Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NriNews

Australia and Oceania

പു​ത്ത​ൻ​പു​ര​യി​ൽ അ​പ്പ​ച്ച​ൻ അ​ന്ത​രി​ച്ചു

ബ്രി​സ്ബ​ൻ: കോ​ത​ന​ല്ലൂ​ർ പു​ത്ത​ൻ​പു​ര​യി​ൽ പി.​ഡി. ജോ​സ​ഫ് (അ​പ്പ​ച്ച​ൻ - 80) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ 19ന് (​തി​ങ്ക​ൾ) രാ​വി​ലെ 10ന് ​വീ​ട്ടി​ൽ ആ​രം​ഭി​ച്ച് കോ​ത​ന​ല്ലൂ​ർ ക​ന്തീ​ശ​ങ്ങ​ളു​ടെ പ​ള്ളി​യി​ൽ.

മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട്ടി​ലെ​ത്തി​ക്കും. ഭാ​ര്യ പ​രേ​ത​യാ​യ റോ​സ​മ്മ വേ​ദ​ഗി​രി, ഇ​ട​മ​ന​മ​റ്റ​ത്തി​ൽ കു​ടും​ബാ​ഗം.

മ​ക്ക​ൾ: റെ​ജി ജോ​സ​ഫ്, റീ​ന ജോ​ബി​ൻ (കെ​റ്റ​റിം​ഗ്‌, നോ​ർ​ത്താം​പ്റ്റ​ൺ, യു​കെ), റി​ജോ ജോ​സ​ഫ് (കാ​സി​ൽ​ഡെ​യ്ൻ, ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ഷീ​ബ നെ​ല്ലു​വേ​ലി​ൽ - രാ​മ​പു​രം, ജോ​ബി​ൻ ജേ​ക്ക​ബ് തോ​ര​ണ​ത്തേ​ൽ - വ​യ​ല (​കെ​റ്റ​റിം​ഗ്‌, യു​കെ), ജാ​ന​റ്റ് മാ​നു​വ​ൽ കി​ഴ​ക്കേ​ക്കാ​ലാ​യി​ൽ, മു​ട്ടു​ചി​റ (കാ​സി​ൽ​ഡെ​യ്ൻ, ഓ​സ്ട്രേ​ലി​യ).

NRI

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​മ​ൻ​സ് ഫോ​റ​ത്തി​ന് ഉ​ജ്വ​ല തു​ട​ക്കം

വാ​ഷിം​ഗ്ട​ൺ ഡി​സി: വ​നി​താ​ശാ​ക്തീ​ക​ര​ണ​ത്തി​നും ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ വി​മ​ൻ​സ് ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലെ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. ​ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ക​രു​നാ​ഗ​പ്പ​ള്ളി എംഎ​ൽഎ സി. ആ​ർ. മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണം, രോ​ഗ​നി​ർ​ണ​യം, ചി​കി​ത്സ എ​ന്നി​വ​യാ​യി​രു​ന്നു വെ​ബി​നാ​റിന്‍റെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ. ഫെ​ഡ​റേ​ഷ​ൻ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ സ്വ​പ്ന ഫെ​ലി​ക്സ് സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും ചെ​യ്തു.

നി​ല​വി​ൽ 125-ല​ധി​കം വ​നി​ത​ക​ൾ ഫോ​റ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും വ​നി​ത​ക​ളു​ടെ ക​ഴി​വു​ക​ളും നേ​തൃ​ത്വ​പാ​ട​വ​വും സാ​മൂ​ഹി​ക​ന​ന്മ​യ്ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ക​ലാ ഷ​ഹി കാ​ൻ​സ​ർ ബോ​ധ​വത്ക​ര​ണ​ത്തിന്‍റെ പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ച്ചു. രോ​ഗ​ബാ​ധി​ത​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ശാ​രീ​രി​ക​വും മാ​ന​സി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​രി​യാ​യ അ​റി​വും നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും നി​ർ​ണാ​യ​ക​മാ​ണെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഫെ​ഡ​റേ​ഷ​ൻ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് കു​ര്യ​പ്പു​റം സം​ഘ​ട​ന​യു​ടെ ച​രി​ത്ര​വും പ്ര​വ​ർ​ത്ത​ന​പാ​ര​മ്പ​ര്യ​വും വി​ശ​ദീ​ക​രി​ച്ചു. 1983-ൽ ​ആ​രം​ഭി​ച്ച ഫെ​ഡ​റേ​ഷ​ൻ നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യ്ക്ക് ക​രു​ത്തേ​കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫെ​ഡ​റേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജേ​ക്ക​ബ് ഈ​പ്പ​നും ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ. ​നി​ഷ മാ​ണി കാ​ൻ​സ​ർ അ​തി​ജീ​വ​ന​ത്തിന്‍റെ സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. രോ​ഗാ​വ​സ്ഥ​യി​ലെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ സ​ഹാ​യി​ച്ച ജീ​വി​ത​പാ​ഠ​ങ്ങ​ളും അ​വ​രു​ടെ പ്ര​ഭാ​ഷ​ണ​ത്തെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​ക്കി.

പ്ര​ശ​സ്ത അ​ർ​ബു​ദ​രോ​ഗ ചി​കി​ത്സാ​വി​ദ​ഗ്ധ ഡോ. ​സാ​റ ഈ​ശോ കാ​ൻ​സ​റി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ, പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ, നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം, ആ​ധു​നി​ക ചി​കി​ത്സാ​രീ​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ശാ​സ്ത്രീ​യ​മാ​യ അ​റി​വും കൃ​ത്യ​മാ​യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ളും വി​ദ​ഗ്ധോ​പ​ദേ​ശ​വും രോ​ഗ​ത്തെ നേ​രി​ടു​ന്ന​തി​ൽ പ്ര​ധാ​ന​മാ​ണെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.

ഫെ​ഡ​റേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ അ​ഡ്വ. ര​ഘു​കു​മാ​ർ, കെജിഡ​ബ്ല്യു വാ​ഷിം​ഗ്ട​ൺ പ്ര​സി​ഡ​ന്‍റ് ഡോ. ​നാ​രാ​യ​ണ​ൻ വ​ള്ള​പ്പി​ൽ, മോ​ഹ​ൻ കു​മാ​ർ, രാ​ജ​ൻ പാ​ട​വ​ത്ത് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജോ​ൺ, ട്ര​ഷ​റ​ർ ഷാ​ജി സാ​മു​വ​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ആ​ല​പ്പാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് ഷ​ൺ​മു​ഖ​ൻ​പി​ള്ള തു​ട​ങ്ങി വി​വി​ധ ഭാ​ര​വാ​ഹി​ക​ളും ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളും വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഷി​ബി​യ സാ​ബു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സ​മ്‌​ന ഹം​സ, പ്ര​ത്യു​ഷ പ​ത്മ​നാ​ഭ​ൻ, ഷീ​ന കു​ന്ന​ത്ത് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി. വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ശേ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കാ​ൻ​സ​ർ ബോ​ധ​ത്കരണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നും രോ​ഗ​ബാ​ധി​ത​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മു​ള്ള കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടാ​ണ് പ​രി​പാ​ടി സ​മാ​പി​ച്ച​ത്.

NRI

ഹൂ​സ്റ്റ​ണി​ൽ ഐ​സ് ഏ​ജ​ന്‍റി​ന്‍റെ വാഹനമിടിച്ച് പ​രി​ക്കേ​റ്റ സംഭവം: പ്ര​തി​ഷേ​ധ​വു​മാ​യി കു​ടും​ബം രം​ഗ​ത്ത്

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ ഐ​സ് ഏ​ജ​ന്‍റി​ന്‍റെ വാഹനമിടിച്ച് പ​രി​ക്കേ​റ്റ​യാ​ളു​ടെ കു​ടും​ബം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്. ഹൂ​സ്റ്റ​ണി​ലെ വെ​സ്റ്റ് ഹാ​രി​സ് കൗ​ണ്ടി​യി​ൽ മ​റ്റൊ​രു പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഐ​സ് ഏ​ജ​ന്‍റിന്‍റെ എ​സ്‌​യു​വി വാ​ഹ​നം ഇ​ടി​ച്ച് മി​ഗ്വ​ൽ പാ​റാ-​ഹെ​ർ​ണാ​ണ്ട​സ് എ​ന്ന​യാ​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്.

ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പാ​റാ-​ഹെ​ർ​ണാ​ണ്ട​സ് നി​ല​വി​ൽ ഫെ​ഡ​റ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. ഇ​ദ്ദേ​ഹം നി​യ​മ​വി​രു​ദ്ധ​മാ​യി യു​എ​സി​ൽ ക​ഴി​ഞ്ഞ​യാ​ളാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

34 വ​ർ​ഷ​മാ​യി യു​എ​സി​ലു​ള്ള അ​ദ്ദേ​ഹം ഒ​രു കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​വു​മി​ല്ലാ​ത്ത, ക​ഠി​നാ​ധ്വാ​നി​യാ​യ വ്യ​ക്തി​യാ​ണെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. മ​നു​ഷ്യ​ജീ​വ​നാ​ണ് വ​ലു​തെ​ന്നും കു​ടി​യേ​റ്റ പ്ര​ശ്ന​ത്തി​ന​പ്പു​റം സ​മൂ​ഹ​ത്തി​ൽ മ​നു​ഷ്യ​ത്വ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഞാ​യ​റാ​ഴ്ച നി​ര​വ​ധി പേ​ർ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​ത്തു​കൂ​ടി.

ഈ ​സം​ഭ​വ​ത്തി​ൽ ഹാ​രി​സ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സും ജി​ല്ലാ അ​റ്റോ​ർ​ണി ഓ​ഫീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഏ​ജന്‍റ് പു​തി​യ മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നോ എ​ന്ന് വ്യ​ക്ത​മ​ല്ല.

NRI

ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം നോ​ർ​ത്താം​പ്ട​ണി​ൽ 24ന്

നോ​ർ​ത്താം​പ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം ഈ മാസം 24നു ​നോ​ർ​ത്താം​പ്ട​ണി​ലെ ക​രോ​ളി​ൻ ചി​ഷോം സ്കൂ​ളി​ൽ ന​ട​ക്കും.

വി​ശു​ദ്ധ​ഗ്ര​ന്ഥ സ​ന്ദേ​ശ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ റീ​ജ​ണി​ലെ വി​വി​ധ മി​ഷ​നു​ക​ളി​ൽ നി​ന്നു​മാ​യി അ​ഞ്ഞൂ​റി​ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

സീ​റോമ​ല​ബാ​ർ ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സോ​ണി ജോ​ർ​ജ്, ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ബൈ​ബി​ൾ അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​എ​ൽ​വി​സ് ജോ​സ്, ആ​തി​ഥേ​യ​രാ​യ നോ​ർ​ത്താം​പ്ട​ൺ സീ​റോമ​ല​ബാ​ർ മി​ഷ​ന്‍റെ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൊ​ട്ട​നാ​നി എ​ന്നി​വ​ർ ക​ലോ​ത്സ​വ​ത്തി​ന് ആ​ത്മീ​യ​വും അ​ജ​പാ​ല​ന​പ​ര​വു​മാ​യ നേ​തൃ​ത്വം ന​ൽ​കും.​

ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ബൈ​ബി​ൾ അ​പ്പോ​സ്ത​ലേ​റ്റ് കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, ജി​നീ​ത ഡേ​വീ​സ് എ​ന്നി​വ​ർ ക​ലോ​ത്സ​വ​ത്തി​ന് ചുക്കാൻ പിടിക്കും.

ഹോ​ളി ക്വീ​ൻ റോ​സ​രി മി​ഷ​ൻ ഡെ​ൻ​ഹാം വാ​ട്‌​ഫോ​ർ​ഡ്, സെന്‍റ് അ​ൽ​ഫോ​ൻ​സാ മി​ഷ​ൻ ബെ​ഡ്ഫോ​ർ​ഡ് എ​ന്നീ സീ​റോമ​ല​ബാ​ർ മി​ഷ​നു​ക​ളു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ക.

റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജ​ന​റ​ൽ കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജെ​ബി​റ്റി ജോ​സ​ഫ് (വാ​ട്‌​ഫോ​ർ​ഡ്), സി​ബി സെ​ബാ​സ്റ്റ്യ​ൻ (ബെ​ഡ്ഫോ​ർ​ഡ്) എ​ന്നി​വ​ർ അ​റി​യി​ച്ചു.

മ​ത്സ​ര​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി മ​ത്സ​രാ​ർ​ഥിക​ൾ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥിച്ചു. ഈ ​വ​ർ​ഷം സു​റി​യാ​നി പാ​ട്ട്, തി​രു​വ​ച​ന സൂ​ച​ന (ബൈ​ബി​ൾ സൈ​റ്റേ​ഷ​ൻ) എ​ന്നീ ര​ണ്ട് ഇ​ന​ങ്ങ​ൾ കൂ​ടി പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സം​ഗീ​തം, പ്ര​സം​ഗം, നൃ​ത്തം, ചി​ത്ര​ര​ച​ന, അ​ഭി​ന​യം തു​ട​ങ്ങി വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളി​ലൂ​ടെ വി​ശു​ദ്ധ​ഗ്ര​ന്ഥ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ഘോ​ഷി​ക്കു​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വം, വി​ശ്വാ​സ​ത്തി​ന്‍റെ​യും സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും സം​യു​ക്ത ആ​ഘോ​ഷ​വേ​ദി​യാ​യി മാ​റും. അ​മ്പ​തോ​ളം ഇ​ന​ങ്ങ​ളി​ലാ​യി എ​ട്ട് സ്റ്റേ​ജു​ക​ളി​ലാ​യി​ട്ടാ​വും മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക.

മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. ഒ​ൻ​പ​തിന് ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യും തു​ട​ർ​ന്ന് 9.15 മു​ത​ൽ മ​ത്സ​ര​ങ്ങ​ളും ആ​രം​ഭി​ക്കും. വൈ​കി​ട്ട് ഏ​ഴിന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വച്ച് വി​ജ​യി​ക​ൾ​ക്കു​ള്ള പാ​രി​തോ​ഷ​ക​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന​താ​വും.

തി​രു​വ​ച​നാ​ധി​ഷ്‌​ഠി​ത​മാ​യ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളി​ലൂ​ടെ സു​വി​ശേ​ഷ സ​ന്ദേ​ശ​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ പ​ക​രാ​നും വി​ശ്വാ​സ​ജീ​വി​ത​ത്തി​ന് അ​ർ​ഥ​വ്യാ​പ്തി ല​ഭി​ക്കു​വാ​നും ക​ലോ​ത്സ​വം അ​വ​സ​ര​മൊ​രു​ക്കും.

തി​രു​വ​ച​ന​ങ്ങ​ളി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ദൈ​വി​ക​സാ​ന്നി​ധ്യം അ​നു​ഭ​വി​ക്കാ​നും വി​ശ്വാ​സ​സ​ന്ദേ​ശ​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി റീ​ജ​ണ​ൽ ബൈ​ബി​ൾ അ​പ്പോ​സ്ത​ലേ​റ്റ് അ​റി​യി​ച്ചു.

വേദി: Caroline Chisholm School, Wooldale Road, Wootton, Northampton NN4 6TP.

NRI

ജീ​മാ​ക്‌​സ് ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് ഫു​ട്‌​ബോ​ള്‍ ടീം ​ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പി​ന്‍റെ റീ​ട്ടെ​യി​ല്‍ സം​രം​ഭ​മാ​യ ജീ​മാ​ക്‌​സ് ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന്‍റെ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ പു​തി​യ ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു. തു​മാ​മ മാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ​യും താ​ജു​ദ്ദീ​ന്‍ വ​ട​ക​ര​യും ചേ​ര്‍​ന്നാ​ണ് ജ​ഴ്‌​സി പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്.

അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​വി. ഹം​സ, ഡ​യ​റ​ക്ട​ര്‍ ഫൈ​സ​ല്‍ റ​സാ​ഖ് , സീ​നി​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ള്‍ മു​ത​ലാ​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ടീം ​ക്യാ​പ്റ്റ​ന്‍ ആ​ദി​ല്‍, വൈ​സ് ക്യാ​പ്റ്റ​ന്‍ അ​ന്‍​സി​ല്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ല്‍​കി.

NRI

ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ: എം.​എ. യൂ​സ​ഫ​ലി പ​ങ്കെ​ടു​ക്കും

ന്യൂയോർക്ക്: 2027 ​ജ​നു​വ​രി 11 മു​ത​ൽ 13 വ​രെ കൊ​ച്ചി​യി​ലെ ഗ്രാ​ൻ​ഡ് ഹ​യാ​ത്തി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന​യു​ടെ കേ​ര​ള ക​ൺ​വ​ൻ​ഷ​നി​ൽ ലു​ലു ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ചെ​യ​ർ​മാ​നു​മാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ എം.​എ. യൂ​സ​ഫ​ലി പ​ങ്കെ​ടു​ക്കും.

ഫൊ​ക്കാ​ന​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച​താ​യി അ​ദ്ദേ​ഹം ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​നെ അ​റി​യി​ച്ചു.

ആ​ഗോ​ള മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ എം.​എ. യൂ​സ​ഫ​ലി​യു​ടെ ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വൻ​ഷ​നി​ലെ സാ​ന്നി​ധ്യം, ബി​സി​ന​സ് കോ​ൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് മു​ത​ൽ കൂ​ട്ടാ​വു​മെ​ന്നു, പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ ആ​ന്‍റോ വ​ർ​ക്കി, ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​ർ​ജി വർഗീ​സ്, കോ​ഓർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി വി.ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സ​മ്മേ​ള​ന​ത്തി​ലും ബി​സി​ന​സ് കോ​ൺ​ക്ലേ​വി​ലും യൂ​സ​ഫ​ലി പ​ങ്കെ​ടു​ക്കും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് യൂ​സ​ഫ​ലി​യു​ടെ സാ​മൂ​ഹി​ക രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഫൊ​ക്കാ​ന​യു​ടെ ആ​ദ​രം മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ൻ സ​മ​ർ​പ്പി​ക്കും.

NRI

പ്രേം ​ന​സീ​ര്‍ പ്ര​വാ​സ പു​ര​സ്കാ​ര വി​ത​ര​ണം ഇ​ന്ന്

ദോ​ഹ: പ്രേം ​ന​സീ​ര്‍ സു​ഹൃ​ത്ത് സ​മി​തി​യു​ടെ പ്രേം ​ന​സീ​ര്‍ പ്ര​വാ​സ പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടി​ന് ദോ​ഹ​യി​ലെ മ​ജാ​സ് റ​സ്റ്റ​റ​ന്‍റ് ഹാ​ളി​ല്‍ ന​ട​ക്കും. സിനിമാ സം​വി​ധാ​യ​ക​ന്‍ തു​ള​സീ​ദാ​സ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

ഐസിസി, ഐസിബിഎ​ഫ് എ​ന്നി​വ​യു​ടെ മു​ന്‍ അ​ധ്യ​ക്ഷ​നും നി​ല​വി​ല്‍ ഐസിസി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​നും സ്‌​കി​ല്‍​സ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ പി.​എ​ന്‍. ബാ​ബു​രാ​ജ​നാ​ണ് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കു​ന്ന​ത്.

സം​രം​ഭ​ക​ത്വം, ബി​സി​ന​സ് മി​ക​വ്, സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​നം എ​ന്നീ മേ​ഖ​ല​ക​ളി​ലെ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ച് നാ​ല് വ്യ​ക്തി​ക​ള്‍​ക്ക് ബി​സി​ന​സ് എ​ക്‌​സ​ല​ന്‍​സ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കും.

ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും പ്ര​ഫ​ഷ​ണ​ല്‍ ബ്യൂ​ട്ടി തെ​റാ​പ്പി​സ്റ്റു​മാ​യ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​വി. ഹം​സ, ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ, റോ​ക്ക പ​വ​ര്‍ ജിം ​എ​ന്നി​വ​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, മി​ല്ലേ​നി​യം കോ​ണ്‍​ട്രാ​ക്ടിം​ഗ് ആ​ന്‍​ഡ് ട്രേ​ഡിം​ഗ് ഡ​യ​റ​ക്ട​ര്‍ ജ​യ​പാ​ല്‍ മാ​ധ​വ​ന്‍ എ​ന്നി​വ​രാ​ണ് ബി​സി​ന​സ് എ​ക്‌​സ​ല​ന്‍​സ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​രാ​യ​ത്.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ ആ​ദ​രി​ക്കു​ന്ന​തി​ലൂ​ടെ അ​വ​രു​ടെ സം​ഭാ​വ​ന​ക​ള്‍ പൊ​തു​സ​മൂ​ഹ​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് പ്രേം ​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തെ​ക്ക​ന്‍​സ്റ്റാ​ര്‍ ബാ​ദു​ഷ അ​റി​യി​ച്ചു.

അ​വാ​ര്‍​ഡ് ദാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്യൂ ​മെ​ലോ​ഡി​യ എ​ന്‍റ​ര്‍​ടെ​യി​ന്‍​മെ​ന്‍റിന്‍റെ ഗാ​ന​മേ​ള​യു​മു​ണ്ടാ​കും.

NRI

ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച് ഇ​ൻ​ഫോ​ക്

കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ഇ​ൻ​ഫോ​ക്) സ​ബാ​ഹ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "വ​ർ​ക്ക്പ്ലേ​സ് സ്ട്രെ​സ് മാ​നേ​ജ്മെ​ന്‍റ്' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

വേ​ൾ​ഡ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഡേ​യി​ൽ ഫ​ർ​വാ​നി​യ മെ​ഡെ​ക്സ് കെ​യ​ർ മെ​ഡി​ക്ക​ൽ സെ​ൻ​റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ബോ​ധ​വത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ൻ​ഫോ​ക് പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ് വേ​ലാ​യു​ധ​ൻ നി​ർ​വ​ഹി​ച്ചു.

