഏറ്റവും ജന സ്വീകാര്യമായ ഹിന്ദി ചലച്ചിത്രവും തുടർന്ന് വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ പ്രമുഖ മലയാള ചലച്ചിത്രവുമാണ് പ്രദർശിപ്പിക്കുന്നത്.
രണ്ടാം ദിനമായ 20ന് രാവിലെ 10 മുതൽ രാത്രി 10 വരെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും കുടുംബങ്ങൾക്കായുള്ള വിനോദങ്ങളും അരങ്ങേറും.
എഴുപത്, എൺപത്, തൊണ്ണൂറുകളിലെ മലയാളം, തമിഴ്, ഹിന്ദി നിത്യഹരിത ഗാനങ്ങൾ കോർത്തിണക്കി എഡ്മണ്ടണിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന ലൈവ് ഗാനമേള ശനിയാഴ്ചത്തെ പ്രധാന ആകർഷണമായിരിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള ലക്കി ഡ്രോ മത്സരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. 10 ഡോളർ മൂല്യമുള്ള ഒരൊറ്റ കൂപ്പൺ വഴി മണിക്കൂറുകൾ തോറും നടക്കുന്ന നറുക്കെടുപ്പുകളിലും രണ്ട് മെഗാ സമ്മാനങ്ങൾ നിർണയിക്കുന്ന ഗ്രാൻഡ് ലക്കി ഡ്രോയിലും പങ്കാളികളാകാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും.
വിവരങ്ങൾക്കും ലക്കി ഡ്രോ കൂപ്പണുകൾക്കുമായി (780) 884-7337 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സിനിമയും സംഗീതവും തത്സമയ രുചിക്കൂട്ടുകളും ഒത്തുചേരുന്ന മേളയിലേക്ക് മുഴുവൻ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായും മഴ സാധ്യത കണക്കിലെടുത്ത് ആളുകൾക്ക് തടസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ക്രമീകരണങ്ങൾ ചെയ്തതായും സംഘാടക സമിതി അറിയിച്ചു.
Sports
ടൊറന്റോ: ഫിഫ ലോകകപ്പ് ഫുട്ബോളിന് ആദ്യമായി ആതിഥേയത്വം വഹിക്കാന് അവസരം കിട്ടിയ കാനഡയ്ക്ക്, കന്നിപ്പോയിന്റും. ലോകകപ്പ് ഗ്രൂപ്പ് ബിയില് ബോസ്നിയ ആന്ഡ് ഹെര്സെഗൊവിനയെ 1-1 സമനിലയില് തളച്ച് കാനഡ ഒരു പോയിന്റ് സ്വന്തമാക്കി.
ഫിഫ ലോകകപ്പ് ചരിത്രത്തില് കാനഡയുടെ കന്നിപ്പോയിന്റ് നേട്ടം. മൂന്നാം തവണയാണ് കാനഡ ലോകകപ്പ് വേദിയില് എത്തുന്നത്. 1986, 2022 എഡിഷനുകളില് ഗ്രൂപ്പ് ഘട്ടത്തില് മൂന്നു തോല്വിയുമായി മടങ്ങാനായിരുന്നു കാനഡയുടെ വിധി.
സ്വന്തം കാണികള്ക്കു മുന്നില് അരങ്ങേറിയ മത്സരത്തില് 21-ാം മിനിറ്റില്ത്തന്നെ കാനഡ പിന്നിലായി. കോര്ണര്കിക്കിനു തലവച്ച ബോസ്നിയയുടെ ജോവോ ലൂക്കിച്ചിനു പിഴച്ചില്ല. പന്ത് വലയില്.
ഗോള് മടക്കാനുള്ള കനേഡിയന് പ്രയത്നം 78-ാം മിനിറ്റില് ഫലം കണ്ടു. പ്രോമിസ് ഡേവിഡിന്റെ എറൗണ്ട് ദ കോര്ണര് പാസില്നിന്ന് സൈല് ലാറിന് ബോസ്നിയയുടെ വല കുലുക്കി. കനേഡിയന് ചെമ്പട ആരാധകര് ഗാലറിയില് തിരമാലയായ നിമിഷം.
ഫിഫ ലോകകപ്പ് ചരിത്രത്തില് കാനഡയുടെ രണ്ടാം ഗോള് സ്കോററാണ് 31കാരനായ സൈല് ലാറിന്. കാനഡയിലേക്കു കുടിയേറിയ ജമൈക്കന് കുടുംബത്തിലെ അംഗം.
അല്ഫോന്സോ ഡേവിസാണ് ഫിഫ ലോകകപ്പില് ഗോള് നേടുന്ന ആദ്യ കനേഡിയന് താരം. 2022 ഖത്തര് ലോകകപ്പില് ക്രൊയേഷ്യക്കെതിരേ ആയിരുന്നു ഡേവിസിന്റെ ചരിത്ര ഗോള്.
