Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ചെ​​ൽ​​സിക്ക് ത​​ക​​ർ​​പ്പ​​ൻ ജയം

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ചെ​​ൽ​​സി ത​​ക​​ർ​​പ്പ​​ൻ ജ​​യ​​ത്തോ​​ടെ നാ​​ലാം സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​ർ​​ന്നു. എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് (2-0) എ​​വ​​ർ​​ട്ട​​നെ​​യാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

ചാവി അ​​ലോ​​ണ്‍​സോ പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന ചെ​​ൽ​​സി​​ക്കാ​​യി പോ​​ർ​​ച്ചു​​ഗീ​​സ് ഫോ​​ർ​​വേ​​ഡ് പെ​​ഡ്രോ നെ​​റ്റോ ഇ​​ര​​ട്ട ഗോ​​ളു​​ക​​ൾ നേ​​ടി ടീ​​മി​​ന്‍റെ വി​​ജ​​യ​​ശി​​ൽ​​പി​​യാ​​യി.

ജ​​നു​​വ​​രി​​ക്ക് ശേ​​ഷം പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ചെ​​ൽ​​സി സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ​​ത്തെ ’ക്ലീ​​ൻ ഷീ​​റ്റ്’ (എ​​തി​​ർ​​ടീ​​മി​​ന് ഗോ​​ൾ വ​​ഴ​​ങ്ങാ​​തെ​​യു​​ള്ള ജ​​യം) കൂ​​ടി​​യാ​​ണി​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ 46-ാം മി​​നി​​റ്റി​​ലും 90-ാം മി​​നി​​റ്റി​​ലു​​മാ​​യി​​രു​​ന്നു പെ​​ഡ്രോ നെ​​റ്റോ​​യു​​ടെ ഗോ​​ളു​​ക​​ൾ പി​​റ​​ന്ന​​ത്.

മ​​ത്സ​​ര​​ത്തി​​നി​​ടെ ചെ​​ൽ​​സി ഗോ​​ൾ​​കീ​​പ്പ​​ർ എ​​മി​​ലി​​യാ​​നോ മാ​​ർ​​ട്ടി​​നെ​​സി​​ന് പ​​രി​​ക്കേ​​റ്റ് ക​​ളം വി​​ടേ​​ണ്ടി വ​​ന്ന​​ത് ആ​​ശ​​ങ്ക​​യു​​ണ്ടാ​​ക്കി. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ചെ​​ൽ​​സി ബോ​​ണ്‍​മൗ​​ത്തി​​നെ 5-1ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

ജ​​യ​​ത്തോ​​ടെ ചെ​​ൽ​​സി പ്രീ​​മി​​യ​​ർ ലീ​​ഗ് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ 13 പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​ർ​​ന്നു.

Sports

ബ്രാ​​ഡ് വീ​​ൽ വി​​ര​​മി​​ച്ചു

സ്‌കോട്‌ലൻ​​ഡ്: സ്‌കോട്‌ലൻ​​ഡ് ക്രി​​ക്ക​​റ്റ് ടീം ​​പേ​​സ​​ർ ബ്രാ​​ഡ് വീ​​ൽ പ്രൊ​​ഫ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റി​​ൽ നി​​ന്ന് വി​​ര​​മി​​ച്ചു. തു​​ട​​ർ​​ച്ച​​യാ​​യ പ​​രി​​ക്കു​​ക​​ളെ​​ത്തു​​ട​​ർ​​ന്നാ​​ണ് 30കാ​​ര​​നാ​​യ താ​​രം വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

വീ​​ൽ 2016ൽ ​​ഹോ​​ങ്കോം​​ഗി​​നെ​​തി​​രേ​​യാ​​ണ് സസ്‌കോട്‌ലൻ​​ഡി​​നാ​​യി അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​ത്. തു​​ട​​ർ​​ന്ന് ഏ​​ക​​ദി​​ന, ട്വ​​ന്‍റി20 ക​​ളി​​ലാ​​യി 44 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ താ​​രം ടീ​​മി​​നാ​​യി ക​​ളി​​ച്ചു.

വ​​ർ​​ഷം ഇ​​ന്ത്യ​​യി​​ൽ ന​​ട​​ന്ന ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പി​​ലാ​​യി​​രു​​ന്നു ബ്രാ​​ഡ് വീ​​ൽ അ​​വ​​സാ​​ന​​മാ​​യി ക​​ളി​​ച്ച​​ത്.

Sports

ര​​ഞ്ജി ട്രോ​​ഫി: കേ​​ര​​ളം ര​​ണ്ടാം അ​​ങ്ക​​ത്തി​​ന്

തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ഞ്ജി ട്രോ​​ഫി ര​​ണ്ടാം മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന് തു​​ട​​ക്കം. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ കേ​​ര​​ളം വി​​ജ​​യം തേ​​ടി ഇ​​ന്ന് ഒ​​ഡീ​​ഷ​​യ്ക്കെ​​തി​​രേ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങും.

ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ളം ജാ​​ർ​​ഖ​​ണ്ഡി​​നോ​​ട് സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ​​പ്പോ​​ൾ ഒ​​ഡീ​​ഷ ഗു​​ജ​​റാ​​ത്തി​​നോ​​ട് പ​​ത്ത് വി​​ക്ക​​റ്റി​​ന്‍റെ ദ​​യ​​നീ​​യ തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി​​യി​​രു​​ന്നു. രാ​​വി​​ലെ 9.30ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം ഗ്രീ​​ൻ​​ഫീ​​ൽ​​ഡ് സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം ന​​ട​​ക്കു​​ക.

Sports

മ​​ക്ഗു​​ർ​​കിന് റിക്കാര്‍ഡ്‌ 14 പ​​ന്തി​​ൽ അ​​ർ​​ധ​​ സെ​​ഞ്ചു​​റി

സി​​ഡ്നി: ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ ആ​​ഭ്യ​​ന്ത​​ര മ​​ത്സ​​ര​​മാ​​യ വ​​ണ്‍ ഡേ ​​ക​​പ്പ് പോ​​രി​​ൽ റി​​ക്കാ​​ർ​​ഡ് അ​​ർ​​ധ ശ​​ത​​ക​​വു​​മാ​​യി ഓ​​സീ​​സ് ഓ​​പ്പ​​ണ​​ർ ജാ​​ക്ക് ഫ്രേ​​സ​​ർ മ​​ക്ഗു​​ർ​​ക്.

ക്വീന്‍സ്‌ല ൻ​​ഡി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ സൗ​​ത്ത് ഓ​​സ്ട്രേ​​ലി​​യ​​ക്കാ​​യി താ​​രം വെ​​റും 14 പ​​ന്തി​​ൽ അ​​ർ​​ധ സെ​​ഞ്ചു​​റി നേ​​ടി. ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വേ​​ഗ​​മേ​​റി​​യ അ​​ർ​​ധ സെ​​ഞ്ച്വ​​റി​​യാ​​ണി​​ത്.

63 പ​​ന്തി​​ൽ 122 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്താ​​ണ് മ​​ക്ഗു​​ർ​​ക് ക്രീ​​സ് വി​​ട്ട​​ത്.

Sports

ഗി​ല്ലും ശ്രേ​യ​സും നയിക്കും

മും​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന, ടെ​സ്റ്റ് ക്രി​ക്ക​റ്റ് ടീ​മു​ക​ളെ ശു​ഭ്മാ​ൻ ഗി​ല്ലും ശ്രേ​യ​സ് അ​യ്യ​റും ന​യി​ക്കും.

ന​വം​ബ​ർ നാ​ലു മു​ത​ൽ 15വ​രെ​യാ​യി അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ളാ​ണ് ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​ൽ ഇ​ന്ത്യ ക​ളി​ക്കു​ക. അ​തി​ൽ ആ​ദ്യ നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ ശു​ഭ്മാ​ൻ ഗി​ല്ലാ​ണ് ക്യാ​പ്റ്റ​ൻ.

അ​ഞ്ചാം ഏ​ക​ദി​ന​ത്തി​ൽ ശ്രേ​യ​സ് അ​യ്യ​ർ ടീ​മി​നെ ന​യി​ക്കും. ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു മു​ന്പാ​യു​ള്ള ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ​യും ശ്രേ​യ​സ് അ​യ്യ​റാ​ണ് ന​യി​ക്കു​ക.

ന​വം​ബ​ർ 19നാ​ണ് ര​ണ്ടു മ​ത്സ​ര ടെ​സ്റ്റ് പ​ര​ന്പ​ര. ടെ​സ്റ്റ് ടീ​മി​നെ പ​തി​വു​പോ​ലെ ശു​ഭ്മാ​ൻ ഗി​ൽ ന​യി​ക്കും. രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി എ​ന്നി​വ​ർ ഏ​ക​ദി​ന ടീ​മി​ലു​ണ്ട്. ഫി​റ്റ്ന​സ് തെ​ളി​യി​ച്ചാ​ൽ ക​ളി​പ്പി​ക്കു​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ പേ​സ​ർ പ്ര​സി​ദ്ധ് കൃ​ഷ്ണ​യെ​യും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

Sports

ഇ​ന്ത്യ x വെ​സ്റ്റ് ഇ​ന്‍​ഡീ​സ് അ​ഞ്ചാം ട്വ​ന്‍റി-20 രാ​ത്രി ഏ​ഴി​ന്

ബം​ഗ​ളൂ​രു: ല​ക്‌​നോ​വി​ല്‍ തു​ട​ങ്ങി, റാ​ഞ്ചി​യി​ലും ഇ​ന്‍​ഡോ​റി​ലും ഹൈ​ദ​രാ​ബാ​ദി​ലും ആ​വേ​ശം​ വി​ത​ച്ച്, ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​നി​ല്‍​ക്കു​ന്ന ഇ​ന്ത്യ x വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യു​ടെ ക്ലൈ​മാ​ക്‌​സ് ഇ​ന്ന്. അ​ഞ്ചു മ​ത്സ​ര പ​ര​മ്പ​ര​യി​ലെ നാ​ലു പോ​രാ​ട്ട​ങ്ങ​ള്‍ അ​വ​സാ​നി​ച്ച​പ്പോ​ള്‍ ഇ​രു​ടീ​മും ര​ണ്ടു ജ​യം വീ​തം സ്വ​ന്ത​മാ​ക്കി.

പ​ര​മ്പ​ര ട്രോ​ഫി ആ​ര്‍​ക്കെ​ന്നു നി​ശ്ച​യി​ക്കു​ന്ന പെ​രി​യ ​പോ​രാ​ട്ടം ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റും. രാ​ത്രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​രം സ്റ്റാ​ര്‍​സ്‌​പോ​ര്‍​ട്‌​സ് നെ​റ്റ് വ​ര്‍​ക്കി​ലൂ​ടെ​യും ജി​യൊ​ ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ​യും ആ​രാ​ധ​ക​ര്‍​ക്കു മു​ന്നി​ലെ​ത്തും.

സൂ​പ്പ​ര്‍ ക്ലൈ​മാ​ക്‌​സ്

ഇ​ന്ത്യ x വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ട്വ​ന്‍റി-20 പ​ര​മ്പ​ര അ​ര്‍​ഹി​ച്ച ക്ലൈ​മാ​ക്‌​സാ​ണ് ഇ​ന്ന​ത്തേ​ത്. ഏ​ഷ്യ ഗെ​യിം​സി​ല്‍ സ്വ​ര്‍​ണം നേ​ടി​യ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ ടീ​മി​നു കാ​ര്യ​മാ​യ വെ​ല്ലു​വി​ളി ഇ​ല്ലാ​യി​രു​ന്നു. മ​റ്റു ടീ​മു​ക​ള്‍ മു​ന്‍​നി​ര സം​ഘ​ത്തെ അ​യ​ച്ചി​ല്ലെ​ന്ന​തും അ​തി​ന്‍റെ കാ​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്ന്. എ​ന്നാ​ല്‍, വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രേ ആ​ദ്യ ട്വ​ന്‍റി-20​യി​ല്‍ എ​ട്ടു വി​ക്ക​റ്റ് ജ​യം നേ​ടി​യ​പ്പോ​ള്‍ ഇ​ന്ത്യ ഒ​ന്നു ഞെ​ളി​ഞ്ഞു.

എ​ന്നാ​ല്‍, ഇ​ന്ത്യ മു​ന്നോ​ട്ടു​വ​ച്ച 249 പി​ന്തു​ട​ര്‍​ന്നു ജ​യി​ച്ച് വി​ന്‍​ഡീ​സ് ത​ങ്ങ​ളു​ടെ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി. ഇ​ന്‍​ഡോ​റി​ല്‍ ഇ​ന്ത്യ 14 റ​ണ്‍​സ് ജ​യം നേ​ടി​യ​പ്പോ​ള്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ വി​ന്‍​ഡീ​സ് 24 റ​ണ്‍​സി​ന്‍റെ വി​ജ​യ​ത്തി​ല്‍. കൊ​ണ്ടും​ കൊ​ടു​ത്തും ഇ​രു​ടീ​മും ട്രോ​ഫി​ക്കാ​യു​ള്ള ത​യാ​റെ​ടു​പ്പി​ല്‍.

വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര 2-1നു ​നേ​ടി​യ​തി​നു പി​ന്നാ​ലെ ട്വ​ന്‍റി-20​യും നേ​ടാ​നാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ശ്ര​മം. എ​ന്നാ​ല്‍, വെ​റും​കൈ​യോ​ടെ മ​ട​ങ്ങാ​ന്‍ ഷാ​യ് ഹോ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ന്‍​ഡീ​സ് സം​ഘം ത​യാ​റാ​കി​ല്ല. 2019നു​ശേ​ഷം ഒ​രു സ​ന്ദ​ര്‍​ശ​ക ടീം ​ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്ന​തും ച​രി​ത്രം.

സ​ഞ്ജു & ഹോ​പ്പ്

സ​ഞ്ജു സാം​സ​ണ്‍ ത​ന്‍റെ ഇ​രി​പ്പി​ടം ഉ​റ​പ്പി​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്ന പ​ര​മ്പ​ര​യാ​ണി​ത്. റാ​ഞ്ചി​യി​ല്‍ 41 പ​ന്തി​ല്‍ 82, ഹൈ​ദ​രാ​ബാ​ദി​ല്‍ 23 പ​ന്തി​ല്‍ 56. ഈ ​ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന​തു മാ​റ്റി​വ​ച്ചാ​ല്‍, ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്‌​സ് ന​യി​ച്ച​ത് സ​ഞ്ജു​വാ​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ല്‍ 248 പി​ന്തു​ട​രു​മ്പോ​ള്‍ ആ​ദ്യ മൂ​ന്ന് ഓ​വ​റി​നു​ള്ളി​ല്‍ സ​ഞ്ജു അ​ര്‍​ധ​സെ​ഞ്ചു​റി ക​ട​ന്നെ​ന്ന​ത് ഇ​ന്ത്യ​യു​ടെ ടാ​ക്റ്റി​ക്ക​ല്‍ ഗെ​യി​മി​നു​ള്ള സം​ഭാ​വ​ന​യാ​യി. അ​ഭി​ഷേ​ക് ശ​ര്‍​മ​യെ വ​രി​ഞ്ഞു​മു​റു​ക്കി​യ റോ​സ്റ്റ​ണ്‍ ചേ​സി​നെ, സ​ഞ്ജു തെ​ര​ഞ്ഞു​പി​ടി​ച്ചു ശി​ക്ഷി​ച്ചെ​ന്ന​തും ശ്ര​ദ്ധേ​യം.

ഇ​ന്ത്യ x വെ​സ്റ്റ് ഇ​ന്‍​ഡീ​സ് പ​ര​മ്പ​ര ഷാ​യ് ഹോ​പ്പി​ന്‍റെ ആ​ണെ​ന്നു പ​റ​ഞ്ഞാ​ല്‍ സം​ശ​യി​ക്കേ​ണ്ട. ഏ​ക​ദി​ന​ത്തി​ല്‍ ര​ണ്ടു സെ​ഞ്ചു​റി​യ​ട​ക്കം 248 പ​ന്തി​ല്‍ 279 റ​ണ്‍​സ് ഹോ​പ്പ് നേ​ടി. ട്വ​ന്‍റി-20​യി​ലും അ​തേ ഫോം; ​ര​ണ്ടു സെ​ഞ്ചു​റി, 135 പ​ന്തി​ല്‍ 261 റ​ണ്‍​സ്. വി​ന്‍​ഡീ​സി​നാ​യി ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി​യി​ല്‍ ബ്ര​യാ​ന്‍ ലാ​റ​യെ മ​റി​ക​ട​ന്നു. ട്വ​ന്‍റി-20​യി​ല്‍ ക്രി​സ് ഗെ​യ്‌​ലി​നെ (2) പി​ന്ത​ള്ളി വി​ന്‍​ഡീ​സി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി (3) നേ​ട്ടം സ്വ​ന്ത​മാ​ക്കി. ഈ ​പ​ര​മ്പ​ര​യി​ല്‍ ഹോ​പ്പി​നെ പു​റ​ത്താ​ക്കി​യ നാ​ലു മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ ജ​യി​ച്ചെ​ന്ന​തും ശ്ര​ദ്ധേ​യം.

മ​ഴ​പ്പേ​ടി

അ​ഞ്ചാം ട്വ​ന്‍റി-20​യി​ല്‍ മ​ഴ വി​ല്ല​നാ​യേ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. ഇ​ന്ന​ലെ മ​ഴ​യെ​ത്തു​ട​ര്‍​ന്നു പി​ച്ചു​ക​ള്‍ മൂ​ടേ​ണ്ടി​വ​ന്നി​രു​ന്നു. ഇ​ന്നും മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. രാ​ത്രി ഏ​ഴുമു​ത​ല്‍ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഡ്രെയ്നേ​ജ് സി​സ്റ്റം ഉ​ള്ള ഗ്രൗ​ണ്ടാ​ണ് ബം​ഗ​ളൂ​രു എം. ​ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യം.

Sports

അ​ണ്ട​ർ 23 അ​ത്‌​ല​റ്റി​ക്സ് :സു​വ​ർ​ണ ഷീ​ബ

ജ​യ്പു​ർ: സ്വാ​മി മാ​ൻ​സിം​ഗ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​റാ​മ​ത് ഇ​ന്ത്യ​ൻ ഓ​പ്പ​ൺ അ​ണ്ട​ർ 23 അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ ഡി. ​ഷീ​ബ​യ്ക്കു സ്വ​ർ​ണ​നേ​ട്ടം.

വ​നി​ത​ക​ളു​ടെ ലോം​ഗ്ജം​പി​ൽ 6.29 മീ​റ്റ​ർ ക്ലി​യ​ർ ചെ​യ്താ​ണ് ഷീ​ബ സു​വ​ർ​ണ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജി​ന്‍റെ താ​ര​മാ​യ ഷീ​ബ, തി​രു​വ​ന​ന്ത​പു​രം പു​തി​യ​തു​റയിൽ ഉ​ര​യി​ക്കു​ന്നു​പു​ര​യി​ടം സ്റ്റീ​ഫ​ൻ-​ഡ​യാ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

ഷീ​ബ​യു​ടെ കാ​യി​ക​ജീ​വി​ത​ത്തി​ലെ ആ​ദ്യ ദേ​ശീ​യ സ്വ​ർ​ണ​മെ​ഡ​ലാ​ണി​ത്. അ​സം​പ്ഷ​നി​ലെ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

കേ​ര​ള സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ​രി​ശീ​ല​ക​നാ​യ ബൈ​ജു ജോ​സ​ഫി​ന്‍റെ കീ​ഴി​ലാ​ണ് ഷീ​ബ പ​രി​ശീ​ലി​ക്കു​ന്ന​ത്. ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ കേ​ര​ള അ​ക്കൗ​ണ്ടി​ലെ​ത്തി​യ ഏ​ക​മെ​ഡ​ലാ​ണ് ഷീ​ബ​യു​ടെ സ്വ​ർ​ണം.

Sports

കേ​ര​ളം ജ​യി​ച്ചു

ച​ണ്ഡി​ഗ​ഡ്: ദേ​ശീ​യ വ​നി​താ അ​ണ്ട​ർ 19 ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലീ​ഗ് റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​നു ജ​യം.

മി​സോ​റ​മി​നെ ഒ​ന്പ​തു വി​ക്ക​റ്റി​നു കേ​ര​ളം തോ​ൽ​പി​ച്ചു. ആ​ദ്യം ബാ​റ്റ് ചെ​യ്ത മി​സോ​റാ​മി​നെ 83 റ​ൺ​സി​ൽ ഒ​തു​ക്കി​യ കേ​ര​ളം, 37 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. കേ​ര​ള​ത്തി​നു നോ​ക്കൗ​ട്ടി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. സ്കോ​ർ: മി​സോ​റം 20 ഓ​വ​റി​ൽ 83/8. കേ​ര​ളം 13.5 ഓ​വ​റി​ൽ 87/1.

കേ​ര​ള​ത്തി​നുവേ​ണ്ടി പാ​ർ​വ​തി കു​ഞ്ഞു​മോ​ൻ, സി.​വി. അ​നു​ഷ്ക, ഇ​ഷി​ത എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

കേ​ര​ള​ത്തി​ന്‍റെ അ​മീ​റ ബീ​ഗം 36ഉം ​എ​ൻ.​എ​സ്. ആ​ര്യ​ന​ന്ദ 18ഉം ​റ​ൺ​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു. ക്യാ​പ്റ്റ​ൻ ശ്രേ​യ സി​ജു​വി​ന്‍റെ (19) വി​ക്ക​റ്റാ​ണ് കേ​ര​ള​ത്തി​നു ന​ഷ്ട​പ്പെ​ട്ട​ത്.

Sports

അ​ര്‍​ഷ​ദീ​പി​നു പ​ക​രം ഭു​വി

ബംഗളൂരു: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ അ​ഞ്ചാം ട്വ​ന്‍റി-20​യി​ല്‍ പ​രി​ക്കേ​റ്റ പേ​സ​ര്‍ അ​ര്‍​ഷ​ദീ​പ് സിം​ഗി​നു പ​ക​രം സ്വിം​ഗ് കിം​ഗ് ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍.

ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ന്ന നാ​ലാം ട്വ​ന്‍റി-20​യി​ല്‍ വി​ന്‍​ഡീ​സി​ന്‍റെ ഷ​മ​ര്‍ ജോ​സ​ഫി​ന്‍റെ പ​ന്തു​കൊ​ണ്ട് അ​ര്‍​ഷ​ദീ​പി​ന്‍റെ തോ​ളി​നു പ​രി​ക്കേ​റ്റു. പ്ര​ഗ്യാ​ന്‍ ഓ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​ക്കാ​ല സെ​ല​ക്‌ഷ​ന്‍ ക​മ്മി​റ്റി​യാ​ണ് ഭു​വി​യെ ടീ​മി​നൊ​പ്പം ചേ​ര്‍​ത്ത​ത്.

ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രേ ന​ട​ക്കാ​നി​രി​ക്കു​ന്ന എ​വേ ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ ഇ​ടം​ നേ​ടി​യി​രു​ന്നു. 2022 ന​വം​ബ​റി​ലാ​ണ് ഭു​വി ഇ​ന്ത്യ​ന്‍ ജ​ഴ്‌​സി​യി​ല്‍ അ​വ​സാ​ന ട്വ​ന്‍റി-20 ക​ളി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ന്യൂ​സി​ല​ന്‍​ഡി​ലേ​ക്കു പു​റ​പ്പെ​ടേ​ണ്ട ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ല്‍ അ​ര്‍​ഷ​ദീ​പ് സിം​ഗും ഉ​ണ്ട്.