ഇ​ൻ​ഫോ​ക് സ​ബാ​ഹ് റീ​ജി​യ​ൺ ക​ൺ​വീ​ന​ർ ശ്യാം ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​നീ​തു മ​റി​യം ചാ​ക്കോ 2026 ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​ന​ത്തി​ന്‍റെ പ്ര​മേ​യ​മാ​യ "ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ കേ​ൾ​ക്കാം: യ​ഥാ​ർ​ഥ ശ​ബ്ദ​ങ്ങ​ൾ, യ​ഥാ​ർ​ഥ മാ​റ്റം' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​സാ​രി​ച്ചു.

 

NRI

മെ​ട്രോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച

കു​വൈ​റ്റ് സി​റ്റി: കു​വൈറ്റി​ൽ റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലേ​ക്ക് പു​തി​യ ചു​വ​ടു​വ​യ്പ്പു​മാ​യി മെ​ട്രോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ്. ഗ്രൂ​പ്പി​ന്‍റെ ആ​ദ്യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​യ മെ​ട്രോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ഫ​ർ​വാ​നി​യ​യി​ലെ മ​ഗാ​തീ​ർ കോം​പ്ല​ക്സി​ന്‍റെ ബേ​സ്മെ​ന്‍റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ, എം​ബ​സി പ്ര​തി​നി​ധി​ക​ൾ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, സാ​മൂ​ഹി​ക - സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, വ്യ​വ​സാ​യി​ക​ൾ, ക​മ്യൂ​ണി​റ്റി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ആ​രോ​ഗ്യ​പ​രി​ച​ര​ണ രം​ഗ​ത്ത് സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞ മെ​ട്രോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ്, കു​ടും​ബ​ങ്ങ​ളു​ടെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലേ​ക്കും പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ക​യാ​ണ്.

ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ, മ​ത്സ​രാ​ധി​ഷ്ഠി​ത വി​ല​ക​ൾ, പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ, ഉ​പ​ഭോ​ക്തൃ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ വ്യ​ത്യ​സ്ത​മാ​യ ഷോ​പ്പിം​ഗ് അ​നു​ഭ​വം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഭാ​വി​യി​ൽ കു​വൈ​റ്റി​ലെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല വ്യാ​പി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

മെ​ട്രോ ഹൈ​പ്പ​ർ പ​വ​ർ കാ​ർ​ഡി​ലൂ​ടെ വാ​യ്പാ രൂ​പ​ത്തി​ൽ പ​ർ​ച്ചെ​യ്സ് സൗ​ക​ര്യം, മെ​ട്രോ കെ​യ​ർ ചെ​ക്ക​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ നി​ശ്ചി​ത തു​ക​യ്ക്ക് മു​ക​ളി​ൽ ഷോ​പ്പിംഗ് ന​ട​ത്തു​ന്ന​വ​ർ​ക്ക് മെ​ട്രോ മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ളി​ൽ ആ​രോ​ഗ്യ​പ​രി​ശോ​ധ​നാ സൗ​ക​ര്യം എ​ന്നി​വ ല​ഭ്യ​മാ​കും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ മെ​ട്രോ​യു​ടെ ഫ​ർ​വാ​നി​യ, ഖൈ​ത്താ​ൻ, ജ​ലീ​ബ് മെ​ഡി​ക്ക​ൽ സെന്‍ററു​ക​ളി​ൽ ആ​ണ് ഈ ​സേ​വ​നം ഒ​രു​ക്കു​ക. മെ​ട്രോ ഹൈ​പ്പ​ർ ഹ​ബീ​ബി പോ​യി​ന്‍റ്സ് പ​ദ്ധ​തി​യി​ലൂ​ടെ 100 സ്വാ​ഗ​ത പോ​യി​ന്‍റു​ക​ൾ ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം ഓ​രോ കു​വൈ​റ്റി ദി​നാ​റി​ന്‍റെ ഷോ​പ്പിം​ഗി​നും ഒ​രു പോ​യി​ന്‍റ് നേ​ടാം.

100 പോ​യി​ന്‍റു​ക​ൾ ഒ​രു കു​വൈ​റ്റി ദി​നാ​റി​ന്‍റെ വി​ല​ക്കി​ഴി​വാ​യി ഉ​പ​യോ​ഗി​ക്കാം. കൂ​ടാ​തെ, മെ​ട്രോ ഹൈ​പ്പ​ർ ഗോ​ൾ​ഡ​ൻ ട്രോ​ളി പ​ദ്ധ​തി​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ജ​യി​ക്ക് മു​ൻ ഷോ​പ്പിം​ഗി​ൽ ചെ​ല​വ​ഴി​ച്ച തു​ക​യ്ക്ക് തു​ല്യ​മാ​യ മൂ​ല്യ​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ അ​ടു​ത്ത സ​ന്ദ​ർ​ശ​ന​ത്തി​ൽ സൗ​ജ​ന്യ​മാ​യി നേ​ടാ​നും അ​വ​സ​ര​മു​ണ്ടാ​കും.

മെ​ട്രോ ഹൈ​പ്പ​ർ ഫ്രൈ​ഡേ മാ​ർ​ക്ക​റ്റ് ഈ മാസം 23 മു​ത​ൽ രാ​വി​ലെ എ‌ട്ട് മു​ത​ൽ ഉ​ച്ച​യ്ക്ക് രണ്ട് വ​രെ പ്ര​വ​ർ​ത്തി​ക്കും. ഫ്ര​ഷ് ഉ​ത്പ​ന്ന​ങ്ങ​ളും പ്ര​ത്യേ​ക വി​ല​ക്കി​ഴി​വു​ക​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ലാ​ഭ​ക​ര​മാ​യ ഷോ​പ്പിംഗ് അ​നു​ഭ​വം ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യം.

NRI

ലി​വ​ർ​പൂ​ളി​ൽ കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വ​സ​ന്തം; ലി​മ ചി​ൽ​ഡ്ര​ൻ​സ് ഫെ​സ്റ്റ് സ​മാ​പി​ച്ചു

ലി​വ​ർ​പൂ​ൾ: ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ലി​മ), ജോ & ​മി ഓ​ൺ​ലൈ​ൻ ട്യൂ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച "ലി​മ ചി​ൽ​ഡ്ര​ൻ​സ് ഫെ​സ്റ്റ് 2026' വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ളോ​ടെ​യും കു​ട്ടി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും സ​ജീ​വ സാ​ന്നി​ധ്യ​ത്തോ​ടെ​യും വ​ൻ വി​ജ​യ​മാ​യി മാ​റി.

യു​കെ​യി​ൽ വ​ള​രു​ന്ന മ​ല​യാ​ളി കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യും ഭാ​ഷാ​സ്നേ​ഹ​വും പ്ര​ക​ട​മാ​ക്കു​ന്ന വേ​ദി​യാ​യി ഈ ​ക​ലാ​മാ​മാ​ങ്കം മാ​റി. ഈ ​മാ​സം പ​ത്തി​ന് രാ​വി​ലെ ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ വൈ​കു​ന്നേ​രം വ​രെ നീ​ണ്ടു നി​ന്നു.

പ്രാ​ർ​ഥ​നാ​ഗാ​ന​ത്തി​നു ശേ​ഷം മൂ​ന്ന് കു​ട്ടി​ക​ൾ ഭ​ഗ​വ​ദ്ഗീ​ത, ബൈ​ബി​ൾ, ഖു​റാ​ൻ എ​ന്നീ ഗ്ര​ന്ഥ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ച​ന​ങ്ങ​ൾ പാ​രാ​യ​ണം ചെ​യ്തു​കൊ​ണ്ട് പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ലി​വ​ർ​പൂ​ൾ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് വി​കാ​രി റ​വ. വി​പി​ൻ കു​രു​വി​ള മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ പ്ര​സം​ഗം ഏ​വ​ർ​ക്കും പു​തി​യൊ​രു ഊ​ർ​ജ്ജ​വും ചി​ന്ത​യും പ​ക​രു​ന്ന​താ​യി​രു​ന്നു. വി​സ്റ്റ​ൺ ടൗ​ൺ ഹാ​ളി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ര​ണ്ട് വ്യ​ത്യ​സ്ത വേ​ദി​ക​ളി​ൽ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് (മൂ​ന്ന് മു​ത​ൽ 17 വ​യ​സ് വ​രെ) മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ജോ & ​മി ഓ​ൺ​ലൈ​ൻ ട്യൂ​ഷ​ൻ ആ​യി​രു​ന്നു ക​ലാ​മാ​മാ​ങ്ക​ത്തി​ന്‍റെ മു​ഖ്യ സ്പോ​ൺ​സ​ർ. ചെ​റി​യ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ഫാ​ൻ​സി ഡ്ര​സ് മ​ത്സ​ര​ങ്ങ​ൾ ഏ​റെ വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

ഇം​ഗ്ലീ​ഷ് റെ​സി​റ്റേ​ഷ​ൻ, മോ​ണോ​ആ​ക്ട് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ കാ​ഴ്ച​വ​ച്ച പ്ര​ക​ട​നം അ​വ​രു​ടെ ഭാ​വ​നാ​ശേ​ഷി​യു​ടെ മി​ക​വ് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ൽ ജ​നി​ച്ച് വ​ള​രു​ന്ന ഈ ​ത​ല​മു​റ തെ​റ്റു​കൂ​ടാ​തെ മ​ല​യാ​ളം ക​വി​ത​ക​ൾ ചൊ​ല്ലി​യ​തും ക​ഥ പ​റ​ഞ്ഞ​തും പ്ര​സം​ഗി​ച്ച​തും സ​ദ​സി​നെ അ​ത്ഭു​ത​പ്പെ​ടു​ത്തി.

NRI

ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ പ്ര​ധാ​ന തി​രു​നാ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യു​ടെ പ്ര​ധാ​ന തി​രു​നാ​ൾ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​ക്ക​ർ​മ​ങ്ങ​ളോ​ടെ​യും ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ​യും ആ​ഘോ​ഷി​ക്കും.

ഇ​ട​വ​ക​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളും സം​യു​ക്ത​മാ​യി തി​രു​നാ​ളി​ന്‍റെ പ്ര​സു​ദേ​ന്തി​മാ​രാ​കും. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ആ​രാ​ധ​ന​യും ജ​പ​മാ​ല​യും ന​ട​ക്കും. 6.45ന് ​കൊ​ടി​യേ​റ്റ​വും ല​ദീ​ഞ്ഞും തു​ട​ർ​ന്ന് ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി വി​കാ​രി റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഡാ​ള​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ആ​രാ​ധ​ന​യും ജ​പ​മാ​ല​യും ഏ​ഴി​ന് ല​ദീ​ഞ്ഞും ഇം​ഗ്ലീ​ഷി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. പേ​ർ​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് വി​കാ​രി റ​വ.ഫാ. ​ഡാ​യി കു​ന്ന​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി എ​ട്ടി​ന് നൊ​വേ​ന, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും 9.30ന് ​ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന​യും അ​ർ​പ്പി​ക്കും. സാ​ൻ ആ​ന്‍റോ​ണി​യോ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​വി​കാ​രി റ​വ. ഫാ. ​ബോ​ബ​ൻ വ​ട്ടം​പു​റ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​കും.

റ​വ. ഫാ. ​അ​നീ​ഷ് പു​ല്ലു​കാ​ട്ട് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. രാ​വി​ലെ 11.45-ന് ​ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും ഉ​ച്ച​യ്ക്ക് 12.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​വും 12.45ന് ​ലേ​ല​വും ന​ട​ക്കും.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എ​ച്ച്കെസി​എ​സ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ഇ​ട​വ​ക സം​ഘ​ട​ന​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ-​സാം​സ്കാ​രി​ക വി​നോ​ദ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​വ​രു​ടെ അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന ന​ട​ത്തും.

വി​കാ​രി ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, സ​ഹ​വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സ​ജി മ​ര​ങ്ങാ​ട്ടി​ൽ, ജെ​യിം​സ് വ​ട​ക്കേ​ക്ക​ര, സാ​ബു ക​റു​ക​പ്പ​റ​മ്പി​ൽ, നി​ധി​ൻ ജി​ജോ തോ​മ​സ് വ​ട്ട​മ​റ്റ​ത്തി​ൽ, ഓ​ഫീ​സ് സെ​ക്ര​ട്ട​റി സി​സ്റ്റ​ർ റെ​ജി എ​സ്ജെസി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളി​ലും പ​ങ്കു​ചേ​രാ​ൻ ഏ​വ​രെ​യും ഇ​ട​വ​ക നേ​തൃ​ത്വം ക്ഷ​ണി​ച്ചു.

NRI

ലോകത്തെ മികച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ൽ ഇടംനേടി കൊ​ച്ചി സ്വ​ദേ​ശി​

കലിഫോർണിയ: ലോ​ക​ത്തി​ലെ മി​ക​ച്ച ര​ണ്ട് ശ​ത​മാ​നം ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി കൊ​ച്ചി സ്വ​ദേ​ശി​നി ഡോ. ​ടി​ന ബാ​ബു. ബം​ഗ​ളൂ​രു​വി​ലെ അ​ല​യ​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​ടീ​ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​ണ്.

സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യും എ​ൽ​സി​വി​യ​റും ചേ​ർ​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ലാ​ണ് ടീ​ന ബാ​ബു ഇ​ടം പി​ടി​ച്ച​ത്. 2025-ലെ ​ഗ​വേ​ഷ​ണ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ധാ​ന മേ​ഖ​ല​യാ​യ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി​സി​ലെ ഉ​പ​മേ​ഖ​ല​യാ​യ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ്രോ​സ​സിംഗ് വി​ഭാ​ഗ​ത്തി​ലാ​ണ് ടീ​ന ബാ​ബു ഉ​ൾ​പ്പെ​ട്ട​ത്.

ആ​ഗോ​ള ത​ല​ത്തി​ൽ ല​ഭി​ക്കു​ന്ന മി​ക​ച്ച അം​ഗീ​കാ​ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. പ​ദ്മ​ശ്രീ ഡോ. ​ബി. പോ​ൾ ത​ളി​യ​ത്തി​ന്‍റെ മ​ക​ൻ അ​ഗ​സ്റ്റി​ൻ പോ​ളിന്‍റെ ഭാ​ര്യ​യും ക​റു​കു​റ്റി പാ​ലാട്ടി ​ബാ​ബു ഉ​റു​മി​സിന്‍റെ​യും ആ​ശ​യു​ടെ​യും മ​ക​ളാ​ണ് ​ടീ​ന ബാ​ബു.

NRI

ന്യൂ​യോ​ർ​ക്കി​ൽ അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം

ന്യൂ​യോ​ർ​ക്ക്: അ​യ്യ​പ്പ സേ​വാ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ 26 നോ​ർ​ത്ത് ടൈ​സ​ൺ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ന്ന ച​ട​ങ്ങി​ൽ അ​യ്യ​പ്പ സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ക്കു​റു​പ്പ് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ് സൂം ​മു​ഖേ​ന സം​ഗ​മം ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് യ​ജ്ഞാ​ചാ​ര്യ​ൻ ഡോ. ​മ​ണ്ണ​ടി ഹ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

NRI

ഫിൻലൻഡ് "അത്ര ഹാപ്പിയല്ല'; കടുത്ത ചെലവുചുരുക്കലിനൊരുങ്ങി രാജ്യം

ഹെ​ല്‍​സി​ങ്കി: തു​ട​ര്‍​ച്ച​യാ​യി ഒ​ന്‍​പ​താം വ​ര്‍​ഷ​വും ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മാ​യി തെ​ര​ഞ്ഞെ‌​ടു​ക്ക​പ്പെ​ട്ട ഫി​ന്‍​ല​ന്‍​ഡി​ല്‍ ആ​ശ​ങ്ക​യു​ടെ കാ​റ്റ് വീ​ശു​ന്നു. ക​ടു​ത്ത ത​ണു​പ്പു​കാ​ല​ത്തോ​ടൊ​പ്പം ഇ​തു​വ​രെ​യു​ള്ള​തി​ല്‍ വച്ച് ഏ​റ്റ​വും ക​ര്‍​ശ​ന​മാ​യ ചെ​ല​വു​ചു​രു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍​ക്കും രാ​ജ്യം ത​യാറെ​ടു​ക്കു​ക​യാ​ണ്.

അ​ടു​ത്ത ഏ​പ്രി​ലി​ല്‍ തെര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ, സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ളി​ലും ആ​നു​കൂ​ല്യ​ങ്ങ​ളി​ലും പെ​ന്‍​ഷ​നു​ക​ളി​ലും ഏ​ത് മേ​ഖ​ല​യി​ലാ​ണ് വ​ലി​യ വെ​ട്ടി​ക്കു​റ​വു​ക​ള്‍ വ​രു​ത്തേ​ണ്ട​ത് എ​ന്ന ച​ര്‍​ച്ച​ക​ളി​ലാ​ണ് ഭ​ര​ണ​കൂ​ടം.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഫി​ന്‍​ല​ന്‍​ഡ്, ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളെ​യും വ​ലി​യ തോ​തി​ലു​ള്ള ക​ട​ബാ​ധ്യ​ത​ക​ളെ​യും തു​ട​ര്‍​ന്ന് ക​ടു​ത്ത ശൈ​ത്യ​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ള്‍ പ​ല അ​വ്യ​ക്ത​ത​ക​ളും പു​റ​ത്തു​വ​രി​ക​യാ​ണ്.

1990-ക​ളി​ല്‍ ബാ​ങ്കിം​ഗ് ത​ക​ര്‍​ച്ച​യും പ്ര​ധാ​ന ക​യ​റ്റു​മ​തി പ​ങ്കാ​ളി​യാ​യി​രു​ന്ന സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ പ​ത​ര്‍​ച്ച​യും സൃ​ഷ്ടി​ച്ച "ഗ്രേ​റ്റ് ഡി​പ്ര​ഷ​ന്' ശേ​ഷ​മു​ള്ള ഏ​റ്റ​വും മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​ണ് നി​ല​വി​ല്‍ ഫി​ന്‍​ല​ന്‍​ഡി​ന്‍റെ ക​ട​വും ക​മ്മി​യും.

കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷം ഫി​ന്‍​ല​ന്‍​ഡി​ന്‍റെ ദേ​ശീ​യ ക​ടം ജിഡിപി​യു​ടെ 90.3 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. പാ​ന്‍​ഡെ​മി​ക്കി​ന് മു​മ്പ് ഇ​ത് 65 ശ​ത​മാ​ന​മാ​യി​രു​ന്നു.

പ്ര​തി​സ​ന്ധി​ക്ക് പി​ന്നി​ലെ കാ​ര​ണ​ങ്ങ​ള്‍

പ്ര​തി​രോ​ധ ചെ​ല​വ് വ​ര്‍​ധ​ന​വ്: യു​ക്രെ​യ്നി​ലെ റ​ഷ്യ​ന്‍ അ​ധി​നി​വേ​ശ​ത്തി​ന് ശേ​ഷം നാ​റ്റോ​യി​ല്‍ ചേ​ര്‍​ന്ന ഫി​ന്‍​ല​ന്‍​ഡ് പ്ര​തി​രോ​ധ ചെ​ല​വു​ക​ള്‍ വ​ന്‍​തോ​തി​ല്‍ വ​ര്‍​ദ്ധി​പ്പി​ച്ചു. അ​മേ​രി​ക്ക​യി​ല്‍ നി​ന്ന് 64 എ​ഫ്35​എ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി 8.4 ബി​ല്ല്യ​ണ്‍ യൂ​റോ​യു​ടെ ക​രാ​റി​ലാ​ണ് രാ​ജ്യം ഒ​പ്പു​വ​ച്ച​ത്.

പ്ര​തി​രോ​ധ ബ​ജ​റ്റ് ജി​ഡിപി​യു​ടെ 3.2 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്തു​മെ​ന്നും സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഊ​ര്‍​ജ്ജ പ്ര​തി​സ​ന്ധി: റ​ഷ്യ​യെ ഊ​ര്‍​ജ്ജ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന ഫി​ന്‍​ല​ന്‍​ഡി​ന്, പു​തി​യ വി​ത​ര​ണ​ക്കാ​രെ ക​ണ്ടെ​ത്തി​യ​പ്പോ​ള്‍ ചെ​ല​വ് കു​ത്ത​നെ ഉ​യ​ര്‍​ന്നു. മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ര്‍​ഷ​ങ്ങ​ളെ തു​ട​ര്‍​ന്നു​ണ്ടാ​യ എ​ണ്ണ​വി​ല​ക്ക​യ​റ്റ​വും രാ​ജ്യ​ത്തി​ന് സാ​മ്പ​ത്തി​ക ആ​ഘാ​ത​മാ​യി.

യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ സ​മ്മ​ര്‍​ദ്ദം: ജിഡിപി​യു​ടെ മൂന്ന് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ ക​മ്മി നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന ഇയു ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ ഫി​ന്‍​ല​ന്‍​ഡ് പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന്, യൂ​റോ​പ്യ​ന്‍ കൗ​ണ്‍​സി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍​ക്ക് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

2028 അ​വ​സാ​ന​ത്തോ​ടെ ല​ക്ഷ്യ​ത്തി​ലെ​ത്താ​നാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം.