Sports
ടൊറന്റോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആവേശകരമായ ആദ്യ മത്സരത്തിൽ ബോസ്നിയക്കെതിരെ (1-1) സമനില പിടിച്ച് ആതിഥേയരായ കാനഡ. ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി മിനിറ്റുകൾക്കകം ഗോൾ നേടിയ സൈൽ ലാറിനാണ് കാനഡയുടെ രക്ഷകനായത്.
മത്സരത്തിന്റെ 21-ാം മിനിറ്റിൽ ജോവോ ലുക്കിച്ചിന്റെ ഗോളിലൂടെ ബോസ്നിയയാണ് ആദ്യം മുന്നിലെത്തിയത്. തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട ബോസ്നിയക്ക് ലഭിച്ച ഏക സുവർണാവസരം അവർ കൃത്യമായി ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതിയിൽ 54 ശതമാനം പന്തടക്കവുമായി കാനഡ മികച്ച കളി പുറത്തെടുത്തെങ്കിലും നിർഭാഗ്യം കൊണ്ട് ഗോൾ മാത്രം അകന്നുനിന്നു.
കാനഡയ്ക്ക് എട്ട് കോർണർ കിക്കുകൾ ലഭിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമണവും പ്രത്യാക്രമണവുമായി കളം നിറഞ്ഞതോടെ മത്സരം കൂടുതൽ ചൂടുപിടിച്ചു. 53-ാം മിനിറ്റിൽ കനേഡിയൻ താരം റിച്ചി ലാര്യ തൊടുത്തുവിട്ട പന്ത് നിർഭാഗ്യവശാൽ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.
തൊട്ടുപിന്നാലെ ബോസ്നിയക്ക് ലീഡ് ഉയർത്താൻ മികച്ചൊരു അവസരം ലഭിച്ചെങ്കിലും കാനഡ ഗോൾകീപ്പർ മാക്സിം ക്രെപ്പേ മാത്രം മുന്നിൽ നിൽക്കെ എർമെഡിൻ ഡെമിറോവിച്ച് ആ അവസരം നഷ്ടപ്പെടുത്തി. ഒട്ടനവധി ഗോൾ അവസരങ്ങളാണ് മത്സരത്തിൽ കാനഡ പാഴാക്കിയത്. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 79-ാം മിനിറ്റിലാണ് കാനഡ ബോസ്നിയൻ പ്രതിരോധപ്പൂട്ട് പൊളിച്ചത്.
75-ാം മിനിറ്റിൽ പകരക്കാരനായി കോർട്ടിലിറങ്ങി നാല് മിനിറ്റിനുള്ളിൽ സൈൽ ലാറിൻ കാനഡയ്ക്കായി സമനില ഗോൾ നേടി. ബോക്സിലേക്ക് വന്ന പന്ത് ബുദ്ധിപൂർവം ലാറിന് ഫ്ലിക്ക് ചെയ്ത് കൊടുത്ത ജൊനാഥൻ ഡേവിഡാണു ഈ ഗോളിന് വഴിയൊരുക്കിയത്. ഈ സമനിലയോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
1986-ലും 2022-ലെ ഖത്തർ ലോകകപ്പിലും കളിച്ചിട്ടുള്ള കാനഡയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേട്ടമാണിത്. ഇതോടൊപ്പം 2010 ൽ ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ സമനില നേടുന്ന ആദ്യത്തെ ആതിഥേയ രാജ്യമെന്ന ബഹുമതിയും കാനഡ സ്വന്തമാക്കി.
Sports
പാരിസ്: ഫിഫ ലോകകപ്പിനുള്ള കനേഡിയൻ ദേശീയ ടീമിനൊപ്പം അൽഫോൻസോ ഡേവീസ് ചേർന്നു. പരിക്ക് വലയ്ക്കുന്ന താരം കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല.
കഴിഞ്ഞ മാസം നടന്ന ചാന്പ്യൻസ് ലീഗ് സെമിഫൈനലിൽ താരത്തിന് ലെഫ്റ്റ് ബാക്ക് ഹാംസ്ട്രിംഗിന് പരിക്കേറ്റിരുന്നു.
കാനഡയ്ക്കായി 58 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയിട്ടുള്ള ഡേവിസിനെ ലോകകപ്പിനുള്ള 26 അംഗ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
Sports
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സിൽ (ഐസിസി) കാനഡയെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. കനേഡിയൻ ബോർഡ് നടത്തിയ ഗുരുതര ലംഘനത്തെ തുടർന്നാണ് തീരുമാനം.
അംഗത്വം പുനഃസ്ഥാപിക്കുന്നതിന് മുന്പ് പാലിക്കേണ്ട നിബന്ധനകൾ ഐസിസി ക്രിക്കറ്റ് കാനഡയെ അറിയിക്കും.
ഐസിസിയുടെ നോർമലൈസേഷൻ കമ്മിറ്റി ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് നിരീക്ഷിക്കും. ഇതിനെ ആശ്രയിച്ചിരിക്കും പുനഃസ്ഥാപനം.