Sports

എ​സി മി​ലാ​നു മി​ന്നും ജ​യം

സാ​ല്‍​സ്ബ​ര്‍​ഗ്: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ഇ​റ്റാ​ലി​യ​ന്‍ ഗ്ലാ​മ​ര്‍ ടീ​മാ​യ എ​സി മി​ലാ​നു മി​ന്നും ജ​യം.

എ​വേ പോ​രാ​ട്ട​ത്തി​ല്‍ ഓ​സ്ട്രി​യ​ന്‍ സം​ഘ​മാ​യ എ​ഫ്‌​സി റെ​ഡ് ബൂ​ള്‍ സാ​ല്‍​സ്ബ​ര്‍​ഗി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളി​നാ​ണ് എ​സി മി​ലാ​നെ കീ​ഴ​ട​ക്കി​യ​ത്.

ആ​ല്‍​ഫാ​ജൊ സി​സെ​യു​ടെ ഹാ​ട്രി​ക് എ​സി മി​ലാ​ന്‍റെ ജ​യ​ത്തി​ന് ഇ​ന്ധ​ന​മേ​കി. 15, 32, 49 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു സി​സെ​യു​ടെ ഗോ​ള്‍. 72-ാം മി​നി​റ്റി​ല്‍ ഗോ​ണ്‍​സാ​ലൊ ഗോ​മ​സ് മി​ലാ​ന്‍റെ അ​ക്കൗ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി.

Sports

ഇന്ത്യക്കു ജയം

റാ​യ്പു​ർ: സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കു മി​ന്നും ജ​യം. മൂ​ന്നു മ​ത്സ​ര പ​ര​ന്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ നാ​ലു വി​ക്ക​റ്റ് ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.

സ്കോ​ർ: സിം​ബാ​ബ്‌​വെ 20 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 114. ഇ​ന്ത്യ 15.4 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 116.

ഷാ​മി മ​യേ​ഴ്സ് (33 പ​ന്തി​ൽ 43), കെ​ല്ലി​സ് എ​ൻ​ഡോ​ൾ​വ് (44 പ​ന്തി​ൽ 42) എ​ന്നി​വ​രാ​ണ് സിം​ബാ​ബ്‌​വെ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റേ​ഴ്സ്. ഇ​ന്ത്യ​യു​ടെ പ്ര​ത്യാ​ക്ര​മ​ണം ന​യി​ച്ച​ത് ദീ​പ്തി ശ​ർ​മ​യും (37 പ​ന്തി​ൽ 49) നി​ക്കി പ്ര​സാ​ദു​മാ​യി​രു​ന്നു (35 പ​ന്തി​ൽ 39 നോ​ട്ടൗ​ട്ട്). ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ദാ​ന (9), ഷെ​ഫാ​ലി വ​ർ​മ (4), അ​നു​ഷ്ക ശ​ർ​മ (4), ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (1) എ​ന്നി​വ​ർ ര​ണ്ട​ക്കം കാ​ണാ​തെ മ​ട​ങ്ങി.

Sports

ട്രീ​സ-​ഗാ​യ​ത്രി സ​ഖ്യം പുറത്ത്

കോ​പ്പ​ന്‍​ഹേ​ഗ​ന്‍: ഡെ​ന്മാ​ര്‍​ക്ക് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ വ​നി​താ ഡ​ബി​ള്‍​സി​ല്‍​നി​ന്ന് ഇ​ന്ത്യ​യു​ടെ ട്രീ​സ ജോ​ളി - ഗാ​യ​ത്രി ഗോ​പി​ച​ന്ദ് സ​ഖ്യം പു​റ​ത്ത്. ക്വാ​ര്‍​ട്ട​റി​ല്‍ മ​ലേ​ഷ്യ​യു​ടെ പേ​ളി താ​ന്‍ - തി​ന മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടു​കെ​ട്ടി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടാ​ണ് ട്രീ​സ - ഗാ​യ​ത്രി സ​ഖ്യം പു​റ​ത്താ​യ​ത്.

സ്‌​കോ​ര്‍: 21-14, 17-21, 11-21. ആ​ദ്യ ഗെ​യിം സ്വ​ന്ത​മാ​ക്കി​യ​ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ സ​ഖ്യം ത​ല​കു​നി​ച്ച​ത്. ലോ​ക 18-ാം ന​മ്പ​റാ​യ ട്രീ​സ​യും ഗാ​യ​ത്രി​യും ആ​ദ്യ ഗെ​യി​മി​ല്‍ 6-4ന്‍റെ ​ലീ​ഡ് സ്വ​ന്ത​മാ​ക്കി മു​ന്നേ​റ്റം തു​ട​ങ്ങി. ആ ​കു​തി​പ്പി​ല്‍ ഗെ​യിം നേ​ടു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍, ര​ണ്ടും മൂ​ന്നും ഗെ​യി​മി​ല്‍ താ​ളം​തെ​റ്റി. 20 മു​ത​ല്‍ 25വ​രെ ന​ട​ക്കു​ന്ന ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ആ​ണ് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ ട്രീ​സ​യു​ടെ​യും ഗോ​പി​ച​ന്ദി​ന്‍റെ മ​ക​ളാ​യ ഗാ​യ​ത്രി​യു​ടെ​യും അ​ടു​ത്ത ടൂ​ര്‍​ണ​മെ​ന്‍റ്.

Sports

ഇ​​ന്ത്യ x സിം​​ബാ​​ബ്‌വെ മ​​ത്സ​​രം രാ​​ത്രി 7.00ന്; സ്മൃതി നയിക്കും

ഇ​​ന്ത്യ​​യു​​ടെ വ​​നി​​ത സ്റ്റാ​​ർ ക്രി​​ക്ക​​റ്റ​​ർ സ്മൃ​​തി മ​​ന്ദാ​​ന നാ​​യി​​ക​​യാ​​യി ഇ​​ന്ന് അ​​ര​​ങ്ങേ​​റും. സിം​​ബാ​​ബ്‌വെ​​യ്ക്കെ​​തി​​രാ​​യ മൂ​​ന്ന് ട്വ​​ന്‍റി20 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​ദ്യ പോ​​രാ​​ട്ടം ഇ​​ന്ന് ന​​ട​​ക്കു​​ന്പോ​​ൾ ടീ​​മി​​നെ ന​​യി​​ക്കു​​ന്ന​​ത് സ്മൃ​​തി മ​​ന്ദാ​​ന​​യാ​​ണ്. ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് സ്മൃ​​തി ക്യാ​​പ്റ്റ​​ൻ സ്ഥാ​​നം ഏ​​റ്റെ​​ടു​​ത്ത​​ത്.

ര​​ണ്ട് ഡ​​ബ്ല്യു​​പി​​എ​​ൽ കി​​രീ​​ട​​ങ്ങ​​ൾ നേ​​ടി​​യ ശേ​​ഷ​​മാ​​ണ് സ്മൃ​​തി ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യ ടീം ​​ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്തേ​​ക്ക് എ​​ത്തു​​ന്ന​​ത്. ഡ​​ബ്ല്യു​​പി​​എ​​ലി​​ൽ മൂ​​ന്ന് ത​​വ​​ണ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നെ ന​​യി​​ച്ച് ര​​ണ്ട് കി​​രീ​​ട നേ​​ട്ട​​മാ​​ണ് സ്മൃ​​തി​​ക്കു​​ള്ള​​ത്. സ​​ഹ​​താ​​ര​​ങ്ങ​​ൾ​​ക്ക് പി​​ന്തു​​ണ ന​​ൽ​​കു​​ന്ന​​തി​​ലും തീ​​രു​​മാ​​ന​​ങ്ങ​​ൾ കൃ​​ത്യ​​യ​​ത​​യോ​​ടെ എ​​ടു​​ക്കു​​ന്ന​​തി​​ലും മി​​ക​​വു​​ള്ള സ്മൃ​​തി​​യു​​ടെ നേ​​തൃ​​പാ​​ട​​വം ഇ​​ന്ത്യ​​ക്ക് ക​​രു​​ത്താ​​കും.

മു​​ൻ​​ഗാ​​മി​​യാ​​യ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ സ്വീ​​ക​​രി​​ച്ച ആ​​ക്ര​​മ​​ണോ​​ത്സു​​ക ശൈ​​ലി സ്മൃ​​തി പി​​ന്തു​​ട​​രു​​മോ? ക്യാ​​പ്റ്റ​​ൻ എ​​ന്ന നി​​ല​​യി​​ലെ ഉ​​ത്ത​​ര​​വാ​​ദി​​ത്വങ്ങ​​ൾ താ​​ര​​ത്തി​​ന്‍റെ അ​​ഗ്ര​​സീ​​വ് ബാ​​റ്റിം​​ഗി​​നെ ബാ​​ധി​​ക്കു​​മോ? തു​​ട​​ങ്ങി ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു​​ള്ള ഉ​​ത്ത​​രം കൂ​​ടി​​യാ​​ണ് പ​​ര​​ന്പ​​രയില്‍ ലഭ്യമാകുക.

ഹ​​ർ​​മ​​ന് സ്പേ​​സ്

ഹ​​ർ​​മ​​ൻ​​പ്രീ​​തി​​ന് മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കാ​​ൻ ക​​ഴി​​യു​​ന്ന അ​​ന്ത​​രീ​​ക്ഷം ഒ​​രു​​ക്കു​​ക എ​​ന്ന​​തും സ്മൃ​​തി​​ മ​​ന്ദാ​​ന​​യ്ക്ക് വെ​​ല്ലു​​വി​​ളി​​യാ​​ണ്. മു​​ൻ ക്യാ​​പ്റ്റന്മാര്‍​​ക്ക് ത​​ങ്ങ​​ൾ പ്ര​​ധാ​​ന തീ​​രു​​മാ​​ന​​ങ്ങ​​ൾ എ​​ടു​​ക്കു​​ന്ന​​വ​​രാ​​യി ഇ​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത് പ്ര​​യാ​​സ​​ക​​ര​​മാ​​കും. എ​​ന്നാ​​ൽ ഡ​​ബ്ല്യു​​പി​​എ​​ല്ലി​​ൽ പ്രകടമായ മ​​ന്ദാ​​ന​​യു​​ടെ നാ​​യ​​ക മി​​ക​​വി​​നൊ​​പ്പം സ​​ഹ​​താ​​ര​​ങ്ങ​​ളു​​മാ​​യി ബ​​ന്ധം സ്ഥാ​​പി​​ക്കാ​​നും അ​​വ​​രെ ഉ​​ൾ​​ക്കൊ​​ള്ളാ​​നു​​മു​​ള്ള ക​​ഴി​​വ് പ്ര​​തീ​​ക്ഷ പ​​ക​​രു​​ന്ന​​താ​​ണ്.

വെ​​ല്ലു​​വി​​ളി

ഏ​​ഷ്യാ ക​​പ്പും ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് കി​​രീ​​ട​​ങ്ങ​​ളും ഉ​​ൾ​​പ്പ​​ടെ സ​​മീ​​പ​​കാ​​ല​​ത്ത് മിക​​ച്ച നേ​​ട്ട​​ങ്ങ​​ൾ കൈ​​വ​​രി​​ച്ച​​ച്ചെ​​ങ്കി​​ലും ഇ​​ന്ത്യ​​യു​​ടെ ട്വ​​ന്‍റി20 പ്ര​​ക​​ട​​നം മ​​റ്റ് ടീ​​മു​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് പി​​ന്നി​​ലാ​​ണ്. പ്ര​​ത്യേ​​കി​​ച്ച് 2020ന് ​​ശേ​​ഷം ന​​ട​​ന്ന ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പു​​ക​​ളി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ഇം​​ഗ്ല​​ണ്ട്, ന്യൂ​​സി​​ല​​ൻ​​ഡ്, ഓ​​സ്ട്രേ​​ലി​​യ ടീ​​മു​​ക​​ൾ​​ക്കെ​​തി​​രേ വി​​ജ​​യി​​ക്കാ​​ൻ ഇ​​ന്ത്യ​​ക്ക് സാ​​ധി​​ച്ചി​​ട്ടി​​ല്ല. ഈ ​​വെ​​ല്ലു​​വി​​ളി മ​​റി​​ക​​ട​​ക്കു​​ക​​യും മ​​ന്ദാ​​ന​​യു​​ടെ ല​​ക്ഷ്യ​​മാ​​ണ്.

സിം​​ബാ​​ബ്‌വെ​​യ്ക്കെ​​തി​​രാ​​യ ഹോം ​​പ​​ര​​ന്പ​​ര മ​​ന്ദാ​​ന​​യ്ക്ക് ക്യാ​​പ്റ്റ​​ൻ എ​​ന്ന നി​​ല​​യി​​ൽ മി​​ക​​ച്ച തു​​ട​​ക്ക​​മാ​​യി​​രി​​ക്കും. അ​​ടു​​ത്ത വ​​ർ​​ഷ​​ത്തെ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി, 2028ലെ ​​ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ്, ലോ​​സ് ആഞ്ചലസ് ഒ​​ളി​​ന്പി​​ക്സ് എ​​ന്നി​​വ​​യ്ക്കാ​​യി ഇ​​ന്ത്യ ത​​യാ​​റെ​​ടു​​ക്കു​​ന്പോ​​ൾ സ്മൃ​​തി​​ മ​​ന്ദാ​​ന​​യു​​ടെ കൃ​​ത്യ​​മാ​​യ ത​​യാ​​റെ​​ടു​​പ്പു​​ക​​ളും മാ​​റ്റ​​ങ്ങ​​ളെ ഉ​​ൾ​​ക്കൊ​​ള്ളാ​​നു​​ള്ള സ​​ന്ന​​ദ്ധ​​ത​​യും നി​​ർ​​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ക്കും.

Sports

ശ്രീ​​കാ​​ന്തിന് തോല്‍വി

അ​​രീ​​ന: ഡെ​​ൻ​​മാ​​ർ​​ക്ക് ഓ​​പ്പ​​ണ്‍ 2026 ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സ് പ്രീ-​​ക്വാ​​ർ​​ട്ട​​ർ​​റി​​ൽ കി​​ഡം​​ബി ശ്രീ​​കാ​​ന്ത് ലോ​​ക ചാ​​ന്പ്യ​​ൻ അ​​ല​​ക്സ് ലാ​​നി​​യ​​റി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ഒ​​രു മ​​ണി​​ക്കൂ​​റും ആ​​റ് മി​​നി​​റ്റും നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 21-11, 15-21, 15-21 സ്കോ​​റി​​നാ​​യി​​രു​​ന്നു ശ്രീ​​കാ​​ന്തി​​ന്‍റെ പ​​രാ​​ജ​​യം.

വ​​നി​​ത സിം​​ഗി​​ൾ​​സി​​ലും നി​​രാ​​ശ. അ​​ഷ്മി​​ത ചാ​​ലി​​ഹ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് യാമ​​ഗു​​ചി​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. 21-18, 21-10 സ്കോ​​റി​​നാ​​യി​​രു​​ന്നു അ​​ഷ്മി​​ത​​യു​​ടെ തോ​​ൽ​​വി.

Sports

ന​​ട​​രാ​​ജ​​ൻ തിരികെയെത്തി

ന്യൂ​​ഡ​​ൽ​​ഹി: ഐ​​പി​​എ​​ൽ പു​​തി​​യ സീ​​സ​​ണി​​ന് മു​​ന്നോ​​ടി​​യാ​​യി ക​​ളി​​ക്കാ​​രെ വെ​​ച്ചു​​മാ​​റി സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദും ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സും. ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ് താ​​ര​​മാ​​യി​​രു​​ന്ന ഇ​​ട​​ങ്ക​​യ്യ​​ൻ പേ​​സ​​ർ ടി. ​​ന​​ട​​രാ​​ജ​​ൻ ത​​ന്‍റെ പ​​ഴ​​യ ടീ​​മാ​​യ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി.

ലെ​​ഗ് സ്പി​​ന്ന​​ർ ഷീ​​ഷാ​​ൻ അ​​ൻ​​സാ​​രി സ​​ണ്‍​റൈ​​സേ​​ഴ്സി​​ൽ​​നി​​ന്ന് ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സി​​ലേ​​ക്ക് മാ​​റി. 2025ലെ ​​ലേ​​ല​​ത്തി​​ൽ 10.75 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ് ന​​ട​​രാ​​ജ​​നെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. എ​​ന്നാ​​ൽ നി​​ല​​വി​​ൽ അ​​ഞ്ച് കോ​​ടി രൂ​​പ​​യു​​ടെ പു​​തു​​ക്കി​​യ പ്ര​​തി​​ഫ​​ല​​ത്തി​​ലാ​​ണ് ന​​ട​​രാ​​ജ​​ൻ 2016ലെ ​​ചാ​​ന്പ്യന്മാരായ ഹൈ​​ദ​​രാ​​ബാ​​ദി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ന്ന​​ത്.

ഐ​​പി​​എ​​ൽ 2026 സീ​​സ​​ണി​​ൽ ഹൈ​​ദ​​രാ​​ബാ​​ദി​​നാ​​യി പ​​ന്തെ​​റി​​ഞ്ഞ 26കാ​​ര​​നാ​​യ സീ​​ഷാ​​ൻ അ​​ൻ​​സാ​​രി ത​​ന്‍റെ നി​​ല​​വി​​ലെ പ്ര​​തി​​ഫ​​ല​​മാ​​യ 40 ല​​ക്ഷം രൂ​​പ​​യ്ക്ക് ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സി​​ൽ ചേ​​രും.

2020 മു​​ത​​ൽ 2024 വ​​രെ​​യു​​ള്ള അ​​ഞ്ച് സീ​​സ​​ണു​​ക​​ളി​​ൽ സ​​ണ്‍​റൈ​​സേ​​ഴ്സ് നി​​ര​​യി​​ലെ അ​​വി​​ഭാ​​ജ്യ ഘ​​ട​​ക​​മാ​​യി​​രു​​ന്നു ന​​ട​​രാ​​ജ​​ൻ.

Sports

ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ നൂ​​റു സി​​ക്സുമായി സ​​ഞ്ജു സാം​​സ​​ണ്‍

ഹൈ​​ദ​​രാ​​ബാ​​ദ്: ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ മ​​റ്റൊ​​രു നേ​​ട്ടം കൂ​​ടി പേ​​രി​​ൽ കു​​റി​​ച്ച് മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു സാം​​സ​​ണ്‍. രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി20​​യി​​ൽ നൂ​​റു സി​​ക്സ് തി​​ക​​യ്ക്കു​​ന്ന ആ​​റാ​​മ​​ത് ഇ​​ന്ത്യ​​ൻ ബാ​​റ്റ​​റെ​​ന്ന നേ​​ട്ട​​മാ​​ണ് സ​​ഞ്ജു സാം​​സ​​ണ്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

വെ​​സ്റ്റി​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ നാ​​ലാം ട്വ​​ന്‍റി20 മ​​ത്സ​​ര​​ത്തി​​ലാ​​ണ് സ​​ഞ്ജു ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇ​​തോ​​ടെ രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി20​​യി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ സി​​ക്സു​​ക​​ളു​​ടെ എ​​ണ്ണം 2,000 ക​​ട​​ക്കു​​ക​​യും ചെ​​യ്തു.

രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി20​​യി​​ൽ നി​​ല​​വി​​ൽ 102 സി​​ക്സ​​ു​​ള്ള സ​​ഞ്ജു നൂ​​റു സി​​ക്സ് ക്ല​​ബ്ബി​​ലെ​​ത്തു​​ന്ന ആ​​റാ​​മ​​ത് ഇ​​ന്ത്യ​​ൻ താ​​ര​​മാ​​ണ്. 205 സി​​ക്സു​​മാ​​യി രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​ത്.

179 സി​​ക്സു​​ക​​ളോ​​ടെ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് ര​​ണ്ടാം സ്ഥാ​​ന​​ത്തുണ്ട്. 141 സി​​ക്സു​​ള്ള അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യാ​​ണ് മൂ​​ന്നാ​​മ​​ത്. ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ (126), വി​​രാ​​ട് കോ​​ലി (124) എ​​ന്നി​​വ​​രാ​​ണ് യ​​ഥാ​​ക്ര​​മം തൊ​​ട്ട​​ടു​​ത്ത സ്ഥാ​​ന​​ങ്ങ​​ളി​​ൽ.

2026ൽ ​​ഇ​​തു​​വ​​രെ ക​​ളി​​ച്ച 24 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി 178.44 സ്ട്രൈ​​ക്ക് റേറ്റില്‍ സ​​ഞ്ജു 687 റ​​ണ്‍​സ് നേടിയിട്ടുണ്ട്.

Sports

പാ​​രാ ഏ​​ഷ്യ​​ൻ ഗെ​​യിം​​സ്: ഇ​​ന്ത്യ റെ​​ഡി

ഐ​​ച്ചി-​​ന​​ഗോ​​യ: ഐ​​ച്ചി-​​ന​​ഗോ​​യ​​യി​​ൽ ന​​ട​​ക്കു​​ന്ന 2026 പാ​​രാ ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​നു​​ള്ള ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യും ഇ​​ന​​ങ്ങ​​ളു​​മ​​ട​​ങ്ങു​​ന്ന പ​​ട്ടി​​ക പു​​റ​​ത്തി​​റ​​ക്കി.

ഏ​​ഷ്യ​​ൻ പാ​​രാ ഗെ​​യിം​​സി​​ന്‍റെ അ​​ഞ്ചാം പ​​തി​​പ്പ് 18 മു​​ത​​ൽ 24 വ​​രെ ഐ​​ച്ചി-​​ന​​ഗോ​​യ​​യി​​ലാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. 19 ഇ​​ന​​ങ്ങ​​ളി​​ലാ​​യി 45 രാ​​ജ്യ​​ങ്ങ​​ൾ ഗെ​​യിം​​സി​​ൽ മ​​ത്സ​​രി​​ക്കും.

പാ​​രാ ഗെ​​യിം​​സി​​ലെ ത​​ങ്ങ​​ളു​​ടെ മി​​ക​​ച്ച പ്ര​​ക​​ട​​നം തു​​ട​​രു​​ക​​യാ​​ണ് ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​ന്‍റെ ല​​ക്ഷ്യം. ചൈ​​ന​​യി​​ലെ ഹാ​​ങ്ഷൂ​​വി​​ൽ ന​​ട​​ന്ന ക​​ഴി​​ഞ്ഞ ഏ​​ഷ്യ​​ൻ പാ​​രാ ഗെ​​യിം​​സി​​ൽ 27 സ്വ​​ർ​​ണ മെ​​ഡ​​ലു​​ക​​ൾ ഉ​​ൾ​​പ്പ​​ടെ ആ​​കെ 108 മെ​​ഡ​​ലു​​ക​​ൾ എ​​ന്ന റി​​ക്കാ​​ർ​​ഡ് നേ​​ട്ടം ഇ​​ന്ത്യ കൈ​​വ​​രി​​ച്ചി​​രു​​ന്നു.

2026ലെ ​​പ​​തി​​പ്പി​​നാ​​യി 11 കാ​​യി​​ക ഇ​​ന​​ങ്ങ​​ളി​​ലാ​​യി മ​​ത്സ​​രി​​ക്കാ​​ൻ 168 കാ​​യി​​ക​​താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യാ​​ണ് ഇ​​ന്ത്യ ത​​യാ​​റാ​​ക്കി​​യ​​ത്. പാ​​രാ​​ലി​​ന്പി​​ക്സി​​ൽ ര​​ണ്ടു​​ത​​വ​​ണ ചാ​​ന്പ്യന്മാരാ​​യ സു​​മി​​ത് ആ​​ന്‍റി​​ൽ, അ​​വ​​നി ലേ​​ഖാ​​റ എ​​ന്നി​​വ​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു. ഐ​​ച്ചി-​​ന​​ഗോ​​യ​​യി​​ൽ ഇ​​ന്ത്യ​​ക്ക് സ്വ​​ർ​​ണ പ്ര​​തീ​​ക്ഷ​​യു​​ള്ള താ​​ര​​ങ്ങ​​ളാ​​ണ് ഇ​​രു​​വ​​രും.