ക​ടു​ത്ത ചെ​ല​വു​ചു​രു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍

വ​രു​ന്ന വ​ര്‍​ഷ​ങ്ങ​ളി​ല്‍ എട്ട് മു​ത​ല്‍ 11 ബി​ല്യ​ണ്‍ യൂ​റോ വ​രെ വെ​ട്ടി​ക്കു​റ​യ്ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് ബാ​ങ്ക് ഓ​ഫ് ഫി​ന്‍​ല​ന്‍​ഡി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. പ്ര​ധാ​ന​മ​ന്ത്രി പെ​റ്റേ​രി ഒ​ര്‍​പോ​യു​ടെ സ​ര്‍​ക്കാ​ര്‍ നി​കു​തി വ​ര്‍​ധി​പ്പി​ക്കാ​തെ ആ​രോ​ഗ്യ, സാ​മൂ​ഹി​ക സം​ര​ക്ഷ​ണ, പെ​ന്‍​ഷ​ന്‍ മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് ഒമ്പത് ബി​ല്യ​ണ്‍ യൂ​റോ​യു​ടെ കു​റ​വ് വ​രു​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​ന്നാ​ല്‍, ഇ​ത് രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ തൊ​ഴി​ലാ​ളി​ക​ളെ​യും തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്കി​നെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. ഫി​ന്‍​ല​ന്‍​ഡി​ലെ തൊ​ഴി​ലി​ല്ലാ​യ്മാ നി​ര​ക്ക് നി​ല​വി​ല്‍ 10.3 ശ​ത​മാ​ന​വും യു​വാ​ക്ക​ള്‍​ക്കി​ട​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ 23.3 ശ​ത​മാ​ന​വു​മാ​ണ്.

എ​ന്നി​രു​ന്നാ​ലും, മെ​റ്റ​ല്‍, ഷി​പ്പ് ബി​ല്‍​ഡിം​ഗ് തു​ട​ങ്ങി​യ ക​യ​റ്റു​മ​തി മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച വ​ള​ര്‍​ച്ച രാ​ജ്യ​ത്തി​ന് ചെ​റി​യൊ​രു ആ​ശ്വാ​സ​മാ​കു​ന്നു​ണ്ട്.

NRI

ക്രി​സ്തോ​സ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ ക​ൺ​വ​ൻ​ഷ​ൻ 22 മുതൽ

ഫി​ല​ഡ​ൽ​ഫി​യ: ക്രി​സ്തോ​സ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ വാ​ർ​ഷി​ക ഇ​ട​വ​ക ക​ൺ​വ​ൻ​ഷ​ൻ ഈ ​മാ​സം 22, 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ദി​വ​സ​വും വൈ​കു​ന്നേ​രം 6.30 മു​ത​ൽ 8.30 വ​രെ 9999 ഗാ​ൻ​ട്രി റോ​ഡി​ലു​ള്ള ദേ​വാ​ല​യ​ത്തി​ലാ​ണ് യോ​ഗ​ങ്ങ​ൾ.

"ദൈ​വി​ക തേ​ജ​സി​ൽ പ​ങ്കാ​ളി​ക​ൾ" (Partners in Divine Radiance) എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ൺ​വ​ൻ​ഷ​ൻ ചി​ന്താ​വി​ഷ​യം. 2 തെ​സ​ലൊ​നീ​ക്യ​ർ 2:14 ആ​ണ് ആ​ധാ​ര​വാ​ക്യം.

തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ള​ജ് സാ​മ്പ​ത്തി​ക​ശാ​സ്ത്ര ബി​രു​ദാ​ന​ന്ത​ര ബി​രു​ദ-​ഗ​വേ​ഷ​ണ വി​ഭാ​ഗം മു​ൻ പ്ര​ഫ​സ​റും വ​കു​പ്പ് മേ​ധാ​വി​യു​മാ​യ പ്ര​ഫ. ഡോ. ​ജോ​ർ​ജ് മാ​ത്യു (തി​രു​വ​ല്ല) മു​ഖ്യ​പ്ര​സം​ഗ​ക​നാ​യി ദൈ​വ​വ​ച​നം ശു​ശ്രൂ​ഷി​ക്കും.

ഗാ​ന​ശു​ശ്രൂ​ഷ, പ്രാ​ർ​ഥ​ന, വ​ച​ന​ധ്യാ​നം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന യോ​ഗ​ങ്ങ​ളി​ലേ​ക്ക് ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വ്വം ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്‍റ് പുരോഗമിക്കുന്നു

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ദു - കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ര​ണ്ടാം സീ​സ​ൺ സ​ഫ മ​ക്ക ക​പ്പി​ന്‍റെ അ​ഞ്ചാം വാ​ര​ത്തി​ൽ അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ സാ​റ്റ്കോം ട്രാ​വ​ൻ​കൂ​ർ എ​ട്ട് വി​ക്ക​റ്റി​ന് എ​ക്സ്ട്രീം ക്രി​ക്ക​റ്റ് ക്ല​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​ക്സ്ട്രീം 88 റ​ൺ​സി​ന് പു​റ​ത്താ​യ​പ്പോ​ൾ സാ​റ്റ്കോം ര​ണ്ട് വി​ക്ക​റ്റ് ന​ഷ്‌‌​ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. അ​ജ്മ​ൽ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചാ​യി.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സ്രാ​ക്കോ സ്ട്രൈ​ക്കേ​ഴ്സ് 65 റ​ൺ​സി​ന് കേ​ര​ള കിം​ഗ്സ് റി​യാ​ദി​നെ തോ​ൽ​പ്പി​ച്ചു. സ്രാ​ക്കോ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 131 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ കേ​ര​ള കിം​ഗ്സി​ന്‍റെ മ​റു​പ​ടി എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 66 റ​ൺ​സി​ൽ ഒ​തു​ങ്ങി. നൗ​ഷാ​ദ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചാ​യി.

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ സ്പാ​ർ​ക്ക​ൻ​സ് സി​സി 29 റ​ൺ​സി​ന് കൊ​ങ്ക​ൺ ഫൈ​റ്റേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്പാ​ർ​ക്ക​ൻ​സ് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 122 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ കൊ​ങ്ക​ൺ ഫൈ​റ്റേ​ഴ്സി​ന്‍റെ ഇ​ന്നിം​ഗ്സ് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 93 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. സ​യ്യി​ദ് ജാ​ബി​ർ മാ​ൻ പ്ലെ​യ​ർ ദ ​മാ​ച്ചാ​യി.

നാ​ലാം മ​ത്സ​ര​ത്തി​ൽ ര​ത്ന​ഗി​രി റോ​യ​ൽ​സ് 33 റ​ൺ​സി​ന് എ​ഫ്സി​ആ​ർ ക്രി​ക്ക​റ്റ് ക്ല​ബി​നെ തോ​ൽ​പ്പി​ച്ചു. ര​ത്ന​ഗി​രി എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 104 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ എ​ഫ്സി​ആ​ർ 71 റ​ൺ​സി​ന് പു​റ​ത്താ​യി. അ​ന​സ് ദേ​ശ്മു​ഖ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചാ​യി.

അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഗ്ലോ​ബ്വി​ൻ ലോ​ജി​സ്റ്റി​ക്സ് നാ​ല് വി​ക്ക​റ്റി​ന് റി​ബ​ൽ​സ് റി​യാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. റി​ബ​ൽ​സ് അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 125 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ ഗ്ലോ​ബ്വി​ൻ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. വി​നീ​ത് ചാ​ർ​ലി പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചാ​യി.

മ​ൻ​സൂ​ർ, നൗ​ഫ​ൽ അ​ബ്ദു​സ​ലാം, ഷെ​ബി അ​ബ്ദു​സ​ലാം, ഇ​സ്മാ​യി​ൽ കൊ​ടി​ഞ്ഞി, നം​ഷീ​ർ എ​ന്നി​വ​ർ അ​മ്പ​യ​ർ​മാ​രാ​യി. ഉ​നൈ​സ് ഖാ​ൻ, നൈ​മു, ചാ​ക്കോ, ഖൈ​സ്, റി​ജേ​ഷ് എ​ന്നി​വ​ർ സ​ഹ​അ​മ്പ​യ​ർ​മാ​രാ​യി.

ന​സീം ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ​ൻ, മ​ലാ​സ് ഏ​രി​യ ക​മ്മ​റ്റി അം​ഗം ഉ​നൈ​സ്ഖാ​ൻ, സു​ലൈ ഏ​രി​യ ക​മ്മ​റ്റി അം​ഗം അ​ബ്ദു​ൽ സ​ലാം, ന്യൂ​സ​ന​യ്യ ലാ​സു​ർ​ധി യൂ​ണി​റ്റ് നി​വാ​ഹ​ക സ​മി​തി അം​ഗം സു​ജി​ത്ത്, നൈ​മു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി.

24 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന മൂ​ന്ന് മാ​സം നീ​ളു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​റ് ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. ന​വം​ബ​ർ പ​കു​തി​യോ​ടെ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​കും. സെ​മി​ഫൈ​ന​ലും ഫൈ​ന​ലും ഡി​സം​ബ​റി​ൽ ന​ട​ക്കും.

NRI

മാ​ർ​പാ​പ്പ​യ്ക്കാ​യി പ്രാ​ർ​ഥി​ച്ച് ഷി​ക്കാ​ഗോ​യി​ലെ വി​ശ്വാ​സി സ​മൂ​ഹം

ഷി​ക്കാ​ഗോ: ‌ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍പാ​പ്പ​യുടെ ആ​രോ​ഗ്യ​ത്തി​നാ​യി പ്രാ​ർ​ഥി​ച്ച് ഷി​ക്കാ​ഗോ​യി​ലെ വി​ശ്വാ​സി സ​മൂ​ഹം. ഞാ​യ​റാ​ഴ്ച ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കി​ട​യി​ലാ​ണ് ഹോ​ളി നെ​യിം ക​ത്തീ​ഡ്ര​ലി​ൽ എ​ത്തി​യ വി​ശ്വാ​സി​ക​ൾ മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​ത്തി​നാ​യി പ്രാ​ർ​ഥ​ന​ക​ൾ അ​ർ​പ്പി​ച്ച​ത്.

അതേസമയം, ശ്വാ​സ​കോ​ശ​ത്തി​ല്‍ മു​ഴ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്ന് മാ​ര്‍പാ​പ്പ​ ഈ​യാ​ഴ്ച ശ​സ്ത്ര​ക്രി​യ ന​ട​ത്തും. റോ​മി​ലെ അ​ഗ​സ്തി​നോ ജെ​മെ​ല്ലി പോ​ളി​ക്ലി​നി​ക്കി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക.

ഈ​യാ​ഴ്ച ആ​ദ്യം ശ​സ്ത്ര​ക്രി​യ ന​ട​ക്കു​മെ​ന്നു വ​ത്തി​ക്കാ​ന്‍ പ്ര​സ് ഓ​ഫി​സ് ഡ​യ​റ​ക്ട​ര്‍ മ​ത്തെ​യോ ബ്രൂ​ണി പ​റ​ഞ്ഞു. മാ​ര്‍പാ​പ്പ​യ്ക്ക് ഒ​രാ​ഴ്ച ചി​കി​ത്സ​യി​ല്‍ തു​ട​രേ​ണ്ടി വ​രു​മെ​ന്നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ പൊ​തു​പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

NRI

കേ​ളി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി അ​സീ​സി​യ ഏ​രി​യ ക​മ്മി​റ്റി​യും സ്റ്റാ​ർ ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ സെ​ന്‍റ​റും സം​യു​ക്ത​മാ​യി റി​യാ​ദ് മ​ൻ​സൂ​റ​യി​ലെ സ്റ്റാ​ർ ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും ഉ​ൾ​പ്പെ​ടെ മു​ന്നൂ​റോ​ളം പേ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. മ​ല​യാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വി​വി​ധ ദേ​ശ​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം ക്യാ​മ്പി​നെ ശ്ര​ദ്ധേ​യ​മാ​ക്കി.

സ്റ്റാ​ർ ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​ഫാ​ത്തി​മ ഹ​ക്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ബ്ല​ഡ് ഷു​ഗ​ർ, ക്രി​യാ​റ്റി​നി​ൻ, കൊ​ള​സ്ട്രോ​ൾ, ര​ക്ത​സ​മ്മ​ർ​ദം, ട്രൈ​ഗ്ലി​സ​റൈ​ഡ്സ്, യൂ​റി​ക് ആ​സി​ഡ് എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന​യും ശ​രീ​ര​ഭാ​ര​വും ഉ​യ​ര​വും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബിഎംഐ പ​രി​ശോ​ധ​ന​യും ക്യാ​മ്പി​ൽ സൗ​ജ​ന്യ​മാ​യി ന​ട​ത്തി.

വി​വി​ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​ര​ത്തേ തി​രി​ച്ച​റി​യു​ന്ന​തി​നും ആ​രോ​ഗ്യ​നി​ല വി​ല​യി​രു​ത്തു​ന്ന​തി​നും ക്യാ​മ്പ് സ​ഹാ​യ​ക​മാ​യി. കേ​ളി അ​സീ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ലി പ​ട്ടാ​മ്പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മാ​പ​ന ച​ട​ങ്ങ് ഡോ. ​ഫാ​ത്തി​മ ഹ​ക്കീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്റ്റാ​ർ ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ സെ​ന്റ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ക്ബ​ർ വേ​ങ്ങാ​ട്, ക്ലി​നി​ക് മാ​നേ​ജ​ർ നി​സാ​ർ, കേ​ളി കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ലി​ബി​ൻ പ​ശു​പ​തി, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സി​ജി​ൻ കൂ​വ​ളൂ​ർ, സ്റ്റാ​ർ ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ മാ​ർ​ക്ക​റ്റിംഗ് മാ​നേ​ജ​ർ സു​ഷ​മ ഷാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ്റ്റാ​ർ ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ സെ​ന്‍ററി​നു​ള്ള കേ​ളി​യു​ടെ ഉ​പ​ഹാ​രം അ​സീ​സി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി അ​ജി​ത് പ്ര​സാ​ദ് മാ​ർ​ക്ക​റ്റിംഗ് മാ​നേ​ജ​ർ സു​ഷ​മ ഷാ​ന് കൈ​മാ​റി.

അ​സീ​സി​യ ഏ​രി​യ ക​മ്മി​റ്റി​ക്കു​ള്ള ഉ​പ​ഹാ​രം സ്റ്റാ​ർ ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ക്ലി​നി​ക് മാ​നേ​ജ​ർ നി​സാ​ർ കേ​ളി ഏ​രി​യ സെ​ക്ര​ട്ട​റി സു​ധീ​ർ പോ​രേ​ട​ത്തി​ന് ന​ൽ​കി.

കേ​ളി കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ചു​മ​ത​ല​ക്കാ​ര​നു​മാ​യ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സു​ജി​ത്ത് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സു​ധീ​ർ പോ​രേ​ടം സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ ല​ജീ​ഷ് ന​രി​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

NRI

കെ​എ​ച്ച്എ​ൻ​എ​യു​ടെ പ്ര​സം​ഗ​മ​ത്സ​രം യു​വ​വാ​ണി​ക്ക് ഇ​ന്ന് തു​ട​ക്കം

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി കു​ട്ടി​ക​ളു​ടെ​യും യു​വ​ത​ല​മു​റ​യു​ടെ​യും പ്ര​സം​ഗ​ശേ​ഷി, ആ​ശ​യ​വി​നി​മ​യ മി​ക​വ്, ആ​ത്മ​വി​ശ്വാ​സം, നേ​തൃ​ത്വ​പാ​ട​വം എ​ന്നി​വ വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "യു​വ​വാ​ണി - വോ​യീ​സ് ഓ​ഫ് നെ​ക്സ്റ്റ് ജ​ന​റേ​ഷ​ൻ' പ​രി​പാ​ടി​ക്ക് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും.

പ​ബ്ലി​ക് സ്പീ​ക്കിം​ഗ്, ഡി​ബേ​റ്റ് എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി മൂ​ന്നാം ക്ലാ​സ് മു​ത​ൽ മു​ക​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ ശ​നി​യാ​ഴ്ച​യും ഈ​സ്റ്റേ​ൺ സ​മ​യം ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ മൂ​ന്ന് വ​രെ​യാ​ണ് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ക്കു​ക.

കു​ട്ടി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പൊ​തു​വേ​ദി​ക​ളി​ൽ സം​സാ​രി​ക്കാ​നും സ്വ​ന്തം ആ​ശ​യ​ങ്ങ​ൾ വ്യ​ക്ത​മാ​യും ഫ​ല​പ്ര​ദ​മാ​യും അ​വ​ത​രി​പ്പി​ക്കാ​നും വി​മ​ർ​ശ​നാ​ത്മ​ക​മാ​യി ചി​ന്തി​ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ സം​വാ​ദ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് യു​വ​വാ​ണി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

സ്കൂ​ൾ, കോ​ള​ജ് പ​ഠ​ന​കാ​ല​ത്തും തു​ട​ർ​ന്നു​ള്ള ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ആ​ശ​യ​വി​നി​മ​യ​ശേ​ഷി​യും നേ​തൃ​ത്വ​ഗു​ണ​ങ്ങ​ളും വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ​വി​ക​സ​ന​ത്തി​നും ഈ ​പ​രി​ശീ​ല​നം സ​ഹാ​യ​ക​ര​മാ​കും.

കെ​എ​ച്ച്എ​ൻ​എ സൗ​ത്ത് ഈ​സ്റ്റ് യൂ​ത്ത് ആ​ൻ​ഡ് യു​വ ലീ​ഡ​ർ സ​ന നാ​യ​രാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. "AP4WOMEN - A Platform to Practice Confidence' സ്ഥാ​പ​ക നീ​തു ഗോ​പാ​ൽ, സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി റി​ഖി​ൽ ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ​രി​ശീ​ല​ക​രാ​യി പ്ര​വ​ർ​ത്തി​ക്കും.

പു​തി​യ ത​ല​മു​റ​യ്ക്ക് മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​വും അ​വ​സ​ര​ങ്ങ​ളും ന​ൽ​കു​ന്ന​തി​നൊ​പ്പം സ്വ​ന്തം അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ്ര​ക​ടി​പ്പി​ക്കാ​നും സ​മൂ​ഹ​ത്തി​ൽ നേ​തൃ​ത്വ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​നും പ്രാ​പ്ത​രാ​ക്കേ​ണ്ട​ത് ഏ​റെ പ്ര​ധാ​ന​മാ​ണെ​ന്ന് കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്താ​നും അ​വ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും സ​ഹാ​യി​ക്കു​ന്ന യു​വ​വാ​ണി പോ​ലു​ള്ള സം​രം​ഭ​ങ്ങ​ൾ കെ​എ​ച്ച്എ​ൻ​എ​യു​ടെ യു​വ​ജ​ന​ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പു​തി​യ ത​ല​മു​റ​യു​ടെ ശ​ബ്ദ​ത്തി​ന് ക​രു​ത്തും അ​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ​ക്ക് വേ​ദി​യു​മൊ​രു​ക്കു​ന്ന യു​വ​വാ​ണി, കു​ട്ടി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ടു​വ​രാ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണെ​ന്ന് സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ‌ ആ​ർ​വി​പി ഷാ​ജീ​വ് പ​ദ്മ​നി​വാ​സ് പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ​ക്ക് ഭ​യ​മോ മ​ടി​യോ കൂ​ടാ​തെ സം​സാ​രി​ക്കാ​നും ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും പ​ര​സ്പ​രം പ​ഠി​ക്കാ​നും ക​ഴി​യു​ന്ന സൗ​ഹൃ​ദ​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ഒ​രു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യു​വ​വാ​ണി​യു​ടെ പ്ര​യോ​ജ​നം പ​ര​മാ​വ​ധി കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ര​ക്ഷി​താ​ക്ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​ക​ണ​മെ​ന്ന് കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ നാ​യ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് നേ​തൃ​ത്വ​വും ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളും അ​ഭ്യ​ർ​ഥി​ച്ചു.

പ​രി​പാ​ടി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് https://namaha.org/?page_id=4281 എ​ന്ന ലി​ങ്കി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ക്ലാ​സു​ക​ൾ എ​ല്ലാ ശ​നി​യാ​ഴ്ച​യും ഈ​സ്റ്റേ​ൺ സ​മ​യം ഉ​ച്ച​യ്ക്ക് രണ്ട് മു​ത​ൽ മൂന്ന് വ​രെ സൂം വ​ഴി​യാ​ണ് ന​ട​ക്കു​ക.

Zoom Meeting: https://us06web.zoom.us/j/89050620039 pwd=N31pf9Un6fSCjIFIHaa1J1cMsBYEAa.1, Meeting ID: 890 5062 0039, Passcode: 2027

NRI

യു​ക്മ മി​ഡ്‌​ലാ​ൻ​ഡ്സ്, വെ​യി​ൽസ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ഇ​ന്ന്

ലണ്ടൻ: യു​കെ മ​ല​യാ​ളി​ക​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന യു​ക്മ ക​ലാ​മേ​ള​ക്കാ​ല​ത്തി​ന് ശ​നി​യാ​ഴ്ച തു​ട​ക്കം കു​റി​ച്ചു. ആ​ദ്യ​വാ​ര​ത്തി​ൽ ത​ന്നെ നാ​ല് റീ​ജി​യ​ണു​ക​ളി​ൽ ഒ​രേ​സ​മ​യം ക​ലാ​മേ​ള​ക​ൾ വി​ജ​യ​ക​ര​മാ​യി അ​ര​ങ്ങേ​റി​യ​തോ​ടെ യു​ക്മ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക​ലോ​ത്സ​വ സീ​സ​ണി​ന് തു​ട​ക്ക​മാ​യി.

സൗ​ത്ത് ഈ​സ്റ്റ്, ഈ​സ്റ്റ് ആം​ഗ്ലി​യ, യോ​ർ​ക്‌​ഷ​യ​ർ & ഹം​ബ​ർ, നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണു​ക​ളി​ലാ​ണ് ഈ ​മാ​സം മൂ​ന്നി​ന് ക​ലാ​മേ​ള​ക​ൾ ന​ട​ന്ന​ത്.

മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള

യു​ക്മ​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ റീ​ജി​യ​ണു​ക​ളി​ൽ ഒ​ന്നാ​യ മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യൺ ക​ലാ​മേ​ള​യ്ക്ക് ഇ​ന്ന് ക​വ​ൻ​ട്രി​യി​ൽ തി​രി തെ​ളി​യും. യു​ക്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ക്‌​മ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ വ​ർ​ഗീ​സ് ഡാ​നി​യ​ൽ, സ്‌​മി​ത തോ​ട്ടം എ​ന്നി​വ​ർ വി​ശി​ഷ്‌​ടാ​തി​ഥി​ക​ളാ​യി​രി​ക്കും.

റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ബി പു​തു​ക്കു​ള​ങ്ങ​ര​യു​ടെ അധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ റീ​ജി​യ​ണി​ൽ നി​ന്നു​ള്ള ദേ​ശീ​യ സ​മി​തി​യം​ഗം ജോ​ർ​ജ് തോ​മ​സ്, റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി ലൂ​യീ​സ് മേ​നാ​ച്ചേ​രി, ട്ര​ഷ​റ​ർ പോ​ൾ ജോ​സ​ഫ്, ക​ലാ​മേ​ള കോഓ​ർ​ഡി​നേ​റ്റ​ർ രേ​വ​തി അ​ഭി​ഷേ​ക്, മ​റ്റ് റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ, റീ​ജി​യ​ണി​ലെ അം​ഗ അ​സോസിയേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മു​ത​ലാ​യ​വ​ർ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

വെ​യി​ൽസ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള

വ​ള​രെ കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് ത​ന്നെ യു​ക്മ​യി​ലെ ശ​ക്ത​മാ​യ റീ​ജി​യ​ണുക​ളി​ൽ ഒ​ന്നാ​യി മാ​റി​യ വെ​യി​ൽസ് റീ​ജി​യൺ ക​ലാ​മേ​ള വെ​യി​ത്സി​ലെ പെ​ന​ർ​ത്തി​ൽ ഇ​ന്ന് അ​ര​ങ്ങേ​റും.

യു​ക്മ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ് വി​ശി​ഷ്‌​ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ൽ പെ​ന​ർ​ത്ത് ടൗ​ൺ മേ​യ​ർ ലോ​റ റോ​ച്ച്ഫോ​ർ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ക്മ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പീ​റ്റ​ർ താ​ണോ​ലി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

വൈ​കു​ന്നേ​രം ചേ​രു​ന്ന സ​മാ​പ​ന​യോ​ഗ​ത്തി​ൽ യു​ക്മ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ണ്ണി​മോ​ൻ മ​ത്താ​യി, റെ​യ്മോ​ൾ നി​ധീ​രി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​മാ​രാ​യി​രി​ക്കും.

റീ​ജി​യ​ണ​ൽ പ്ര​സി​ഡന്‍റ് ജോ​ഷി തോ​മ​സിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ദേ​ശീ​യ സ​മി​തി​യം​ഗം ബെ​ന്നി അ​ഗ​സ്റ്റി​ൻ, റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി ഷൈ​ലി തോ​മ​സ്, ട്ര​ഷ​റ​ർ ടോം​ബി​ൽ ക​ണ്ണ​ത്ത്, ക​ലാ​മേ​ള കോ​ർ​ഡി​നേ​റ്റ​ർ ജോ​ബി മാ​ത്യു, മ​റ്റ് റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ, അം​ഗ അ​സോസി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

റോ​ഥ​ർ​ഹാം മാ​ൻ​വേ​ഴ്‌​സ് ത​ടാ​ക​ത്തി​ൽ അ​തി​ഗം​ഭീ​ര​മാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട എ​ട്ടാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ​യും യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന 2026 ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ​യും ആ​വേ​ശ​ത്തി​ന്‍റെ അ​ല​യൊ​ലി​ക​ൾ അ​ട​ങ്ങും മു​ൻ​പാ​ണ് യു​ക്മ​യു​ടെ മ​റ്റൊ​രു വ​ലി​യ സാം​സ്കാ​രി​ക ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്.

യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​ലാ​സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​യ പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​വം​ബ​ർ ഏഴിന് ​ചെ​ൽ​റ്റ​ൻ​ഹാ​മി​ൽ ന​ട​ക്കും. യു​ക്മ​യു​ടെ ഏ​ഴ് ശ​ക്ത​മാ​യ റീ​ജി​യ​ണു​ക​ളി​ൽ ന​ട​ക്കു​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ക്കു​ന്ന പ്ര​തി​ഭ​ക​ളാ​ണ് ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ നി​ന്നെ​ത്തു​ന്ന മി​ക​ച്ച ക​ലാ​പ്ര​തി​ഭ​ക​ൾ ഒ​രേ വേ​ദി​യി​ൽ സം​ഗ​മി​ക്കു​മ്പോ​ൾ, പ്ര​വാ​സ​ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി ക​ലാ​മാ​മാ​ങ്ക​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ത്ത​വ​ണ​ത്തെ ദേ​ശീ​യ ക​ലാ​മേ​ള മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ക്മ.

ആ​യി​ര​ത്തി​ലേ​റെ പ്ര​തി​ഭ​ക​ൾ റീ​ജി​യ​ണ​ൽ വേ​ദി​ക​ളി​ലേ​ക്ക്

മാ​സ​ങ്ങ​ളാ​യി നി​ര​ന്ത​ര പ​രി​ശീ​ല​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ആ​യി​ര​ത്തി​ലേ​റെ ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ മാ​റ്റു​ര​യ്ക്കാ​ൻ ത​യാ​റെ​ടു​ക്കു​മ്പോ​ൾ, റീ​ജി​യ​ണ​ൽ ക​ലാ​മേ​ള വേ​ദി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ളും അ​തി​വേ​ഗം പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ​യു​ള്ള വി​വി​ധ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​രാ​ർ​ഥി​ക​ൾ സം​ഗീ​തം, നൃ​ത്തം, സാ​ഹി​ത്യം, പ്ര​സം​ഗം തു​ട​ങ്ങി നി​ര​വ​ധി ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.

മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തി​ന​പ്പു​റം, യു​കെ​യി​ൽ വ​ള​രു​ന്ന പു​തി​യ ത​ല​മു​റ​യ്ക്ക് കേ​ര​ള​ത്തി​ന്‍റെ ഭാ​ഷ​യോ​ടും ക​ല​ക​ളോ​ടും പാ​ര​മ്പ​ര്യ​ത്തോ​ടും ആ​ത്മ​ബ​ന്ധം വ​ള​ർ​ത്തു​ന്ന സാം​സ്കാ​രി​ക വേ​ദി കൂ​ടി​യാ​ണ് യു​ക്മ ക​ലാ​മേ​ള.

ബ്രി​ട്ട​ന്‍റെ ബ​ഹു​സാം​സ്കാ​രി​ക സ​മൂ​ഹ​ത്തി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ ക​ലാ-​സാം​സ്കാ​രി​ക പൈ​തൃ​കം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും മ​റ്റു സ​മൂ​ഹ​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യ ബ​ന്ധ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു.

അം​ഗ അ​സോ​സി​യേ​ഷ​നു​ക​ൾ, റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക​ൾ, ക​ലാ​കാ​ര​ന്മാ​ർ, പ​രി​ശീ​ല​ക​ർ, മാ​താ​പി​താ​ക്ക​ൾ, വി​ധി​ക​ർ​ത്താ​ക്ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഓ​രോ ക​ലാ​മേ​ള​യു​ടെ​യും വി​ജ​യ​ത്തി​ന് പി​ന്നി​ൽ.

ഇ​നി ക​ണ്ണു​ക​ൾ ചെ​ൽട്ടൺ​ഹാ​മി​ലേ​ക്ക്

ഒ​ക്‌ടോ​ബ​റി​ലു​ട​നീ​ളം ഏ​ഴ് റീ​ജി​യ​ണു​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക്കു​ന്ന പ്ര​തി​ഭ​ക​ൾ ഒ​ടു​വി​ൽ ന​വം​ബ​ർ ഏഴിന് ​ചെ​ൽട്ടൺ​ഹാ​മി​ലെ പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ മാ​റ്റു​ര​യ്ക്കും.

NRI

ജ​ര്‍​മ​നി​യി​ലെ സ​ര്‍​വീ​സു​ക​ള്‍ വ​ന്‍​തോ​തി​ല്‍ വെ​ട്ടി​ച്ചു​രു​ക്കി റ​യാ​ന്‍​എ​യ​ര്‍; യാ​ത്ര​ക്കാ​ര്‍​ക്ക് ക​ന​ത്ത തി​രി​ച്ച​ടി

ബെര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഉ​യ​ര്‍​ന്ന എ​യ​ര്‍​പോ​ര്‍​ട്ട് ഫീ​സു​ക​ളി​ലും അ​മി​ത നി​കു​തി​ക​ളി​ലും പ്ര​തി​ഷേ​ധി​ച്ച് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ വ​ന്‍​തോ​തി​ല്‍ വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ പ്ര​മു​ഖ ബ​ജ​റ്റ് എ​യ​ര്‍​ലൈ​നാ​യ റ​യാ​ന്‍​എ​യ​ര്‍.

വ​രു​ന്ന ശീ​ത​കാ​ല ഷെ​ഡ്യൂ​ളി​ല്‍ ജ​ര്‍​മ​നി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ര്‍​വീ​സു​ക​ളി​ല്‍ നി​ന്നാ​യി ഏ​ഴു ല​ക്ഷ​ത്തോ​ളം സീ​റ്റു​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന് അ​യ​ര്‍​ല​ന്‍​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള വി​മാ​ന​ക്ക​മ്പ​നി അ​റി​യി​ച്ചു.

നി​ല​വി​ലെ സ​ര്‍​വീ​സു​ക​ളി​ല്‍ 10 ശ​ത​മാ​ന​ത്തിന്‍റെ കു​റ​വാ​ണ് വ​രു​ത്തു​ന്ന​ത്. എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍, ഏ​വി​യേ​ഷ​ന്‍ സു​ര​ക്ഷാ നി​ര​ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ജ​ര്‍​മനി​യി​ലെ ഫീ​സു​ക​ള്‍ "ജ്യോ​തി​ശാ​സ്ത്ര​പ​ര​മാ​യ തോ​തി​ല്‍' ഉ​യ​ര്‍​ന്ന​താ​ണെ​ന്ന് റ​യാ​ന്‍​എ​യ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

ബെ​ര്‍​ലി​ന് ക​ന​ത്ത പ്ര​ഹ​രം; 12 റൂ​ട്ടു​ക​ള്‍ റ​ദ്ദാ​ക്കും, വി​മാ​ന​ങ്ങ​ള്‍ മാ​റ്റും

റ​യാ​ന്‍​എ​യ​റി​ന്‍റെ ഈ ​തീ​രു​മാ​നം ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ന്ന​ത് ജ​ര്‍​മ്മ​ന്‍ ത​ല​സ്ഥാ​ന​മാ​യ ബ​ര്‍​ലി​നി​ലെ ബ്രാ​ന്‍​ഡ​ന്‍​ബ​ര്‍​ഗ് വി​മാ​ന​ത്താ​വ​ള​ത്തെ​യാ​ണ്. യൂ​റോ​പ്പി​ലെ ഏ​റ്റ​വും പ​രാ​ജ​യ​പ്പെ​ട്ട വി​മാ​ന​ത്താ​വ​ള​മെ​ന്നാ​ണ് റ​യാ​ന്‍​എ​യ​ര്‍ വി​ശേ​ഷി​പ്പി​ച്ച​ത്.

ബെര്‍​ലി​നി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ളു​ടെ പ​കു​തി​യോ​ളം ക​മ്പ​നി നി​ര്‍​ത്ത​ലാ​ക്കും.

പ്ര​ധാ​ന റൂ​ട്ടു​ക​ള്‍ റ​ദ്ദാ​ക്കി: ഗ്രാ​ന്‍ ക​നേ​റി​യ, പ​ലേ​ര്‍​മോ, മാ​ഴ്സെ, തെ​സ്സ​ലോ​നി​ക്കി ഉ​ള്‍​പ്പെ​ടെ പ്ര​വാ​സി​ക​ളും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ആ​ശ്ര​യി​ച്ചി​രു​ന്ന 12 പ്ര​ധാ​ന റൂ​ട്ടു​ക​ളാ​ണ് ബെ​ര്‍​ലി​നി​ല്‍ നി​ന്ന് പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കു​ന്ന​ത്.

ബേ​സ് പൂ​ട്ടു​ന്നു: ഒ​ക്ടോ​ബ​ര്‍ 24-ഓ​ടെ ബ​ര്‍​ലി​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ത​ങ്ങ​ളു​ടെ ബേ​സ് റ​യാ​ന്‍​എ​യ​ര്‍ പൂ​ര്‍​ണ​മാ​യും പൂ​ട്ടും. ഇ​വി​ടെ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ഏ​ഴ് വി​മാ​ന​ങ്ങ​ളെ​യും ക്രൂ ​ജീ​വ​ന​ക്കാ​രെ​യും കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന ലാ​ഭ​മു​ള്ള മ​റ്റ് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ലേ​ക്ക് മാ​റ്റും.

ഇ​തോ​ടെ ബെ​ര്‍​ലി​നി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് യാ​ത്രാ ഓ​പ്ഷ​നു​ക​ള്‍ വ​ലി​യ തോ​തി​ല്‍ കു​റ​യു​മെ​ന്നും വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ കു​ത്ത​നെ ഉ​യ​രു​മെ​ന്നും റ​യാ​ന്‍​എ​യ​ര്‍ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡ്ഡി വി​ല്‍​സ​ണ്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ള്‍

ബെ​ര്‍​ലി​ന് പു​റ​മെ ഹാം​ബ​ര്‍​ഗി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ളി​ല്‍ അ​ഞ്ച് ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ് വ​രു​ത്തും. അ​തേ​സ​മ​യം, ചി​ല പ്രാ​ദേ​ശി​ക വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ സ​ര്‍​വീ​സു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​നും റ​യാ​ന്‍​എ​യ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

മെ​മ്മിം​ഗ​ന്‍, കൊ​ളോ​ണ്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സ​ര്‍​വീ​സ് ക​പ്പാ​സി​റ്റി വ​ര്‍​ധി​പ്പി​ക്കും. കൂ​ടാ​തെ സാ​ര്‍​ബ്രൂ​ക്ക​ന്‍, ഫ്രീ​ഡ്രി​ഷ്സ്ഹാ​ഫ​ന്‍ എ​ന്നീ റീ​ജി​യ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളെ ശീ​ത​കാ​ല ഷെ​ഡ്യൂ​ളി​ല്‍ പു​തി​യ​താ​യി ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ജ​ര്‍​മ​നി​യി​ലെ ഉ​യ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന​ച്ചെ​ല​വ് കാ​ര​ണം യൂ​റോ​പ്പി​ലെ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സു​ക​ള്‍ മാ​റ്റാ​ന്‍ പ്ര​മു​ഖ ബ​ജ​റ്റ് എ​യ​ര്‍​ലൈ​നു​ക​ള്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്ന​ത് പ്ര​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധാ​ര​ണ യാ​ത്ര​ക്കാ​രു​ടെ ബ​ജ​റ്റി​നെ സാ​ര​മാ​യി ബാ​ധി​ക്കും.

NRI

കൊ​ളോ​ണി​ല്‍ ജ​പ​മാ​ല ആ​ച​ര​ണ​സ​മാ​പ​ന​വും വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളും

കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ ആ​സ്ഥാ​ന​മാ​യു​ള്ള സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​പ​മാ​ല ആ​ച​ര​ണ​സ​മാ​പ​ന​വും വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളും ശ​നി​യാ​ഴ്ച ആ​ഘോ​ഷി​ക്കും.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാലിന് കൊ​ളോ​ണി​ലെ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ല്‍ (Herz Jesu Kirche) ആ​ണ് തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, ജ​പ​മാ​ല അ​ര്‍​പ്പ​ണം, മ​ധ്യ​സ്ഥ പ്രാ​ര്‍ഥന, പ്ര​ദി​ക്ഷ​ണം, തി​രു​ശേ​ഷി​പ്പ് വ​ന്ദ​നം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കും.

അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ ഈ ​തി​രു​നാ​ളി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​മ്യൂ​ണി​റ്റി അ​ധി​കാ​രി​ക​ള്‍ അ​റി​യി​ച്ചു.

സ്ഥ​ലം: Herz Jesu Kirche, Danzierstr. 53, 51063 Koeln.

NRI

ഷെ​പ്പാ​ർ​ട്ട​ണി​ൽ ആ​വേ​ശ​പ്പെ​രു​മ​ഴ​യാ​യി "പ​ട​ക്ക​ളം 2026' വ​ടം​വ​ലി മ​ത്സ​രം ഞാ​യ​റാ​ഴ്ച

ഷെ​പ്പാ​ർ​ട്ട​ൺ: ഓ​സ്‌​ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​രാ​ൻ "പ​ട​ക്ക​ളം 2026 സീ​സ​ൺ ഒ​ന്ന്' വ​ടം​വ​ലി മ​ത്സ​രം ഞാ​യ​റാ​ഴ്ച ഷെ​പ്പാ​ർ​ട്ട​ണി​ൽ അ​ര​ങ്ങേ​റും. ഷെ​പ്പാ​ർ​ട്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഷെ​പ്പ് സ്റ്റാ​ർ​സ് ക്ല​ബും സം​യു​ക്ത​മാ​യാ​ണ് ഈ ​കാ​യി​ക​മാ​മാ​ങ്കം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള 11 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ക​രു​ത്തും ഐ​ക്യ​വും പോ​രാ​ട്ട​വീ​ര്യ​വും മാ​റ്റു​ര​യ്ക്കും.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ പ​ര​മ്പ​രാ​ഗ​ത വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​ചാ​രം ന​ൽ​കു​ന്ന​തി​നും കാ​യി​ക​രം​ഗ​ത്തെ സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് സം​ഘാ​ട​ക​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​ഡ്ലെ​യ്ഡ് ജോ​ണി​വാ​ക്ക​ർ, കേ​ര​ള ട​സ്കേ​ഴ്സ്, സെ​വ​ൻ​സ് ബ്രി​സ്ബെ​യ്ൻ, കൊ​മ്പ​ൻ​സ്, എം​കെ​ബി, പു​ണ്യ​ള​ൻ​സ്, റോ​യ​ൽ വാ​രി​യേ​ഴ്സ് ബ്രി​സ്ബെ​യ്ൻ, ഷെ​പ്പ് സ്റ്റാ​ർ​സ് ഷെ​പ്പാ​ർ​ട്ട​ൺ തു​ട​ങ്ങി​യ പ്ര​മു​ഖ ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ഗ്ര​ഹാം​വെ​യി​ൽ പ്രൈ​മ​റി സ്കൂ​ളി​ൽ (Grahamvale Primary School, 85 Grahamvale Road, Shepparton, VIC 3631) വ​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന ടീ​മു​ക​ൾ​ക്കാ​യി താ​മ​സ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഓ​സ്‌​ട്രേ​ലി​യ​ൻ വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ (AVA) മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ൾ​ക്കും സം​ഘാ​ട​ക​ർ​ക്കും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

കാ​യി​ക​മ​നോ​ഭാ​വ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും സൗ​ഹൃ​ദ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മി​ക​ച്ച മ​ത്സ​ര​ങ്ങ​ൾ​ക്ക് പ​ട​ക്ക​ളം 2026 വേ​ദി​യാ​ക​ട്ടെ​യെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​ശം​സി​ച്ചു.

മ​ല​യാ​ളി​ക​ളു​ടെ പ​ര​മ്പ​രാ​ഗ​ത കാ​യി​ക​വി​നോ​ദ​മാ​യ വ​ടം​വ​ലി​യി​ലൂ​ടെ ഓ​സ്‌​ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സാം​സ്കാ​രി​ക പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ആ​വേ​ശ​ക​ര​മാ​യ കാ​യി​കോ​ത്സ​വ​മാ​യി "പ​ട​ക്ക​ളം 2026' മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘാ​ട​ക​രും കാ​യി​ക​പ്രേ​മി​ക​ളും.

NRI

കേം​ബ്രി​ഡ്ജി​ൽ വി​ശു​ദ്ധ ജോ​ൺ ഹെ​ൻ​റി ന്യൂ​മാ​ന്‍റെ തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി

കേം​ബ്രി​ഡ്ജ്: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​കെ​യി​ലെ കേം​ബ്രി​ഡ്ജ് മി​ഷ​ന്‍റെ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ജോ​ൺ ഹെ​ൻ​റി ന്യൂ​മാ​ന്‍റെ തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

ഒ​ക്‌ടോ​ബ​ർ മൂ​ന്നി​ന് സോ​സ്റ്റ​ൺ ഔ​ർ ലേ​ഡി ഓ​ഫ് ലൂ​ർ​ദ് റോ​മ​ൻ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ മി​ഷ​ൻ അം​ഗ​ങ്ങ​ളും നി​ര​വ​ധി വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.

ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നും കു​ടും​ബ ഐ​ക്യ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി ന​ട​ന്ന കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​ത്തി​ന് സി.​ഡോ. മേ​രി പ്ര​സാ​ദ ഡി​എം നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന തി​രു​നാ​ൾ കൊ​ടി​യേ​റ്റ​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി.

NRI

പ​രി​ശു​ദ്ധ അ​മ്മ ക​രു​ത​ലി​ന്‍റെ വ​ഴി​കാ​ട്ടി: ഫാ.​ഡോ. ജോ​ൺ പു​തു​വ

ഡാ​ർ​വി​ൻ: പ​രി​ശു​ദ്ധ അ​മ്മ സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും വ​ഴി​കാ​ട്ടി എ​ന്ന് ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ ന​ട​ന്ന ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ശു​ശ്രൂ​ഷ​യി​ൽ സ​ന്ദേ​ശം ന​ൽ​കി​ക്കൊ​ണ്ട് ഫാ. ​ഡോ. ജോ​ൺ പു​തു​വ പ​റ​ഞ്ഞു.