പന്ത് മാറ്റത്തിന് അംഗീകാരം
ന്യൂഡൽഹി: ടെസ്റ്റ് മത്സരങ്ങളിൽ വെളിച്ചക്കുറവിന്റെ ആഘാതം കുറയ്ക്കുന്നതിനായി ചുവപ്പ് പന്തിൽ നിന്ന് പിങ്ക് പന്തിലേക്ക് മാറുന്ന പരീക്ഷണത്തിന് ഐസിസി അംഗീകാരം നൽകി. മത്സരിക്കുന്ന രണ്ട് ടീമുകളുടെയും മുൻകൂർ ധാരണയ്ക്ക് വിധേയമായാണ് നിയമം മത്സരത്തിൽ നടപ്പിലാക്കുക.
NRI
മിസിസാഗ (ടൊറോന്റോ): കോട്ടയം കൊച്ചു പുരയ്ക്കൽ രാജീവ് വി നായർ (62) മിസിസാഗയിൽ അന്തരിച്ചു. ഭാര്യ: കോട്ടയം ചാന്നനിക്കാട് തുണ്ടിയിൽ (മാധവം) കുടുംബാംഗം ദേവി നായർ.
മകൻ: രോഹിത്. മരുമകൾ: രുചി. സഹോദരങ്ങൾ: സേതു ലക്ഷ്മി സോമൻ നായർ, രാജലക്ഷ്മി രാമചന്ദ്രൻ നായർ,സജീവ് നായർ സിന്ധു.
ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ എട്ട് വരെ മിസിസാഗയിലുള്ള സെന്റ് ജോൺസ് ഡിക്സി സെമിത്തേരി & ക്രിമിറ്റോറിയം - St. John's Dixie Cemetery & Crematorium (737 Dundas Street East Mississauga, ON L4Y 2B5) -ൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
ഞായറാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിക്കും.
International
ഒട്ടാവ: കാനഡയിൽ ദക്ഷിണേഷ്യൻ ബിസിനസുകാരെ ലക്ഷ്യമിട്ട് വൻതോതിൽ പണംതട്ടലും സംഘടിത കുറ്റകൃതൃങ്ങളും നടത്തിവന്ന ഇന്ത്യൻ വംശജരായ 17 പേർ അറസ്റ്റിൽ.
പീൽ റീജിയണൽ പോലീസിന്റെ എക്സ്റ്റോർഷൻ ടാസ്ക് ഫോഴ്സ് നടത്തിയ നീക്കത്തിനൊടുവിലാണ് ഇവർ അറസ്റ്റിലായത്.
Sports
ടൊറൊന്റൊ: പരിക്കിനെത്തുടര്ന്നു വിശ്രമത്തിലുള്ള അല്ഫോന്സോ ഡേവീസിനെ ഉള്പ്പെടുത്തി ഫിഫ 2026 ലോകകപ്പിനുള്ള 32 അംഗ കനേഡിയന് ടീമിനെ ജെസി മാര്ഷ് പ്രഖ്യാപിച്ചു.
കാലിന്റെ പരിക്കിനെത്തുടര്ന്ന് മാര്ച്ചില് ഐസ്ലന്ഡിനും ടുണീഷ്യക്കും എതിരായ സൗഹൃദ മത്സരങ്ങളില് ഡേവീസ് കളിച്ചിരുന്നില്ല.
ലോകകപ്പ് ഗ്രൂപ്പ് ബിയില് സ്വിറ്റ്സര്ലന്ഡ്, ഖത്തര്, ബോസ്നിയ ആന്ഡ് ഹെര്സെഗോവിന ടീമുകള്ക്കൊപ്പമാണ് കാനഡ. ജൂണ് 13ന് ബോസ്നിയയ്ക്ക് എതിരേയാണ് ടീമിന്റെ ആദ്യ മത്സരം.
NRI
കൽഗറി: സെന്റ് മേരീസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് പള്ളി കൂദാശ ഈ മാസം 29, 30 തീയതികളിൽ നടക്കും. കാത്തലിക്സ് ഓഫ് ദി ഈസ്റ്റ് ആൻഡ് മലങ്കര മെട്രപോളിറ്റൻ മാർ ബെസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രതിഷ്ഠാ കർമ്മം നിർവഹിക്കും.
കാനഡ ഡയോസിസ് അസിസ്റ്റന്റ് മെട്രപോളിറ്റ സക്കറിയാസ് മാർ നിക്കോളോഓസ്, കുന്നംകുളം ഡയോസിസ് മെത്രോപോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് തുടങ്ങിയവർ സന്നിഹിതരായിരിക്കും.
വികാരി ഫാ. ജോർജ് വർഗീസ്, കൺവീനർ ജോ വർഗീസ്, ട്രസ്റ്റി ഐവാൻ ജോൺ, സെക്രട്ടറി റിയോജ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകും. ഈ മാസം 22ന് വൈകുന്നേരം 6.30ന് സന്ധ്യാ പ്രാർഥന, 23ന് രാവിലെ 8.30ന് പ്രഭാത പ്രാർഥനയും വിശുദ്ധ കുർബാനയും നടക്കും.