ജാ​​വ​​ലി​​ൻ ത്രോ ​​എ​​ഫ്64, 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ൾ എ​​ന്നീ ഇ​​ന​​ങ്ങ​​ളി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യന്മാരായാ​​ണ് ഇ​​രു​​വ​​രും മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്ന​​ത്.

Sports

ചാ​​മ്പ്യൻസ് ലീ​​ഗ്: പി​​എ​​സ്ജി വ​​ണ്‍

​​മി​​ലാ​​ൻ: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ ത​​ക​​ർ​​പ്പ​​ൻ ജ​​യ​​വു​​മാ​​യി പാ​​രീ​​സ് സെ​​യ്ന്‍റ് ജ​​ർ​​മെ​​ൻ (പി​​എ​​സ്ജി) ഒ​​ന്നാം സ്ഥാ​​ന​​ത്ത് കു​​തി​​പ്പ് തു​​ട​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യെ ര​​ണ്ടി​​നെ​​തി​​രേ നാ​​ല് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് പി​​എ​​സ്ജി വീ​​ഴ്ത്തി​​യ​​ത്. ഡെ​​സി​​റെ ദൂ​​വേ (13’), ഉ​​സ്മാ​​ൻ ഡെം​​ബ​​ലെ (15’), വി​​റ്റി​​ന്യ (32’) എ​​ന്നി​​വ​​രാ​​ണ് ആ​​ദ്യ പ​​കു​​തി​​യി​​ൽ പി​​എ​​സ്ജി​​ക്കാ​​യി വ​​ല​​കു​​ലു​​ക്കി​​യ​​ത്.

ര​​ണ്ടാം പ​​കു​​തി​​യി​​ൽ എ​​ർ​​ലിം​​ഗ് ഹാ​​ള​​ണ്ടി​​ലൂ​​ടെ (53’, 75’) സി​​റ്റി ര​​ണ്ട് ഗോ​​ളു​​ക​​ൾ തി​​രി​​ച്ച​​ടി​​ച്ചെ​​ങ്കി​​ലും തോ​​ൽ​​വി ത​​ട​​യാ​​നാ​​യി​​ല്ല. പി​​എ​​സ്ജി​​ക്കാ​​യി മാ​​ഗ്ന​​സ് അ​​ക്ലി​​യൂ​​ഷ് (63’) നാ​​ലാം ഗോ​​ൾ നേ​​ടി.

റ​​യ​​ൽ മാ​​ജി​​ക്

ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് പി​​ന്നി​​ൽ​​നി​​ന്ന ശേ​​ഷം റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ വ​​ന്പ​​ൻ തി​​രി​​ച്ചു​​വ​​ര​​വ്. എ​​എ​​സ് റോ​​മ​​യ്ക്കെ​​തി​​രേ അ​​വ​​സാ​​ന മി​​നി​​റ്റു​​ക​​ളി​​ൽ മൂ​​ന്ന് ഗോ​​ളു​​ക​​ൾ തി​​രി​​ച്ച​​ടി​​ച്ചാണ് റ​​യ​​ൽ മാ​​ഡ്രി​​ഡ് 4-3ന്‍റെ അ​​വി​​ശ്വ​​സ​​നീ​​യ വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ലി​​വ​​ർ​​പൂ​​ളി​​നും വി​​ല്ല​​യ്ക്കും ജ​​യം

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ എ​​ൽ​​എ​​എ​​സ്കെ​​യെ 6-3ന് ​​ലി​​വ​​ർ​​പൂ​​ൾ ത​​ക​​ർ​​ത്തു. ലി​​വ​​ർ​​പൂ​​ളി​​നാ​​യി ബ്രാഡ്‌ലി ബാ​​ർ​​കോ​​ള ഹാ​​ട്രി​​ക് ഗോ​​ൾ നേ​​ടി. തു​​ർ​​ക്കി​​ഷ് ക്ല​​ബ്ബാ​​യ ഫെ​​ന​​ർ​​ബാ​​ഷെ​​യെ എ​​തി​​രി​​ല്ലാ​​ത്ത ആ​​റ് ഗോ​​ളു​​ക​​ൾ​​ക്ക് ആ​​സ്റ്റ​​ണ്‍ വി​​ല്ല ത​​ക​​ർ​​ത്തു.

Sports

മാ​പ്പ് പ​റ​ഞ്ഞ് ഇ​ൻ​ഫാ​ന്‍റി​നോ

സ്യൂ​റി​ച്ച്: ത​ന്‍റെ വി​മ​ർ​ശ​ക​രോ​ട് ക്ഷ​മ ചോ​ദി​ച്ച് ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ൻ​ഫാ​ന്‍റി​നോ. വ്യാ​ഴാ​ഴ്ച ന​ട​ന്ന ഫി​ഫ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ​വ​ച്ചാ​ണ് വി​വാ​ദ സം​ഭ​വ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളോ രേ​ഖ​ക​ളോ പ​ങ്കു​വ​യ്ക്കാ​തെ ഇ​ൻ​ഫാ​ന്‍റി​യോ ക്ഷ​മ അ​റി​യി​ച്ച​ത്.

ജൂ​ലൈ​യി​ൽ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ക​യും പി​ന്നീ​ട് ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത 4.2 ബി​ല്യ​ണ്‍ ഡോ​ള​ർ മൂ​ല്യ​മു​ള്ള പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള രേ​ഖ​ക​ൾ ന​ൽ​കി​യി​ല്ല.

ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ ഫോ​ളാ​റി​ൻ ബ​ലോ​ഗു​ന് ല​ഭി​ച്ച റെ​ഡ് കാ​ർ​ഡ് സം​ഭ​വ​ത്തെ​ക്കു​റി​ച്ചും ദേ​ശീ​യ ടീം ​മു​ന്നേ​റ്റ​നി​ര താ​ര​ത്തെ സ​ഹാ​യി​ക്കാ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ചു​ള്ള​തു​മ​ട​ക്കം വി​ശ​ദാം​ശ​ങ്ങ​ളൊ​ന്നും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​ല്ല.

Sports

എം​​ബ​​പ്പെ- ഹാ​​ള​​ണ്ട് കു​​ഞ്ഞ​​ൻ റി​​ക്കാ​​ർ​​ഡ്

​​മി​​ലാ​​ൻ: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ 100 മ​​ത്സ​​ര​​ങ്ങ​​ൾ തി​​ക​​യ്ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന ച​​രി​​ത്ര​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ ഫ്ര​​ഞ്ച് താ​​രം കി​​ലി​​യ​​ൻ എം​​ബ​​പ്പെ. റോ​​മ​​യ്ക്കെ​​തി​​രേ എ​​സ്റ്റാ​​ഡി​​യോ ഒ​​ളി​​ന്പി​​ക്കോ​​യി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ലാ​​ണ് 27-ാം വ​​യ​​സി​​ൽ എം​​ബ​​പ്പെ ഈ ​​നാ​​ഴി​​ക​​ക്ക​​ല്ല് പി​​ന്നി​​ട്ട​​ത്. മ​​ത്സ​​ര​​ത്തി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ് 4-3ന് ​​വി​​ജ​​യി​​ച്ചു.

2015 സെ​​പ്റ്റം​​ബ​​റി​​ൽ റോ​​മ​​യ്ക്കെ​​തി​​രേ ത​​ന്നെ 28-ാം വ​​യ​​സി​​ൽ ഈ ​​റി​​ക്കാ​​ഡ് കു​​റി​​ച്ച ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ നേ​​ട്ട​​മാ​​ണ് എം​​ബ​​പ്പെ മ​​റി​​ക​​ട​​ന്ന​​ത്. 17-ാം വ​​യ​​സി​​ൽ, 2016 സെ​​പ്റ്റം​​ബ​​റി​​ൽ മൊ​​ണാ​​ക്കോ​​യ്ക്ക് വേ​​ണ്ടി​​യാ​​യി​​രു​​ന്നു എം​​ബ​​പ്പെ​​യു​​ടെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് അ​​ര​​ങ്ങേ​​റ്റം.

പ​​രി​​ശീ​​ല​​ക​​ൻ ഹോ​​സെ മൗറീഞ്ഞോയു​​ടെ സ്റ്റാ​​ർ​​ട്ടിം​​ഗ് ലൈ​​ന​​പ്പി​​ൽ സെ​​ന്‍റ​​ർ ഫോ​​ർ​​വേ​​ഡാ​​യി ഇ​​റ​​ങ്ങി​​യ എം​​ബാ​​പ്പെ ത​​ന്‍റെ 72-ാം ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഗോ​​ളും നേ​​ടി. ഇ​​തോ​​ടെ മു​​ൻ റ​​യ​​ൽ താ​​രം റൗ​​ൾ ഗോ​​ണ്‍​സാ​​ല​​സി​​നെ മ​​റി​​ക​​ട​​ന്ന് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ഗോ​​ൾ​​വേ​​ട്ട​​ക്കാ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ എം​​ബപ്പെ അ​​ഞ്ചാം സ്ഥാ​​ന​​ത്തെ​​ത്തി. ക​​ഴി​​ഞ്ഞ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് സീ​​സ​​ണി​​ൽ 15 ഗോ​​ളു​​ക​​ളോ​​ടെ എം​​ബ​​പ്പെ ഗോ​​ൾ​​വേ​​ട്ട​​യി​​ൽ ഒ​​ന്നാ​​മ​​താ​​യി​​രു​​ന്നു.

റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ത്ത് ഹാ​​ള​​ണ്ട്

പി​​എ​​സ്ജി​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ മാ​​ഞ്ചെ​​സ്റ്റ​​ർ സി​​റ്റി 4-2ന് ​​തോ​​ൽ​​വി വ​​ഴ​​ങ്ങി​​യെ​​ങ്കി​​ലും ഇ​​ര​​ട്ട ഗോ​​ളു​​ക​​ൾ നേ​​ടി​​യ എ​​ർ​​ലിം​​ഗ് ഹാ​​ള​​ണ്ട് ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ത​​ന്‍റെ ഗോ​​ൾ നേ​​ട്ടം 61ൽ ​​എ​​ത്തി​​ച്ചു.

ഇ​​തോ​​ടെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ 60 ഗോ​​ളു​​ക​​ൾ തി​​ക​​യ്ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന നേ​​ട്ട​​വും ഹാ​​ള​​ണ്ട് സ്വ​​ന്ത​​മാ​​ക്കി. 26 വ​​യ​​സും 85 ദി​​വ​​സ​​വും പ്രാ​​യ​​മു​​ള്ള​​പ്പോ​​ഴാ​​ണ് ഹാ​​ള​​ണ്ടി​​ന്‍റെ നേ​​ട്ടം. മെ​​സി​​യു​​ടെ റി​​ക്കാ​​ർ​​ഡ് ഒ​​രു ദി​​വ​​സ​​ത്തി​​ന്‍റെ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് ഹാ​​ള​​ണ്ട് മ​​റി​​ക​​ട​​ന്ന​​ത്.

Sports

ഇ​​ഗ​​യ്ക്കും സ്വി​​റ്റോ​​ലി​​ന​​യ്ക്കും ജ​​യം

വു​​ഹാ​​ൻ (ചൈ​​ന): വു​​ഹാ​​ൻ ഓ​​പ്പ​​ണ്‍ വ​​നി​​ത സിം​​ഗി​​ൾ​​സ് ടെ​​ന്നീ​​സി​​ൽ ഇ​​ഗ ഷ്യാ​​ങ്ടെ​​ക്കി​​നും എ​​ലീ​​ന സ്വി​​റ്റോ​​ലി​​ന​​യ്ക്കും ജ​​യം. ഇ​​ഗ ഷ്യാ​​ങ്ടെ​​ക്കി​​ന്‍റെ ജ​​യം അ​​നാ​​യാ​​സ​​മാ​​യി​​രു​​ന്നു.

6-1, 6-4 സ്കോ​​റി​​നാ​​ണ് താ​​രം ആഷ്‌ലിൻ ക്രൂ​​ഗ​​രെ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. സ്വി​​റ്റോ​​ലി​​ന 6-1, 6-4 സ്കോ​​റി​​ന് ഗ്യൂ ​​ഹാ​​ന്യു​​നെ തോ​​ൽ​​പ്പി​​ച്ചു.

അ​​തേ​​സ​​മ​​യം പ​​ത്താം സീ​​ഡ് ഇ​​വ ജോ​​വി​​ക്കി​​നെ 4-6, 1-6 സ്കോ​​റി​​ന് 16-ാം സീ​​ഡ് മ​​ജ ചൗ​​ലി​​ൻ​​സ്ക അ​​ട്ടി​​മ​​റി​​ച്ചു. 15-ാം സീ​​ഡ് ജാ​​സ്മി​​ൻ പൗ​​ലി​​നി​​യും അ​​ട്ടി​​മ​​റി​​യി​​ൽ പ​​രാ​​ജ​​യം രു​​ചി​​ച്ചു.

Sports

വി​​നി​​സ്യൂ​​സ് ജൂ​​നി​​യ​​റി​​ന് വി​​ല​​ക്ക്; എ​​ൽ ക്ലാ​​സി​​ക്കോ ന​​ഷ്ട​​മാ​​കും

മാ​​ഡ്രി​​ഡ്: വി​​യ്യാ​​റ​​യ​​ലി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​നി​​ടെ എ​​തി​​ർ​​താ​​ര​​ത്തി​​ന്‍റെ മു​​ടി​​യി​​ൽ പി​​ടി​​ച്ചു​​വ​​ലി​​ച്ച​​തി​​നും റ​​ഫ​​റി​​യോ​​ട് പ്ര​​കോ​​പി​​ത​​നാ​​യി സം​​സാ​​രി​​ച്ച​​തി​​നും റ​​യ​​ൽ മാ​​ഡ്രി​​ഡ് താ​​രം വി​​നി​​സ്യൂ​​സ് ജൂ​​നി​​യ​​റി​​ന് നാ​​ല് ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​ല​​ക്ക്. സ്പാ​​നി​​ഷ് സോ​​ക്ക​​ർ ഫെ​​ഡ​​റേ​​ഷ​​ന്‍റെ അ​​ച്ച​​ട​​ക്ക സ​​മി​​തി​​യാ​​ണ് താ​​ര​​ത്തി​​നു​​ള്ള ശി​​ക്ഷ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

എ​​തി​​ർ​​താ​​ര​​ത്തി​​ന്‍റെ മു​​ടി​​യി​​ൽ പി​​ടി​​ച്ചു​​വ​​ലി​​ച്ച​​തി​​ന് ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​ല​​ക്കും റ​​ഫ​​റി​​യോ​​ട് ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ​​ത്തി​​ന് ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലെ വി​​ല​​ക്കു​​മാ​​ണ് ശി​​ക്ഷ. വി​​ല​​ക്കി​​നെ തു​​ട​​ർ​​ന്ന് താ​​ര​​ത്തി​​ന് ബാ​​ഴ്സ​​ലോ​​ണ​​യ്ക്കെ​​തി​​രാ​​യ നി​​ർ​​ണാ​​യ​​ക​​മാ​​യ ’എ​​ൽ ക്ലാ​​സി​​ക്കോ’ മ​​ത്സ​​രം ന​​ഷ്ട​​മാ​​കും. കൂ​​ടാ​​തെ റേ​​സിം​​ഗ് സ​​ന്‍റാ​​ണ്ട​​ർ, വ​​ല​​ൻ​​സി​​യ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രാ​​യ എ​​വേ മ​​ത്സ​​ര​​ങ്ങ​​ളി​​ലും താ​​ര​​ത്തി​​ന് ക​​ളി​​ക്കാ​​നാ​​കി​​ല്ല.

വി​​യ്യാ​​റ​​യ​​ലി​​നെ​​തി​​രേ 1-0 ന് ​​റ​​യ​​ൽ വി​​ജ​​യി​​ച്ച മ​​ത്സ​​ര​​ത്തി​​ന്‍റെ 73-ാം മി​​നി​​റ്റി​​ലാ​​ണ് സം​​ഭ​​വം. പ​​ന്തു​​മാ​​യി മു​​ന്നേ​​റു​​ന്ന​​തി​​നി​​ടെ വി​​യ്യാ​​റ​​യ​​ൽ താ​​രം ന​​ഥാ​​ൻ സാ​​ലി​​ബ​​യു​​ടെ മു​​ടി​​യി​​ൽ ശ​​ക്ത​​മാ​​യി പി​​ടി​​ച്ചു​​വ​​ലി​​ച്ച​​തി​​നാ​​ണ് വി​​നി​​സ്യൂ​​സി​​ന് റെ​​ഡ് കാ​​ർ​​ഡ് ല​​ഭി​​ച്ച​​ത്.

റെ​​ഡ് കാ​​ർ​​ഡ് ക​​ണ്ട​​തി​​ന് ശേ​​ഷം റ​​ഫ​​റി ഇ​​സി​​ഡ്രോ ഡ​​യ​​സ് ഡി ​​മേ​​റ​​യോ​​ട് വി​​നി​​സ്യൂ​​സ് രോ​​ഷാ​​കു​​ല​​നാ​​യി സം​​സാ​​രി​​ച്ചു. സ​​ഹ​​താ​​ര​​ങ്ങ​​ൾ ത​​ട​​ഞ്ഞു​​നി​​ർ​​ത്താ​​ൻ ശ്ര​​മി​​ക്ക​​വെ​​യാ​​ണ് വി​​നി​​സ്യൂ​​സ് റ​​ഫ​​റി​​യോ​​ട് ഉ​​ച്ച​​ത്തി​​ൽ സം​​സാ​​രി​​ച്ച​​തെ​​ന്ന് മ​​ത്സ​​ര റി​​പ്പോ​​ർ​​ട്ടി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

വി​​മ​​ർ​​ശ​​ന​​വു​​മാ​​യി മൗറീഞ്ഞോ

ബു​​ധ​​നാ​​ഴ്ച റോ​​മ​​യ്ക്കെ​​തി​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് പോ​​രാ​​ട്ട​​ത്തി​​ന് തൊ​​ട്ടു​​മു​​ന്പാ​​ണ് വി​​ല​​ക്ക് സം​​ബ​​ന്ധി​​ച്ച പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​യ​​ത്.

ഇ​​ത്ത​​രം തീ​​രു​​മാ​​ന​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ച്ച സ​​മ​​യ​​ത്തെ ക​​ടു​​പ്പ​​ത്തി​​ൽ വി​​മ​​ർ​​ശി​​ച്ച മൗ​​റീ​​ഞ്ഞോ യാ​​തൊ​​രു നാ​​ണ​​വു​​മി​​ല്ലാ​​തെ​​യാ​​ണ് അ​​ധി​​കൃ​​ത​​ർ കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്യു​​ന്ന​​തെ​​ന്നും ആ​​രോ​​പി​​ച്ചു.

Sports

ഐസിഎസ്ഇ ദേശീയ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മലയാളി വിദ്യാർഥിക്കു വെള്ളി മെഡൽ

കോട്ടയം: മുംബൈയിൽ നടന്ന 2026ലെ ഏഴാം ഐസിഎസ്ഇ (സിഐഎസ്‌സിഇ) നാഷണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി മലയാളി വിദ്യാർഥി. അണ്ടർ 17 ഇൻലൈൻ റോഡ് 1 ലാപ് ഇവന്‍റിലാണ് പള്ളം ബിഷപ്പ് സ്പീച്ച്ലി വിദ്യാപീഠത്തിലെ പത്താം ക്ലാസ് വിദ്യാർഥി റയൻ ബിനോ എബ്രഹാമിന്‍റെ നേട്ടം.

കോട്ടയത്തെ ഹോട്ട് വീൽസ് റോളർ സ്കേറ്റിംഗ് ക്ലബ്ബിൽ പരിശീലകൻ സി.പി. പ്രസന്നന്‍റെ കീഴിലാണ് പരിശീലനം. സഹോദരി കിരൺ മാർഗരറ്റ് ബിനോയും അനുജൻ ജോനാഥൻ ജോൺസ് ബിനോയും ജില്ലാ-സംസ്ഥാന തല റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പുകളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കോട്ടയം പൂവന്തുരുത്ത് പുത്തൻപറമ്പിൽ ബിനോമോൻ ഏബ്രഹാം- അഡ്വ. സീനിക്സ് ബിനോ ദമ്പതികളുടെ മകനാണ് റയൻ.

Sports

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ്: ഇ​ന്‍റ​ര്‍ മിലാൻ, മാഞ്ചസ്റ്റർ യു​ണൈ​റ്റ​ഡ് വീ​ണു

മാ​ഡ്രി​ഡ്/​മി​ലാ​ന്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ ഇം​ഗ്ലീ​ഷ് ഗ്ലാ​മ​ര്‍ ടീ​മാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡും ഇ​റ്റാ​ലി​യ​ന്‍ ക​രു​ത്ത​രാ​യ ഇ​ന്‍റ​ര്‍ മി​ലാ​നും ഞെ​ട്ട​റ്റു. അ​തേ​സ​മ​യം, ജ​ര്‍​മ​ന്‍ ശ​ക്തി​ക​ളാ​യ എ​ഫ്‌​സി ബ​യേ​ണ്‍ മ്യൂ​ണി​ക്ക് ഞെ​ട്ടി​യെ​ങ്കി​ലും സ​മ​നി​ല​യോ​ടെ ര​ക്ഷ​പ്പെ​ട്ടു.

സ്പാ​നി​ഷ് ക്ല​ബ്ബാ​യ അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡി​നു മു​ന്നി​ലാ​ണ് 2-0നു ​മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് വീ​ണ​ത്. മ​ത്സ​ര​ത്തി​ന്‍റെ 49-ാം സെ​ക്ക​ന്‍​ഡി​ല്‍ അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡ് ലീ​ഡ് നേ​ടി. പാ​ബ്ലൊ ബാ​രി​യോ​സി​ന്‍റെ വ​ക​യാ​യി​രു​ന്നു ഗോ​ള്‍. അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഗോ​ളാ​ണി​ത്.

ബ്രൂ​ഗയുടെ ച​രി​ത്രം

ബെ​ല്‍​ജി​യ​ന്‍ ക്ല​ബ്ബാ​യ, ക്ല​ബ് ബ്രൂ​ഗ​യാ​ണ് ഇ​ന്‍റ​ര്‍ മി​ലാ​നെ ഞെ​ട്ടി​ച്ച​ത്. ഇ​ന്‍റ​ര്‍ മി​ലാ​ന് എ​തി​രേ ബെ​ല്‍​ജി​യ​ന്‍ ക്ല​ബ്ബി​ന്‍റെ ആ​ദ്യ​ജ​യം. ഇ​ന്‍റ​റി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ സാ​ന്‍​സി​റൊ​യി​ല്‍ അ​ര​ങ്ങേ​റി​യ, ഏ​ഴു ഗോ​ള്‍ ത്രി​ല്ല​റി​ല്‍ 4-3നു ​ബ്രൂ​ഗ ജ​യ​മാ​ഘോ​ഷി​ച്ചു. ഒ​രു ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ്ബി​നെ​തി​രേ ബെ​ല്‍​ജി​യ​ന്‍ ക്ല​ബ്ബ് ആ​ദ്യ​മാ​യാ​ണ് യൂ​റോ​പ്യ​ന്‍ പോ​രാ​ട്ട​ത്തി​ല്‍ നാ​ലു ഗോ​ള്‍ നേ​ടു​ന്ന​ത്.