ഏ​ത് സ​മ​യ​ത്തും ഓ​ടി​യെ​ത്താ​വു​ന്ന ക​രു​ത​ലി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് അ​മ്മ​യെ​ന്നും ഒ​ന്ന് വി​ളി​ച്ചാ​ൽ ഓ​ടി അ​രി​കി​ലെ​ത്തു​ന്ന മാ​തൃ സാ​ന്നി​ധ്യ​മാ​ണ് പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

NRI

അ​ന്താ​രാ​ഷ്‌‌​ട്ര ക​ത്തോ​ലി​ക്ക യു​വ​ജ​ന സം​ഗ​മം ന​വം​ബ​ർ 13 മു​ത​ൽ യു​എ​ഇ​യി​ൽ

ദു​ബാ​യി: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ത്തോ​ലി​ക്ക യു​വ​ജ​ന​ങ്ങ​ളു​ടെ സം​ഗ​മ​മാ​യ കാ​രി​സ് ഏ​ഷ്യ യൂ​ത്ത് കോ​ൺ​ഫ്ര​ൻ​സ് 2026 യുഎഇയി​ലെ റാ​സ​ൽ​ഖൈ​മ​യി​ൽ ന​ട​ക്കും.

കാ​രി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും ആ​തി​ഥേ​യ രൂ​പ​ത​യാ​യ അ​പ്പോ​സ്തോ​ലി​ക് വി​കാ​രി​യേ​റ്റ് ഓ​ഫ് സ​തേ​ൺ അ​റേ​ബ്യ​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് ന​വം​ബ​ർ 13 മു​ത​ൽ 15 വ​രെ മൂ​ന്ന് ദി​വ​സ​ത്തെ അ​ന്താ​രാ​ഷ്ട്ര യു​വ​ജ​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

"മൂ​വ് ദ ​മൗ​ണ്ടൈ​ൻ​സ്' എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള യു​വാ​ക്ക​ളെ ഒ​രു​മി​ച്ചു​കൂ​ട്ടി പ്രാ​ർ​ഥ​ന, ആ​രാ​ധ​ന, ആ​ത്മീ​യ പ​രി​ശീ​ല​നം, കൂ​ട്ടാ​യ്മ എ​ന്നി​വ​യി​ലൂ​ടെ അ​വ​രു​ടെ വി​ശ്വാ​സ​ജീ​വി​തം കൂ​ടു​ത​ൽ ആ​ഴ​പ്പെ​ടു​ത്തു​ക​യാ​ണ് സ​മ്മേ​ള​ന​ത്തിന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

കാ​രി​സ് ഏ​ഷ്യ കോ​ണ്ടി​നെ​ന്‍റ​ൽ സ​ർ​വീ​സ് ഓ​ഫ് ക​മ്യൂണി​യ​ൺ കോഓ​ർ​ഡി​നേ​റ്റ​ർ ആ​ന്‍റണി ലിം, ​കാ​രി​സ് ഏ​ഷ്യ സെ​ക്ര​ട്ട​റി​യും അ​വോ​സ കോഓ​ർ​ഡി​നേ​റ്റ​റു​മാ​യ ക്ലി​റ്റ്സ​ൺ ജോ​സ​ഫ്, യൂ​ത്ത് കോഓ​ർ​ഡി​നേ​റ്റ​ർ അ​ജി​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ആ​ർ​ച്ച്ബി​ഷ​പ് ഫ്രാ​ൻ​സി​സ് ക​ലി​സ്റ്റ്, ബി​ഷ​പ് പൗ​ലോ മാ​ർ​ട്ടി​നെ​ല്ലി, ബി​ഷ​പ് ആ​ൽ​ഡോ ബെ​റാ​ർ​ഡി, ഫാ.ജെ. ബോ​യ് ഗോ​ൺ​സാ​ല​സ്, ഫാ. ​ഡെ​റി​ക് ഡി​സൂ​സ, മൈ​ക്കേ​ല ജോ​വാ​ന ആ​ർ. ഫ്ലോ​റ​സ്, മി​ഷേ​ൽ റെ​മ​രി എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

പ്ര​ത്യേ​ക ശി​ല്പ​ശാ​ല​യ്ക്ക് ജീ​സ​സ്‌ യൂ​ത്ത് നേ​തൃ​ത്വം ന​ൽ​കും.

NRI

അ​യ​ർ​ല​ൻ​ഡി​ൽ സീ​റോ​മ​ല​ബാ​ർ യു​വ​ജ​ന സം​ഗ​മം 24 മു​ത​ൽ

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ സീ​റോ​മ​ല​ബാ​ർ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള "അ​വേ​ക്ക് അ​യ​ർ​ല​ൻ​ഡ് 2026' യു​വ​ജ​ന ക​ൺ​വെ​ൻ​ഷ​ൻ ഡ​ബ്ലി​ൻ സി​റ്റി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ (ഡിസിയു) ന​ട​ക്കും.

ഈ മാസം 24 മു​ത​ൽ 26 വ​രെ ഡ​ബ്ലി​ൻ സി​റ്റി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ത്രി​ദി​ന സം​ഗ​മം ന​ട​ക്കു​ന്ന​ത്. 2025-ൽ ​സെ​ന്‍റ് പാ​ട്രി​ക്സ് ഹാ​ളി​ൽ ന​ട​ന്ന അ​വേ​ക്ക് സം​ഗ​മ​ത്തി​ൽ 350-ഓ​ളം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കും വി​ശ്വാ​സ​ജീ​വി​ത​ത്തി​ലെ ആ​ഴ​ത്തി​ലു​ള്ള അ​നു​ഭ​വ​ങ്ങ​ൾ​ക്കും വേ​ദി​യൊ​രു​ക്കി​യ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സം​ഗ​മ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് "അ​വേ​ക്ക് 2026' സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

യു​വ​ജ​ന​ങ്ങ​ളു​ടെ ആ​ത്മീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ വ​ള​ർ​ച്ച ല​ക്ഷ്യ​മാ​ക്കി വി​വി​ധ ശി​ൽ​പ​ശാ​ല​ക​ൾ, സം​ഗീ​ത​പ​രി​പാ​ടി​ക​ൾ, വ്യ​ക്തി​ഗ​ത സാ​ക്ഷ്യ​ങ്ങ​ൾ, പ്ര​ചോ​ദ​നാ​ത്മ​ക പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.

വി​ശ്വാ​സാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ളി​ൽ ഏ​ർ​പ്പെ​ടാ​നും സ​മാ​ന​മാ​യ ആ​ത്മീ​യ ല​ക്ഷ്യ​ങ്ങ​ളു​ള്ള യു​വ​ജ​ന​ങ്ങ​ളു​മാ​യി സൗ​ഹൃ​ദം വ​ള​ർ​ത്താ​നും സം​ഗ​മം അ​വ​സ​ര​മൊ​രു​ക്കും.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും പ്രാ​ദേ​ശി​ക ത​ല​ത്തി​ലും ശ്ര​ദ്ധേ​യ​രാ​യ ആ​ത്മീ​യ നേ​തൃ​ത്വ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ അ​വേ​ക്ക് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഷി​ക്കാ​ഗോ​യി​ലെ ഫെ​യ്ത്ത് ഫോ​ർ​മേ​ഷ​ൻ ഡ​യ​റ​ക്ട​ർ മാ​ർ​ക്ക് നി​മോ, ഡൗ​ൺ ആ​ൻ​ഡ് കോ​ണ​ർ രൂ​പ​ത​യു​ടെ വൊ​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​കോ​ന​ർ മ​ക്ഗ്രാ​ത്ത്, യൂ​റോ​പ്പി​ലെ സീ​റോമ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ യൂ​ത്ത് അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​നോ​ജ് മു​ല​വ​രി​ക്ക​ൽ, യൂ​റോ​പ്പി​ലെ സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് എ​ന്നി​വ​ർ പ്ര​ധാ​ന പ്ര​ഭാ​ഷ​ക​രാ​യി പ​ങ്കെ​ടു​ക്കും.

ഡ​ബ്ലി​ൻ അ​തി​രൂ​പ​ത​യു​ടെ ഓ​ക്സി​ല​റി ബി​ഷ​പ് ഡോ​ണാ​ൽ റോ​ച്ചിന്‍റെ പ്ര​ത്യേ​ക സ​ന്ദ​ർ​ശ​ന​വും ഈ ​വ​ർ​ഷ​ത്തെ അ​വേ​ക്ക് സം​ഗ​മ​ത്തി​ന് മാ​റ്റു​കൂ​ട്ടും. യു​വ​ജ​ന​ങ്ങ​ൾ ത​ന്നെ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഗ​മ​മെ​ന്ന​താ​ണ് അ​വേ​ക്കി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത.

പ​രി​പാ​ടി​യു​ടെ ആ​സൂ​ത്ര​ണം മു​ത​ൽ വി​വി​ധ സെ​ഷ​നു​ക​ളു​ടെ ഏ​കോ​പ​നം, പ്രെ​യ്സ് ആ​ൻ​ഡ് വ​ർ​ഷി​പ്പ്, സം​ഗീ​തം, നൃ​ത്ത​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ യു​വ​ജ​ന​ങ്ങ​ൾ സ​ജീ​വ​മാ​യി നേ​തൃ​ത്വം വ​ഹി​ക്കും.

അ​യ​ർ​ല​ൻ​ഡി​ലെ സീ​റോമ​ല​ബാ​ർ യു​വ​ജ​ന​ങ്ങ​ളെ ഒ​രു​മി​ച്ചു​കൂ​ട്ടി വി​ശ്വാ​സ​ജീ​വി​ത​ത്തി​ൽ കൂ​ടു​ത​ൽ ആ​ഴ​പ്പെ​ടാ​നും പ​ര​സ്പ​ര സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ടു​ന്ന "അ​വേ​ക്ക് 2026' പു​തി​യ ത​ല​മു​റ​യ്ക്ക് വി​ശ്വാ​സ​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​രു​ന്ന വേ​ദി​യാ​യി മാ​റു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.

NRI

ജ​ർ​മ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ൽ "ഭൂ​ക​മ്പം'; എ​എ​ഫ്‍‍​ഡി നേ​താ​വ് സ്പീ​ക്ക​ർ പ​ദ​വി​യി​ൽ, ഞെ‌​ട്ട​ലി​ൽ സി​ഡി​യു നേ​തൃ​ത്വം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യു​ടെ പാ​ർ​ല​മെ​ന്‍റ​റി ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം കു​റി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ആ​ൾ​ട്ട​ർ​നേ​റ്റീ​വ് ഫോ​ർ ജ​ർ​മ​നി (എ​എ​ഫ്‍‍​ഡി) നേ​താ​വ് തോ​ബി​യാ​സ് റൗ​ഷ് (35) സാ​ക്സ​ണി - അ​ൻ​ഹാ​ൾ​ട്ട് സം​സ്ഥാ​ന നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി (ലാ​ൻ​ഡ്‌​ടാ​ഗ് പ്ര​സി​ഡ​ന്‍റ്) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ജ​ർ​മ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ എ​എ​ഫ്‍‍​ഡി പ്ര​തി​നി​ധി എ​ത്തു​ന്ന​ത്. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ ജ​ർ​മ​നി​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ൻ (സി​ഡി​യു) വ​ൻ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യി​ലാ​യി.

വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും നാ​ല് സി​ഡി​യു എം​എ​ൽ​എ​മാ​ർ ര​ഹ​സ്യ​മാ​യി എ​എ​ഫ്‍‍​ഡി സ്ഥാ​നാ​ർ​ഥി​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​താ​ണ് യാ​ഥാ​സ്ഥി​തി​ക പാ​ള​യ​ത്തെ പി​ടി​ച്ചു​ല​യ്ക്കു​ന്ന​ത്.

ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച വോ​ട്ടിം​ഗ് ര​ഹ​സ്യം

വോ​ട്ടെ​ടു​പ്പി​ന് മു​ൻ​പു​ള്ള ധാ​ര​ണ​ക​ൾ അ​നു​സ​രി​ച്ച് എ​എ​ഫ്‍‍​ഡി​ക്കും (39) പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച സ​ഹ​റ വാ​ഗ​ൻ​ക്നെ​ഹ്റ്റി​ന്‍റെ ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ബി​എ​സ്ഡ​ബ്ല്യു​വി​നും (അ​ഞ്ച്) ചേ​ർ​ന്ന് 44 വോ​ട്ടു​ക​ളാ​ണ് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

സി​ഡി​യു​വി​ന്‍റെ 14 അം​ഗ​ങ്ങ​ളോ​ട് വി​ട്ടു​നി​ൽ​ക്കാ​നും, എ​സ്പി​ഡി, ഗ്രീ​ൻ​സ്, ഇ​ട​തു​പ​ക്ഷം എ​ന്നീ പാ​ർ​ട്ടി​ക​ളു​ടെ 24 അം​ഗ​ങ്ങ​ൾ എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്യാ​നു​മാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ ബാ​ല​റ്റ് പെ​ട്ടി തു​റ​ന്ന​പ്പോ​ൾ റൗ​ഷി​ന് അ​നു​കൂ​ല​മാ​യി 48 വോ​ട്ടു​ക​ൾ ല​ഭി​ച്ചു.

29 പേ​ർ എ​തി​ർ​ത്തു വോ​ട്ട് ചെ​യ്ത​പ്പോ​ൾ വെ​റും അ​ഞ്ച് പേ​ർ മാ​ത്ര​മാ​ണ് വി​ട്ടു​നി​ന്ന​ത്. പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് സി​ഡി​യു​വി​ലെ ഒ​മ്പ​ത് അം​ഗ​ങ്ങ​ൾ സ്വ​ന്തം നി​ല​യ്ക്ക് വോ​ട്ട് ചെ​യ്തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​തി​ൽ നാ​ല് പേ​ർ എ​എ​ഫ്‍​ഡി​ക്ക് അ​നു​കൂ​ല​മാ​യും അ​ഞ്ച് പേ​ർ എ​തി​ർ​ത്തും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ഡി​സം​ബ​റി​ലെ മു​ഖ്യ​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ്; സി​ഡി​യു​വി​ൽ ക​ടു​ത്ത ഭ​യം

ഈ ​നാ​ല് അ​പ്ര​തീ​ക്ഷി​ത വോ​ട്ടു​ക​ൾ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ ഉ​പ​രി വ​രാ​നി​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​ണ് രാ​ഷ്ട്രീ​യ ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ തി​രി​ക്കു​ന്ന​ത്.

സീ​ഗ്മു​ണ്ടി​ന്‍റെ ല​ക്ഷ്യം: ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​എ​ഫ്‍​ഡി നേ​താ​വ് ഉ​ൾ​റി​ച്ച് സീ​ഗ്മു​ണ്ട് മ​ത്സ​രി​ക്കു​ന്നു​ണ്ട്. കേ​വ​ല​ഭൂ​രി​പ​ക്ഷ​മാ​യ 42 വോ​ട്ടു​ക​ളി​ൽ എ​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്തം പാ​ർ​ട്ടി​യു​ടെ 39 വോ​ട്ടു​ക​ൾ​ക്ക് പു​റ​മെ മൂ​ന്ന് വോ​ട്ടു​ക​ൾ കൂ​ടി​യാ​ണ് വേ​ണ്ട​ത്.

സി​ഡി​യു നേ​തൃ​ത്വ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ന്നു

സി​ഡി​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ്വെ​ൻ ഷു​ൾ​സെ​ക്കെ​തി​രേ പാ​ർ​ട്ടി​യി​ൽ പു​ക​യു​ന്ന ആ​ഭ്യ​ന്ത​ര ക​ല​ഹ​മാ​ണ് ഈ ​വോ​ട്ട് ചോ​ർ​ച്ച​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

നേ​തൃ​ത്വ​ത്തോ​ടു​ള്ള അ​തൃ​പ്തി കാ​ര​ണം ഡി​സം​ബ​റി​ലും ചി​ല സി​ഡി​യു എം​എ​ൽ​എ​മാ​ർ എ​എ​ഫ്‍​ഡി നേ​താ​വി​ന് ക്രോ​സ് വോ​ട്ട് ചെ​യ്യു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ൾ.

ഈ ​വി​ജ​യം ഡി​സം​ബ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള മി​ക​ച്ച ചു​വ​ടു​വ​യ്പ്പാ​ണെ​ന്നും താ​ൻ അ​തീ​വ ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും എ​എ​ഫ്‍​ഡി നേ​താ​വ് ഉ​ൾ​റി​ച്ച് സീ​ഗ്മു​ണ്ട് പ്ര​തി​ക​രി​ച്ചു.

NRI

ഗാ​ന്ധി ​ജ​യ​ന്തി ദിനാചരണം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​റ്റ്

വാ​ട്ട​ർ​ഫോ​ർ​ഡ്: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) അ​യ​ർ​ല​ൻ​ഡ് വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ​ജ​യ​ന്തി ദിനാചരണം സം​ഘ​ടി​പ്പി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ​സി​ജോ ഡേ​വി​ഡി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ​പ്രി​ൻ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. ​സി​ജോ ഡേ​വി​ഡ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഐ​ഒ​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ​ജോ​ർ​ജ്കു​ട്ടി പു​ന്ന​മ​ട ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് ​പ്രി​ൻ​സ് മാ​ത്യു ഗാ​ന്ധി ​ജ​യ​ന്തി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ​ന​വാ​സ് അ​ലി, ​ജ​സീം, ജ​യ പ്രി​ൻ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ർ​ഗീ​യ​ത​യും അ​ക്ര​മ​വും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തേ​ണ്ട​ത് ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണെ​ന്ന് ​പ്രി​ൻ​സ് മാ​ത്യു പ​റ​ഞ്ഞു.

ഗാ​ന്ധി​ജി​യു​ടെ ലാ​ളി​ത്യം, സ​ത്യ​സ​ന്ധ​ത, അ​ഹിം​സ​യി​ലു​ള്ള അ​ടി​യു​റ​ച്ച വി​ശ്വാ​സം എ​ന്നി​വ ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ഐ​ഒ​സി വാ​ട്ട​ർ​ഫോ​ർ​ഡ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ​ആ​ന്‍റ​ണി പ​ട​യാ​ട്ടി​ൽ ന​ന്ദി അ​റി​യി​ച്ചു.

മ​ധു​ര​വി​ത​ര​ണ​ത്തോ​ടെ അ​നു​സ്മ​ര​ണ പ​രി​പാ​ടി സ​മാ​പി​ച്ചു.

NRI

അ​യ​ർ​ല​ൻ​ഡി​ൽ സീ​റോമ​ല​ബാ​ർ സ​ഭ വാ​ർ​ഷി​ക ധ്യാ​നം ആ​രം​ഭി​ച്ചു

ഡ​ബ്ലി​ൻ: ​വച​ന​വെ​ളി​ച്ച​ത്തി​ൽ ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​ന് അ​വ​സ​രം ഒ​രു​ക്കി 14 കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്കാ​യി ധ്യാ​നം ആ​രം​ഭി​ച്ചു. ഡ​ബ്ലി​നി​ലെ 14 കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്കാ​യി ഒ​മ്പ​ത് വേ​ദി​ക​ളി​ലാ​യി മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ച്ച ആ​ദ്യ​ഘ​ട്ട​ത്തി​ന് ശേ​ഷം 10, 11 തീ​യ​തി​ക​ളി​ൽ ര​ണ്ടാം ഘ​ട്ട​വും 17, 18 തീ​യ​തി​ക​ളി​ൽ മൂ​ന്നാം ഘ​ട്ട​വും ന​ട​ക്കും. ഫാ. ​ബെ​ന്നി പു​ത്ത​ൻ​ന​ട, ഫാ. ​തോ​മ​സ് പാ​റേ​ക്കാ​ട്ടി​ൽ, ഫാ. ​ജി​സ് ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നും ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കും.

പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ആ​ത്മീ​യ​മാ​യ പു​ന​രു​ജ്ജീ​വ​ന​ത്തി​നും ദൈ​വ​സ​ന്നി​ധി​യി​ൽ മ​ന​സ് തു​റ​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​യാ​ണ് ധ്യാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വ്യ​ക്തി​ജീ​വി​ത​ത്തി​ലെ​യും കു​ടും​ബ​ജീ​വി​ത​ത്തി​ലെ​യും വെ​ല്ലു​വി​ളി​ക​ളെ വി​ശ്വാ​സ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ അ​ഭി​മു​ഖീ​ക​രി​ക്കാ​നും പ്രാ​ർ​ഥ​ന​യി​ലൂ​ടെ ദൈ​വാ​ശ്ര​യം ശ​ക്തി​പ്പെ​ടു​ത്താ​നും ധ്യാ​ന​ദി​ന​ങ്ങ​ൾ സ​ഹാ​യ​ക​മാ​കും.​ട

ഒ​ക്ടോ​ബ​ർ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ന്ന ആ​ദ്യ​ഘ​ട്ട ധ്യാ​ന​ത്തി​ൽ ദ്രോ​ഗ​ഡ, ഡ​ൺ​ഡാ​ൽ​ക്ക്, റി​യാ​ൾ​ട്ടോ കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

ദ്രോ​ഗ​ഡ​യി​ലെ ഔ​വ​ർ ലേ​ഡി ഓ​ഫ് ലൂ​ർ​ദ്സ് ദേ​വാ​ല​യ​ത്തി​ലും, ഡ​ൺ​ഡാ​ൽ​ക്കി​ലെ ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ലും, ഇ​ഞ്ചി​ക്കോ​ർ കു​ർ​ബാ​ന കേ​ന്ദ്ര​ത്തി​നാ​യി റി​യാ​ൾ​ട്ടോ​യി​ലെ ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​ഹോ​ളി റോ​സ​റി ഓ​ഫ് ഫാ​ത്തി​മ ദേ​വാ​ല​യ​ത്തി​ലും ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു.