International
ഒട്ടാവ: കാനഡയ്ക്കൊപ്പം തുടരണോ എന്നു തീരുമാനിക്കാനായി അൽബേർട്ട പ്രവിശ്യയിൽ ഒക്ടോബർ 19നു ഹിതപരിശോധനാ വോട്ടെടുപ്പ് നടത്തും. പ്രവിശ്യാ മുഖ്യമന്ത്രി ഡാനിയേൽ സ്മിത്താണ് ഇക്കാര്യം അറിയിച്ചത്.
അൽബേർട്ട പ്രവിശ്യ കാനഡയിൽ തുടരണോ അല്ലെങ്കിൽ കാനഡയിൽനിന്നു പേർപെടാൻ നടപടികൾ ആരംഭിക്കണോ എന്നായിരിക്കും ഹിതപരിശോധനാ ചോദ്യം. രണ്ടാമത്തേതിനു ഭൂരിപക്ഷം ലഭിച്ചാൽ വേർപെടലിനായി വീണ്ടും ഹിതപരിശോധന നടത്തും.
ഈ വർഷമാദ്യം വിഘടനവാദികൾ മൂന്നു ലക്ഷം ഒപ്പുകൾ സമാഹരിച്ചിരുന്നു. ഇതിനു പിന്നാലെ വിഘടനത്തെ എതിർക്കുന്നവർ നാലു ലക്ഷം ഒപ്പുകളും സമാഹരിക്കയുണ്ടായി.
ഹിതപരിശോധനയിൽ വിഘടനവാദം പരാജയപ്പെടുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്.
കാനഡ വിഘടനവാദത്തെ നേരിടുന്നത് ഇതാദ്യമല്ല. 1995ൽ ക്യുബക് പ്രവിശ്യയിൽ സമാന ഹിതപരിശോധന നേരിയ വോട്ടുകൾക്കു പരാജയപ്പെട്ടിരുന്നു.
NRI
തിരുവനന്തപുരം: കാനഡയിലെ സര്വകലാശാല കാമ്പസില് മൊട്ടിട്ട പ്രണയം കഴിഞ്ഞ ദിവസം പ്രകൃതിരമണീയമായ പാച്ചല്ലൂരിലെ ബീച്ച് റിസോര്ട്ടില് സഫലമായി. വിദേശി - സ്വദേശി വിവാഹത്തിനാണ് റിസോര്ട്ട് സാക്ഷിയായത്.
പേയാട് ഡി.എസ്.സുധീഷ് ബാബു - എ.എന്. സൂര്യകുമാരി ദമ്പതികളുടെ ഇളയ മകള് ശരണ്യ സുധീഷിന്റെയും (28) കനേഡിയന് സ്വദേശികളായ ഡെവിഡ് വൈസ്മാന്-സാന്ദ്രാ വൈസ്മാന് ദമ്പതികളുടെ മകന് ഷോണ് വൈസ്മാനുമാണ് (32) പാച്ചല്ലൂരിലെ ബീച്ച് റിസോര്ട്ടിലെ ഓഡിറ്റോറിയത്തില് കഴിഞ്ഞദിവസം താലി ചാര്ത്തി പുതുജീവിതത്തിലേയ്ക്ക് കടന്നത്.
കാനഡ സര്വകലാശാലയില് മൊട്ടിട്ട പ്രണയമാണ് മൂന്ന് വര്ഷത്തിനു ശേഷം സഫലമായി മാറിയത്. തിരുവനന്തപുരം മാര് ഇവാനിയോസ് കോളജിലെ സുവോളജി പഠനത്തിന് ശേഷം ബിരുദാനന്തര പഠനത്തിനായി കാനഡയില് എത്തിയപ്പോഴാണ് ശരണ്യ ഷോണ് വൈസ്മാനുമായി പരിചയപ്പെട്ടതും തുടര്ന്ന് അടുപ്പത്തിലായതും.
ശരണ്യയുടെ മുത്തശ്ശി സരോജത്തിന് വിവാഹ ചടങ്ങില് പങ്കെടുക്കണമെന്ന ആഗ്രഹമാണ് വിവാഹം പാച്ചല്ലൂരില്വച്ച് നടത്താന് ഇടയായത്. ശരണ്യയുടെ സഹോദരന് സൂരജ് നാല് വര്ഷം മുമ്പ് കനേഡിയിന് യുവതിയെ വിവാഹം കഴിച്ചിരുന്നു. നവദമ്പതികള് 18ന് കാനഡയിലേയ്ക്ക് മടങ്ങും.
International
വാഷിംഗ്ടൺ: കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമായി വിശേഷിപ്പിച്ചതിന് പിന്നാലെ വെനസ്വേലയെയും ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പുതിയ പോസ്റ്റിലൂടെയാണ് വെനസ്വേലയെ അമേരിക്കയുടെ ഭാഗമാക്കുന്നതിനെപ്പറ്റി ട്രംപ് സൂചിപ്പിച്ചത്.