ഇ​റ്റ​ലി​യിൽ ജ​നി​ച്ച, ജ​ര്‍​മ​ന്‍ അ​ണ്ട​ര്‍ 21 ടീ​മി​ല്‍ ക​ളി​ച്ച നി​ക്കോ​ളോ ട്രെ​സോ​ള്‍​ഡി​ന്‍റെ ഹാ​ട്രി​ക്കാ​ണ് ക്ല​ബ് ബ്രൂ​ഗ​യെ ച​രി​ത്ര​ജ​യ​ത്തി​ലെ​ത്തി​ച്ച​തെ​ന്ന​താ​ണ് വാ​സ്ത​വം.

മാ​സ് വൈ​ക്കിം​ഗ്

ജ​ര്‍​മ​ന്‍ വ​മ്പ​ന്മാ​രാ​യ എ​ഫ്‌​സി ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നെ 3-3ന്‍റെ ​സ​മ​നി​ല​യി​ല്‍ ത​ള​ച്ച് നോ​ര്‍​വീ​ജി​യ​ന്‍ ക്ല​ബ്ബാ​യ വൈ​ക്കിം​ഗ് എ​ഫ്‌​കെ യൂ​റോ​പ്പി​നെ ഞെ​ട്ടി​ച്ചു.

വൈ​ക്കിം​ഗി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​മാ​യി​രു​ന്നു. ആ​ദ്യ പ​കു​തി​യി​ല്‍​ത​ന്നെ വൈ​ക്കിം​ഗ് 2-0ന്‍റെ ​ലീ​ഡ് നേ​ടി.

Sports

ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് : കേരളത്തിനു സ​മ​നി​ല​

ജം​ഷ​ഡ്പു​ര്‍: കേ​ര​ളം x ജാ​ര്‍​ഖ​ണ്ഡ് ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് പോ​രാ​ട്ടം സ​മ​നി​ല​യി​ല്‍. ഫോ​ളോ ഓ​ണ്‍ ചെ​യ്ത് ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​നാ​യി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ കേ​ര​ളം ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 62 റ​ണ്‍​സെ​ടു​ത്ത് നി​ല്‍​ക്കെ ക​ളി സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ജാ​ര്‍​ഖ​ണ്ഡി​ന്‍റെ കൂ​റ്റ​ന്‍ സ്‌​കോ​റാ​യ 587 റ​ണ്‍​സി​നെ​തി​രേ കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്‌​സ് 395ന് ​അ​വ​സാ​നി​ച്ചി​രു​ന്നു. ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ് നേ​ടി​യ​തോ​ടെ ജാ​ര്‍​ഖ​ണ്ഡി​നു മൂ​ന്നു പോ​യി​ന്‍റ് ല​ഭി​ച്ചു. സ്‌​കോ​ര്‍: ജാ​ര്‍​ഖ​ണ്ഡ് 587. കേ​ര​ളം 395, 62/2 (ഫോ​ളോ ഓ​ണ്‍).

ആ​റു വി​ക്ക​റ്റി​ന് 269 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍ അ​വ​സാ​ന ദി​വ​സം ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​നു സ​ല്‍​മാ​ന്‍ നി​സാ​റും (135 പ​ന്തി​ല്‍ 43), ആ​ദി​ത്യ സ​ര്‍​വാ​ടെ​യും (135 പ​ന്തി​ല്‍ 95) ചേ​ര്‍​ന്നു​ള്ള കൂ​ട്ടു​കെ​ട്ട് പ്ര​തീ​ക്ഷ ന​ല്‍​കി. ഏ​ഴാം വി​ക്ക​റ്റി​ല്‍ ഇ​വ​ര്‍ 104 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഏ​ദ​ന്‍ ആ​പ്പി​ള്‍ ടോം (​മൂ​ന്ന്) വേ​ഗം മ​ട​ങ്ങി. ജാ​ര്‍​ഖ​ണ്ഡി​നാ​യി ഉ​ത്ക​ര്‍​ഷ് സിം​ഗും മ​നീ​ഷി സിം​ഗും നാ​ലു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ കേ​ര​ള​ത്തി​നാ​യി അ​ഭി​ഷേ​ക് പി. ​നാ​യ​ര്‍ (21 നോ​ട്ടൗ​ട്ട്) പോ​രാ​ട്ടം തു​ട​ര്‍​ന്നു. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഭി​ഷേ​ക് സെ​ഞ്ചു​റി (126) നേ​ടി​യി​രു​ന്നു. സ​ച്ചി​ന്‍ ബേ​ബി (37), രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ (1) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

Sports

ഓ​ൾ ഇ​ന്ത്യ വെ​റ്റ​റ​ൻസ് മീ​റ്റ് : മി​ക്സ​ഡ് റി​ലേ​യി​ൽ കേ​ര​ള​ത്തി​നു സ്വ​ർ​ണം

ആ​​​​ലു​​​​വ: വെ​​​​റ്റ​​​​റ​​​​ൻ സ്പോ​​​​ർ​​​​ട്സ് ആ​​​​ൻ​​​​ഡ് ഗെ​​​​യിം​​​​സ് നാ​​​​ഷ​​​​ണ​​​​ൽ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ദേ​​​​ശീ​​​​യ വെ​​​​റ്റ​​​​റ​​​​ൻ​​​സ് ചാ​​​​മ്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ മി​​​​ക്സ​​​​ഡ് റി​​​​ലേ​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​നു സ്വ​​​​ർ​​​​ണം.

കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ർ നെ​​​​ഹ്റു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന മീ​​​​റ്റി​​​​ൽ 4 x 100 മീ​​​​റ്റ​​​​ർ മി​​​​ക്സ​​​​ഡ് റി​​​​ലേ​​​​യി​​​​ലാ​​​​ണു സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ​​​​ത്. ജ​​​​ന​​​​സേ​​​​വ ശി​​​​ശു​​​​ഭ​​​​വ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​സ് മാ​​​​വേ​​​​ലി, വി​​​​ജ​​​​യ​​​​ൻ വ​​​​ടു​​​​ത​​​​ല, രാ​​​​ജം ഗോ​​​​പി, ത​​​​ങ്ക​​​​മ്മ എ​​​​ന്നി​​​​വ​​​​രാ​​​​ണു റി​​​​ലേ​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന് അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യ​​​​ത്.

70 ​വ​​​യ​​​സി​​​നു മു​​​​ക​​​​ളി​​​​ലു​​​ള്ള​​​​വ​​​​ർ എ​​​​ന്ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണു മ​​​​ത്സ​​​​രി​​​​ച്ച​​​​ത്.

Sports

ബാ​സ്‌​ക​റ്റ്ബോളുകൊണ്ട് സ്ലോ​വേ​നി​യ​ന്‍ വി​സ്മ​യം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​നന​ഗ​രി​യെ ബാ​സ്‌​ക​റ്റ്‌​ബോ​ളാ​ല്‍ വി​സ്മ​യി​പ്പി​ച്ച് സ്ലോ​വേ​നി​യ​ന്‍ അ​ക്രോ​ബാ​റ്റി​ക് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ സം​ഘ​മാ​യ ‘ഡ​ങ്കിം​ഗ് ഡെ​വി​ള്‍​സ്’.

കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു അ​ന്താ​രാ​ഷ്‌ട്ര ​ഡ​ങ്കിം​ഗ് ടീം ​കാ​യി​ക​പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്. കാ​ണി​ക​ളെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യ ര​ണ്ടു വ​മ്പ​ന്‍ ഷോ​ക​ളാ​ണ് സം​ഘം ത​ല​സ്ഥാ​ന​ത്തു കാ​ഴ്ച​വ​ച്ച​ത്.

സം​സ്ഥാ​ന കാ​യി​ക ദി​നാ​ച​ര​ണം, കേ​ര​ള കാ​യി​ക വി​പ്ല​വ​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട ല​ഫ്. കേ​ണ​ല്‍ ഗോ​ദ​വ​ര്‍​മ രാ​ജ​യു​ടെ (ജി.​വി. രാ​ജ) ജ​ന്മ​വാ​ര്‍​ഷി​കം എ​ന്നീ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​യി​ക-​യു​വ​ജ​നകാ​ര്യ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ‘സ്‌​പോ​ര്‍​ട്‌​സ് നൈ​റ്റ് 2026’ന്‍റെ ​ഭാ​ഗ​മാ​യാ​ണ് സ്ലോ​വേ​നി​യ​ന്‍ സം​ഘ​ത്തി​ന്‍റെ പ​രി​പാ​ടി അ​ര​ങ്ങേ​റി​യ​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ തരം​ഗം സൃ​ഷ്ടി​ക്കു​ന്ന ഈ ​സം​ഘം ട്രാം​പോ​ളി​ന്‍ ലോ​ഞ്ചു​ക​ള്‍, സ്‌​ഫോ​ട​നാ​ത്മ​ക​മാ​യ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ഡ​ങ്കു​ക​ള്‍, അ​ര്‍​ബ​ന്‍ ആ​ര്‍​ട്ട് എ​ന്നി​വ കോ​ര്‍​ത്തി​ണ​ക്കി വി​സ്മ​യം തീ​ര്‍​ത്തു.

 

Sports

വി​നു മ​ങ്കാ​ദ്: കേ​ര​ളം തോ​റ്റു

ല​ക്‌​നോ: വി​നു മ​ങ്കാ​ദ് ട്രോ​ഫി​യി​ല്‍ (അ​ണ്ട​ര്‍ 19) കേ​ര​ള​ത്തി​നു തോ​ല്‍​വി. മും​ബൈ​യോ​ട് ആ​റ് വി​ക്ക​റ്റി​നു കേ​ര​ളം തോ​ല്‍​വി വ​ഴ​ങ്ങി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 50 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 307 റ​ണ്‍​സ് എ​ടു​ത്തു. എ​ട്ടു പ​ന്ത് ബാ​ക്കി​വ​ച്ച് നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ മും​ബൈ ല​ക്ഷ്യ​ത്തി​ലെ​ത്തി.

കേ​ര​ള​ത്തി​ന്‍റെ കെ.​ആ​ര്‍. രോ​ഹി​ത് 110 പ​ന്തി​ല്‍ 118 റ​ണ്‍​സു​മാ​യി പോ​രാ​ട്ടം ന​യി​ച്ചു. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ രോ​ഹി​ത്തി​ന്‍റെ ര​ണ്ടാം സെ​ഞ്ചു​റി​യാ​ണ്. രോ​ഹി​തും മാ​ന​വ് കൃ​ഷ്ണ​യും (74 പ​ന്തി​ല്‍ 67) ചേ​ര്‍​ന്നു​ള്ള അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടാ​ണു കേ​ര​ള​ത്തെ ക​ര​ക​യ​റ്റി​യ​ത്. തോ​മ​സ് മാ​ത്യു 61 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

മും​ബൈ​യ്ക്ക് ഓ​പ്പ​ണ​ര്‍​മാ​രാ​യ അ​ഭി​ന​വ് സാ​ഹ​യും (51) ആ​യു​ഷ് മ​ഖ്‌വാ​ന​യും (74) ചേ​ര്‍​ന്ന് മി​ക​ച്ച തു​ട​ക്കം ന​ല്‍​കി. 73 പ​ന്തി​ല്‍ 87 റ​ണ്‍​സു​മാ​യി ആ​ര്യ​ന്‍ പു​റ​ത്താ​കാ​തെ നി​ന്നു. കേ​ര​ള​ത്തി​നുവേ​ണ്ടി ഇ​ഷാ​ന്‍ കു​നാ​ല്‍ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

സി.​കെ. നാ​യി​ഡു ട്രോ​ഫി: കേ​ര​ളം ലീ​ഡ് നേടി

വ​യ​നാ​ട്: സി.​കെ. നാ​യി​ഡു ട്രോ​ഫി​യി​ല്‍ (അ​ണ്ട​ര്‍ 23) കേ​ര​ളം, പോ​ണ്ടി​ച്ചേ​രി​ക്കെ​തി​രേ 59 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ് സ്വ​ന്ത​മാ​ക്കി.

കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 515നെ​തി​രേ ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ പോ​ണ്ടി​ച്ചേ​രി 456 റ​ണ്‍​സി​നു പു​റ​ത്താ​യി. ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് ബാ​റ്റിം​ഗ് തു​ട​ങ്ങി​യ കേ​ര​ളം വി​ക്ക​റ്റ് പോ​കാ​തെ 15 റ​ണ്‍​സ് എ​ടു​ത്തു.

ക്യാ​പ്റ്റ​ന്‍ നി​തി​ന്‍ പ്ര​ണ​വി​ന്‍റെ​യും വാ​ല​റ്റ​ക്കാ​രു​ടെ​യും പോ​രാ​ട്ട​മാ​ണ് പോ​ണ്ടി​ച്ചേ​രി​യു​ടെ ഇ​ന്നിം​ഗ്‌​സ് 456ല്‍ ​എ​ത്തി​ച്ച​ത്.

185 റ​ണ്‍​സ് എ​ത്തി​യ​പ്പോ​ള്‍ അ​ഞ്ചു വി​ക്ക​റ്റ് കൈ​മോ​ശം​വ​ന്ന പോ​ണ്ടി​ച്ചേ​രി​യെ ക്യാ​പ്റ്റ​ന്‍ നി​തി​ന്‍ പ്ര​ണ​വും (74) വി​ക്രം കു​മാ​റും (80) ചേ​ര്‍​ന്നാ​ണ് ക​ര​ക​യ​റ്റി​യ​ത്. കേ​ര​ള​ത്തി​നു വേ​ണ്ടി കൈ​ലാ​സ് ബി. ​നാ​യ​ര്‍ മൂ​ന്നും ആ​ദി​ത്യ ബൈ​ജു​വും വി​ജ​യ് വി​ശ്വ​നാ​ഥും ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Kerala

ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി​​ക്ക് ഇ​​ന്ന് സെ​​മി ഫൈ​​ന​​ൽ പോ​​രാ​​ട്ടം

ഗാ​​ങ്ടോ​​ക്: 42ാമ​​ത് ഓ​​ൾ ഇ​​ന്ത്യ ഗ​​വ​​ർ​​ണേ​​ഴ്സ് ഗോ​​ൾ​​ഡ് ക​​പ്പി​​ന്‍റെ സെ​​മി​​ഫൈ​​ന​​ലി​​ൽ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി ഇ​​ന്ന് ആ​​ക്രാ​​മ​​ണ്‍ എ​​സ്‌​​സി സി​​ക്കി​​മി​​നെ നേ​​രി​​ടും. ഗാ​​ങ്ടോ​​ക്കി​​ലെ പാ​​ൽ​​ജോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​ണ് കി​​ക്കോ​​ഫ്.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും വി​​ജ​​യി​​ച്ചാ​​ണ് മ​​ല​​ബാ​​റി​​യ​​ൻ​​സ് സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ത​​ണ്ട​​ർ​​ബോ​​ൾ​​ട്ട് നോ​​ർ​​ത്ത് യു​​ണൈ​​റ്റ​​ഡി​​നെ 4-1ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ ഗോ​​കു​​ലം, ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ സു​​ദേ​​വ ഡ​​ൽ​​ഹി എ​​ഫ്സി​​യെ 2-1നും ​​തോ​​ൽ​​പ്പി​​ച്ചു.

ബ്ര​​സീ​​ലി​​യ​​ൻ സ്ട്രൈ​​ക്ക​​ർ വി​​ക്ട​​ർ മ​​ത്യൂ​​സ് ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി മൂ​​ന്ന് ഗോ​​ളു​​ക​​ൾ നേ​​ടി മി​​ക​​ച്ച ഫോ​​മി​​ലാ​​ണ്. പു​​തി​​യ പ​​രി​​ശീ​​ല​​ക​​ൻ കാ​​ർ​​ലോ​​സ് എ​​ഡ്വാ​​ർ​​ഡോ പ​​രേ​​ര​​യ്ക്ക് കീ​​ഴി​​ൽ ആ​​ക്ര​​മ​​ണ ഫു​​ട്ബോ​​ളും മി​​ക​​ച്ച ടീം ​​ഒ​​ത്തി​​ണ​​ക്ക​​വും പ്ര​​ക​​ടി​​പ്പി​​ച്ചാ​​ണ് ഗോ​​കു​​ല​​ത്തി​​ന്‍റെ മു​​ന്നേ​​റ്റം.

ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ 2-1ന് ​​തോ​​ൽ​​പ്പി​​ച്ചാ​​ണ് ആ​​ക്രാ​​മ​​ണ്‍ എ​​സ്‌​​സി സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ലീ​​ഗ് 2026-27 സീ​​സ​​ണി​​ന് മു​​ന്നോ​​ടി​​യാ​​യി ഗോ​​ൾ​​ഡ് ക​​പ്പി​​ൽ ഫൈ​​ന​​ലി​​ലെ​​ത്തു​​ന്ന​​തും കി​​രീ​​ടം നേ​​ടു​​ന്ന​​തും ടീ​​മി​​ന് വ​​ലി​​യ ആ​​ത്മ​​വി​​ശ്വാ​​സം പ​​ക​​രും.മ​​ത്സ​​രം No.10 Sportsൽ ​​ത​​ത്സ​​മ​​യം സം​​പ്രേ​​ഷ​​ണം ചെ​​യ്യും.

 

Sports

റെ​​ൻ​ ഷോ ​​വീ​​ണ്ടും; ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ 421 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​മു​​യ​​ർ​​ത്തി​​ ഓ​​സ്ട്രേ​​ലി​​യ

ഡ​​ർ​​ബ​​ൻ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ​​യു​​ള്ള ആ​​ദ്യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ 421 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​മു​​യ​​ർ​​ത്തി​​ ഓ​​സ്ട്രേ​​ലി​​യ. ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 190 റ​​ണ്‍​സ് നേ​​ടി​​യ ഓ​​സീ​​സി​​നെ ത​​ക​​ർ​​ച്ച​​യി​​ൽ​​നി​​ന്ന് ര​​ക്ഷി​​ച്ച മാ​​റ്റ് റെ​​ൻ​​ഷോ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 99 പ​​ന്തി​​ൽ 82 റ​​ണ്‍​സു​​മാ​​യി ടോ​​പ് സ്കോ​​റ​​റാ​​യി. പി​​ച്ചി​​ന്‍റെ സ്വ​​ഭാ​​വം മാ​​റു​​ന്ന​​തു​​ക​​ണ്ട് അ​​തി​​വേ​​ഗം സ്കോ​​ർ ചെ​​യ്ത ഓ​​സ്ട്രേ​​ലി​​യ ചാ​​യ​​യ്ക്കു മു​​ന്പ് ആ​​റു വി​​ക്ക​​റ്റി​​ന് 314 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ ഡി​​ക്ല​​യ​​ർ ചെ​​യ്തു.

ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ഓ​​സ്ട്രേ​​ലി​​യ 390 റ​​ണ്‍​സ് നേ​​ടി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​ർ 284ൽ ​​അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു.

 

Sports

ക​​​​പ്പ് വേണം; ലഹരി വേ​​​​ണ്ട

കൊ​​​​ച്ചി: ഫോ​​​​ര്‍​ത്ത് വേ​​​​വ് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ‘പ്രോ​​​​ജ​​​​ക്ട് വേ​​​​ണ്ട’ എ​​​​ന്ന പേ​​​​രി​​​​ല്‍ ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന ‘വേ​​​​ണ്ട’ ക​​​​പ്പ് 2026 ഫു​​​​ട്‌​​​​ബോ​​​​ള്‍ മ​​​​ത്സ​​​​രം കൊ​​​​ച്ചി​​​​യി​​​​ലും പു​​​​റ​​​​ത്തും കൗ​​​​മാ​​​​ര​​​​ക്ക​​​​രു​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ ആ​​​​വേ​​​​ശ​​​​മാ​​​​കു​​​​ക​​​​യാ​​​​ണ്.

ക​​​​ളി​​​​യി​​​​ലൂ​​​​ടെ ല​​​​ഹ​​​​രി​​​​വി​​​​മു​​​​ക്ത​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷം എ​​​​ന്ന​​​​താ​​​​ണ് ‘വേ​​​​ണ്ട’ ക​​​​പ്പി​​​​ന്‍റെ പ്ര​​​​മേ​​​​യം. ‘വേ​​​​ണ്ട’ ക​​​​പ്പി​​​​ന്‍റെ ഒ​​​​മ്പ​​​​താം പ​​​​തി​​​​പ്പി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം, ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം, ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​ക​​​​ളി​​​​ലെ സ്‌​​​​കൂ​​​​ള്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കാ​​​​യു​​​​ള്ള മേ​​​​ഖ​​​​ലാ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍ പ​​​​ന​​​​മ്പി​​​​ള്ളി ന​​​​ഗ​​​​റി​​​​ലു​​​​ള്ള സൂ​​​​പ്പ​​​​ര്‍​കോ​​​​ച്ച് മു​​​​ത്തൂ​​​​റ്റ് ഫു​​​​ട്‌​​​​ബോ​​​​ള്‍ ക്ല​​​​ബ്ബി​​​​ലാ​​​​ണു പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​ത്. നാ​​​​ലു ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ നി​​​​ന്ന് ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും 20 വീ​​​​തം ടീ​​​​മു​​​​ക​​​​ള്‍ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

സം​​​​സ്ഥാ​​​​ന​​​​ത്തെ നാ​​​​ലു മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​കെ 160 സ്‌​​​​കൂ​​​​ള്‍ ടീ​​​​മു​​​​ക​​​​ളി​​​​ല്‍ നി​​​​ന്നാ​​​​യി 1600 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ മ​​​​ത്സ​​​​രി​​​​ക്കും. കൊ​​​​ച്ചി​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന മേ​​​​ഖ​​​​ലാ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍ 15നു ​​​​സ​​​​മാ​​​​പി​​​​ക്കും.

 

Sports

ഫെ​​ഡ​​റേ​​ഷ​​ന് യൂ ​​ടേ​​ണ്‍?

ലിസ്ബൺ: ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ അ​​ൽ-​​ന​​സ​​റി​​നാ​​യി വീ​​ണ്ടും ഗോ​​ള​​ടി​​യി​​ൽ സ​​ജീ​​വ​​മാ​​യി​​രി​​ക്കു​​ന്നു, ഒ​​പ്പം പോ​​ർ​​ച്ചു​​ഗ​​ലും ത​​ങ്ങ​​ളു​​ടെ ക്യാ​​പ്റ്റ​​നെ തി​​രി​​ച്ചു​​കി​​ട്ടാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നു.

യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗി​​നി​​ടെ അ​​നു​​മ​​തി​​യി​​ല്ലാ​​തെ ദേ​​ശീ​​യ ടീം ​​ക്യാ​​ന്പി​​ൽ നി​​ന്നു​​ള്ള അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​ട​​ങ്ങി​​പ്പോ​​ക്കു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​ക​​ൾ നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും, പോർച്ചുഗൽ ഫുട്ബോൾ ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് പെ​​ഡ്രോ പ്രൊ​​എ​​ൻ​​ക​​യും പ​​രി​​ശീ​​ല​​ക​​ൻ ഹൊ​​ർ​​ഹെ ജെ​​സ്യൂ​​സും അ​​ദ്ദേ​​ഹം തി​​രി​​ച്ചു​​വ​​ര​​ണ​​മെ​​ന്ന് വ്യ​​ക്ത​​മാ​​യി പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്. വി​​ഷ​​യം പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ട്ടു​​ക​​ഴി​​ഞ്ഞാ​​ൽ പോ​​ർ​​ച്ചു​​ഗ​​ലി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കാ​​ൻ താ​​ൻ ഇ​​പ്പോ​​ഴും ത​​യ​​റാ​​ണെ​​ന്ന് റൊ​​ണാ​​ൾ​​ഡോ​​യും വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ ന​​വം​​ബ​​റി​​ലെ മ​​ത്സ​​ര​​ങ്ങ​​ൾ അ​​ടു​​ത്തു​​വ​​രു​​ന്പോ​​ൾ, താ​​ര​​ത്തി​​നു വി​​ളി വ​​രു​​മോ?