വ​ച​ന​ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, പ്രാ​ർ​ഥ​ന എ​ന്നി​വ​യി​ലൂ​ടെ വി​ശ്വാ​സി​ക​ൾ ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട​ത്തി​ൽ അ​ത്താ​യി, ബ്ലാ​ക്ക്റോ​ക്ക്, ബ്രേ, ​ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ൺ, നാ​വ​ൻ കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും. അ​ത്താ​യി​ലെ സെ​ന്റ് മൈ​ക്കി​ൾ​സ് ദി ​ആ​ർ​ക്ക്ഏ​ഞ്ച​ൽ​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് ധ്യാ​നം ന​ട​ക്കു​ന്ന​ത്.

ബ്ലാ​ക്ക്റോ​ക്ക്, ബ്രേ ​കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്കാ​യി ബ്ലാ​ക്ക്റോ​ക്ക് ന്യൂ​ട്ട​ൺ​പാ​ർ​ക്ക് അ​വ​ന്യൂ​വി​ലു​ള്ള ച​ർ​ച്ച് ഓ​ഫ് ദി ​ഗാ​ർ​ഡി​യ​ൻ ഏ​ഞ്ച​ൽ​സ് ദേ​വാ​ല​യ​ത്തി​ൽ സം​യു​ക്ത ധ്യാ​നം ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ വ​ച​ന​ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, പ്രാ​ർ​ഥ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. വി​ശ്വാ​സി​ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ൺ, നാ​വ​ൻ കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ ഹ​ണ്ട്സ്ടൗ​ണി​ലെ ച​ർ​ച്ച് ഓ​ഫ് ദ ​സേ​ക്ര​ഡ് ഹാ​ർ​ട്ട് ഓ​ഫ് ജീ​സ​സി​ൽ ന​ട​ക്കു​ന്ന സം​യു​ക്ത ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രേ​യും, ശ​നി​യാ​ഴ്ച ഉ​ച്ച്ക​ഴി​ഞ്ഞ് ഒ​ന്ന് മു​ത​ൽ ആ​റ് വ​രെ​യും, ഞാ​യ​റാ​ഴ്ച് 7.30 മു​ത​ൽ 11.30 വ​രെ​യു​മാ​ണു ധ്യാ​നം ന​ട​ക്കു​ക.

വാ​ർ​ഷി​ക ധ്യാ​ന​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ടം 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ലൂ​ക്ക​ൻ, ഫി​ബ്സ്ബ​റോ, സ്വോ​ർ​ഡ്സ്, ബ്യൂ​മോ​ണ്ട്, താ​ല, നാ​സ് എ​ന്നീ ആ​റ് കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്കാ​യി മൂ​ന്ന് വേ​ദി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

 ലൂ​ക്ക​നി​ലെ ച​ർ​ച്ച് ഓ​ഫ് ദ ​ഡി​വൈ​ൻ മേ​ഴ്സി​യി​ലും, ഫി​ബ്സ്ബ​റോ, സ്വോ​ർ​ഡ്സ്, ബ്യൂ​മോ​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ​ക്കാ​യി ഗ്ലാ​സ്നെ​വി​നി​ലെ ഔ​വ​ർ ലേ​ഡി ഓ​ഫ് വി​ക്ട​റീ​സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലും ധ്യാ​നം ന​ട​ക്കും.

താ​ല, നാ​സ് കു​ർ​ബാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ൾ ഫെ​റ്റ​ർ​കെ​യി​നി​ലെ ച​ർ​ച്ച് ഓ​ഫ് ഇ​ൻ​കാ​ർ​നേ​ഷ​നി​ൽ ന​ട​ക്കു​ന്ന സം​യു​ക്ത ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ദൈ​വ​വ​ച​ന​ത്തി​ന്‍റെ ശ​ക്തി​യി​ലൂ​ടെ വി​ശ്വാ​സ​ജീ​വി​ത​ത്തെ കൂ​ടു​ത​ൽ ആ​ഴ​പ്പെ​ടു​ത്താ​നും പ്രാ​ർ​ഥ​ന​യി​ലൂ​ടെ ദൈ​വ​വു​മാ​യി വ്യ​ക്തി​പ​ര​മാ​യ ബ​ന്ധം പു​തു​ക്കാ​നും കു​ടും​ബ​ജീ​വി​ത​ത്തി​ൽ സ്നേ​ഹ​ത്തി​ന്‍റെ​യും ക്ഷ​മ​യു​ടെ​യും സാ​ക്ഷി​ക​ളാ​കാ​നും ധ്യാ​ന​ദി​ന​ങ്ങ​ൾ അ​വ​സ​ര​മൊ​രു​ക്കു​ന്നു.

ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ മ​ന​സി​ന്‍റെ ഭാ​ര​ങ്ങ​ൾ ദൈ​വ​സ​ന്നി​ധി​യി​ൽ സ​മ​ർ​പ്പി​ച്ച് സ​മാ​ധാ​ന​വും പ്ര​ത്യാ​ശ​യും പു​തു​ക്കു​ന്ന​തി​നാ​യി ഡ​ബ്ലി​ൻ സീ​റോ​മ​ല​ബാ​ർ സ​ഭ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​ആ​ത്മീ​യ സം​ഗ​മ​ത്തി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യ്ച്ചു. 

NRI

വാ​യ്പാ സൗ​ക​ര്യ​വും പോ​യി​ന്‍റ് ആ​നു​കൂ​ല്യ​ങ്ങ​ളും; കു​വൈറ്റി​ൽ മെ​ട്രോ ഹൈ​പ്പ​ർ എ​ത്തു​ന്നു

കു​വൈ​റ്റ് സി​റ്റി: നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ റീ​ട്ടെ​യി​ൽ ഷോ​പ്പിം​ഗി​ന് പു​തി​യ മാ​നം ന​ൽ​കി കൊ​ണ്ട് മെ​ട്രോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്നു.

ആ​രോ​ഗ്യ സേ​വ​ന രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ആ​രം​ഭി​ക്കു​ന്ന ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ആ​ദ്യ ഔ​ട്ട്‌​ലെ​റ്റ് ഫ​ർ​വാ​നി​യ മ​ഗാ​തീ​ർ മാ​ളി​ൽ ഈ ​മാ​സം 16ന് ​ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, വാ​ണി​ജ്യ വ്യ​വ​സാ​യ പ്ര​മു​ഖ​ർ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഉ​ദ്‌​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് മെ​ട്രോ ഗ്രൂ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. വാ​യ്പാ സൗ​ക​ര്യ​ത്തോ​ടെ പാ​ർ​ച്ച​സ് ചെ​യ്യാ​നാ​കു​ന്ന മെ​ട്രോ ഹൈ​പ്പ​ർ പ​വ​ർ കാ​ർ​ഡ് കു​വൈ​റ്റി​ൽ ആ​ദ്യ​ത്തേ​താ​ണ്. സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഇ​ത് ആ​ശ്വാ​സ​മാ​കും.

മെ​ട്രോ ഹൈ​പ്പ​ർ ഹ​ബീ​ബി പോ​യി​ന്‍റ്സ് കാ​ർ​ഡ് വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​നു​കൂ​ല്ല്യ​ങ്ങ​ൾ ല​ഭി​ക്കും. ഒ​രു ദി​നാ​റി​ന്‍റെ പാ​ർ​ച്ച​സി​ന് ഒ​രു പോ​യി​ന്‍റും 100 പോ​യി​ന്‍റു​ക​ൾ​ക്ക് ഒ​രു ദീ​നാ​ർ ഇ​ള​വും ല​ഭി​ക്കും.

 

NRI

കു​ന്നം​കു​ള​ത്തു​കാ​ർ യു​കെ ഒ​രു​ക്കു​ന്ന "മി​നി പെ​രു​ന്നാ​ൾ' ആ​ഘോ​ഷം 18ന്

​നോ​ർ​ത്താം​പ്ട​ൺ: കു​ന്നും​കു​ള​ത്തു നി​ന്ന് യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ സം​ഗ​മ​വും മി​നി പെ​രു​ന്നാ​ളും നോ​ർ​ത്താം​പ്ട​ണി​ൽ ഈ ​മാ​സം 18ന് ​ന​ട​ക്കും.

കു​ന്നു​ക​ളും കു​ള​ങ്ങ​ളും നി​റ​ഞ്ഞ കു​ന്നം​കു​ള​ത്തി​ന്‍റെ ആ​ഘോ​ഷ​പ്പെ​രു​മ​യു​ടെ​യും വ്യാ​വ​സാ​യി​ക പ്രൗ​ഢി​യും ബ​ഹു​സാം​സ്കാ​രി​ക​ത​യും സം​ഗ​മി​ക്കു​ന്ന വേ​ദി​യാ​കും നോ​ർ​ത്താം​പ്ട​ണി​ലെ മ​ന്ന ബോ​ൾ​റൂം.

കു​ന്നം​കു​ള​ത്തി​ന്‍റെ ആ​ഘോ​ഷ​പാ​ര​മ്പ​ര്യ​വും നാ​ട്ടു​ഭാ​വ​വും യു​കെ​യി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി രൂ​പം​കൊ​ണ്ട "കു​ന്നം​കു​ള​ത്തു​കാ​ർ യു​കെ' കൂ​ട്ടാ​യ്മ​യു​ടെ പ്ര​ഥ​മ സം​ഗ​മ​മാ​വും 18ന് ​​നോ​ർ​ത്താം​പ്ട​ണി​ൽ ന​ട​ക്കു​ക.

മി​നി പെ​രു​ന്നാ​ളി​ൽ വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചെ​ണ്ട​മേ​ള​വും ആ​ധു​നി​ക സം​ഗീ​ത​വും സ​മ​ന്വ​യി​പ്പി​ച്ച് ഒ​രു​ക്കു​ന്ന "ഡി​ജെ ഫ്യൂ​ഷ​ൻ വി​ത്ത് ഡ്രം' ​മി​നി പെ​രു​ന്നാ​ളി​ലെ ഹൈ​ലൈ​റ്റാ​വും.

യു​കെ​യി​ലെ കു​ന്നം​കു​ളം സ്വ​ദേ​ശി​ക​ളെ​യും കു​ന്നം​കു​ള​വു​മാ​യി ബ​ന്ധ​മു​ള്ള എ​ല്ലാ​വ​രെ​യും പരിപാടിയിലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ: നി​തു​ൻ ജെ. ​പ​ന​യ്ക്ക​ൽ: +44 7395 134567, ഇ​മ്മാ​നു​വ​ൽ സി. ​ഗ്രി​ഗ​റി: +44 7405 351792.

വേ​ദി: മ​ന്ന ഫു​ഡ് കോ​ർ​ണ​ർ യൂ​ണി​റ്റ് 2B, സോ​ൾ സെ​ൻ​ട്ര​ൽ, നോ​ർ​ത്താം​പ്ട​ൺ, NN11SR, യു​കെ.

 

NRI

എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ; റ​വ.​ഫാ. ഡേ​വി​സ് ചി​റ​മേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഈ മാസം 16, 17 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 6.30ന് ​ഗാ​ന​ശു​ശ്രൂ​ഷ​യോ​ടു കൂ​ടി ആ​രം​ഭി​ക്കും.

ക​ൺ​വ​ൻ​ഷ​ൻ ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​യ്ക്കു നേ​തൃ​ത്വം ന​ൽ​കും. ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ (2411 5th St. Stafford, TX 77477) ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ റ​വ.ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും.

ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ. ബി​ന്നി ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ മി​ൽ​റ്റ മാ​ത്യു, ഗാ​യ​ക​സം​ഘം ക​ൺ​വീ​ന​ർ ഡോ. ​അ​ന്ന കെ. ​ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്നു.

ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​ന് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

ലോ​സ് ആ​ഞ്ച​ല​സ് കോ​ൺ​സു​ലേ​റ്റി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹം ഗാ​ന്ധി ജ​യ​ന്തി ആ​ച​രി​ച്ചു

ക​ലി​ഫോ​ർ​ണി​യ: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി​യു​ടെ​യും ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ലോ​സ് ആ​ഞ്ച​ല​സി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദ​ക്ഷി​ണ കലി​ഫോ​ർ​ണി​യ​യി​ലും നെ​വാ​ഡ​യി​ലും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

സെ​ൽ​ഫ് റി​യ​ലൈ​സേ​ഷ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ൽഎയിലേ​ക്ക് ഷ്രൈ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗാ​ന്ധി​ജി​യു​ടെ ചി​താ​ഭ​സ്മം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

 

NRI

നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ മാ​ർ​ത്തോ​മ്മ ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും

ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ വ​ട​ക്കേ അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ലെ അ​മേ​രി​ക്ക​യു​ടെ വ​ട​ക്ക് -​ കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ (മാ​ർ​ത്തോ​മ്മ നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്റ്റി​വി​റ്റി ക​മ്മി​റ്റി) ഈ ​വ​ർ​ഷ​ത്തെ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ 9, 10, 11 തീ​യ​തി​ക​ളി​ൽ യ​ഥാ​ക്ര​മം സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി (ക്യൂ​ൻ​സ് വി​ല്ലേ​ജ്), സെന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി (യോ​ങ്കേ​ഴ്‌​സ്), സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​​ക്കും.

മാ​ർ​ത്തോ​മ്മ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദീ​ക​നും തി​രു​വ​ല്ല ക്രൈ​സ്ത​വ സാ​ഹി​ത്യ സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യ റ​വ. ടി. സാം ​കോ​ശി ​മു​ഖ്യ പ്ര​സം​ഗ​ക​നാ​യി​രി​ക്കും.

ക​ൺ​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ​ക്ക് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ക​ൺ​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന​ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ഈ ​മേ​ഖ​ല​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളും സം​യു​ക്ത​മാ​യി ചേ​ർ​ന്നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കും.

ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള അ​ൻ​പ​തം​ഗ ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

റ​വ. ബി​ജു പി. ​സൈ​മ​ൺ (വൈ​സ് പ്ര​സി​ഡന്‍റ്), ജേ​ക്ക​ബ് ചാ​ക്കോ (സെ​ക്ര​ട്ട​റി), ഈ​പ്പ​ൻ കെ. ​ജോ​ർ​ജ് (ട്ര​ഷ​റ​ർ), ജി​ജി ടോം (​അ​ക്കൗ​ണ്ട​ന്‍റ്), റ​വ. ജോ​യ​ൽ സാ​മു​വേ​ൽ തോ​മ​സ് (ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി), ഷാ​ജു സാം (​ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ), റ​വ. ജെ​യ്‌​സ​ൺ വ​ർ​ഗീ​സ്, തോ​മ​സ് ജേ​ക്ക​ബ്, ശാ​മു​വേ​ൽ കെ. ​ശാ​മു​വേ​ൽ, റി​യ വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി ക​ൺ​വ​ൻ​ഷ​ന്‍റെ ന​ട​ത്തി​പ്പി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

NRI

ഓ​ണാ​ഘോ​ഷം ന​ട​ത്തി ഡി​എം​എ കാ​ൽ​ക്കാ​ജി ഏ​രി​യ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കാ​ൽ​ക്കാ​ജി ഏ​രി​യ ഓ​ണാ​ഘോ​ഷം ന​ട​ത്തി. അ​ള​ക് ന​ന്ദ​യി​ലെ ഡി​ഡി​എ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലാ​യി​രു​ന്നു ആഘോഷം.

ഏ​രി​യ ചെ​യ​ർ​മാ​ൻ മു​ര​ളീ​ധ​ര​ൻ പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ത്തി​ൽ ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ നി​ല​വി​ള​ക്കു കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് ജോ​സ​ഫ്, ഏ​രി​യ സെ​ക്ര​ട്ട​റി ടി.എ​ൻ. ഹ​രി​ദാ​സ്, ട്രെ​ഷ​റ​ർ ജെ​സി വ​ർ​ഗീ​സ് മോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

NRI

ഫ്രഞ്ച് നഗരങ്ങളിൽ തെരുവ് യുദ്ധം; ആക്രമണ പരമ്പരയായി മാറി വിദ്യാർഥി സമരം

പാ​രീ​സ്: ഫ്രാ​ൻ​സി​ൽ സ്കൂ​ളു​ക​ളി​ലെ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രേ ആ​രം​ഭി​ച്ച വി​ദ്യാ​ർ​ഥി സ​മ​രം രാ​ജ്യ​വ്യാ​പ​ക​മാ​യി അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്കും അ​ക്ര​മ പ​ര​മ്പ​ര​ക​ളി​ലേ​ക്കും വ​ഴി​മാ​റു​ന്നു. പ്ര​ക്ഷോ​ഭ​കാ​രി​ക​ളു​ടെ അ​ക്ര​മ​ങ്ങ​ളി​ൽ പൊ​ലി​സും സാ​ധാ​ര​ണ​ക്കാ​രും ഒ​രു​പോ​ലെ വ​ല​യു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പെ​ട്രോ​ൾ ബോം​ബ് ആ​ക്ര​മ​ണ​ങ്ങ​ളും തീ​വയ്പുക​ളും തെ​രു​വ് യു​ദ്ധ​ങ്ങ​ളും കാ​ര​ണം ഫ്ര​ഞ്ച് ന​ഗ​ര​ങ്ങ​ൾ ക​ത്തു​ക​യാ​ണ്. പ​ല​യി​ട​ത്തും അ​ക്ര​മം നി​യ​ന്ത്രി​ക്കാ​നാ​വാ​തെ പൊ​ലി​സ് ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

പാ​രീ​സി​ൽ ഡ്യൂ​ട്ടി​ക്കി​ടെ വ​നി​താ പൊ​ലി​സു​ദ്യോ​ഗ​സ്ഥ​യെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച ആ​ൾ​ക്കൂ​ട്ടം "അ​വ​ളെ കൊ​ന്നു​ക​ള​യൂ' എ​ന്ന് ആ​ക്രോ​ശി​ച്ച​ത് രാ​ജ്യ​ത്ത് വ​ലി​യ ന​ടു​ക്ക​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ മാ​ഴ്സെ​യി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലിന്‍റെ​യും ഡെ​പ്യൂ​ട്ടി പ്രി​ൻ​സി​പ്പ​ലി​ന്‍റെ​യും മേ​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​വയ്​ക്കാ​ൻ ശ്ര​മി​ച്ച​താ​യും ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം പി​ന്നീ​ട് തീ​വ്ര ഇ​ട​തു​പ​ക്ഷ ഗ്രൂ​പ്പു​ക​ളും പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ക്ര​മി​ക​ളും ചേ​ർ​ന്ന് ഹൈ​ജാ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​നും അ​ക്ര​മ​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നും ഫ്ര​ഞ്ച് നാ​ഷ​ണ​ൽ പൊ​ലി​സ് ക​ർ​ശ​ന ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​സ​ന്ധി​ക​ളും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ട​ൻ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ യൂ​റോ​പ്പി​ൽ സ​മാ​ന​മാ​യ വ​ലി​യ സാ​മൂ​ഹി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് ഇ​ത് വ​ഴി​വയ്​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​ണ്.

NRI

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ "പ്ര​വാ​സോ​ണം 26' പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ സം​ഘ​ടി​പ്പി​ച്ച "പ്ര​വാ​സോ​ണം 26' വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.

ഔ​റ ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ പ്ര​വാ​സി സാ​മൂ​ഹി​ക പ്ര​മു​ഖ​രും സം​ഘ​ട​നാം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. പ്ര​വാ​സോ​ണം 26 ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ റ​ഹീം വാ​വാ​ക്കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സ ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും മാ​തൃ​നാ​ടി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​വും ഒ​രു​മ​യും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം വി​ശ​ദീ​ക​രി​ച്ചു. പ്ര​വാ​സോ​ണം 26 ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ക്ബ​ർ ഷാ ​സ്വാ​ഗ​ത​വും ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

 

NRI

മ​ല​യാ​ളി ഡോ​ക്‌​ട​ർ യു​കെ​യി​ൽ അ​ന്ത​രി​ച്ചു

ലണ്ടൻ: മലയാളി ഡോക്ടർ ​ജെ​നി ജോ​ളി ജോ​ൺ​സ​ൺ (35) യു​കെ​യി​ൽ അ​ന്ത​രി​ച്ചു. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട് പ്ലാ​ന്ത​റ​യി​ൽ നി​ധി​ൻ വ​ർ​ഗീ​സാണ് ഭർത്താവ്.

കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ക​ന്നേ​റ്റി സ്വ​ദേ​ശി​ക​ളാ​യ പൗ​ലോ​സി​ന്‍റെ​യും ജോ​ള​മ്മ​യു​ടെ​യും ഏ​ക മ​ക​ളാ​ണ്. മ​ക്ക​ൾ: ന​ഥാ​നി​യേ​ൽ, ജൊ​വാ​ന.

നാ​ട്ടി​ൽ ദ​ന്ത​ഡോ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജെ​നി, 2023-ൽ ​എം​എ​സ്‌​സി പ​ബ്ലി​ക് ഹെ​ൽ​ത്ത് പ​ഠ​ന​ത്തി​നാ​യി വെ​യി​ൽ​സി​ലെ സ്വാ​ൻ​സി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ​ത്തി.

പ​ഠ​ന​ശേ​ഷം ഇം​ഗ്ല​ണ്ടി​ലെ ന​നീ​ട്ട​ണി​ൽ ഡെ​ന്‍റ​ൽ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. മൂ​ന്ന് വ​ർ​ഷ​ത്തെ സ്പോ​ൺ​സ​ർ​ഷി​പ്പി​ൽ ജോ​ലി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

NRI

മി​സ് യൂ​ണി​വേ​ഴ്‌​സ് ഇ​ന്ത്യ കെ​സി​യ മെ​ജോ​യ്ക്ക് അ​ഭി​ന​ന്ദ​നം

അ​ബു​ദാ​ബി: കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് അ​ലും​മ്നി അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​സ് യൂ​ണി​വേ​ഴ്‌​സ് ഇ​ന്ത്യ പ​ട്ടം ല​ഭി​ച്ച കെ​സി​യ ലി​സ് മെ​ജോ​യ്ക്ക് അ​ഭി​ന​ന്ദ​നം അ​ർ​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് അ​നി​ൽ സി. ​ഇ​ടി​ക്കു​ള അ​ലും​മ്‌​നി​യു​ടെ പേ​രി​ൽ മെ​മെ​ന്‍റോ സ​മ്മാ​നി​ച്ചു. സെ​ക്ര​ട്ട​റി അ​ജു സൈ​മ​ൺ, ട്ര​ഷ​റ​ർ വി​ൻ​സ​ൻ ജോ​ർ​ജ് , ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി സു​മി രൂ​പേ​ഷ്, വി​ഷ്ണു മോ​ഹ​ൻ, രൂ​പേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു.