നേരത്തേ അതിർത്തി സുരക്ഷയും വ്യാപാരപ്രശ്നങ്ങളും പരിഹരിക്കാൻ പറ്റുന്നില്ലെങ്കിൽ കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമായി പ്രഖ്യാപിക്കുന്നതാണ് നല്ലതെന്ന് ട്രംപ് പരിഹസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വെനസ്വേലയെ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കം.
വെനസ്വേല നിലവിൽ സാമ്പത്തിക തകർച്ചയിലാണെന്നും അവിടത്തെ ഭരണകൂടം പരാജയമാണെന്നുമാണ് ട്രംപിന്റെ വാദം.
NRI
ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) കാനഡ - ഒന്റാറിയോ റീജിയണൽ വൈസ് പ്രസിഡന്റായി (ആർവിപി) കവിത കെ. മേനോനെ നിയമിച്ചു.
ഒന്റാറിയോ മേഖലയിലെ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സാമൂഹിക - സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതാണ് ആർവിപിയുടെ പ്രധാന ചുമതല.
15 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള കവിത കെ. മേനോൻ മീഡിയ, നിയമം, സാമൂഹിക സേവനം എന്നീ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമാണ്. എംഎസ്ഡബ്ല്യു, എൽഎൽഎം ബിരുദങ്ങളുള്ള രജിസ്റ്റേർഡ് സോഷ്യൽ വർക്കറായ കവിത, മാനസികാരോഗ്യ രംഗത്തും സജീവമായി പ്രവർത്തിച്ചുവരുന്നു.
പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട മാനസിക സമ്മർദങ്ങൾ, കുടുംബബന്ധങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകി കൗൺസിലിംഗും തെറാപ്പി സേവനങ്ങളും നൽകുന്നു. സാമൂഹിക പ്രവർത്തനങ്ങൾക്കൊപ്പം മീഡിയയും ഇവന്റ് മാനേജ്മെന്റും ഉൾപ്പെടെയുള്ള മേഖലകളിലും കവിത സജീവമാണ്.
ട്രയോറ ഇവന്റുകൾ എന്ന സ്ഥാപനത്തിന്റെ സിഇഒയായ അവർ, വിവിധ സാംസ്കാരിക പരിപാടികൾക്കും കോർപ്പറേറ്റ് ഇവന്റുകൾക്കും നേതൃത്വം നൽകുന്നു. കൂടാതെ റൗസിംഗ് റിഥം എന്റർടൈൻമെന്റ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് പിആറായും ആർആർ റെസോൺസ് ആർട്ട്സ് ഫൗണ്ടേഷന്റെ പ്രസിഡന്റയും പ്രവർത്തിക്കുന്നു.
കനേഡിയൻ ഹിന്ദു ചേബർ ഓഫ് കോമേഴ്സിന്റെ സ്ഥാപക ഡയറക്ടറായും ഇന്ത്യൻ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ജോയിന്റ് ട്രെഷററായും പ്രവർത്തിക്കുന്ന കവിത, കാനഡയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ സജീവമായ സാമൂഹിക സാന്നിധ്യമാണ്. സമൂഹ ശാക്തീകരണത്തിലും സ്ത്രീ നേതൃത്വ വളർച്ചയിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു.
സമൂഹസേവനവും നേതൃത്വവും ഒരുപോലെ മനോഹരമായി സമന്വയിപ്പിക്കുന്ന വ്യക്തിത്വമാണ് കവിത. മാനസികാരോഗ്യ രംഗത്തും മീഡിയ - സാമൂഹിക മേഖലകളിലുമുള്ള കവിതയുടെ അനുഭവവും ദർശനവും കാനഡയിലെ കെഎച്ച്എൻഎ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും ദിശാബോധവും നൽകുമെന്ന് കവിത കെ. മേനോന്റെ നിയമനത്തെ സ്വാഗതം ചെയ്തുകൊണ്ട് കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ഡയറക്ടർ ബോർഡും ട്രസ്റ്റി ബോർഡ് അംഗങ്ങളും കവിത കെ. മേനോന് ആശംസകൾ നേർന്നു.
NRI
ടൊറന്റോ: തൊടുപുഴ സ്വദേശി നമിത സെബാസ്റ്റ്യൻ (35) കാനഡയിലെ ടെറസിൽ മരിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി.
തോളെല്ലിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കി ആശുപത്രി വിട്ട നമിത ഉറക്കത്തിനിടെയാണ് മരിച്ചത്. നേരത്തെ അപസ്മാരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുള്ള നമിതയ്ക്ക് ആവശ്യമായ പരിചരണം ലഭിച്ചില്ലെന്നാണ് ഭർത്താവ് ജിതിൻ ജേക്കബ് പറയുന്നത്.
ശസ്ത്രക്രിയ കഴിഞ്ഞ് വെറും ആറ് മണിക്കൂറിന് ശേഷം ഡിസ്ചാർജ് ചെയ്തെന്നും വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ നടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു നമിതയെന്നും ഭർത്താവ് പറഞ്ഞു. ബുധനാഴ്ച പോസ്റ്റ്മോർട്ടം നടക്കും.