ഗോ​​ള​​ടി​​ച്ചു തു​​ട​​ങ്ങി

ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച അ​​ൽ-​​ന​​സ​​റി​​നാ​​യി ദി​​രി​​യ ക്ലബ്ബി​​നെ​​തി​​രേ​​യു​​ള്ള 3-0 വി​​ജ​​യ​​ത്തി​​ൽ 23-ാം മി​​നി​​റ്റി​​ൽ ആ​​ദ്യ ഗോ​​ൾ നേ​​ടി​​ക്കൊ​​ണ്ട് റൊ​​ണാ​​ൾ​​ഡോ ക്ല​​ബ് ഫു​​ട്ബോ​​ളി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി. ക​​രി​​യ​​റി​​ൽ 1000 ഗോ​​ളെ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ലി​​ലേ​​ക്ക് അ​​ടു​​ക്കു​​ന്ന താ​​ര​​ത്തി​​ന്‍റെ 980-ാം ഗോ​​ളാ​​യി​​രു​​ന്നു അ​​ത്.

ഒ​​ക്ടോ​​ബ​​റി​​ലെ അ​​ന്താ​​രാ​​ഷ്‌ട്ര മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ഇ​​ട​​വേ​​ള​​യി​​ൽ പോ​​ർ​​ച്ചു​​ഗ​​ൽ ദേ​​ശീ​​യ ടീം ​​ക്യാ​​ന്പ് വി​​ട്ട​​തി​​നു​​ശേ​​ഷ​​മു​​ള്ള അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​ദ്യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ഇ​​ത്. അ​​ന്താ​​രാ​​ഷ്‌ട്ര ഭാ​​വി​​യെ​​ച്ചൊ​​ല്ലി​​യു​​ള്ള ത​​ർ​​ക്ക​​ങ്ങ​​ൾ തു​​ട​​രു​​ന്ന​​തി​​നി​​ട​​യി​​ൽ, പോ​​ർ​​ച്ചു​​ഗ​​ലു​​മാ​​യു​​ള്ള അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ബ​​ന്ധം അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ൽ തു​​ട​​രു​​ന്പോ​​ഴും, ‘മ​​ഹ​​ത്വം അ​​ധ്വാ​​ന​​ത്തി​​ലൂ​​ടെ നേ​​ടു​​ന്ന​​താ​​ണ് ’ എ​​ന്ന് എ​​ഴു​​തി​​യ വ​​ലി​​യ ബാ​​ന​​റു​​മാ​​യാ​​ണ് അ​​ൽ-​​ന​​സർ ആ​​രാ​​ധ​​ക​​ർ അ​​ദ്ദേ​​ഹ​​ത്തെ വ​​ര​​വേ​​റ്റ​​ത്. കൂ​​ടാ​​തെ ഏ​​ഴാം മി​​നി​​റ്റി​​ൽ അ​​വ​​ർ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പേ​​ര് ആ​​വ​​ർ​​ത്തി​​ച്ച് ആ​​ർ​​ത്തു​​വി​​ളി​​ക്കു​​ക​​യും പി​​ന്തു​​ണ അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു.

പോ​​ർ​​ച്ചു​​ഗീ​​സ് ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ വെ​​ള്ളി​​യാ​​ഴ്ച അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ചി​​രു​​ന്നു​​വെ​​ങ്കി​​ലും ശ​​നി​​യാ​​ഴ്ച​​യാ​​ണ് അ​​ത് പ​​ര​​സ്യ​​മാ​​ക്കി​​യ​​ത്. കേ​​സ് അ​​ടി​​യ​​ന്ത​​ര​​സ്വ​​ഭാ​​വ​​മു​​ള്ള​​താ​​ണെ​​ന്ന് വി​​ശേ​​ഷി​​പ്പി​​ച്ചു​​കൊ​​ണ്ട് അ​​വ​​ർ അ​​തി​​നെ അ​​ച്ച​​ട​​ക്ക അ​​ന്വേ​​ഷ​​ണ സ​​മി​​തി​​ക്ക് കൈ​​മാ​​റി.

അ​​നു​​മ​​തി​​യി​​ല്ലാ​​തെ ക്യാ​​ന്പ് വി​​ട്ടു​​പോ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് ആ​​ദ്യം സ്വ​​യം​​മേ​​യു​​ള്ള താ​​ത്കാ​​ലി​​ക വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു​​വെ​​ന്നും, തു​​ട​​ർ​​ന്ന് ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ച​​പ്പോ​​ൾ മ​​റ്റൊ​​രു പ്രി​​വ​​ന്‍റീ​​വ് സ​​സ്പെ​​ൻ​​ഷ​​ൻ കൂ​​ടി ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു​​വെ​​ന്നും ഫെ​​ഡ​​റേ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി.

എ​​ന്നി​​രു​​ന്നാ​​ലും, ന​​വം​​ബ​​റി​​ലെ അ​​ന്താ​​രാ​​ഷ്ട്ര ഇ​​ട​​വേ​​ള​​യ്ക്കാ​​യി ഫെ​​ഡ​​റേ​​ഷ​​ന് ത​​ങ്ങ​​ളു​​ടെ ക്യാ​​പ്റ്റ​​നെ തി​​രി​​ച്ചു​​കി​​ട്ട​​ണ​​മെ​​ന്ന് പ്രൊ​​എ​​ൻ​​ക വ്യ​​ക്ത​​മാ​​ക്കി​​യ​​തോ​​ടെ മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​കം പൊ​​തു​​വാ​​യ സ​​മീ​​പ​​ന​​ത്തി​​ൽ മാ​​റ്റ​​മു​​ണ്ടാ​​യി.

Sports

ചൈ​​ന ഓ​​പ്പ​​ണ്‍: ഷെ​​ങ് ക്വി​​ൻ​​വെ​​ൻ ചാ​​ന്പ്യ​​ൻ

ബെ​​യ്ജിം​​ഗ്: ചൈ​​ന ഓ​​പ്പ​​ണ്‍ കി​​രീ​​ടം നേ​​ടു​​ന്ന ആ​​ദ്യ ചൈ​​നീ​​സ് താ​​ര​​മാ​​യി ഷെ​​ങ് ക്വി​​ൻ​​വെ​​ൻ ച​​രി​​ത്രം കു​​റി​​ച്ചു. അ​​വ​​രു​​ടെ ആ​​ദ്യ​​ത്തെ ഡ​​ബ്ല്യു​​ടി​​എ 1000 കി​​രീ​​ടം കൂ​​ടി​​യാ​​ണി​​ത്. വ​​നി​​താ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ ക്വി​​ൻ​​വെ​​ൻ 7-5, 6-4ന് ​​മി​​റ ആ​​ൻ​​ഡ്രീ​​വ​​യെ തോ​​ൽ​​പ്പി​​ച്ചു. ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ മു​​ത​​ൽ ചൈ​​നീ​​സ് താ​​ര​​ത്തി​​ന്‍റെ ആ​​ധി​​പ​​ത്യ​​മാ​​യി​​രു​​ന്നു. ക്വാ​​ർ​​ട്ട​​ർ മു​​ത​​ൽ ഫൈ​​ന​​ൽ വ​​രെ​​യാ​​യി തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടു സെ​​റ്റ് ജ​​യ​​മാ​​ണ് നേ​​ടി​​യ​​ത്.

Sports

ര​​ഞ്ജി ട്രോ​​ഫി ര​​ണ്ടാം ദി​​ന​​വും കേ​​ര​​ളം നി​​രാ​​ശ​​പ്പെ​​ടു​​ത്തി

ജം​​ഷ​​ഡ്പു​​ർ: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് 2026-27 സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള​​ത്തി​​നെ​​തി​​രേ ജാ​​ർ​​ഖ​​ണ്ഡി​​ന് കൂ​​റ്റ​​ൻ സ്കോ​​ർ. ടോ​​സ് നേ​​ടി ആ​​ദ്യം ബാ​​റ്റ് ചെ​​യ്യാ​​നി​​റ​​ങ്ങി​​യ ജാ​​ർ​​ഖ​​ണ്ഡ് 587 റ​​ണ്‍​സാ​​ണ് അ​​ടി​​ച്ചെ​​ടു​​ത്ത​​ത്. ആ​​ദി​​ത്യ സിം​​ഗ് (147), ശി​​ഖ​​ർ മോ​​ഹ​​ൻ (143), വി​​രാ​​ട് സിം​​ഗ് (108) എ​​ന്നി​​വ​​രു​​ടെ സെ​​ഞ്ചു​​റി ക​​രു​​ത്താ​​ണ് ജാ​​ർ​​ഖ​​ണ്ഡി​​നെ വ​​ൻ സ്കോറിലെത്തിച്ചത്. ​​കേ​​ര​​ള​​ത്തി​​ന്‍റെ ബൗ​​ള​​ർ​​മാ​​രി​​ൽ വൈ​​ശാ​​ഖ് ച​​ന്ദ്ര​​ൻ അ​​ഞ്ച് വി​​ക്ക​​റ്റു​​മാ​​യി തി​​ള​​ങ്ങി.

അ​​ഞ്ച് വി​​ക്ക​​റ്റി​​ന് 289 എ​​ന്ന നി​​ല​​യി​​ൽ ര​​ണ്ടാം ദി​​നം ആ​​രം​​ഭി​​ച്ച ജാ​​ർ​​ഖ​​ണ്ഡ് കേ​​ര​​ള ബൗ​​ള​​ർ​​മാ​​ർ​​ക്ക് വ​​ലി​​യ വെ​​ല്ലു​​വി​​ളിയുയർത്തി മു​​ന്നോ​​ട്ടുപോ​​യി. ആ​​റാം വി​​ക്ക​​റ്റി​​ൽ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് സിം​​ഗും ആ​​ദി​​ത്യ ച​​ന്ദ്രേ​​ഷ് സിം​​ഗും ചേ​​ർ​​ന്ന് 227 റ​​ണ്‍​സി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ടാ​​ണ് സ്ഥാ​​പി​​ച്ച​​ത്. സ്കോ​​ർ​​ബോ​​ർ​​ഡ് 506 റ​​ണ്‍​സി​​ൽ നി​​ൽ​​ക്ക​​വേ വി​​രാ​​ട് സിം​​ഗി​​നെ പു​​റ​​ത്താ​​ക്കി വൈ​​ശാ​​ഖ് ച​​ന്ദ്ര​​നാ​​ണ് വി​​ക്ക​​റ്റ് നേ​​ടി​​യ​​ത്.

സ്റ്റാ​​ർ പേ​​സ​​ർ​​മാ​​രാ​​യ എം.​​ഡി. നി​​ധീ​​ഷി​​നും ഏ​​ദ​​ൻ ആ​​പ്പി​​ൾ ടോ​​മി​​നും വി​​ക്ക​​റ്റ് നേ​​ടാ​​നാ​​കാ​​തെ പോ​​യ​​ത് തി​​രി​​ച്ച​​ടി​​യാ​​യി.ജ​​ല​​ജ് സ​​ക്സേ​​ന മൂ​​ന്ന് വി​​ക്ക​​റ്റും ആ​​ദി​​ത്യ സ​​ർ​​വ​​തെ ര​​ണ്ട് വി​​ക്ക​​റ്റും വീ​​ഴ്ത്തി.

Sports

​ജി.വി. ​രാ​ജ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു; എ​ൽ​ദോ​സ് പോ​ളും ട്രീ​സ ജോ​ളി​യും മികച്ച കായികതാരങ്ങൾ

കോ​ട്ട​യം: 2025-26ലെ ​ജി.​വി. രാ​ജ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച കാ​യി​ക താ​ര​ങ്ങ​ൾ​ക്കു​ള്ള പു​രു​സ്കാ​ര​ങ്ങ​ൾ​ക്ക് പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ എ​ൽ​ദോ​സ് പോ​ളും വ​നി​താ വി​ഭാ​ഗ​ത്തി​ൽ ട്രീ​സ ജോ​ളി​യും അ​ർ​ഹ​രാ​യി.

മൂ​ന്നു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് ജേ​താ​ക്ക​ൾ​ക്ക്. 2022ലെ ​കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ സ്വ​ർ​ണ​മെ​ഡ​ലും ലോ​ക അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ക​യും കൂ​ടാ​തെ ട്രി​പ്പി​ൾ ജം​പി​ൽ ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് എ​ൽ​ദോ​സി​ന് പു​ര​സ്കാ​രം. ബാ​ഡ്മി​ന്‍റ​ണി​ൽ ഏ​ഷ്യ​ൻ വ​നി​താ ടീം ​ചാ​ന്പ്യ​ൻ​ഷി​പ്പ് സ്വ​ർ​ണം, കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ടീം ​വെ​ള്ളി​യും വ​നി​താ ഡ​ബി​ൾ​സി​ൽ വെ​ങ്ക​ല​വും നേ​ടി​യ​താ​ണ് ട്രീ​സ ജോ​ളി​യെ പു​ര​സ്കാ​ര​ത്തി​ലെ​ത്തി​ച്ച​ത്.

ഒ​ളി​ന്പ്യ​ൻ സു​രേ​ഷ് ബാ​ബു മെ​മ്മോ​റി​യ​ൽ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് ഡോ. ​പി. ടി. ​ജോ​സ​ഫ് നേ​ടി ര​ണ്ടു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് ജേ​താ​വി​നു ന​ൽ​കു​ന്ന​ത്.

മി​ക​ച്ച കാ​യി​ക പ​രി​ശീ​ല​ക​നാ​യി അ​നൂ​പ് ജോ​സ​ഫി​നെ​യും മി​ക​ച്ച കാ​യി​ക അ​ധ്യാ​പ​ക​നാ​യി (കോ​ള​ജ് വി​ഭാ​ഗം) ഡോ. ​സ​ദാ​ന​ന്ദ​ൻ സി. ​എ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ളേ​ജി​നാ​ണ് മി​ക​ച്ച കോ​ളേ​ജി​നു​ള്ള പു​ര​സ്കാ​രം. മി​ക​ച്ച സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ കാ​യി​ക​താ​രം പു​രു​ഷ വി​ഭാ​ഗത്തിൽ എ​ഡ്വി​ൻ പോ​ൾ സി​ബി​യും വ​നി​താ വി​ഭാ​ഗ​ത്തി​ൽ പി. ​അ​നാ​മി​ക​യും അ​​ർ​ഹരാ​യി. പാ​രാ കാ​യി​ക​രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ​ക്ക് ജോ​ബി മാ​ത്യു​വി​നെ​യും ഫു​ട്ബോ​ൾ രം​ഗ​ത്തെ ദീ​ർ​ഘ​കാ​ല സേ​വ​ന​ങ്ങ​ൾ​ക്കാ​യി വി​ക്ട​ർ മ​ഞ്ഞി​ല​യെ​യും അ​വാ​ർ​ഡ് ക​മ്മി​റ്റി പ്ര​ത്യേ​ക​മാ​യി പ​രാ​മ​ർ​ശി​ച്ചു.

അ​ഞ്ജു ബോ​ബി ജോ​ർ​ജ്, പി.​ആ​ർ. ശ്രീ​ജി​ഷ്, ഡോ. ​ബി​നു ജോ​ർ​ജ് വ​ർ​ഗീ​സ്, സ​നി​ൽ പി. ​തോ​മ​സ് അ​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് ജേ​താ​ക്ക​ളെ നി​ർ​ണ​യി​ച്ച​ത്.

Sports

അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ല; കേ​ര​ളം വി​ടു​ന്നത് ആ​ലോ​ച​ന​യി​ലെ​ന്ന് ആ​ൻ​സി സോ​ജ​ൻ

തൃ​​​ശൂ​​​ർ: ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ൽ വെ​​​ള്ളി​​​മെ​​​ഡ​​​ൽ നേ​​​ടി​​​യി​​​ട്ടും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ൽ​​​നി​​​ന്ന് അ​​​ർ​​​ഹ​​​മാ​​​യ പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ലോം​​​ഗ് ജം​​​പ് താ​​​രം ആ​​​ൻ​​​സി സോ​​​ജ​​​ൻ. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ൽ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന പാ​​​രി​​​തോ​​​ഷി​​​ക​​​വും പി​​​ന്തു​​​ണ​​​യും കു​​​റ​​​വാ​​​ണെ​​​ന്നും ആ​​​ൻ​​​സി പ​​​റ​​​ഞ്ഞു.

മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്കു മെ​​​ച്ച​​​പ്പെ​​​ട്ട തു​​​ക പാ​​​രി​​​തോ​​​ഷി​​​ക​​​മാ​​​യി ന​​​ൽ​​​കു​​​ക​​​യും പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി​​​ക​​​ളും പ്ര​​​തി​​​മാ​​​സ സ്റ്റൈ​​​പ്പ​​​ൻ​​​ഡു​​​ക​​​ളും ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്. ഒ​​​ളി​​​മ്പി​​​ക്സ് പോ​​​ലു​​​ള്ള മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു ത​​​യാ​​​റെ​​​ടു​​​ക്കാ​​​ൻ ഇ​​​ത്ത​​​രം സാ​​​മ്പ​​​ത്തി​​​ക​​സ​​​ഹാ​​​യം അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്.

മെ​​​ഡ​​​ൽ നേ​​​ടി ദി​​​വ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും മ​​​ന്ത്രി​​​മാ​​​രാ​​​രും വി​​​ളി​​​ച്ചി​​​ല്ലെ​​​ന്നും ആ​​ൻ​​സി പ​​​റ​​​ഞ്ഞു. കേ​​​ര​​​ളം വി​​​ടു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്കു പി​​​ന്നാ​​​ലെ ഞാ​​​യ​​​റാ​​​ഴ്ച കാ​​​യി​​​ക​​​മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ് ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്നു. പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി അ​​​റി​​​യി​​​ച്ച​​​താ​​​യും ആ​​​ൻ​​​സി വ്യ​​​ക്ത​​​മാ​​​ക്കി.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ 30 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് പാ​​​രി​​​തോ​​​ഷി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ൽ 6.53 മീ​​​റ്റ​​​ർ ചാ​​​ടി​​​യാ​​​ണ് ആ​​​ൻ​​​സി വെ​​​ള്ളി നേ​​​ടി​​​യ​​​ത്. 6.55 മീ​​​റ്റ​​​ർ ചാ​​​ടി​​​യ ചൈ​​​നീ​​​സ് താ​​​ര​​​ത്തി​​​നാ​​​യി​​​രു​​​ന്നു സ്വ​​​ർ​​​ണം.

Sports

സംസ്ഥാന സ്കൂൾ കായികമേള: ഭാഗ്യചിഹ്നം കുട്ടു പ്രകാശനം ചെയ്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ഷ്യ​​​യി​​​ലെ​​​ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​യ കൗ​​​മാ​​​ര കാ​​​യി​​​ക​​​മേ​​​ള​​​യാ​​​യ സം​​​സ്ഥാ​​​ന സ്കൂ​​​ള്‍ കാ​​​യി​​​ക മേ​​​ള​​​യു​​​ടെ ഭാ​​​ഗ്യ ചി​​​ഹ്നം കു​​​ട്ടു പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. നി​​​യ​​​മ​​​സ​​​ഭാ മീ​​​ഡി​​​യാ റൂ​​​മി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മ​​​ന്ത്രി എ​​​ന്‍. ഷം​​​സു​​​ദ്ദീ​​​ന്‍ സം​​​ഘാ​​​ട​​​ക സ​​​മി​​​തി ചെ​​​യ​​​ര്‍മാ​​​ന്‍ എം.​​​എ.​​​റ​​​സാ​​​ഖി​​​ന് ഭാ​​​ഗ്യ​​​ചി​​​ഹ്നം ന​​​ല്‍കി​​​യാ​​​ണ് പ്ര​​​കാ​​​ശ​​​നം നി​​​ര്‍വ്വ​​​ഹി​​​ച്ച​​​ത്.

ച​​​ട​​​ങ്ങി​​​ല്‍ എം​​​എ​​​ല്‍എ മാ​​​രാ​​​യ പാ​​​റ​​​യ്ക്ക​​​ല്‍ അ​​​ബ്ദു​​​ള്ള, കെ.​​​കെ. ര​​​മ, പി.​​​കെ ഫി​​​റോ​​​സ്, കെ. ​​​പ്ര​​​വീ​​​ണ്‍ കു​​​മാ​​​ര്‍, സി.​​​കെ. കാ​​​സിം, കെ.​​​ജ​​​യ​​​ന്ത്, അ​​​ഡ്വ. ഫൈ​​​സ​​​ല്‍ ബാ​​​ബു, കെ.​​​എം.​​​അ​​​ഭി​​​ജി​​​ത്ത്, വി.​​​ടി. സൂ​​​ര​​​ജ്, വി​​​ദ്യ ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഡി. സ​​​ജി​​​ത്ത് ബാ​​​ബു, ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​രു​​​ണ്‍ കെ. ​​​വി​​​ജ​​​യ​​​ന്‍, എ​​​ഡി​​​ജി സി.​​​എ​​​സ്. സ​​​ന്തോ​​​ഷ്, സ്പോ​​​ട്സ് ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പി.​​​ആ​​​ര്‍. ശ്രീ​​​ജേ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

കു​​​​ട്ടു​​​വി​​​​നെ രൂ​​​​പ​​​​ക​​​​ല്‍​പ​​​​ന ചെ​​​​യ്ത​​​​ത് കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ലെ കെ​​​​എ​​​​ന്‍​എ​​​​ന്‍​എം എ​​​​ച്ച്എ​​​​സ്എ​​​​സ് ആ​​​​ന്‍​ഡ് വി​​​​എ​​​​ച്ച്എ​​​​സ്എ​​​​സി​​​​ലെ എ​​​​ട്ടാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​​യാ​​​​യ ആ​​​​ര്‍.​​​​എ​​​​സ്. ല​​​​ക്ഷ്മി ന​​​​ന്ദ​​​​ന​​​​യാ​​​​ണ്.

Sports

വൊ​​സീ​​ഞ്ഞ ഇ​​ന്ത്യ​​യി​​ലേ​​ക്ക്

കോ​​ൽ​​ക്ക​​ത്ത: ക​​ഴി​​ഞ്ഞ ലോ​​ക​​ക​​പ്പി​​ൽ ത​​ക​​ർ​​പ്പ​​ൻ പ്ര​​ക​​ട​​ന​​ത്തോ​​ടെ ശ്ര​​ദ്ധേ​​യ​​നാ​​യ കേ​​പ് വ​​ർ​​ദെ ഗോ​​ൾ കീ​​പ്പ​​ർ വൊ​​സീ​​ഞ്ഞ ഡി​​സം​​ബ​​റി​​ൽ ഇ​​ന്ത്യ​​യി​​ലെ​​ത്തും. സ്പോ​​ർ​​ട്സ് പ്രൊ​​മോ​​ട്ട​​റാ​​യ ശ​​ത​​ദ്രു ദ​​ത്ത​​യാ​​ണ് താ​​ര​​ത്തെ ഇ​​ന്ത്യ​​യി​​ൽ എ​​ത്തി​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന​​ത്. കേ​​പ് വ​​ർ​​ദെ അ​​ര​​ങ്ങേ​​റ്റ സീ​​സ​​ണി​​ൽ മു​​ന്നേ​​റി​​യ​​പ്പോ​​ൾ നി​​ർ​​ണാ​​യ​​ക​​മാ​​യ​​ത് ഗോ​​ൾ​​വ​​ല കാ​​ത്ത വൊ​​സീ​​ഞ്ഞയു​​ടെ പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു.