അ​ലും​മ്നി അം​ഗ​മാ​യ സു​ജ മെ​ജോ​യു​ടെ മ​ക​ളാ​ണ് കെ​സി​യ.

NRI

ബി​എം​ഡ​ബ്ല്യു​വി​ൽ വ​ൻ ചെ​ല​വു​ചു​രു​ക്ക​ൽ; മാ​നേ​ജ്‌​മെ​ന്‍റി​ൽ അ​ഞ്ചി​ലൊ​ന്ന് ത​സ്തി​ക​ക​ൾ വെ​ട്ടി​ച്ചു​രു​ക്കും

 

മ്യൂ​ണി​ക്ക്: ആ​ഗോ​ള വാ​ഹ​ന നി​ർ​മാ​ണ ഭീ​മ​നാ​യ ജ​ർ​മ​നി​യു​ടെ ബി​എം​ഡ​ബ്ല്യു ചെ​ല​വു​ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ന്നു. ക​ന​ത്ത ലാ​ഭ​യി​ടി​വി​നെ​ത്തു​ട​ർ​ന്ന് ക​മ്പ​നി​യു​ടെ ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്‍റ് ത​സ്തി​ക​ക​ൾ വെ​ട്ടി​ച്ചു​രു​ക്കാ​നും വി​പ​ണി​യി​ൽ ലാ​ഭ​ക​ര​മ​ല്ലാ​ത്ത കാ​ർ മോ​ഡ​ലു​ക​ളു​ടെ നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

2027 പ​കു​തി​യോ​ടെ മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ അ​ഞ്ചി​ലൊ​ന്ന് ത​സ്തി​ക​ക​ളും ഇ​തി​ന് തൊ​ട്ടു​താ​ഴെ​യു​ള്ള പ്ര​ധാ​ന ത​സ്തി​ക​ക​ളും ഒ​ഴി​വാ​ക്കു​മെ​ന്ന് ക്യാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ് ഡേ​യി​ൽ ക​മ്പ​നി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

ആ​ഗോ​ള​ത​ല​ത്തി​ൽ ക​മ്പ​നി ന​ട​പ്പി​ലാ​ക്കു​ന്ന 8,000 ജീ​വ​ന​ക്കാ​രു​ടെ വെ​ട്ടി​ച്ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​ന്ന​ത​ത​ല ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ ഈ ​പു​നഃ​സം​ഘ​ട​ന.

ലാ​ഭ​ത്തി​ൽ 45 ശ​ത​മാ​ന​ത്തി​ന്‍റെ വ​ൻ ഇ​ടി​വ്

മ​റ്റ് ജ​ർ​മ​ൻ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളെ അ​പേ​ക്ഷി​ച്ച് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​തി​ൽ ബി​എം​ഡ​ബ്ല്യു ഏ​റെ​ക്കാ​ലം സം​യ​മ​നം പാ​ലി​ച്ചി​രു​ന്നു. എ​ന്നാ​ൽ 2026-ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ക​മ്പ​നി നേ​രി​ട്ട ക​ന​ത്ത സാ​മ്പ​ത്തി​ക തി​രി​ച്ച​ടി​യാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളി​ലേ​ക്ക് ന​യി​ച്ച​ത്.

കാ​ർ നി​ർ​മാ​ണ വി​ഭാ​ഗ​ത്തി​ലെ പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ൽ 45.6 ശ​ത​മാ​ന​ത്തി​ന്‍റെ ക​ന​ത്ത ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ലാ​ഭം കേ​വ​ലം ര​ണ്ട് ബി​ല്യ​ൺ യൂ​റോ​യാ​യി ചു​രു​ങ്ങി. ലാ​ഭ​വി​ഹി​ത നി​ര​ക്ക് 6.2 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 3.6 ശ​ത​മാ​ന​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി.

2024 അ​വ​സാ​നം 1,59,104 ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്ന ക​മ്പ​നി​യി​ൽ 2025 അ​വ​സാ​ന​ത്തോ​ടെ ഇ​ത് 1,54,540 ആ​യി കു​റ​ഞ്ഞി​രു​ന്നു. ആ​ഗോ​ള ബി​സി​ന​സ് മോ​ഡ​ൽ ത​ന്നെ​യാ​ണ് വി​ജ​യ​ത്തി​ന്‍റെ അ​ടി​ത്ത​റ.

എ​ന്നാ​ൽ മ​ത്സ​ര​ക്ഷ​മ​ത നി​ല​നി​ർ​ത്താ​ൻ ക​മ്പ​നി​യു​ടെ ചെ​ല​വു​ക​ളും ഘ​ട​ന​യും അ​ടി​മു​ടി ഉ​ട​ച്ചു​വാ​ർ​ക്കേ​ണ്ട​തു​ണ്ട് എ​ന്ന് ബിഎംഡ​ബ്ല്യു മേ​ധാ​വി മി​ല​ൻ നെ​ഡെ​ൽ​കോ​വി​ച്ച് വ്യ​ക്ത​മാ​ക്കി.

ഇസഡ്4 റോ​ഡ്‌​സ്റ്റ​റും ആ​ക്ടീ​വ് ടൂ​റ​റും ഒ​ഴി​വാ​ക്കു​ന്നു. വ​രു​ന്ന​ത് പു​തി​യ പ്ലാ​നു​ക​ൾ പോ​ർ​ട്ട്‌​ഫോ​ളി​യോ​യി​ലെ ചെ​ല​വേ​റി​യ​തും ലാ​ഭ​മി​ല്ലാ​ത്ത​തു​മാ​യ വേ​രി​യ​ന്‍റു​ക​ളും മോ​ഡ​ലു​ക​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നാ​ണ് തീ​രു​മാ​നം:

യു​വാ​ക്ക​ളു​ടെ പ്രി​യ​പ്പെ​ട്ട സ്പോ​ർ​ട്സ് കാ​റാ​യ റോ​ഡ്‌​സ്റ്റ​ർ ഇസഡ്4 ഇ​തോ​ടെ വി​പ​ണി​യി​ൽ നി​ന്ന് പി​ൻ​വാ​ങ്ങും; ഇ​തി​ന് പ​ക​ര​ക്കാ​ര​ൻ ഉ​ണ്ടാ​കി​ല്ല.

കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ചാ​ര​മു​ള്ള ബിഎംഡബ്ല്യുസീ​രീ​സ് ആ​ക്ടീ​വ് ടൂ​റ​ർ മോ​ഡ​ലി​നും പു​തി​യ ത​ല​മു​റ പ​തി​പ്പു​ക​ൾ നി​ർ​മി​ക്കി​ല്ല.

അ​തേ​സ​മ​യം, ഉ​യ​ർ​ന്ന വ​രു​മാ​നം ഉ​റ​പ്പു​ന​ൽ​കു​ന്ന പു​തി​യ സെ​ഗ്‌​മെ​ന്‍റു​ക​ളി​ലേ​ക്ക് ക​മ്പ​നി ശ്ര​ദ്ധ തി​രി​ക്കു​ക​യാ​ണ്. 2027ൽ ബിഎംഡ​ബ്ല്യു ആ​ൽ​പി​ന ബ്രാ​ൻ​ഡി​ൽ നി​ന്നു​ള്ള ആ​ദ്യ മോ​ഡ​ൽ വി​പ​ണി​യി​ലെ​ത്തും.

യുഎ​സ് വി​പ​ണി​ക്കാ​യി എക്സ്7-നേ​ക്കാ​ൾ വ​ലി​യ എ​സ്‌യുവി​യും യൂ​റോ​പ്യ​ൻ വി​പ​ണി​ക്കാ​യി 2028-ൽ ​പു​തി​യ സ​മ്പൂ​ർ​ണ ഇ​ല​ക്ട്രി​ക് കോം​പാ​ക്റ്റ് മോ​ഡ​ലും അ​വ​ത​രി​പ്പി​ക്കാ​ൻ ക​മ്പ​നി പ​ദ്ധ​തി​യി​ടു​ന്നു.

നി​ർ​മി​ത ബു​ദ്ധി​യും പു​തി​യ ല​ക്ഷ്യ​ങ്ങ​ളും

ചെ​ല​വു​ക​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എഐ) വ്യാ​പ​ക​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

ദൈ​നം​ദി​ന ജോ​ലി​ക​ൾ ഓ​ട്ടോ​മേ​റ്റ് ചെ​യ്യാ​നും നി​ർ​മാ​ണ - ​വി​ക​സ​ന ഘ​ട്ട​ങ്ങ​ളി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നും എഐ ഉ​പ​യോ​ഗി​ക്കും.

ഈ ​പു​നഃ​സം​ഘ​ട​ന​യി​ലൂ​ടെ 2028-ഓ​ടെ പ്ര​വ​ർ​ത്ത​ന ലാ​ഭ​നി​ര​ക്ക് മൂ​ന്ന് മു​ത​ൽ അ​ഞ്ച് ശ​ത​മാ​നം വ​രെ​യാ​ക്കാ​നും 2030-ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ഇ​ത് എ​ട്ട് മു​ത​ൽ പ​ത്ത് ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നു​മാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ജ​ർമൻ ഓ​ട്ടോ​മൊ​ബൈ​ൽ വ്യ​വ​സാ​യ രം​ഗം നേ​രി​ടു​ന്ന ക​ടു​ത്ത മാ​ന്ദ്യ​ത്തിന്‍റെ ഏ​റ്റ​വും പു​തി​യ തെ​ളി​വാ​ണ് ബി​എം​ഡ​ബ്ല്യു​വി​ന്‍റെ ഈ ​ക​ടു​ത്ത ന​ട​പ​ടി​ക​ൾ.

NRI

സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് സ​മൃ​ദ്ധി​യു​ടെ യു​ഗം സൃ​ഷ്ടി​ക്കും: ഇ​ലോ​ൺ മ​സ്‌​ക്

വാ​ഷിം​ഗ്ട​ൺ ഡി​സി: സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ൻ​സും റോ​ബോ​ട്ടി​ക്സും മ​നു​ഷ്യ​രു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും ലോ​ക​ത്തെ സ​മൃ​ദ്ധി​യു​ടെ പു​തി​യ യു​ഗ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് സ്പേ​സ്‌​എ​ക്‌​സ് സി​ഇ​ഒ ഇ​ലോ​ൺ മ​സ്‌​ക്.

സെ​പ്റ്റം​ബ​ർ 29ന് ​വൈ​റ്റ് ഹൗ​സി​ൽ ന​ട​ന്ന സാ​ങ്കേ​തി​ക​വി​ദ്യാ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു മ​സ്‌​കി​ന്‍റെ പ്ര​തി​ക​ര​ണം.

നി​ർ​മി​ത​ബു​ദ്ധി​യും റോ​ബോ​ട്ടു​ക​ളും തൊ​ഴി​ൽ മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ങ്കി​ലും പു​തി​യ അ​വ​സ​ര​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭാ​വി​യി​ൽ അ​ടി​സ്ഥാ​ന വ​രു​മാ​ന​ത്തി​നു പ​ക​രം എ​ല്ലാ​വ​ർ​ക്കും ഉ​യ​ർ​ന്ന വ​രു​മാ​നം ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം രൂ​പ​പ്പെ​ടാ​മെ​ന്ന് മ​സ്‌​ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ജ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് സ​മ്പ​ന്ന​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നെ​ക്കാ​ൾ മി​ക​ച്ച ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും സൂ​പ്പ​ർ ഇന്‍റലി​ജ​ൻ​സി​നും റോ​ബോ​ട്ടു​ക​ൾ​ക്കും ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

NRI

വൈ​വി​ധ്യ​മാ​ർ​ന്ന വാ​യ​നാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് സെ​പ്റ്റം​ബ​ർ ചി​ല്ല

റി​യാ​ദ്: വൈ​വി​ധ്യ​മാ​ർ​ന്ന വി​ഷ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നാ​ല് പു​സ്ത​ക​ങ്ങ​ളു​ടെ വാ​യ​നാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് സെ​പ്റ്റം​ബ​ർ ല​ക്കം ചി​ല്ല പ്ര​തി​മാ​സ വാ​യ​ന സം​ഘ​ടി​പ്പി​ച്ചു.

തെ​യ്യ​ങ്ങ​ളെ​യും അ​വ​യു​മാ​യി ആ​ഴ​ത്തി​ൽ വേ​രോ​ടി​ച്ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ജ​ന​കീ​യ സം​സ്കാ​ര​ത്തെ​യും ആ​ധാ​ര​മാ​ക്കി വ​ട​ക്ക​ൻ മ​ല​ബാ​റി​ന്‍റെ പു​രാ​വൃ​ത്ത​ങ്ങ​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന വി.കെ. അ​നി​ൽ​കു​മാ​റി​ന്‍റെ ദൈ​വ​ക്ക​രു എ​ന്ന നോ​വ​ലിന്‍റെ വാ​യ​നാ​നു​ഭ​വം പ​ങ്കു​വച്ച് രാ​ജേ​ഷ് ഓ​ണാ​ക്കു​ന്ന് ചി​ല്ല​യ്ക്ക് തു​ട​ക്കം കു​റി​ച്ചു.

ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​ര​നാ​യ മാ​റ്റ് ഹെ​യ്ഗി​ന്‍റെ ഫി​ലോ​സ​ഫി​ക്ക​ൽ ഫാ​ന്‍റ​സി നോ​വ​ൽ ദ ​മി​ഡ്നൈ​റ്റ് ലൈ​ബ്ര​റി സ്നി​ഗ്ദ വി​പി​ൻ അ​വ​ത​രി​പ്പി​ച്ചു.

 

ജീ​വി​ത​ത്തി​ലെ ശൂ​ന്യ​ത താ​ങ്ങാ​നാ​കാ​തെ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച നോ​റ സീ​ഡ്, മ​ര​ണ​ത്തി​ന് മു​മ്പ് ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​നും ജീ​വി​ത​ത്തെ യ​ഥാ​ർ​ഥ​ത്തി​ൽ അ​ർ​ഥ​വ​ത്താ​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന് ക​ണ്ടെ​ത്താ​നും എ​ത്തി​ച്ചേ​രു​ന്ന മി​ഡ്നൈ​റ്റ് ലൈ​ബ്ര​റി​യു​ടെ പ​ശ്ചാ​ത്ത​ല​വും നോ​വ​ലി​ന്‍റെ പ്ര​മേ​യ​വും സ്നി​ഗ്ദ വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ച്ചു.

ഗ്രീ​ക്ക് എ​ഴു​ത്തു​കാ​ര​നാ​യ ഹെ​ക്ട​ർ ഗാ​ർ​സി​യ​യും സ്പാ​നി​ഷ് എ​ഴു​ത്തു​കാ​ര​നാ​യ ഫ്രാ​ൻ​സെ​സ്ക് മി​റാ​ലെ​സും ചേ​ർ​ന്നെ​ഴു​തി​യ ഇ​ക്കി​ഗാ​യ് നോ​റ റോ​സ് ജോ​മോ​ൻ അ​വ​ത​രി​പ്പി​ച്ചു.

ജ​പ്പാ​നി​ലെ, പ്ര​ത്യേ​കി​ച്ച് ഒ​ക്കി​നാ​വ​യി​ലെ, ദീ​ർ​ഘാ​യു​സു​കാ​രു​ടെ ജീ​വി​ത​രീ​തി​ക​ളും ജീ​വി​ത​ത്തി​ന് അ​ർ​ഥ​വും ല​ക്ഷ്യ​വും ന​ൽ​കു​ന്ന "ഇ​ക്കി​ഗാ​യ്' എ​ന്ന ആ​ശ​യ​വു​മാ​ണ് പു​സ്ത​ക​ത്തിന്‍റെ പ്ര​ധാ​ന ഉ​ള്ള​ട​ക്ക​മെ​ന്ന് നോ​റ വി​ശ​ദീ​ക​രി​ച്ചു.

ഫ​ർ​സാ​ന​യു​ടെ കി​ള എ​ന്ന നോ​വ​ലി​ന്‍റെ വാ​യ​നാ​നു​ഭ​വം വി​ദ്യാ ഭാ​സ്ക​ർ പ​ങ്കു​വ​ച്ചു. മ​ത​ത്തി​ന്‍റെ പു​റം​തോ​ടി​നു​ള്ളി​ൽ സു​ഖ​മാ​യി വാ​ഴു​ന്ന ആ​ണ​ഹ​ന്ത​യ്‌​ക്കെ​തി​രേ സേ​ബ എ​ന്ന നോ​വ​ലി​ലെ നാ​യി​ക ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ​യാ​ണ് കി​ള അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് വി​ദ്യാ ഭാ​സ്ക​ർ പ​റ​ഞ്ഞു.

പൗ​രോ​ഹി​ത്യം, മാ​ന​വി​ക​ത, സ്വാ​ത​ന്ത്ര്യം എ​ന്നി​വ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം നോ​വ​ലി​ലു​ട​നീ​ളം പ്ര​ക​ട​മാ​ണെ​ന്നും അ​വ​ർ വി​ല​യി​രു​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യ്ക്ക് കെ.പി.എം. ​സാ​ദി​ഖ് തു​ട​ക്കം കു​റി​ച്ചു.

സീ​ബ കൂ​വോ​ട്, സീ​ന തോ​മ​സ്, വി​പി​ൻ കു​മാ​ർ, ഷം​സു​ദ്ദീ​ൻ മ​ച്ചിഞ്ചേ​രി, ജോ​മോ​ൻ സ്റ്റീ​ഫ​ൻ, സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. നാ​സ​ർ കാ​ര​കു​ന്ന് മോ​ഡ​റേ​റ്റ​റാ​യി.

NRI

ജേ​ക്ക​ബ് കോ​ശി ടെ​ക്‌​സ​സി​ൽ അ​ന്ത​രി​ച്ചു

ടെ​ക്സ​സ്: ജേ​ക്ക​ബ് കോ​ശി (72) ടെ​ക്‌​സ​സി​ലെ ഷു​ഗ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു. ഫോ​മ ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ മു​ൻ ചെ​യ​റും വെ​സ്റ്റ്ചെ​സ്റ്റ​ർ കൗ​ണ്ടി ഹ്യൂ​മ​ൻ റൈ​റ്റ്സ് ക​മീ​ഷ​ണ​റു​മാ​യ തോ​മ​സ് കോ​ശി​യു​ടെ സ​ഹോ​ദ​ര​നാ​ണ്.

ന്യൂ​യോ​ർ​ക്കി​ൽ നി​ന്ന് ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് മ​ക​നൊ​പ്പം നി​ൽ​കാ​ൻ ടെ​ക്സ​സി​ലെ​ത്തി​യ​ത്. ന്യൂ​യോ​ർ​ക്കി​ൽ മി​ഡ് ഹ​ഡ്സ​ൺ അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും ഫോ​മ എ​മ്പ​യ​ർ റീ​ജി​യ​ൺ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.

തി​രു​വ​ല്ല സ്ലീ​ബാ​പ​റ​മ്പി​ൽ പ​രേ​ത​രാ​യ പോ​ത്ത​ൻ കോ​ശി​യു​ടെ​യും സാ​റാ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: വ​ത്സ ജേ​ക്ക​ബ്. മ​ക്ക​ൾ: ഡോ. ​ജാ​ക്‌​സി ജേ​ക്ക​ബ് (ആ​ൽ​ബ​നി, ന്യൂ​യോ​ർ​ക്ക്), ജി​ബി​ൻ ജേ​ക്ക​ബ് (ടെ​ക്സ​സ്). മ​രു​മ​ക്ക​ൾ: ബോ​ബി, ബെ​റ്റ്സി ജേ​ക്ക​ബ്.

സ​ഹോ​ദ​ര​ങ്ങൾ: പോ​ത്ത​ൻ ത​ങ്ക​ൻ, വ​ർ​ഗീ​സ് കോ​ശി, തോ​മ​സ് കോ​ശി, മ​റി​യാ​മ്മ ഡാ​നി​യേ​ൽ (എ​ല്ലാ​വ​രും ന്യt​യോ​ർ​ക്ക്), പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ മാ​ത്യു, ശോ​ശാ​മ്മ എ​ബ്ര​ഹാം.

സം​സ്കാ​ര ശു​ശ്രു​ഷ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര കാ​ത്ത​ലി​ക്ക് ച​ർ​ച്ച്, 3135 ഫി​ഫ്ത് സ്ട്രീ​റ്റ്, സ്റ്റാ​ഫോ​ർ​ഡ്, ടെ​ക്സ​സ്-77477​ൽ.

NRI

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കാ​റ്റാ​ടി​യ​ന്ത്രം ജ​ർ​മ​നി​യി​ൽ പൂ​ർ​ത്തി​യാ​യി

ബെ​ർ​ലി​ൻ: പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജ ഉ​ത്പാ​ദ​ന രം​ഗ​ത്ത് പു​തി​യ ലോ​ക റി​ക്കാ​ർ​ഡ് കു​റി​ച്ച് ജ​ർ​മ​നി. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കാ​റ്റാ​ടി​യ​ന്ത്രം കി​ഴ​ക്ക​ൻ ജ​ർ​മ​ൻ സം​സ്ഥാ​ന​മാ​യ ബ്രാ​ൻ​ഡ​ൻ​ബു​ർ​ഗി​ലെ ഷി​പ്കൗ​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ത​ല​യെ​ടു​പ്പോ​ടെ ഉ​യ​ർ​ന്നു.