2014 മുതൽ കാനഡയിൽ കസ്റ്റമർ സർവീസ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു നമിത. മകൾ: നതാനിയ (അഞ്ച് വയസ്). സംസ്കാരം കാനഡയിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
NRI
ന്യൂയോർക്ക്: പൊതുപ്രവർത്തകൻ ഡിജോ കാപ്പന്റെ (68) നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പാലാ സെന്റ് തോമസ് കോളജ് അലുംമ്നി യുഎസ്എ ആൻഡ് കാനഡ.
അനുശോചന കുറിപ്പിന്റെ പൂർണരൂപം:
പാലായുടെ സാമൂഹിക - സാംസ്കാരിക ജീവിതത്തിൽ ദീർഘകാലം സജീവവും സ്വാധീനശാലിയുമായ സാന്നിധ്യമായി നിലകൊണ്ടിരുന്ന ഡിജോ കാപ്പന്റെ നിര്യാണം അത്യന്തം ദുഃഖകരമാണ്. ഒരു വ്യക്തിയുടെ നഷ്ടമെന്നതിലുപരി, സമൂഹത്തിൽ സത്യവും നീതിയും വാദിച്ചു നിലകൊണ്ടിരുന്ന ഒരു ശക്തമായ ശബ്ദത്തിന്റെ നിശബ്ദതയായി ഈ വേർപാടിനെ കാണേണ്ടി വരുന്നു.
ജീവിതത്തിന്റെ അവസാനഘട്ടത്തിൽ, തിരുവനന്തപുരത്ത് ഉണ്ടായ അപകടത്തെ തുടർന്ന് ദീർഘകാലം ചികിത്സയിൽ കഴിയുമ്പോഴും പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ട അദ്ദേഹത്തിന്റെ മനോവീര്യം അതുല്യമായിരുന്നു.
ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ പിടിച്ചുനിൽപ്പ്, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ദൃഢതയെയും ആത്മവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു. എന്നാൽ, എല്ലാ പോരാട്ടങ്ങൾക്കും ഒടുവിൽ, അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത് ഒരു വലിയ നഷ്ടമായി തുടരുന്നു.
പാലാ സെന്റ് തോമസ് കോളജിന്റെ അഭിമാനപുത്രനായിരുന്ന അദ്ദേഹം, വിദ്യാർഥി ജീവിതം മുതൽ തന്നെ നേതൃഗുണങ്ങളും സാമൂഹികബോധവും പ്രകടിപ്പിച്ചിരുന്നു. കോളജ് യൂണിയൻ ചെയർമാനും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായും പിന്നീട് യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹത്തിന്റെ യാത്ര, ഒരു പ്രതിഭാശാലിയായ നേതാവിന്റെ വളർച്ചയുടെ തെളിവാണ്.
വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്നാരംഭിച്ച് സമൂഹ പ്രവർത്തനരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ മുന്നേറ്റം, ഒരിക്കലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത ഒരു പ്രവർത്തകന്റെ മാതൃകയായിരുന്നു. സെന്റ് തോമസ് കോളജ് പൂർവവിദ്യാർഥി സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന കാലത്തും സംഘടനയെ കൂടുതൽ സജീവമാക്കുന്നതിനും കൂട്ടായ്മയുടെ ആത്മാവിനെ ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി.
സമൂഹത്തിലെ പ്രശ്നങ്ങളെ വസ്തുതാപരമായി വിശകലനം ചെയ്യാനും അവയെ വ്യക്തതയോടും ഗൗരവത്തോടും കൂടി അവതരിപ്പിക്കാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് ഏറെ ശ്രദ്ധേയമായിരുന്നു.
ടിവി ചർച്ചകളിൽ പങ്കെടുത്തപ്പോൾ, ആവേശത്തേക്കാൾ ആശയങ്ങൾക്ക് മുൻഗണന നൽകി, ആഴത്തിലുള്ള പഠനവും വ്യക്തമായ വാദങ്ങളും കൊണ്ട് തന്റെ നിലപാടുകൾ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
വാക്കുകളിൽ നിയന്ത്രണവും ചിന്തയിൽ വ്യക്തതയും ചേർന്ന അദ്ദേഹത്തിന്റെ അവതരണം, പൊതുചർച്ചകൾക്ക് ഒരു ഗൗരവം നൽകി. സാമൂഹിക പ്രവർത്തകനെന്ന നിലയിൽ, വ്യക്തിപരമായ നേട്ടങ്ങളെക്കാൾ സമൂഹത്തിന്റെ പുരോഗതിക്കായിരുന്നു അദ്ദേഹത്തിന്റെ മുൻഗണന.