നാ​​ൽ​​പ്പ​​തു​​കാ​​ര​​നാ​​യ വൊ​​സീ​​ഞ്ഞ ഇ​​പ്പോ​​ൾ ചി​​ലി​​യി​​ലെ കോ​​ളോ കോ​​ളോ ക്ല​​ബ്ബി​​ന്‍റെ താ​​ര​​മാ​​ണ്. അ​​വി​​ടെ​​യെ​​ത്തി അ​​ദ്ദേ​​ഹ​​ത്തെ ക​​ണ്ട​​ശേ​​ഷ​​മാ​​ണ് ഇ​​ന്ത്യാ​​സ​​ന്ദ​​ർ​​ശ​​നം ശ​​ത​​ദ്രു സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

അ​​വ​​സ​​രം വ​​ന്നാ​​ൽ ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ക​​ളി​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ണ്ടെ​​ന്ന് വൊ​​സീ​​ഞ്ഞ അ​​റി​​യി​​ച്ച​​താ​​യും പ​​ശ്ചി​​മ​​ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി സുവേന്ദു അ​​ധി​​കാ​​രി​​ക്ക് ന​​ൽ​​കാ​​ൻ ത​​ന്‍റെ ജ​​ഴ്സി ഒ​​പ്പി​​ട്ട് ന​​ൽ​​കി​​യ​​താ​​യും ശ​​ത​​ദ്രു പ​​റ​​ഞ്ഞു.പെ​​ലെ, എ​​മി​​ലി​​യാ​​നോ മാ​​ർ​​ട്ടി​​നെ​​സ്, ല​​യ​​ണ​​ൽ മെ​​സി തു​​ട​​ങ്ങി​​യ​​വ​​രെ കോല്‍​​ക്ക​​ത്ത​​യി​​ലെ​​ത്തി​​ക്കാ​​ൻ മു​​ൻ​​കൈ​​യെ​​ടു​​ത്ത​​യാ​​ളാ​​ണ് ശ​​ത​​ദ്രു.

Sports

കൊ​​ന്പ​​ൻ​​സി​​ന്‍റെ ഷൂ​​ട്ടി​​ൽ മ​​ല​​പ്പു​​റം ‘ഔ​​ട്ട്’

തി​​രു​​വ​​ന്ത​​പു​​രം: ഫു​​ട്ബോ​​ൾ പ്രേ​​മി​​ക​​ൾ​​ക്ക് കാ​​ൽ​​പ​​ന്തു​​ക​​ളി​​യു​​ടെ വി​​രു​​ന്ന് സ​​മ്മാ​​നി​​ച്ച് മ​​ല​​പ്പു​​റം എ​​ഫ്സി തി​​രു​​വ​​ന​​ന്ത​​പു​​രം കൊ​​ന്പ​​ൻ​​സ് പോ​​രാ​​ട്ടം പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലേ​​ക്ക് നീ​​ങ്ങി​​യ​​പ്പോ​​ൾ വി​​ജ​​യം കൊ​​ന്പ​​ൻ​​സി​​ന് സ്വ​​ന്തം.

90 മി​​നി​​റ്റ് വ​​രെ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് മു​​ന്നി​​ൽ നി​​ന്ന മ​​ല​​പ്പു​​റം എ​​ഫ് സി​​യെ ഇ​​ഞ്ചു​​റി ടൈ​​മി​​ൽ നേ​​ടി​​യ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് കൊ​​ന്പ​​ൻ​​സ് സ​​മ​​നി​​ല​​യി​​ലേ​​ക്ക് എ​​ത്തു​​ക​​യും മ​​ത്സ​​രം പെ​​നാ​​ൽ​​റ്റി ഷൂ​​ട്ട് ഒൗ​​ട്ടി​​ലേ​​ക്ക് നീ​​ങ്ങു​​ക​​യും ആ​​യി​​രു​​ന്നു. പെ​​നാ​​ൽ​​റ്റി ഷൂ​​ട്ട് ഒൗ​​ട്ടി​​ൽ 4-2ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം കൊ​​ന്പ​​ൻ​​സ് സൂ​​പ്പ​​ർ ലീ​​ഗ് കേ​​ര​​ള​​യി​​ൽ ജേ​​താ​​ക്ക​​ളാ​​യി.

മ​​ത്സ​​ര​​ത്തി​​ന്‍റെ തു​​ട​​ക്കം മു​​ത​​ലേ മ​​ല​​പ്പു​​റ​​ത്തി​​ന്‍റെ ആ​​ധി​​പ​​ത്യ​​മാ​​യി​​രു​​ന്നു. 14-ാം മി​​നി​​റ്റി​​ൽ മ​​ല​​പ്പു​​റം ആ​​ദ്യ ഗോ​​ൾ നേ​​ടി. ഫ്ര​​ഞ്ച് താ​​ര​​മാ​​യ ക്യാ​​പ്റ്റ​​ൻ അ​​മാ​​ഡു സു​​ക്കോ​​ന​​യാ​​ണ് ടീ​​മി​​ന് ലീ​​ഡ് നേ​​ടി​​ക്കൊ​​ടു​​ത്ത​​ത്. ആ​​ദ്യ​​പ​​കു​​തി​​യു​​ടെ അ​​വ​​സാ​​ന പ​​ത്തു​​മി​​നി​​റ്റി​​ൽ മ​​ത്സ​​രം പൂ​​ർ​​ണ​​മാ​​യും കൊ​​ന്പ​​ൻ​​സി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ ആ​​യി​​രു​​ന്നു.

64-ാം മി​​നി​​റ്റി​​ൽ മ​​ല​​പ്പു​​റം എ​​ഫ്സി ലീ​​ഡ് ഉ​​യ​​ർ​​ത്തി. മ​​ല​​യാ​​ളി താ​​രം മു​​ഹ​​മ്മ​​ദ് റി​​സ്വാ​​ൻ ആ​​ണ് മ​​ല​​പ്പു​​റ​​ത്തി​​ന് ര​​ണ്ടാം ഗോ​​ൾ സ​​മ്മാ​​നി​​ച്ച​​ത്. തു​​ട​​ർ​​ന്ന് 90 മി​​നി​​റ്റ് വ​​രെ മ​​ല​​പ്പു​​റം എ​​ഫ്സി ര​​ണ്ട് ഗോ​​ളി​​ന് മു​​ന്നി​​ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഇ​​ഞ്ചു​​റി ടൈ​​മി​​ൽ ഗോ​​ർ​​ഡ​​നും (90+1) കി​​റ്റാ​​റ്റു​​ലു​​വും (90+7)


നേ​​ടി​​യ ഗോ​​ളു​​ക​​ൾ കൊ​​ന്പ​​ൻ​​സി​​ന് സ​​മ​​നി​​ല സ​​മ്മാ​​നി​​ച്ചു. ഇ​​തോ​​ടെ മ​​ത്സ​​രം പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലേ​​ക്ക് നീ​​ങ്ങു​​ക​​യും 4-2ന് ​​കൊ​​ന്പ​​ൻ​​സ് വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

 

Sports

ന്യൂ​​സി​​ല​​ൻ​​ഡി​​ന് വ്യ​​ത്യ​​സ്ത ടീ​​മു​​ക​​ൾ

വെ​​ല്ലിം​​ഗ്ട​​ണ്‍: ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ന്യൂ​​സി​​ലാ​​ൻ​​ഡ് ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. ആ​​ദ്യ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കും അ​​വ​​സാ​​ന ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​മാ​​യി ര​​ണ്ട് വ്യ​​ത്യ​​സ്ത ടീ​​മു​​ക​​ളെ​​യാ​​ണ് പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഫി​​ൻ അ​​ല​​ൻ, ലോ​​ക്കി ഫെ​​ർ​​ഗൂ​​സ​​ൻ, ടിം ​​സീ​​ഫെ​​ർ​​ട്ട് എ​​ന്നി​​വ​​ർ ഏ​​ക​​ദി​​ന ടീ​​മി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി. പ​​രി​​ക്കി​​നെ തു​​ട​​ർ​​ന്ന് ട്വ​​ന്‍റി20 പ​​ര​​ന്പ​​ര ക​​ളി​​ക്കാ​​തി​​രി​​ക്കു​​ന്ന ര​​ചി​​ൻ ര​​വീ​​ന്ദ്ര ആ​​ദ്യ മൂ​​ന്ന് ഏ​​ക​​ദി​​ന​​ങ്ങ​​ൾ​​ക്കു​​ള്ള ടീ​​മി​​ൽ ഇ​​ടം നേ​​ടി. ന​​വം​​ബ​​ർ നാ​​ലി​​ന് ഓക്‌ലൻ​​ഡി​​ലെ ഈ​​ഡ​​ൻ പാ​​ർ​​ക്കി​​ലാ​​ണ് പ​​ര​​ന്പ​​ര ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

മി​​ച്ച​​ൽ സാ​​ന്‍റ്ന​​ർ ടീ​​മി​​നെ ന​​യി​​ക്കും. അ​​വ​​സാ​​ന ര​​ണ്ട് ഏ​​ക​​ദി​​ന​​ങ്ങ​​ൾ​​ക്കാ​​യി ഏ​​ഴ് പു​​തി​​യ ക​​ളി​​ക്കാ​​ർ ടീ​​മി​​നൊ​​പ്പം ചേ​​രും. 2023ന് ​​ശേ​​ഷ​​മാ​​ണ് ഫി​​ൻ അ​​ല​​നും ലോ​​ക്കി ഫെ​​ർ​​ഗൂ​​സ​​നും ഏ​​ക​​ദി​​ന ടീ​​മി​​ൽ ഇ​​ടം​​നേ​​ടു​​ന്ന​​ത്. സാ​​ക്ക് ഫൗ​​ൾ​​ക്സ്, വി​​ല്ല്യം ഒ​​റൂ​​ർ​​ക്കെ, ബെ​​ൻ സി​​യേ​​ഴ്സ് എ​​ന്നി​​വ​​ർ പ​​രി​​ക്കി​​ന്‍റെ പി​​ടി​​യി​​ലാ​​ണ്.

Sports

ഉദയ്‌വീര്‍ സി​​ദ്ധു​​വി​​ന് സ്വ​​ർ​​ണം

\കെ​​യ്റോ: ഈ​​ജി​​പ്തി​​ലെ കെ​​യ്റോ​​യി​​ൽ ന​​ട​​ന്ന ഐ​​എ​​സ്എ​​സ്എ​​ഫ് ലോ​​ക​​ക​​പ്പി​​ൽ പു​​രു​​ഷന്മാരു​​ടെ 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ൾ ഇ​​ന​​ത്തി​​ൽ ഉദയ്‌വീര്‍ സി​​ദ്ധു സ്വ​​ർ​​ണം നേ​​ടി.
24കാ​​ര​​നാ​​യ ഷൂ​​ട്ട​​ർ ആ​​കെ 240.6 പോ​​യി​​ന്‍റ് നേ​​ടി.

ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി​​യ ജ​​ർ​​മ​​നി​​യു​​ടെ ക്രി​​സ്റ്റ്യ​​ൻ റീ​​റ്റ്സി​​നേ​​ക്കാ​​ൾ 0.5 പോ​​യി​​ന്‍റ് മു​​ന്നി​​ലാ​​യി​​രു​​ന്നു ഉദയ്‌വീര്‍ സി​​ദ്ധു. 219.8 പോ​​യി​​ന്‍റു​​മാ​​യി ഇ​​റ്റ​​ലി​​യു​​ടെ പൗ​​ലോ മോ​​ണ വെ​​ങ്ക​​ലം നേ​​ടി.

Sports

ഏ​​ഷ്യ​​ൻ സ്കൂ​​ൾ ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്: മ​​ല​​യാ​​ളി ബാ​​ല​​ൻ​​മാ​​ർ​​ക്ക് വെ​​ള്ളി​​ത്തി​​ള​​ക്കം

കൊ​​ച്ചി: റ​​ഷ്യ​​യി​​ലെ റ്റു​​ല​​യി​​ൽ ന​​ട​​ന്ന 20-ാമ​​ത് ഏ​​ഷ്യ​​ൻ സ്കൂ​​ൾ​​സ് ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ അ​​ണ്ട​​ർ-9 ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ക്ലാ​​സി​​ക്ക​​ൽ, റാ​​പ്പി​​ഡ്, ബ്ലി​​റ്റ്സ് ഇ​​ന​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ക്ക് വെ​​ള്ളി മെ​​ഡ​​ൽ. ആ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​ർ​​ണ​​വ് ആ​​ന​​ന്ദ്, നെ​​യ്ത​​ൽ ഡി. ​​അ​​ൻ​​സേ​​ര, തൃ​​ശൂ​​ർ സ്വ​​ദേ​​ശി ഇ​​ലാ​​ൻ ഷെ​​ഫീ​​ഖ് എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സം​​ഘ​​മാ​​ണ് മൂ​​ന്നു വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും വെ​​ള്ളി മെ​​ഡ​​ൽ നേ​​ടി അ​​ഭി​​മാ​​ന​​മാ​​യ​​ത്. റ​​ഷ്യ​​യാ​​ണ് ചാ​​ന്പ്യ​​ൻ​​മാ​​ർ.

റ​​ഷ്യ​​യി​​ലെ റ്റു​​ല​​യി​​ൽ ര​​ണ്ടി​​ന് ആ​​രം​​ഭി​​ച്ച ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 12 രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്ന് ഏ​​ഴു​​മു​​ത​​ൽ 17 വ​​യ​​സു​​വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ളാ​​ണ് മ​​ത്സ​​രി​​ച്ച​​ത്. ഗോ​​ഹ​​ട്ടി​​യി​​ൽ ന​​ട​​ന്ന നാ​​ഷ​​ണ​​ൽ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ആ​​ദ്യ മൂ​​ന്നു സ്ഥാ​​ന​​ങ്ങ​​ൾ നേ​​ടി​​യാ​​ണ് യ​​ഥാ​​ക്ര​​മം ഇ​​ലാ​​ൻ ഷെ​​ഫീ​​ഖ്, നെ​​യ്ത​​ൽ ഡി. ​​അ​​ൻ​​സേ​​ര, അ​​ർ​​ണ​​വ് ആ​​ന​​ന്ദ് എ​​ന്നി​​വ​​ർ ഏ​​ഷ്യ​​ൻ മ​​ത്സ​​ര​​ത്തി​​ന് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്.

ചേ​​ർ​​ത്ത​​ല പൊ​​ന്നാം​​വെ​​ളി വ​​ട​​ക്കേ​​മ​​ഠം ആ​​ന​​ന്ദി​​ന്‍റെ​​യും (യു​​എ​​ഇ) ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ വി​​നീ​​ത​​യു​​ടെ​​യും മ​​ക​​നാ​​ണ് അ​​ർ​​ണ​​വ്. ക​​ലൂ​​ർ ഗ്രീ​​റ്റ്സ് പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ നാ​​ലാം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി. തു​​ന്പോ​​ളി മാ​​താ സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​യ നെ​​യ്ത​​ൽ ഡി. ​​അ​​ൻ​​സേ​​ര ആ​​ല​​പ്പു​​ഴ പൂ​​ന്തോ​​പ്പ് സ്വ​​ദേ​​ശി​​യാ​​യ ധീ​​രേ​​ഷ് അ​​ൻ​​സേ​​ര​​യു​​ടെ​​യും സി​​മി​​യു​​ടെ​​യും മ​​ക​​നാ​​ണ്. തൃ​​ശൂ​​ർ പാ​​വ​​റ​​ട്ടി സ്വ​​ദേ​​ശി​​യാ​​യ ഇ​​ലാ​​ൻ ഷെ​​ഫീ​​ഖ് മ​​സ്ക​​റ്റി​​ലെ ബൗ​​ഷ​​ർ ഇ​​ന്ത്യ​​ൻ സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​ണ്. ഷ​​ഫീ​​ഖും ന​​ഷീ​​ജ​​യു​​മാ​​ണ് മ​​താ​​പി​​താ​​ക്ക​​ൾ.

 

Sports

ഐ​എ​സ്‌​എ​ൽ; കേ​ര​ള​ത്തി​ന് വി​ജ​യ​ത്തു​ട​ക്കം

പു​നെ: ഐ​എ​സ്‌​എ​ല്ലി​ൽ കേ​ര​ള​ത്തി​ന് വി​ജ​യ​ത്തു​ട​ക്കം. ബ്ലാ​സ്റ്റേ​ഴ്സ് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് ഇ​ന്‍റ​ർ കാ​ശി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ മൂ​ന്ന് പോ​യി​ന്‍റും ബ്ലാ​സ്റ്റേ​ഴ്സി​ന് സ്വ​ന്ത​മാ​യി.

മ​ത്സ​രം തു​ട​ങ്ങി ആ​ദ്യ മി​നി​റ്റി​ൽ ത​ന്നെ വി​ബി​ൻ മോ​ഹ​നാ​ണ് ബ്ലാ‌​സ്റ്റേ​ഴ്സ‌ി​നാ​യി വ​ല​കു​ലു​ക്കി​യ​ത്. കോ​റോ സിം​ഗ് ന​ൽ​കി​യ പാ​സ് വി​ബി​ൻ നേ​രെ വ​ല​യി​ലേ​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ ഇ​ഞ്ചു​റി ടൈ​മി​ൽ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ ര​ണ്ടാം ഗോ​ളു​മെ​ത്തി.

ഇ​ന്‍റ​ർ കാ​ശി താ​രം പ്ര​തീ​ക് ചൗ​ധ​രി​യു​ടെ കാ​ലി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട പ​ന്ത് പി​ടി​ച്ചെ​ടു​ത്ത് കു​തി​ച്ച ആ​ന്ദ്രെ ഗ്രീ​ൻ ആ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ര​ണ്ടാ​മ​തും വ​ല കു​ലു​ക്കി​യ​ത്.

 

Sports

ബ്ലാസ്‌റ്റേഴ്‌സ്‌ കളത്തില്‍...

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് പ​തി​മൂ​ന്നാം സീ​സ​ണി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റ്ഴേ്സ് ഇ​ന്നി​റ​ങ്ങും. വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്‍റ​ർ​ കാ​ശി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി​ക​ൾ. പു​തി​യ ഉ​ട​മ​ക​ളെ​ത്തി​യ​തോ​ടെ കൂ​ടു​ത​ൽ വി​ദേ​ശ​താ​ര​ങ്ങ​ൾ ടീ​മി​ൽ എ​ത്തി.

ക്യാ​പ്റ്റ​ൻ അ​ഡ്രി​യാ​ൻ ലൂ​ണ ത​ന്നെ​യാ​ണ് ഐ​ക്ക​ണ്‍ താ​രം. 22 കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച് പു​തി​യ തു​ട​ക്ക​ത്തി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ശ്ര​മം. പ​രി​ശീ​ല​ക​ൻ ആഷ്‌ലി വെസ്റ്റ്‌വുഡി​ലും ആ​രാ​ധ​ക​ർ​ക്ക് പ്ര​തീ​ക്ഷ​ക​ളേ​റെ​യാ​ണ്.

ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലെ പ്ര​​തി​​സ​​ന്ധി​​ക​​ളും അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ളും ഇ​​ല്ലെ​​ന്ന​​താ​​ണ് ഈ സീസണിന് ആ​​ശ്വാ​​സം.പ​​ക്ഷേ, വി​​ട്ടു​​പോ​​യ നി​​രാ​​ശ​​രാ​​യ ആ​​രാ​​ധ​​ക​​രെ തി​​രി​​ച്ചു​​കൊ​​ണ്ടു​​വ​​രാ​​ൻ മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ.

Sports

ര​​ഞ്ജി ട്രോ​​ഫി 2026-27 സീ​​സ​​ണിന് ഇ​​ന്ന് തു​​ട​​ക്കം

ശ്രീ​​ന​​ഗ​​ർ: ര​​ഞ്ജി ട്രോ​​ഫി ഈ ​​സീ​​സ​​ണി​​ലെ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന് തു​​ട​​ക്കം. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യന്മാരായ ജ​​മ്മു-​​കാഷ്‌മീ​​ർ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഷേ​​ർ-​​ഇ-​​കാഷ്‌മീ​​​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ മ​​ധ്യ​​പ്ര​​ദേ​​ശി​​നെ നേ​​രി​​ടും.

സൂ​​പ്പ​​ർ പേ​​സ്

ഇ​​റാ​​നി ക​​പ്പി​​ലെ തോ​​ൽ​​വി മ​​റ​​ന്ന് പ​​രി​​ചി​​ത​​മാ​​യ മൈ​​താ​​ന​​ത്ത് തി​​രി​​ച്ചു​​വ​​ര​​വി​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് ജ​​മ്മു-​​കാഷ്‌മീ​​രി​​ന്‍റെ ല​​ക്ഷ്യം. ഇ​​റാ​​നി ക​​പ്പി​​ൽ ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ഉ​​മ​​ർ ന​​സീ​​റി​​ന് വി​​ശ്ര​​മം ന​​ൽ​​കി​​യെ​​ങ്കി​​ലും പേ​​സ​​ർ ഒൗ​​ഖി​​ബ് ന​​ബി​​യു​​ടെ സാ​​ന്നി​​ധ്യം ജ​​മ്മു-​​കാഷ്‌മീ​​രി​​ന് ക​​രു​​ത്തു പ​​ക​​രും. നാ​​സി​​ർ ലോ​​ണും സു​​നി​​ൽ കു​​മാ​​റും പേ​​സ് ആ​​ക്ര​​മ​​ണം ശ​​ക്ത​​മാ​​ക്കു​​ന്പോ​​ൾ ഉ​​മ്രാ​​ൻ മാ​​ലി​​ക്കി​​നെ ടീ​​മി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ച്ചി​​ല്ല.

ബാ​​റ്റിം​​ഗ് ത​​ല​​വേ​​ദ​​ന

ജ​​മ്മു-​​കാഷ്‌മീ​​രി​​ന് ബാ​​റ്റിം​​ഗാ​​ണ് ആ​​ശ​​ങ്ക. ത​​ങ്ങ​​ളു​​ടെ ഹോം ​​ഗ്രൗ​​ണ്ടി​​ലെ ആ​​നു​​കൂ​​ല്യം മു​​ത​​ലാ​​ക്ക​​ണ​​മെ​​ങ്കി​​ൽ ശു​​ഭം ഖ​​ജൂ​​രി​​യ, ഖ​​മ്രാ​​ൻ ഇ​​ഖ്ബാ​​ൽ, അ​​ബ്ദു​​ൾ സ​​മ​​ദ്, ക്യാ​​പ്റ്റ​​ൻ പ​​ര​​സ് ദോ​​ഗ്ര എ​​ന്നി​​വ​​ർ മി​​ക​​വ് പു​​റ​​ത്തെ​​ടു​​ക്കേ​​ണ്ടി​​വ​​രും.മി​​ക​​ച്ച കൂ​​ട്ടു​​കെ​​ട്ടു​​ക​​ൾ ഉ​​യ​​ർ​​ത്തു​​ക ബാ​​റ്റിം​​ഗ് നി​​ര​​യ്ക്ക് വെ​​ല്ലു​​വി​​ളി​​യാ​​കും.

മ​​ധ്യ​​പ്ര​​ദേ​​ശ് സെ​​റ്റ്

അ​​തേ​​സ​​മ​​യം മ​​ത്സ​​ര​​ത്തി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ൽ മ​​ധ്യ​​പ്ര​​ദേ​​ശി​​ന് ആ​​ശ​​ങ്ക​​ക​​ളി​​ല്ല. കാ​​ലാ​​വ​​സ്ഥ​​യു​​മാ​​യി പൊ​​രു​​ത്ത​​പ്പെ​​ടാ​​ന്‍ ഒ​​രാ​​ഴ്ച​​യാ​​യി ശ്രീ​​ന​​ഗ​​റി​​ൽ ചെ​​ല​​വ​​ഴി​​ച്ച ടീം ​​ആദ്യ മ​​ത്സ​​ര​​ത്തി​​ന് സെ​​റ്റാ​​ണ്. ശു​​ഭം ശ​​ർ​​മ ന​​യി​​ക്കു​​ന്ന ടീ​​മി​​ന് പ​​രി​​ക്കി​​ന്‍റെ ആ​​ശ​​ങ്ക​​ക​​ളി​​ല്ല. ര​​ജ​​ത് പാ​​ട്ടി​​ദാ​​റും വെ​​ങ്കി​​ടേ​​ഷ് അ​​യ്യ​​രും ടീ​​മി​​ൽ ഉ​​ണ്ടാ​​കി​​ല്ലെ​​ങ്കി​​ലും യാ​​ഷ് ദു​​ബെ, ഹ​​ർ​​ഷ് ഗൗ​​ലി, ഹി​​മാ​​ൻ​​ഷു മ​​ന്ത്റി എ​​ന്നി​​വ​​രി​​ലൂ​​ടെ ബാ​​റ്റിം​​ഗ് നി​​ര ശ​​ക്ത​​മാ​​ണ്.

ബൗ​​ളിം​​ഗ് സ്ട്രോം​​ഗ്

പ​​രി​​ച​​യ​​സ​​ന്പ​​ന്ന​​നാ​​യ പേ​​സ​​ർ ആ​​വേ​​ശ് ഖാ​​ൻ ന​​യി​​ക്കു​​ന്ന കു​​ൽ​​ദീ​​പ് സെ​​ൻ ഉ​​ൾ​​പ്പെ​​ടു​​ന്ന ബൗ​​ളിം​​ഗ് നി​​ര​​യ്ക്ക് ആ​​തി​​ഥേ​​യ​​രെ സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കാ​​ൻ മി​​ക​​വു​​ണ്ട്. സാ​​ര​​ൻ​​ഷ് ജെ​​യി​​നും കു​​മാ​​ർ കാ​​ർ​​ത്തി​​കേ​​യ​​യും ത​​ങ്ങ​​ളു​​ടെ പ​​രി​​ച​​യ​​സ​​ന്പ​​ത്തു​​മാ​​യി എ​​തി​​രാ​​ളി​​ക​​ളെ ക​​റ​​ക്കി​​വീ​​ഴ്ത്താ​​ൻ ഇ​​റ​​ങ്ങു​​ന്ന​​തോ​​ടെ മ​​ധ്യ​​പ്ര​​ദേ​​ശി​​ന്േ‍​റ​​ത് സ​​ന്തു​​ലി​​ത​​മാ​​യ ബൗ​​ളിം​​ഗ് നി​​ര​​യാ​​യി മാ​​റും.

Sports

അ​​ർ​​ജു​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ പു​​റ​​ത്ത്

പ​​നാ​​ജി: ര​​ഞ്ജി ട്രോ​​ഫി​​ക്കു​​ള്ള ഗോ​​വ ടീ​​മി​​ൽ ഇ​​ടംപി​​ടി​​ക്കാ​​തെ അ​​ർ​​ജു​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ. പു​​തി​​യ സീ​​സ​​ണി​​ലേ​​ക്കു​​ള്ള ടീ​​മി​​നെ ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് പ്ര​​ഖ്യാ​​പി​​ച്ച​​ത്.
ഇ​​ന്ന്് തു​​ട​​ങ്ങു​​ന്ന ര​​ഞ്ജി ട്രോ​​ഫി​​യി​​ൽ ഗോ​​വ​​യു​​ടെ ആ​​ദ്യ എ​​തി​​രാ​​ളി​​ക​​ൾ ബ​​റോ​​ഡ​​യാ​​ണ്.

ടീം ​​മാ​​റാ​​ൻ ഉ​​ദ്ദേ​​ശ്യമി​​ല്ലെ​​ന്നും ഗോ​​വ​​യ്ക്കു​​വേ​​ണ്ടിത്ത ന്നെ തു​​ട​​ർ​​ന്നും ക​​ളി​​ക്കു​​മെ​​ന്നും അ​​ർ​​ജു​​ൻ നേ​​ര​​ത്തേ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. 2022 മു​​ത​​ലാ​​ണ് അ​​ർ​​ജു​​ൻ ഗോ​​വ​​യ്ക്കാ​​യി ക​​ളി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത്. മും​​ബൈ ടീ​​മി​​ൽ അ​​വ​​സ​​രം കു​​റ​​ഞ്ഞ​​തോ​​ടെ​​യാ​​യി​​രു​​ന്നു ഈ ​​മാ​​റ്റം.

ഗോ​​വ​​യ്ക്കാ​​യു​​ള്ള അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ ത​​ന്നെ അ​​ർ​​ജു​​ൻ സെ​​ഞ്ചു​​റി നേ​​ടി​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് 153 റ​​ണ്‍​സും 15 വി​​ക്ക​​റ്റും നേ​​ടി.

ഗോ​​വ​​യ്ക്കാ​​യി ഇ​​തു​​വ​​രെ 24 ഫ​​സ്റ്റ് ക്ലാ​​സ് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ക​​ളി​​ച്ചി​​ട്ടു​​ള്ള​​ത്. 685 റ​​ണ്‍​സും 52 വി​​ക്ക​​റ്റു​​ക​​ളും നേ​​ടി.

Sports

ബലാബലം...ഇ​ന്ത്യ x വെ​സ്റ്റ് ഇ​ന്‍​ഡീ​സ് മൂ​ന്നാം ട്വ​​ന്‍റി20 ഇന്ന്

ഹോ​​ൾ​​ക്ക​​ർ: വെ​​ടി​​ക്കെ​​ട്ടി​​നെ പി​​ടി​​ച്ചു​​കെ​​ട്ടി പ​​ര​​ന്പ​​ര​​യി​​ൽ മു​​ന്നി​​ലെ​​ത്താ​​ൻ ഇ​​ന്ത്യ ഇ​​ന്ന് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ മൂ​​ന്നാം ട്വ​​ന്‍റി20 മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങും. റാ​​ഞ്ചി​​യി​​ൽ ന​​ട​​ന്ന ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ വ​​ന്പ​​ൻ സ്കോ​​ർ അ​​ടി​​ച്ചെ​​ടു​​ത്തി​​ട്ടും വി​​ൻ​​ഡീ​​സ് ബാ​​റ്റ​​ർ​​മാ​​രെ ത​​ള​​യ്ക്കാ​​നാ​​കാ​​തെ ത​​ള​​ർ​​ന്ന് ഇ​​ന്ത്യ​​ൻ ബൗ​​ളിം​​ഗ് നി​​ര സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ണ്.

അ​​തേ​​സ​​മ​​യം ഫോ​​മി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ ശ്രേ​​യ​​സ് അ​​യ്യ​​രു​​ടെ നേ​​തൃ​​പാ​​ട​​വം ഇ​​ന്ത്യ​​ക്ക് ക​​രു​​ത്തു പ​​ക​​രും. ഹോ​​ൾ​​ക്ക​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ വൈകുന്നേരം ഏ​​ഴി​​നാ​​ണ് മ​​ത്സ​​രം ന​​ട​​ക്കു​​ക. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ജ​​യി​​ച്ചി​​രു​​ന്നു. അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര നി​​ല​​വി​​ൽ 1-1 സ​​മ​​നി​​ല​​യി​​ലാ​​ണ്.

ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഇ​​ന്ത്യ സ​​ഞ്ജു സാം​​സ​​ണി​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​ടെ​​യും ശ്രേ​​യ​​സ് അ​​യ്യ​​രു​​ടെ​​യും തി​​ല​​ക് വ​​ർ​​മ​​യു​​ടെ​​യും ഫി​​നിഷിം​​ഗി​​ലൂ​​ടെ​​യും 249 റ​​ണ്‍​സ് നേ​​ടി. ഇ​​ഷാ​​ൻ കി​​ഷ​​നും ത​​ക​​ർ​​ത്ത​​ടി​​ച്ചു.

എ​​ന്നാ​​ൽ മ​​റ​​പ​​ടി ബാ​​റ്റിം​​ഗി​​ൽ തു​​ട​​ക്ക​​ത്തി​​ൽ വി​​ൻ​​ഡീ​​സി​​ന് ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​യെ​​ങ്കി​​ലും ഷാ​​യ് ഹോ​​പി​​ന്‍റെ സെ​​ഞ്ചു​​റി ടീ​​മി​​ന് ജ​​യം സ​​മ്മാ​​നി​​ച്ചു.റൂ​​ത​​ർ​​ഫോ​​ർ​​ഡ് അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ​​പ്പോ​​ൾ റൊ​​മാ​​രി​​യോ ഷെ​​ഫേ​​ർ​​ഡ് 13 പ​​ന്തി​​ൽ 34 റ​​ണ്‍​സ് നേ​​ടി നി​​ർ​​ണാ​​യ​​ക​​മാ​​യി.

 

Sports

ക്രി​​സ്റ്റ്യാ​​നോ​​യ്ക്ക് സ​​സ്പെ​​ൻ​​ഷ​​ൻ

മ​​ദീ​​ര: അ​​നു​​വാ​​ദ​​മി​​ല്ലാ​​തെ ദേ​​ശീ​​യ ടീം ​​ക്യാ​​ന്പി​​ൽ നി​​ന്ന് ഇ​​റ​​ങ്ങി​​പ്പോ​​യ സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ​​യെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത് പോ​​ർ​​ച്ചു​​ഗീ​​സ് ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ. ഫെ​​ഡ​​റേ​​ഷ​​ന്‍റെ നി​​യ​​മാ​​വ​​ലി പ്ര​​കാ​​രം ക്രി​​സ്റ്റ്യാ​​നോ​​യെ വി​​ല​​ക്കി​​യ​​താ​​യി അ​​ന്താ​​രാ​​ഷ്ട്ര മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

എ​​ന്നാ​​ൽ എ​​ത്ര​​ മാ​​സ​​ത്തേ​​ക്കാ​​ണ് വി​​ല​​ക്ക് എ​​ന്ന കാ​​ര്യ​​ത്തി​​ൽ വ്യ​​ക്ത​​ത വ​​ന്നി​​ട്ടി​​ല്ല. അ​​ച്ച​​ട​​ക്ക​​സ​​മി​​തി വി​​ഷ​​യം ച​​ർ​​ച്ച ചെ​​യ്ത് ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​നം കൈ​​ക്കൊ​​ള്ളു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്ന​​ത്. ഒ​​രു​​മാ​​സം മു​​ത​​ൽ ആ​​റു​​മാ​​സം വ​​രെ വി​​ല​​ക്കി​​യേ​​ക്കാം.

ഒ​​രു​​മാ​​സ​​ത്തി​​ൽ കൂ​​ടു​​ത​​ലാ​​ണ് വി​​ല​​ക്കെ​​ങ്കി​​ൽ താ​​ര​​ത്തി​​ന് ഡെ​​ൻ​​മാ​​ർ​​ക്ക്, വെ​​യി​​ൽ​​സ് ടീ​​മു​​ക​​ൾ​​ക്കെ​​തി​​രാ​​യ യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ഷ്ട​​മാ​​കും. എ​​ന്നാ​​ൽ വി​​ഷ​​യ​​ത്തി​​ൽ സ​​ഹ​​താ​​ര​​ങ്ങ​​ളോ​​ട് മാ​​പ്പ് പ​​റ​​ഞ്ഞ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വി​​ല​​ക്കി​​ന്‍റെ കാ​​ലാ​​വ​​ധി കു​​റ​​യ്ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്.

പ​​രി​​ശീ​​ല​​ക​​ൻ ഹൊ​​ർ​​ഹെ ജെ​​സ്യൂ​​സ് വാ​​ക്കു പാ​​ലി​​ച്ചി​​ല്ലെ​​ന്ന് ആ​​രോ​​പി​​ച്ചാ​​ണ് ക്രി​​സ്റ്റ്യാ​​നോ ടീം ​​ക്യാ​​ന്പ് വി​​ട്ട​​ത്. ഫെ​​ഡ​​റേ​​ഷ​​ന്‍റെ ഏ​​ത് ശി​​ക്ഷ​​യും സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് താ​​രം പി​​ന്നീ​​ട് പു​​റ​​ത്തി​​റ​​ക്കി​​യ പ്ര​​സ്താ​​വ​​ന​​യി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

ഫെ​​ഡ​​റേ​​ഷ​​ന്‍റെ നി​​യ​​മാ​​വ​​ലി പ്ര​​കാ​​രം, ദേ​​ശീ​​യ ടീ​​മി​​ലേ​​ക്ക് ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി തെരഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഏ​​തൊ​​രു ക​​ളി​​ക്കാ​​ര​​നും കൃ​​ത്യ​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളി​​ല്ലാ​​തെ പ​​രി​​ശീ​​ല​​ന സെ​​ഷ​​നു​​ക​​ളി​​ലോ മ​​ത്സ​​ര​​ങ്ങ​​ളി​​ലോ ഫെ​​ഡ​​റേ​​ഷ​​ന്‍റെ മ​​റ്റ് ഒൗ​​ദ്യോ​​ഗി​​ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലോ പ​​ങ്കെ​​ടു​​ക്കാ​​തി​​രി​​ക്കു​​ക​​യോ ക്യാ​​ന്പ് ഉ​​പേ​​ക്ഷി​​ച്ചു പോ​​വു​​ക​​യോ ചെ​​യ്താ​​ൽ ഒ​​ന്നു മു​​ത​​ൽ ആ​​റു മാ​​സം വ​​രെ വി​​ല​​ക്ക് ല​​ഭി​​ക്കും. പ്രഫ​​ഷ​​ണ​​ൽ ക​​ളി​​ക്കാ​​ര​​നാ​​ണെ​​ങ്കി​​ൽ ഇ​​തി​​ന് പു​​റ​​മെ ഏ​​ക​​ദേ​​ശം 500 മു​​ത​​ൽ 1,000 യൂ​​റോ വ​​രെ പി​​ഴ​​യും അ​​ട​​യ്ക്കേ​​ണ്ടി വ​​രും.

നേ​​ഷ​​ൻ​​സ് ലീ​​ഗി​​ൽ നോ​​ർ​​വേ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ താ​​ര​​ത്തെ വാം ​​അ​​പ്പ് ചെ​​യ്യി​​ച്ച​​ശേ​​ഷം മ​​ത്സ​​ര​​ത്തി​​ന് ഇ​​റ​​ക്കി​​യി​​ല്ല. ഇ​​ക്കാ​​ര്യ​​ത്തി​​ൽ പ​​രി​​ശീ​​ല​​ക​​നും താ​​ര​​വും ത​​മ്മി​​ൽ ഭി​​ന്ന​​ത​​യു​​ണ്ടാ​​യി. തു​​ട​​ർ​​ന്ന് പ്ര​​കോ​​പി​​ത​​നാ​​യ റൊ​​ണാ​​ൾ​​ഡോ ടീം ​​ക്യാ​​ന്പ് വി​​ടു​​ക​​യാ​​യി​​രു​​ന്നു.

Sports

സ​​മ​​നി​​ല,ച​​രി​​ത്ര​​ത്തി​​ലെ വേ​​ഗ​​മേ​​റി​​യ ഗോ​​ൾ വ​​ഴ​​ങ്ങി ബ​​യേ​​ണ്‍

അ​​രീ​​ന: ബു​​ണ്ട​​സ്‌ലിഗ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വേ​​ഗ​​ത​​യേ​​റി​​യ ഗോ​​ൾ വ​​ഴ​​ങ്ങി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക്. ഓ​​ഗ്സ്ബ​​ർ​​ഗി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ വെ​​റും എ​​ട്ട് സെ​​ക്ക​​ൻ​​ഡി​​നു​​ള്ളി​​ലാ​​ണ് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് ഗോ​​ൾ വ​​ഴ​​ങ്ങി​​യ​​ത്.

കി​​ക്ക്-​​ ഓ​​ഫി​​ന് തൊ​​ട്ടു​​പി​​ന്നാ​​ലെ റോ​​ബി​​ൻ ഫെ​​ൽ​​ഹോ​​വ​​ർ ബ​​യേ​​ണ്‍ ഗോ​​ൾ പോ​​സ്റ്റി​​ൽ പ​​ന്തെ​​ത്തി​​ച്ചാ​​ണ് റി​​ക്കാ​​ർ​​ഡി​​ട്ട​​ത്.മ​​ത്സ​​ര​​ത്തി​​ൽ ഇ​​രു ടീ​​മും ര​​ണ്ട് ഗോ​​ളു​​ക​​ൾ വീ​​തം നേ​​ടി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.

Sports

ഡി​​ വി​​ല്ലി​​യേ​​ഴ്സ് പ​​വ​​ർ; ലെ​​ജെ​​ൻ​​ഡ്സ് വേ​​ൾ​​ഡ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഓ​​സ്ട്രേ​​ലി​​യക്കെതിരേ ദ​​ക്ഷി​​ണാ​​ഫ്രി​​ക്കയ്ക്ക് ജയം

ഷാ​​ർ​​ജ: അ​​ന്താ​​രാ​​ഷ്ട്ര ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ചി​​ട്ട് എ​​ട്ട് വ​​ർ​​ഷം ക​​ഴി​​ഞ്ഞി​​ട്ടും വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗ് തു​​ട​​ർ​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ മു​​ൻ​​താ​​രം എ​​.ബി. ഡി​​. വി​​ല്ലി​​യേ​​ഴ്സ്. ലെ​​ജെ​​ൻ​​ഡ്സ് വേ​​ൾ​​ഡ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 40 പ​​ന്തി​​ൽ പു​​റ​​ത്താ​​കാ​​തെ 111 റ​​ണ്‍​സാ​​ണ് 42കാ​​ര​​നാ​​യ താ​​രം അ​​ടി​​ച്ചെ​​ടു​​ത്ത​​ത്. ഓ​​സ്ട്രേ​​ലി​​യ ചാ​​ന്പ്യ​​ൻ​​സി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ടീ​​മി​​ന് വി​​ജ​​യ​​വും സ​​മ്മാ​​നി​​ച്ചു.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഓ​​സ്ട്രേ​​ലി​​യ ചാ​​ന്പ്യ​​ൻ​​സ് ഡി ​​ആ​​ർ​​സി ഷോ​​ട്ട്, ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ, ജോ ​​ബേ​​ണ്‍​സ് എ​​ന്നി​​വ​​രു​​ടെ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗി​​ന്‍റെ ബ​​ല​​ത്തി​​ൽ 20 ഓ​​വ​​റി​​ൽ 209 റ​​ണ്‍​സാ​​ണ് നേ​​ടി​​യ​​ത്. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ മൂ​​ന്നാ​​മ​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഡി​​ വി​​ല്ലി​​യേ​​ഴ്സ് ആ​​റ് ഫോ​​റു​​ക​​ളും 11 സി​​ക്സ​​റു​​ക​​ളും പ​​റ​​ത്തി.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ചാ​​ന്പ്യ​​ൻ​​സ് വെ​​റും 15.2 ഓ​​വ​​റി​​ൽ ല​​ക്ഷ്യം മ​​റി​​ക​​ട​​ന്നു. വെ​​റും 37 പ​​ന്തി​​ൽ നി​​ന്നാ​​ണ് അ​​ദ്ദേ​​ഹം ത​​ന്‍റെ സെ​​ഞ്ചു​​റി പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. 29 പ​​ന്തി​​ൽ 62 റ​​ണ്‍​സ് എ​​ടു​​ത്ത ഓ​​പ്പ​​ണ​​ർ റി​​ച്ചാ​​ർ​​ഡ് ലെ​​വി​​ മി​​ക​​ച്ച പി​​ന്തു​​ണ നല്‍കി.

Sports

റാ​ഞ്ചിയിൽ വിൻഡീസിനു ജയം

റാഞ്ചി: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പോ​രാ​ട്ടം വെ​സ്റ്റ് ഇ​ൻ​ഡീ​സ് റാ​ഞ്ചി. ക്യാ​പ്റ്റ​ൻ ഷാ​യ് ഹോ​പ്പി​ന്‍റെ (45 പ​ന്തി​ൽ 102 നോ​ട്ടൗ​ട്ട്) മി​ന്നും സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ൽ വി​ൻ​ഡീ​സ് ആ​റു വി​ക്ക​റ്റി​ന് ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി. സ്കോ​ർ: ഇ​ന്ത്യ 20 ഓ​വ​റി​ൽ 249/5.

വെ​സ്റ്റ് ഇ​ൻ​ഡീ​സ് 18.3 ഓ​വ​റി​ൽ 252/4. കൂ​റ്റ​ൻ ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഷെ​ർ​ഫെ​യ്ൻ റൂ​ഥ​ർ​ഫോ​ഡ് (37 പ​ന്തി​ൽ 84), റൊ​മാ​രി​യൊ ഷെ​പ്പേ​ർ​ഡ് (13 പ​ന്തി​ൽ 34 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ഇ​ന്ത്യ​യു​ടെ മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. ഇ​തോ​ടെ അ​ഞ്ചു മ​ത്സ​ര പ​ര​ന്പ 1-1 നു ​സ​മ​നി​ല​യാ​യി.

കോ​ഹ്‌​ലി​ക്കൊ​പ്പം സ​ഞ്ജു

വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് എ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20​യി​ല്‍ സ​ഞ്ജു​വി​ന്‍റെ ബാ​റ്റി​ല്‍​നി​ന്നു പി​റ​ന്ന​ത് 82 റ​ണ്‍​സ്. 41 പ​ന്തി​ല്‍​നി​ന്നാ​യി​രു​ന്നു അ​ത്. പ​ന്ത് നി​ലം​തൊ​ടാ​തെ ഗാ​ല​റി​യി​ലേ​ക്കു പ​റ​ന്ന​ത് നാ​ലു പ്രാ​വ​ശ്യം. ഗ്രൗ​ണ്ടി​ല്‍ ചും​ബി​ച്ച​ശേ​ഷം വേ​ലി​ക്കെ​ട്ടു​ഭേ​ദി​ച്ച​ത് ഒ​മ്പ​തു ത​വ​ണ​. 200 ആ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ സ്‌​ട്രൈ​ക്ക് റേ​റ്റ്.

നേ​രി​ട്ട 21-ാം പ​ന്തി​ലാ​യി​രു​ന്നു സ​ഞ്ജു അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച​ത്. ഇ​തോ​ടെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ ട്വ​ന്‍റി-20​യി​ൽ അ​തി​വേ​ഗം അ​ർ​ധ​സെ​ഞ്ചു​റി എ​ന്ന വി​രാ​ട് കോ​ഹ്‌​ലി​യു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പ​വും സ​ഞ്ജു എ​ത്തി. 2019ൽ ​മും​ബൈ വാ​ങ്ക​ഡേ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ റി​ക്കാ​ർ​ഡ് ഇ​ന്നിം​ഗ്സ്.