നിസ്വാർഥമായ സേവന മനോഭാവം, സത്യസന്ധമായ ഇടപെടൽ, നീതിയോടുള്ള ഉറച്ച പ്രതിബദ്ധത - ഇവയൊക്കെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്. സമൂഹത്തിലെ അനീതികൾക്കെതിരേ ശബ്ദമുയർത്താനും ശരിയായ കാര്യങ്ങൾക്കായി ഉറച്ചുനിൽക്കാനും അദ്ദേഹം ഒരിക്കലും മടിച്ചില്ല.
അദ്ദേഹത്തിന്റെ നിര്യാണം നികത്താനാവാത്ത ഒരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും നമ്മുക്ക് ഒരിക്കലും മാഞ്ഞുപോകാത്ത പ്രചോദനമായി നിലനിൽക്കും.
ഉറച്ച നിലപാടുകൾ, സുതാര്യമായ ചിന്ത, സാമൂഹിക പ്രതിബദ്ധത ഇവയാണ് അദ്ദേഹം നമ്മുക്ക് നൽകി പോയ ഏറ്റവും വലിയ പാരമ്പര്യം. ഡിജോ കാപ്പന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും തങ്ങളുടെ ആഴത്തിലുള്ള അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു.
അദ്ദേഹത്തിന്റെ സ്മരണകൾ നമ്മെ നന്മയുടെ വഴിയിൽ നയിക്കട്ടെ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Business
കൊച്ചി: സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ കൊച്ചി രവിപുരം ഓഫീസിൽ കാനഡ അഡ്മിറ്റ് ഡേ ഒന്പതിന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ നടക്കും. പ്ലസ് ടു, ഡിഗ്രി, മാസ്റ്റേഴ്സ് കഴിഞ്ഞവർക്കും റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്നവർക്കും മൂന്നുവർഷത്തെ ഓപ്പൺ വർക്ക് പെർമിറ്റോട് കൂടി labor market-aligned Certificates, Diplomas, Bachelor’s, Masters കോഴ്സുകൾ16 മുതൽ 20 മാസം വരെ ഇന്റേൺഷിപ്പായി പഠിക്കാൻ കാനഡ അഡ്മിറ്റ് ഡേ അവസരം ഒരുക്കും.
കനേഡിയൻ വിസ അപ്രൂവൽ നിരക്ക് മികച്ച തലത്തിൽ തുടരുകയും ഓരോ വർഷവും നാല് മുതൽ അഞ്ച് ലക്ഷം പേർ കാനഡ പിആർ നേടുന്ന സാഹചര്യത്തിൽ ആയിരകണക്കിന് സർട്ടിഫിക്കറ്റ്,ഡിപ്ലോമ, ഡിഗ്രി, മാസ്റ്റേഴ്സ് കോഴ്സുകളിൽ കൗൺസലിംഗ്, സ്പോട്ട് പ്രൊഫൈൽ അസസ്മെന്റ്, യോഗ്യരായവർക്ക് അടുത്ത ഇൻടേക്കുകളിലേക്കു ഫാസ്റ്റ് ട്രാക്ക് ആപ്ലിക്കേഷൻ നേടാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. യോഗ്യതാടിസ്ഥാനത്തിലുള്ള ആകർഷക സ്കോളർഷിപ്പുകളും തെരഞ്ഞെടുത്ത യൂണിവേഴ്സിറ്റി, കോളജുകൾ നൽകുന്ന ആപ്ലിക്കേഷൻ ഫീ ഇളവുകളും ഉണ്ടായിരിക്കും.
വിദ്യാഭ്യാസവായ്പാ സേവനത്തിനായി പ്രമുഖ ബാങ്കുകളുടെ കൗണ്ടറുകളും സ്പോട്ട് അസസ്മെന്റ് ആഗ്രഹിക്കുന്നവർ പത്താം ക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ ഐഇഎൽടിഎസ് സ്കോർ ഉണ്ടെങ്കിൽ അതും കരുതണം.
കനേഡിയൻ പ്രൊവിൻഷ്യൽ ഗവൺമെന്റുകൾ നൽകി വരുന്ന ആകർഷകമായ സ്കീമുകൾ, ട്യൂഷൻ ഫീ സബ്സിഡി, തൊഴിലധിഷ്ഠിത കോഴ്സുകൾ, വിദ്യാഭ്യാസ വായ്പ, സ്കോളർഷിപ്പ്, ഇന്റേൺഷിപ്, സ്റ്റേബാക്ക്, പിആർ, പാർട്ട് ടൈം / ഫുൾടൈം ജോലി തുടങ്ങിയവയെകുറിച്ചും ആധികാരിക വിവരങ്ങൾ നേടാം.
മുൻകൂട്ടി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇമെയിലിൽ ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് എക്സ്പോയിൽ പ്രവേശിക്കാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0484 4150999, 9645222999.
International
ഒട്ടാവ: ഖലിസ്ഥാൻ തീവ്രവാദം രാജ്യത്തിനു ഭീഷണിയെന്നു കാനഡയിലെ ഇന്റലിജൻസ് ഏജൻസി.
കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഖലിസ്ഥാൻ തീവ്രവാദ പ്രസ്ഥാനങ്ങൾ അക്രമം പ്രോത്സാഹിപ്പിക്കുന്നതായും രാജ്യത്തിന്റെ താത്പര്യങ്ങൾക്കും ജനങ്ങൾക്കും ഭീഷണി ഉയർത്തുന്നതായും കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് തയാറാക്കിയ കഴിഞ്ഞ വർഷത്തെ പബ്ലിക് റിപ്പോർട്ടിൽ പറയുന്നു. കനേഡിയൻ സർക്കാരിന്റെ വെബ്സൈറ്റിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചില ഖലിസ്ഥാൻ തീവ്രവാദ പ്രസ്ഥാനങ്ങൾക്കു കനേഡിയൻ പൗരന്മാരുമായി അടുത്ത ബന്ധമുണ്ട്. പ്രസ്ഥാനങ്ങൾ സമുദായത്തിൽനിന്നു പണം സമാഹരിച്ച് അക്രമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. 40 വർഷം മുന്പ് എയർഇന്ത്യ വിമാനത്തിൽ ബോംബ് വച്ച് 329 പേരെ വധിച്ച സംഭവം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു.
അതേസമയം, ഖലിസ്ഥാൻ രാഷ്ട്രരൂപവത്കരണത്തിനായി അക്രമവിരുദ്ധ പ്രചാരണം നടത്തുന്നതിനെ തീവ്രവാദമായി കരുതേണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയിൽ ആക്രമണം നടത്താൻ പണം സമാഹരിക്കുന്നതും പ്രചാരണം നടത്തുന്നതും വളരെ കുറച്ചുപേർ മാത്രമാണെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു.
NRI
മിസിസാഗ (കാനഡ): പ്രായം വെറുമൊരു അക്കമാണെന്ന് തെളിയിച്ചുകൊണ്ട് 66 വയസുകാരനായ ജൂലിയസ് ചാക്കോ മിസിസാഗ മാരത്തണിൽ (21 കിലോമീറ്റർ) ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഈ മാസം 26ന് നടന്ന "റൺ യുവർ സ്റ്റോറി 2026' എന്ന പരിപാടിയിൽ 1300-ലധികം പേർക്കൊപ്പമാണ് അദ്ദേഹം മത്സരിച്ചത്.
65 വയസിന് മുകളിലുള്ളവർക്ക് അനുവദിച്ച മൂന്ന് മണിക്കൂർ 45 മിനിറ്റിന് പകരം വെറും രണ്ട് മണിക്കൂർ 40 മിനിറ്റ് രണ്ട് സെക്കൻഡ് കൊണ്ട് അദ്ദേഹം ഓട്ടം പൂർത്തിയാക്കി.
35 വർഷമായി പ്രമേഹബാധിതനായ ജൂലിയസ്, മരുന്നുകളുടെ സഹായമില്ലാതെ വ്യായാമത്തിലൂടെയും ഓട്ടത്തിലൂടെയുമാണ് തന്റെ ആരോഗ്യം സംരക്ഷിക്കുന്നത്.
NRI
അറ്റ്ലാന്റാ: അറ്റ്ലാന്റാ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്തീയ യുട്യൂബ് ചാനലായ "സ്വർഗീയനാദം' സംഗീതത്തിൽ അഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി "സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ' എന്ന പേരിൽ യുട്യൂബ് ലൈവ് ഷോ ആരംഭിക്കുന്നു.
ജൂലൈ മുതൽ സംപ്രേഷണം ആരംഭിക്കുന്ന ഈ പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 10ന് അറ്റ്ലാന്റയിൽ നടത്തപ്പെടും. മലയാള ക്രിസ്തീയ സംഗീത മേഖലയിലെ പ്രമുഖ ഗായകരും സംഗീത സംവിധായകരും പരിപാടിയുടെ വിവിധ ഘട്ടങ്ങളിൽ വിധികർത്താക്കളായി എത്തും.
യുഎസ്, കാനഡ എന്നിവിടങ്ങളിൽ താമസിക്കുന്ന ഒമ്പതിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ കാഷ് അവാർഡും കൂടാതെ പ്രമുഖ സംഗീത സംവിധായകരുടെ ആൽബങ്ങളിൽ പാടാനുള്ള സുവർണാവസരവും ലഭിക്കും.
താത്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ ജൂൺ 15ന് മുൻപായി സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി പാറവനേത്ത് - 678 866 5336 (വാട്സ്ആപ്).
NRI
എഡ്മിന്റൺ: അസോസിയേഷൻ ഫോർ സോഷ്യൽ സെർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (അസെറ്റ്) ആൽബെർട്ടയുടെ നേതൃത്വത്തിൽ മാർച്ച് എട്ടിന് എഡ്മന്റണിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.
മഞ്ജു സാംസൺ അവതാരകയായിരുന്ന ഈ പരിപാടി ആൽബെർട്ടയിലെ ആദ്യകാല മലയാളികളായ അന്നമ്മ എബ്രഹാം, റേച്ചൽ മാത്യു, രാജമ്മാൾ റാം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.