സ​ഞ്ജു-​അ​ഭി​ഷേ​ക്

സ​ഞ്ജു​വി​നെ പു​റ​ത്തി​രു​ത്തി​യേ​ക്കും എ​ന്ന ആ​ശ​ങ്ക​യോ​ടെ​യാ​യി​രു​ന്നു ഇ​ന്ന​ലെ നേ​രം പു​ല​ര്‍​ന്ന​ത്. എ​ന്നാ​ല്‍, ടോ​സ് ഇ​ടാ​നെ​ത്തി​യ​പ്പോ​ള്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്തം. സ​ഞ്ജു സാം​സ​ണും അ​ഭി​ഷേ​ക് ശ​ര്‍​മ​യും ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്‌​സ് ഓ​പ്പ​ണ്‍ ചെ​യ്യും. ടോ​സ് ന​ഷ്ട​പ്പെ​ട്ട ഇ​ന്ത്യ ബാ​റ്റു​മാ​യി ക്രീ​സി​ല്‍ എ​ത്തു​ക​യും ചെ​യ്തു. സ​ഞ്ജു - അ​ഭി​ഷേ​ക് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ പി​റ​ന്ന​ത് നാ​ല് ഓ​വ​റി​ല്‍ 42 റ​ണ്‍​സ്. 12 പ​ന്തി​ല്‍ 20 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യ അ​ഭി​ഷേ​ക് ശ​ര്‍​മ പു​റ​ത്താ​യ​തോ​ടെ സ​ഞ്ജു​വി​ന്‍റെ കൂ​ട്ടാ​യി ഇ​ഷാ​ന്‍ കി​ഷ​ന്‍ എ​ത്തി.

ആ​ദ്യ ട്വ​ന്‍റി-20​യി​ല്‍ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​റി​നൊ​പ്പം ഇ​ന്ത്യ​യെ ജ​യ​ത്തി​ലെ​ത്തി​ച്ച ഇ​ഷാ​ന്‍ കി​ഷ​ന്‍ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു. ത​ക​ര്‍​ത്ത​ടി​ച്ചു മു​ന്നേ​റി​യ ഇ​ഷാ​ന്‍ കി​ഷ​ന്‍ 22 പ​ന്തി​ല്‍ ര​ണ്ടു സി​ക്‌​സും ആ​റു ഫോ​റും അ​ട​ക്കം 43 റ​ണ്‍​സ് നേ​ടി​യ​ശേ​ഷ​മാ​ണ് പു​റ​ത്താ​യ​ത്. റോ​സ്റ്റ​ണ്‍ ചേ​സി​ന്‍റെ പ​ന്തി​ല്‍ ബൗ​ള്‍​ഡാ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നെ​ത്തി​യ ശി​വം ദു​ബെ​യെ​യും (7) റോ​സ്റ്റ​ണ്‍ ചേ​സ് ബൗ​ള്‍​ഡാ​ക്കി. സ്‌​കോ​ര്‍ ബോ​ര്‍​ഡി​ല്‍ 162 റ​ണ്‍​സ് ഉ​ള്ള​പ്പോ​ള്‍ സ​ഞ്ജു പു​റ​ത്ത്. ഷ​മ​ര്‍ സ്പ്രിം​ഗ​റി​ന്‍റെ പ​ന്തി​ല്‍ ഡീ​പ്പി​ല്‍ ക​മി​ല്‍ പു​രാ​ന്‍റെ ക്യാ​ച്ചി​ലൂ​ടെ സ​ഞ്ജു പ​വ​ലി​യ​നി​ലേ​ക്കു മ​ട​ങ്ങി.

അ​യ്യ​ര്‍ - വ​ര്‍​മ

ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​റും തി​ല​ക് വ​ര്‍​മ​യും ക്രീ​സി​ല്‍ ഒ​ന്നി​ക്കു​ന്ന​താ​യി​രു​ന്നു പി​ന്നീ​ടു ക​ണ്ട​ത്. ല​ക്‌​നോ​വി​ല്‍ 43 പ​ന്തി​ല്‍ ആ​റു സി​ക്‌​സും പ​ത്തു ഫോ​റും അ​ട​ക്കം 102 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ചാ​യ ശ്രേ​യ​സ് അ​യ്യ​ര്‍, ഇ​ന്ന​ലെ റാ​ഞ്ചി​യി​ലും ഒ​ട്ടും മോ​ശ​മാ​ക്കി​യി​ല്ല. 18 പ​ന്തി​ല്‍ മൂ​ന്നു സി​ക്‌​സും മൂ​ന്നു ഫോ​റും അ​ട​ക്കം 40 റ​ണ്‍​സ് നേ​ടി​യാ​ണ് ശ്രേ​യ​സ് മ​ട​ങ്ങി​യ​ത്. തി​ല​ക് വ​ര്‍​മ 18 പ​ന്തി​ല്‍ മൂ​ന്നു സി​ക്‌​സും മൂ​ന്നു ഫോ​റും അ​ട​ക്കം 44 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. അ​ഞ്ചാം വി​ക്ക​റ്റി​ല്‍ ഇ​വ​ര്‍ 33 പ​ന്തി​ല്‍ 83 റ​ണ്‍​സ് അ​ടി​ച്ചു. അ​തോ​ടെ ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ 20 ഓ​വ​റി​ല്‍ 249/5.

 

Sports

ഐ​എ​സ്എ​ല്‍ 2026-27 സീ​സണി​ന് ഇ​ന്നു തു​ട​ക്കം

2025 ഒ​ക്‌ടോ​ബ​ര്‍ 10; അ​താ​യ​ത് ഇ​ന്നേ​ക്ക് കൃ​ത്യം ഒ​രു വ​ര്‍​ഷം മു​മ്പ്... അ​ന്നു​ള്ള വാ​ര്‍​ത്ത​ക​ള്‍ ഇ​ങ്ങ​നെ: രാ​ജ്യ​ത്തെ ഒ​ന്നാം ഡി​വി​ഷ​ന്‍ ഫു​ട്‌​ബോ​ള്‍ ലീ​ഗാ​യ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) മ​ത്സ​ര​ങ്ങ​ള്‍ ഇ​ത്ത​വ​ണ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ല.

സം​പ്രേ​ഷ​ണാ​വ​കാ​ശം സം​ബ​ന്ധി​ച്ച് റി​ല​യ​ന്‍​സി​ന്‍റെ ഫു​ട്‌​ബോ​ള്‍ സ്‌​പോ​ര്‍​ട്‌​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ലി​മി​റ്റ​ഡും (എ​ഫ്എ​സ്ഡി​എ​ല്‍) ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നും (എ​ഐ​എ​ഫ്എ​ഫ്) ത​മ്മി​ല്‍ ധാ​ര​ണ​യി​ല്‍ എ​ത്താ​ത്ത​നി​ലാ​യി​രു​ന്നു അ​ത്. ‘ലെ​റ്റ​സ് ഫു​ട്‌​ബോ​ള്‍’ എ​ന്ന ആ​പ്ത​വാ​ക്യ​വു​മാ​യി 2014ല്‍ ​ആ​രം​ഭി​ച്ച ഐ​എ​സ്എ​ല്‍ ജീ​വ​വാ​യു ഇ​ല്ലാ​തെ പി​ട​യു​ന്ന​താ​യും ഇ​ന്ത്യ​യി​ലെ ക്ല​ബ് ഫു​ട്‌​ബോ​ളി​ന്‍റെ കാ​ര്യം അ​വ​താ​ള​ത്തി​ലാ​യെ​ന്നു​മാ​യി​രു​ന്നു സൂ​ച​ന. ഒ​ടു​വി​ല്‍ 2026 ഫെ​ബ്രു​വ​രി-​മേ​യി​ല്‍ വെ​ട്ടി​ച്ചു​രു​ക്കി​യ ലീ​ഗ് ന​ട​ത്തി ഐ​എ​സ്എ​ല്ലി​ന്‍റെ ക​ണ്ണി​മു​റി​യാ​തെ എ​ഐ​എ​ഫ്എ​ഫ് ത​ടി​ത​പ്പി.

പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്ത്, പു​തി​യ​ മു​ഖ​വു​മാ​യി ഐ​എ​സ്എ​ല്‍ ഇ​ന്നു മു​ത​ല്‍ ഫു​ള്‍ സ്വിം​ഗി​ല്‍ രം​ഗ​ത്ത്. 2026-27 സീ​സ​ണ്‍ ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ന് ഇ​ന്നു കി​ക്കോ​ഫ്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി​യും എ​സ്‌സി ​ഡ​ല്‍​ഹി​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടും. വൈ​കു​ന്നേ​രം അ​ഞ്ചി​നു ബം​ഗ​ളൂ​രു എ​ഫ്‌​സി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ ശ്രീ ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ഇ​ന്നു ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ എ​ഫ്‌​സി ഗോ​വ, ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​യെ നേ​രി​ടും.
ന​വ​മു​ഖം

ക്ല​ബ്ബു​ക​ള്‍​ക്ക് ലീ​ഗി​ല്‍ അ​ധി​കാ​ര​മു​ള്ള പു​തി​യൊ​രു ചു​വ​ടു​വ​യ്പ്പി​നാ​ണ് ഐ​എ​സ്എ​ല്‍ ഇ​ത്ത​വ​ണ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഈ ​സീ​സ​ണി​ലു​ള്ള 13 ക്ല​ബ്ബു​ക​ള്‍​ക്കാ​ണ് കൊ​മേ​ഷ്യ​ല്‍ ആ​ന്‍​ഡ് ഓ​പ്പ​റേ​ഷ​ണ​ല്‍ അ​ധി​കാ​രം. മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ ലീ​ഗി​നു പു​തി​യൊ​രു സി​ഇ​ഒ, പു​തി​യ ടൈ​റ്റി​ല്‍ സ്‌​പോ​ണ്‍​സ​ര്‍ (എം​ജി മോ​ട്ടോ​ഴ്‌​സ്) തു​ട​ങ്ങി​യ​വ​യും ഇ​ത്ത​വ​ണ​ത്തെ ഐ​എ​സ്എ​ല്ലി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. 2025-26 സീ​സ​ണി​ല്‍ ഒ​ഴി​വാ​ക്കേ​ണ്ടി​വ​ന്ന ഹോം-​എ​വേ രീ​തി ഇ​ത്ത​വ​ണ തി​രി​ച്ചെ​ത്തു​ന്നു​ണ്ടെ​ന്ന​തും ആ​വേ​ശ​ക​ര​മാ​ണ്.

ബം​ഗ​ളൂ​രു x ഡ​ല്‍​ഹി

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ റ​യാ​ന്‍ വി​ല്യം​സാ​ണ് ബം​ഗ​ളൂ​രു എ​ഫ്‌​സി​യു​ടെ മു​ന്നേ​റ്റം ന​യി​ക്കു​ന്ന​ത്. പാ​ന​മ, ബ്ര​സീ​ല്‍, ഉ​റു​ഗ്വെ ടീ​മു​ക​ള്‍​ക്കെ​തി​രേ ഇ​ന്ത്യ​ന്‍ ആ​ക്ര​മ​ണം ന​യി​ച്ച​തി​നു​ശേ​ഷ​മാ​ണ് റ​യാ​ന്‍ വി​ല്യം​സ് ഡ​ല്‍​ഹി​ക്കെ​തി​രേ ഇ​റ​ങ്ങു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

റ​യാ​ന്‍ വി​ല്യം​സ് - സു​നി​ല്‍ ഛേത്രി ​സ​ഖ്യ​മാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ ആ​ക്ര​മ​ണം ന​യി​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ ഗോ​ള്‍ കീ​പ്പ​റാ​യ ഗു​ര്‍​പ്രീ​ത് സിം​ഗ് സ​ന്ധു​വാ​ണ് ബം​ഗ​ളൂ​രു​വി​ന്‍റെ വ​ല കാ​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

പ​ഴ​യ ഹൈ​ദ​രാ​ബാ​ദ് എ​ഫ്‌​സി​യാ​ണ് എ​സ്‌സി ​ഡ​ല്‍​ഹി. ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്‌ടോ​ബ​റി​ലാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദ് എ​ഫ്‌​സി, എ​സ്‌സി ​ഡ​ല്‍​ഹി​യാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ട​തെ​ന്ന​തും ശ്ര​ദ്ധേ​യം. ബം​ഗ​ളൂ​രു എ​ഫ്‌​സി​യും ഡ​ല്‍​ഹി​യും ത​മ്മി​ല്‍ ക​ഴി​ഞ്ഞ സീ​സ​ണി​ലാ​ണ് ആ​ദ്യ​മാ​യി മു​ഖാ​മു​ഖം ഇ​റ​ങ്ങി​യ​ത്. അ​ന്ന​ത്തെ പോ​രാ​ട്ട​ത്തി​ല്‍ ബം​ഗ​ളൂ​രു 2-0നു ​ജ​യി​ച്ചു.

ജം​ഷ​ഡ്പു​ര്‍ ഇ​ല്ല

2017 മു​ത​ല്‍ ഐ​എ​സ്എ​ല്ലി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​യു​ടെ അ​ഭാ​വ​വും 2026-27 സീ​സ​ണി​ന്‍റെ ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്. ടാ​റ്റ​യു​ടെ പി​ന്‍​ബ​ല​ത്തി​ല്‍ ക​ള​ത്തി​ലെ​ത്തി​യ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി, ഈ ​സീ​സ​ണ്‍ മു​ത​ല്‍ ഐ​എ​സ്എ​ല്ലി​ല്‍​നി​ന്നു പി​ന്മാ​റി.

ഐ​എ​സ്എ​ല്ലി​ല്‍ സ്വ​ന്ത​മാ​യി മൈ​താ​ന​വും ട്രെ​യ്‌​നിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്ന ഏ​ക ക്ല​ബ്ബാ​യി​രു​ന്നു ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി എ​ന്ന​തും മ​റ്റൊ​രു വ​സ്തു​ത. പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​യ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി, ഐ​എ​സ്എ​ല്‍ സ്‌​പോ​ര്‍​ട്ടിം​ഗ് ലൈ​സ​ന്‍​സ് അ​ട​ക്കം ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സ് എ​ഫ്‌​സി​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. 2021-22 ഐ​എ​സ്എ​ല്‍ ലീ​ഗ് വി​ന്നേ​ഴ്‌​സ് ഷീ​ല്‍​ഡ് ജേ​താ​ക്ക​ളാ​ണ് ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി.

Sports

പാ​ക് ടീം ​ ഇ​ന്ത്യ​യി​ലേ​ക്കി​ല്ല

ലാ​ഹോ​ര്‍: ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ഹോ​ക്കി​ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്കു വ​രി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ അ​റി​യി​ച്ചു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ണ് ചൂ​ണ്ടി​ക്കാണി​ക്കു​ന്ന​ത്.

മാ​ത്ര​മ​ല്ല, പാ​ക് ടീ​മി​ന് അ​വ​രു​ടെ സ​ര്‍​ക്കാ​രി​ന്‍റെ സ​മ്മ​ത​പ​ത്രം ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ പാ​ക്കി​സ്ഥാ​നു പ​ക​രം ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യി​ല്‍ ബം​ഗ്ലാ​ദേ​ശ് ക​ളി​ക്കു​മെ​ന്നു തീ​രു​മാ​ന​മാ​യി.

ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് പാ​ക് ഹോ​ക്കി ടീം ​ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍​നി​ന്നു പി​ന്മാ​റു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​ഷ്യ ക​പ്പ്, ജൂ​ണി​യ​ര്‍ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നും പാ​ക് ഹോ​ക്കി ടീം ​പി​ന്മാ​റി. 2026 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പാ​ക് സീ​നി​യ​ര്‍ പു​രു​ഷ ടീം ​വെ​ങ്ക​ലം നേ​ടി​യി​രു​ന്നു.

Sports

ബം​ഗ്ലാ​ദേ​ശ് പൊരുതുന്നു

അ​ബു​ദാ​ബി: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ഏ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ബം​ഗ്ലാ​ദേ​ശ് ഭേ​ദ​പ്പെ​ട്ട നി​ല​യി​ല്‍. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ബം​ഗ്ലാ​ദേ​ശ് ആ​ദ്യ ദി​നം അ​വ​സാ​നി​പ്പി​ക്കു​മ്പോ​ള്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 317 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്.

മി​ക​ച്ച തു​ട​ക്ക​മാ​ണ് ബം​ഗ്ലാ​ദേ​ശി​നാ​യി ഓ​പ്പ​ണ​ര്‍​മാ​രാ​യ ഷ​ദ്മാ​ന്‍ ഇ​സ്‌ലാം (67), ട​ന്‍​സി​ദ് ഹ​സ​ന്‍ (83) ചേ​ര്‍​ന്ന് ന​ല്‍​കി​യ​ത്.

ഏ​ക​ദി​ന ശൈ​ലി​യി​ല്‍ ബാ​റ്റു​വീ​ശി​യ ഇ​രു​വ​രും ചേ​ര്‍​ന്ന് ആ​ദ്യ വി​ക്ക​റ്റി​ല്‍ 22.5 ഓ​വ​റി​ല്‍ 124 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. പി​ന്നാ​ലെ എ​ത്തി​യ മൊ​മി​നു​ള്‍ ഹ​ഖ് 39 റ​ണ്‍​സ് നേ​ടി.

എ​ന്നാ​ല്‍, 184ന് ​ര​ണ്ടി​ല്‍​നി​ന്നും 225ന് ​അ​ഞ്ച് വി​ക്ക​റ്റി​ലേ​ക്കു ബം​ഗ്ല ക​ടു​വ​ക​ള്‍ വീ​ണു. ലി​റ്റ​ണ്‍ ദാ​സ് 53 റ​ണ്‍​സു​മാ​യി സ്‌​കോ​ര്‍ 300 ക​ട​ത്തി. അ​ഫ്ഗാ​നി​സ്ഥാ​നു​വേ​ണ്ടി മു​ഹ​മ്മ​ദ് സ​ലീം മൂ​ന്നും യ​മീ​ന്‍ അ​ഹ​മ്മ​ദാ​സി, ഇ​സ്മ​ത് അ​ലാം എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി​ക്ക് ജ​യം

ക​ണ്ണൂ​ര്‍: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള ഫു​ട്ബോ​ളി​ല്‍ മൂ​ന്നാം റൗ​ണ്ടി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി​ക്ക് ജ​യം. ക​ണ്ണൂ​ർ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ഫോ​ഴ്‌​സ കൊ​ച്ചി​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ആ​തി​ഥേ​യ​ർ വീ​ഴ്ത്തി​യ​ത്.

ക​ണ്ണൂ​രി​നു വേ​ണ്ടി സെ​ര്‍​ബി​യ​ന്‍ താ​രം ബോ​ഗ്ദാ​ന്‍ സ്റ്റെ​മാ​ന്‍​കോ​വി​ച്ചും ഫ​സ​ലു​റ​ഹ്‌​മാ​നും വ​ല​കു​ലു​ക്കി. രാ​ഹു​ല്‍ രാ​ജു കൊ​ച്ചി​യു​ടെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഏ​ഴു പോ​യി​ന്‍റു​മാ​യി വാ​രി​യേ​ഴ്‌​സ് മു​ന്നി​ലെ​ത്തി. ഫ​സ​ലു​ റ​ഹ്‌​മാ​ന്‍ ആ​ണ് മ​ത്സ​ര​ത്തി​ലെ താ​രം.

നി​ജോ ഗി​ല്‍​ബ​ര്‍​ട്ടാ​ണ് വാ​രി​യേ​ഴ്സി​ന്‍റെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കി​യ​ത്. 39-ാം മി​നി​റ്റി​ലാ​യി​രു​ന്നു ആ​ദ്യ​ഗോ​ൾ. പ്ര​തി​രോ​ധ​താ​രം അ​ല്‍​വാ​രോ​യി​ല്‍ നി​ന്ന് കി​ട്ടി​യ പ​ന്ത് മു​ഹ​മ്മ​ദ് സി​നാ​ൻ നി​ജോ​യ്ക്ക് എ​ത്തി​ച്ചു. വ​ല​തു​വിം​ഗി​ല്‍ നി​ന്ന് നി​ജോ ബോ​ക്‌​സി​ലേ​ക്ക് ന​ല്‍​കി​യ ഉ​ഗ്ര​ന്‍ ക്രോ​സി​ൽ ബോ​ഗ്ദാ​ന്‍ സ്റ്റെ​മാ​ന്‍​കോ​വി​ച്ച് കൃ​ത്യ​മാ​യി ത​ല​വ​ച്ച​തോ​ടെ വ​ല​കു​ലു​ങ്ങി.

ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന നി​മി​ഷം ഫോ​ഴ്‌​സ കൊ​ച്ചി ഗോ​ൾ​മ​ട​ക്കു​മെ​ന്നു തോ​ന്നി​ച്ചു. ടൊ​റ​റ്റ ജൂ​ണി​യ​ര്‍ എ​ടു​ത്ത ഫ്രീ​കി​ക്കി​ലാ​യി​രു​ന്നു തു​ട​ക്കം. പ്ര​തി​രോ​ധ താ​രം റോ​ക്ക​യു​ടെ ഹെ​ഡ​റി​ല്‍ നി​ന്ന് ല​ഭി​ച്ച പാ​സ് സെ​ന്‍​മാ​ന്‍ ഫാ​രി​സ് ഗോ​ളാ​ക്കി മാ​റ്റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ണ്ണൂ​ര്‍ ഗോ​ള്‍ കീ​പ്പ​ര്‍ അജ്മ​ൽ കൈ​യി​ലൊ​തു​ക്കി.

ര​ണ്ടാം പ​കു​തി​യു​ടെ മൂ​ന്നാം മി​നു​ട്ടി​ൽ ഫ​സ​ലു​ റ​ഹ്‌​മാ​നി​ലൂ​ടെ ക​ണ്ണൂ​ര്‍ ലീ​ഡു​യ​ർ​ത്തി. ബോ​ഗ്ദാ​നി​ൽ നി​ന്ന് ല​ഭി​ച്ച പ​ന്തു​മാ​യി വ​ല​ത് വിം​ഗി​ലൂ​ടെ നി​ജോ ഗി​ൽ​ബ​ർ​ട്ടി​ന്‍റെ മു​ന്നേ​റ്റം. ഒ​ടു​വി​ല്‍ ബോ​ക്‌​സി​ലേ​ക്ക് മ​നോ​ഹ​ര​മാ​യ ക്രോ​സ്. മു​ഹ​മ്മ​ദ് സി​നാ​നും അ​സി​യ​ർ ഗോ​മ​സും ഗോ​ളി​ന് ശ്ര​മി​ച്ചെ​ങ്കി​ലും പ​ന്തു തൊ​ടാ​നാ​യി​ല്ല. ബോ​ക്‌​സി​ന​ക​ത്ത് മാ​ര്‍​ക്ക് ചെ​യ്യാ​തെ നി​ന്ന ഫ​സ​ലു​ റ​ഹ്‌​മാ​ന്‍ പ​ന്ത് കൃ​ത്യ​മാ​യി വ​ല​യി​ലെ​ത്തി​ച്ചു.

നാ​ല് മി​നി​റ്റി​നു​ള്ളി​ൽ കൊ​ച്ചി തി​രി​ച്ച​ടി​ച്ചു. വ​ല​ത് വിം​ഗി​ല്‍ നി​ന്ന് നി​ഥി​ന്‍ മ​ധു​വും ഹ​ര്‍​ഷ​ല്‍ റ​ഹ്‌​മാ​നും ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ല്‍ ഹ​ര്‍​ഷ​ല്‍ ന​ല്‍​കി​യ ക്രോ​സ് രാ​ഹു​ല്‍ രാ​ജു ഗോ​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഉ​ണ​ര്‍​ന്ന് ക​ളി​ച്ച ഫോ​ഴ്‌​സ കൊ​ച്ചി​ക്ക് തു​ട​രെ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചെ​ങ്കി​ലും ഫ​ലം​ക​ണ്ടി​ല്ല. 66 ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച സു​വ​ർ​ണാ​വ​സ​രം ക​ണ്ണൂ​രും പാ​ഴാ​ക്കി. 86 ാം മി​നി​റ്റി​ല്‍ റെ​ഡ് കാ​ർ​ഡ് ക​ണ്ട​തി​ലൂ​ടെ ഫോ​ഴ്‌​സ കൊ​ച്ചി പ​ത്ത് പേ​രാ​യാ​ണ് ക​ളി​തീ​ർ​ത്ത​ത്.

Latest News

Corehub Up