റോ​ട്ട​ർ ബ്ലേ​ഡു​ക​ളു​ടെ അ​ഗ്രം വ​രെ​യു​ള്ള ഭാ​ഗം ചേ​ർ​ത്തു​വ​ച്ചാ​ൽ 365 മീ​റ്റ​ർ (ഏ​ക​ദേ​ശം 1,198 അ​ടി) ഉ​യ​ര​മു​ള്ള ഈ ​ഭീ​മ​ൻ വി​ൻ​ഡ് ട​ർ​ബൈ​ൻ, എ​ൻ​ജി​നി​യ​റിം​ഗ് രം​ഗ​ത്തെ അ​ത്ഭു​ത​മാ​യാ​ണ് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

ജ​ർ​മ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ക​മ്പ​നി​യാ​യ ഗി​ക്കോ​ൺ ആ​ണ് ഈ ​ച​രി​ത്ര​നേ​ട്ടം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. ജ​ർ​മ​ൻ വി​ൻ​ഡ് എ​ന​ർ​ജി അ​സോ​സി​യേ​ഷ​നും ഈ ​നാ​ഴി​ക​ക്ക​ല്ല് ലോ​ക റി​ക്കാ​ർ​ഡാ​യി അം​ഗീ​ക​രി​ച്ചു.

ബെ​ർ​ലി​ൻ ടി​വി ട​വ​റി​നൊ​പ്പം ഉ​യ​രം; ബ​വേ​റി​യ​യു​ടെ റി​ക്കാ​ർ​ഡ് പ​ഴ​ങ്ക​ഥ​യാ​യി

ത​ല​സ്ഥാ​ന​മാ​യ ബെ​ർ​ലി​നി​ൽ നി​ന്ന് ഏ​ക​ദേ​ശം 100 കി​ലോ​മീ​റ്റ​ർ തെ​ക്ക് ഭാ​ഗ​ത്താ​യാ​ണ് ഷി​പ്കൗ സ്ഥി​തി ചെ​യ്യു​ന്ന​ത്.

ട​ർ​ബൈ​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ:

ഹ​ബ് ഉ​യ​രം: ട​ർ​ബൈ​ന്‍റെ റോ​ട്ട​ർ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കേ​ന്ദ്ര​ഭാ​ഗ​ത്തി​ന് മാ​ത്രം 300 മീ​റ്റ​ർ ഉ​യ​ര​മു​ണ്ട്.

മൊ​ത്തം ഉ​യ​രം: ബ്ലേ​ഡി​ന്‍റെ മു​ക​ൾ​ഭാ​ഗം വ​രെ​യു​ള്ള മൊ​ത്തം ഉ​യ​രം 365 മീ​റ്റ​റാ​ണ്. ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ നി​ർ​മ്മി​തി​യാ​യ ബെ​ർ​ലി​നി​ലെ പ്ര​ശ​സ്ത​മാ​യ ടെ​ലി​വി​ഷ​ൻ ട​വ​റി​നേ​ക്കാ​ൾ (368 മീ​റ്റ​ർ) വെ​റും മൂ​ന്ന് മീ​റ്റ​റി​ന്‍റെ കു​റ​വ് മാ​ത്ര​മാ​ണ് ഈ ​കാ​റ്റാ​ടി​യ​ന്ത്ര​ത്തി​നു​ള്ള​ത്.

മു​ൻ റി​ക്കാ​ർ​ഡ് ത​ക​ർ​ത്തു: ബ​വേ​റി​യ​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന 285 മീ​റ്റ​ർ ഉ​യ​ര​മു​ള്ള കൊ​മേ​ഴ്സ്യ​ൽ വി​ൻ​ഡ് ട​ർ​ബൈ​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന മു​ൻ ലോ​ക റി​ക്കാ​ർ​ഡാ​ണ് ഷി​പ്കൗ​വി​ലെ പു​തി​യ നി​ർ​മ്മി​തി പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്ത് ആ​ഞ്ഞ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റു​മൂ​ലം അ​വ​സാ​ന​ഘ​ട്ട ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ല്പം കാ​ല​താ​മ​സം നേ​രി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ലോ​ക റി​ക്കോ​ർ​ഡ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

ല​ക്ഷ്യം ഉ​യ​ർ​ന്ന ത​ല​ങ്ങ​ളി​ലെ ശ​ക്ത​മാ​യ കാ​റ്റ്; ഇ​ര​ട്ടി ഊ​ർ​ജ്ജ ഉ​ത്പാ​ദ​നം

ജ​ർ​മ​നി​യു​ടെ ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി ഫോ​ർ ഡി​സ്‌​റ​പ്റ്റീ​വ് ഇ​ന്നൊ​വേ​ഷ​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഈ ​സു​പ്ര​ധാ​ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

അ​ന്ത​രീ​ക്ഷ​ത്തി​ൽ ഉ​യ​ർ​ന്ന ത​ട്ടു​ക​ളി​ൽ ല​ഭ്യ​മാ​കു​ന്ന ശ​ക്ത​വും സ്ഥി​ര​ത​യു​ള്ള​തു​മാ​യ കാ​റ്റിന്‍റെ പ്ര​യോ​ജ​നം പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഇ​ത്ര​യും വ​ലി​യ ഉ​യ​ര​ത്തി​ൽ ട​ർ​ബൈ​ൻ നി​ർ​മ്മി​ച്ച​തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ഒ​രേ വ്യാ​സ​മു​ള്ള സാ​ധാ​ര​ണ കാ​റ്റാ​ടി​യ​ന്ത്ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഏ​ക​ദേ​ശം ഇ​ര​ട്ടി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ഈ ​ഭീ​മ​ൻ സം​വി​ധാ​ന​ത്തി​ന് സാ​ധി​ക്കു​മെ​ന്ന് ഗി​ക്കോ​ൺ വ്യ​ക്ത​മാ​ക്കി.

7,500 വീ​ടു​ക​ൾ​ക്ക് വെ​ളി​ച്ച​മേ​കും; പ്ര​വ​ർ​ത്ത​നം ന​വം​ബ​റി​ൽ

മു​ൻ​പ് ക​ൽ​ക്ക​രി ഖ​ന​ന​ത്തി​ന് പേ​രു​കേ​ട്ട ലു​സാ​റ്റി​യ മേ​ഖ​ല​യി​ലാ​ണ് പ​ര​മ്പ​രാ​ഗ​ത ഊ​ർ​ജ്ജ​ത്തി​ൽ നി​ന്ന് ഹ​രി​ത ഊ​ർ​ജ്ജ​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി ഈ ​പ്ലാ​ന്‍റ് നി​ല​കൊ​ള്ളു​ന്ന​ത്.

ഒ​രു വ​ർ​ഷം ഏ​ക​ദേ​ശം 7,500 വീ​ടു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി പൂ​ർ​ണ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ ഈ ​ഒ​രൊ​റ്റ വി​ൻ​ഡ് ട​ർ​ബൈ​നി​ൽ നി​ന്നു​ള്ള ഊ​ർ​ജ്ജം കൊ​ണ്ട് സാ​ധി​ക്കും.

പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വ​രു​ന്ന ന​വം​ബ​ർ മാ​സ​ത്തോ​ടെ ട​ർ​ബൈ​ൻ ഔ​ദ്യോ​ഗി​ക​മാ​യി വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

കാ​ർ​ബ​ൺ ര​ഹി​ത ഹ​രി​ത ഊ​ർ​ജ്ജ ഉ​ത്പാ​ദ​ന​ത്തി​ൽ ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​വു​ക​യാ​ണ് ജ​ർ​മ​നി ഈ ​നേ​ട്ട​ത്തി​ലൂ​ടെ.

NRI

ലഹരി മാഫിയക്കെതിരേ ഡാളസിൽ വൻ നടപടി; 19 പേർക്കെതിരെ കുറ്റപത്രം

ടെ​ക്സ​സ്: ഡാ​ള​സ് കേ​ന്ദ്രീ​ക​രി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി​ക്ക​ട​ത്ത് ശൃം​ഖ​ല​യ്‌​ക്കെ​തി​രേ അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ അ​ധി​കൃ​ത​രു​ടെ നി​ർ​ണാ​യ​ക ന​ട​പ​ടി. ടെ​ക്സ​സി​ലെ നോ​ർ​ത്തേ​ൺ ഡി​സ്ട്രി​ക്റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച 24 കു​റ്റ​ങ്ങ​ള​ട​ങ്ങി​യ ഫെ​ഡ​റ​ൽ കു​റ്റ​പ​ത്ര​ത്തി​ൽ 19 പ്ര​തി​ക​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ല​ഹ​രി​മ​രു​ന്ന് ക​ട​ത്തും വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സം​ഘ​ത്തി​നെ​തി​രേ എ​ഫ്ബിഐ, ഡാ​ള​സ് പൊ​ലി​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്, ഡിഇഎ, ഐആ​ർ​എ​സ് -​ സിഐ, ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ടാ​സ്‌​ക് ഫോ​ഴ്‌​സ് എ​ന്നി​വ​യു​ടെ സം​യു​ക്ത അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ന​ട​പ​ടി.

സ്കൂ​ളു​ക​ൾ, പാ​ർ​ക്കു​ക​ൾ, ക​മ്യൂ​ണി​റ്റി സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങി​യ പൊ​തു​സ്ഥ​ല​ങ്ങ​ൾ​ക്ക് സ​മീ​പം പോ​ലും ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രു​ന്ന​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നി​രോ​ധി​ത ല​ഹ​രി​മ​രു​ന്നു​ക​ൾ​ക്ക് പു​റ​മെ ശ​ക്തി​യേ​റി​യ ആ​യു​ധ​ങ്ങ​ളും വ​ലി​യ തോ​തി​ലു​ള്ള പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും അ​ന്വേ​ഷ​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി പി​ടി​ച്ചെ​ടു​ത്ത​താ​യി ഫെ​ഡ​റ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളു​ടെ ആ​കെ മൂ​ല്യം ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​ർ വ​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

വ​ർ​ഷ​ങ്ങ​ളാ​യി ഡാ​ള​സ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ശൃം​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ ഏ​കോ​പി​ത അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ ഫെ​ഡ​റ​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

കേ​സി​ലെ ആ​രോ​പ​ണ​ങ്ങ​ൾ കോ​ട​തി​യി​ൽ തെ​ളി​യി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. കു​റ്റ​പ​ത്ര​ത്തി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ട​ത് മാ​ത്രം കു​റ്റ​ക്കാ​രാ​ണെ​ന്ന് അ​ർ​ഥ​മാ​ക്കു​ന്നി​ല്ലെ​ന്നും അ​ന്തി​മ തീ​രു​മാ​നം കോ​ട​തി​യു​ടേ​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

NRI

"ഹൃ​ദ​യാ​രോ​ഗ്യം ഗൗ​ര​വ​മാ​യി കാ​ണ​ണം'

ദോ​ഹ: ഹൃ​ദ​യാ​രോ​ഗ്യം ഗൗ​ര​വ​മാ​യി കാ​ണു​ക​യും ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്താ​ല്‍ ഹൃ​ദ്രോ​ഗം മൂ​ല​മു​ള്ള പ​ല അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും ക​ഴി​യു​മെ​ന്ന് ന​സീം ഹെ​ല്‍​ത്ത് കെ​യ​റി​ലെ മു​തി​ര്‍​ന്ന കാ​ര്‍​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​രാ​ധാ​കൃ​ഷ്ണ​നും ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ ഹാ​ര്‍​ട്ട് ഹോ​സ്പി​റ്റ​ല്‍ കാ​ര്‍​ഡി​യോ​തോ​റാ​സി​ക് അ​ന​സ്തേ​ഷ്യ സി​ടി​ഐ​സി​യു വി​ഭാ​ഗം മേ​ധാ​വി ഡോ. ​റ​ഷീ​ദ് പ​ട്ട​ത്തും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഹൃ​ദ​യാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ല്‍ സ​മൂ​ഹ​ത​ല​ത്തി​ലു​ള്ള ബോ​ധ​വ​ത്കര​ണ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു. ലോ​ക ഹൃ​ദ​യദി​ന​ത്തോ​ട് അനു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ല​സ് സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ നേ​ര​ത്തെ തി​രി​ച്ച​റി​യു​ക​യും അ​പ​ക​ട​സാ​ധ്യ​താ ഘ​ട​ക​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് സ​മൂ​ഹ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​വ​ബോ​ധം വ​ള​ര്‍​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ഡോ. ​രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പൊ​തു​സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ലോ​ക ഹൃ​ദ​യദി​നം ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും ലോ​ക ഹൃ​ദ​യ ഫെ​ഡ​റേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ 29ന് ആ​ച​രി​ക്കു​ന്ന ലോ​ക ഹൃ​ദ​യദി​നം ഹൃ​ദ്രോ​ഗ പ്ര​തി​രോ​ധ​ത്തെ​ക്കു​റി​ച്ചും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്‌‌ടി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന വേ​ദി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക​ത്ത് സം​ഭ​വി​ക്കു​ന്ന മ​ര​ണ​ങ്ങ​ളി​ല്‍ വ​ലി​യൊ​രു പ​ങ്കും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന​ത് വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി ഡോ. ​രാ​ധാ​കൃ​ഷ്ണ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഹൃ​ദ​യാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് സ​മൂ​ഹം കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്റെ ഹാ​ര്‍​ട്ട് ഹോ​സ്പി​റ്റ​ലി​ലെ കാ​ര്‍​ഡി​യോ​തോ​റാ​സി​ക് അ​ന​സ്തേ​ഷ്യ, സിടിഐസിയു വി​ഭാ​ഗം മേ​ധാ​വി ഡോ. ​റ​ഷീ​ദ് പ​ട്ട​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഹൃ​ദ​യ​ത്തി​ന്‍റെ ഘ​ട​ന, പ്ര​വ​ര്‍​ത്ത​നം, പ്രാ​ധാ​ന്യം എ​ന്നി​വ വി​ശ​ദീ​ക​രി​ച്ച അ​ദ്ദേ​ഹം ഹൃ​ദ്രോ​ഗ​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് കൃ​ത്യ​മാ​യ വ്യാ​യാ​മം, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മം, ചി​ട്ട​യാ​യ ജീ​വി​ത​ശൈ​ലി എ​ന്നി​വ പി​ന്തു​ട​രേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കി.

ബോ​ധ​വ​ല്‍​ക്ക​ര​ണ​വും സ​മ​യ​ബ​ന്ധി​ത​മാ​യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ളും ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ​ല അ​പ​ക​ട​ങ്ങ​ളും നേ​ര​ത്തെ തി​രി​ച്ച​റി​യാ​നും നി​യ​ന്ത്രി​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് ഡോ. ​റ​ഷീ​ദ് പ​ട്ട​ത്ത് പ​റ​ഞ്ഞു. ആ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ള്‍ വി​ശ​ദീ​ക​രി​ച്ച അ​ദ്ദേ​ഹം പ്ര​തി​രോ​ധ​ത്തി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കേ​ണ്ട​തെ​ന്നും ഓ​ര്‍​മി​പ്പി​ച്ചു.

ഹൃ​ദ്രോ​ഗം ഏ​ത് പ്രാ​യ​ത്തി​ലും സം​ഭ​വി​ക്കാ​മെ​ങ്കി​ലും മു​പ്പ​ത്തി​യ​ഞ്ച് വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ ഇ​ട​യ്ക്കി​ടെ ഹൃ​ദ​യാ​രോ​ഗ്യം വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​ത് ഗു​ണ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജീ​വി​ത​ശൈ​ലി​യി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ക​യും രോ​ഗ​സാ​ധ്യ​താ ഘ​ട​ക​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഹൃ​ദ​യാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ച​ട​ങ്ങി​ല്‍ ന്യൂ ​ഗു​ഡ്വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, ദോ​ഹ ബ്യൂ​ട്ടി സെ​ന്റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, ന​സീം ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ സ​ന്ദീ​പ് നാ​യ​ര്‍, കേ​ര​ള എ​ന്‍​ട്ര​പ്ര​ണേ​ഴ്‌​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് അ​സ്ഗ​റ​ലി, ഡോം ​ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്റ് ഉ​സ്മാ​ന്‍ ക​ല്ല​ന്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

NRI

കേ​ര​ള സെ​ന്‍റ​റി​ന്‍റെ വാ​ർ​ഷി​ക അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ എ​ട്ട് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കും

ന്യൂ​യോ​ർ​ക്ക്: സ​മൂ​ഹ​ന​ന്മ​യ്ക്കു​വേ​ണ്ടി നി​സ്വാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച​വ​രു​മാ​യ എ​ട്ട് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​ത്തു.

ഒ​ക്‌ടോ​ബ​ർ 24ന് വെെകുന്നേരം അഞ്ചിന് ​കേ​ര​ള സെ​ന്‍റർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ന​ട​ക്കു​ന്ന 34-ാ​മ​ത് വാ​ർ​ഷി​ക അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ​ വ​ച്ച് ഇ​വ​രെ ആ​ദ​രി​ക്കും. അ​മേ​രി​ക്ക​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും സാ​മൂ​ഹ്യ-​ സാം​സ്കാ​രി​ക -​ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. 

പ്ര​ഗ​ത്​ഭ​രും സ​മൂ​ഹ​ന​ന്മ​യ്ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ കേ​ര​ള സെ​ന്‍റ​ർ 1992 മു​ത​ൽ ആ​ദ​രി​ച്ചു​വ​രു​ന്നു. എ​ല്ലാ വ​ർ​ഷ​വും അ​വാ​ർ​ഡ് നോ​മി​നി​ക​ളെ ക്ഷ​ണി​ക്കു​ക​യും അ​വ​രി​ൽ​നി​ന്ന് ഓ​രോ കാ​റ്റ​ഗ​റി​യി​ലെ ഏ​റ്റ​വും യോ​ഗ്യ​രാ​യ​വ​രെ അ​വാ​ർ​ഡ് സെ​ല​ക്ഷ​ൻ ക​മ്മി​റ്റി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.

ഈ ​വ​ർ​ഷം തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട​വ​രും ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ പ്ര​തി​ഭാ​സ​മ്പ​ന്ന​ർ ത​ന്നെ​യാ​ണെന്ന് കേ​ര​ള സെ​ന്‍റ​ർ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നും അ​വാ​ർ​ഡ് ക​മ്മി​റ്റി മെ​മ്പ​റു​മാ​യ ഡോ. ​തോ​മ​സ് എ​ബ്ര​ഹാം പ​റ​ഞ്ഞു.

സ്വ​ന്തം പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് പ്ര​തി​ഭ തെ​ളി​യി​ക്കു​ക​യും മ​റ്റു​ള്ള​വ​ർ​ക്ക് ന​ന്മ ചെ​യ്ത് സ​മൂ​ഹ പു​രോ​ഗ​തി​ക്ക് സം​ഭാ​വ​ന ചെ​യ്യു​ക​യും ചെ​യ്യു​ന്ന അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​ൽ കേ​ര​ള സെ​ന്‍റ​റി​ന് വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​വ​രു​ടെ മാ​തൃ​ക മ​റ്റു​ള്ള​വ​ർ​ക്ക് ഒ​രു പ്ര​ചോ​ദ​നം ആ​ണെ​ന്നും ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ​യും അ​വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ​യും ചെ​യ​ർ​മാ​നാ​യ ഡോ. ​മ​ധു ഭാ​സ്ക​ര​ൻ പ​റ​ഞ്ഞു.

ഡോ. ​തോ​മ​സ് എ​ബ്ര​ഹാം, ഡോ. ​മ​ധു ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ​ക്കു​പു​റ​മെ, വ​ർ​ക്കി ഏ​ബ്ര​ഹാം, ഡെ​യ്സി പി. ​സ്റ്റീ​ഫ​ൻ, ഡോ. ​മേ​രി​ലി​ൻ ജോ​ർ​ജ് എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു അ​വാ​ർ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

ഈ ​വ​ർ​ഷം ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​വ​രും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന മേ​ഘ​ല​യും

ലെ​ജി​സ്‌ലേ​റ്റ​ർ ആ​ന​ന്ത് ന​മ്പ്യാ​ർ (രാ​ഷ്ട്രീ​യ നേ​തൃ​ത്വം & മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ), ഡോ. ​ജോ വ​ർ​ഗീ​സ് (വൈ​ദ്യ​ശാ​സ്ത്രം), ഡോ. ​ബീ​ന എ​സ്. പീ​റ്റേ​ഴ്‌​സ് (ന​ഴ്സിം​ഗ് നേ​തൃ​ത്വം), ഡോ. ​ഗി​രീ​ഷ് കു​മാ​ർ പ​ണി​ക്ക​ർ (അ​പ്ലൈ​ഡ് സ​യ​ൻ​സ്), ടി.എ​സ്. ന​ന്ദ​കു​മാ​ർ (പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്‌​സ്), സി​ബി ഡേ​വി​ഡ് (ക​മ്യൂ​ണി​റ്റി സ​ർ​വീ​സ്), പ്രി​ൻ​സ് ജോ​ൺ​സ​ൺ (വി​ദ്യാ​ഭ്യാ​സം), ജോ​സ് ചെ​രി​പു​റം (പ്ര​വാ​സി മ​ല​യാ​ള സാ​ഹി​ത്യം).


കേ​ര​ള സെ​ന്‍റ​റി​ന്‍റെ 2026 ലെ ​അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ - മു​ക​ളി​ൽ ഇ​ട​ത്തു​നി​ന്ന്: ലെ​ജി​സ്ലേ​റ്റ​ർ ആ​ന​ന്ത് ന​മ്പ്യാ​ർ, ഡോ. ​ജോ വ​ർ​ഗീ​സ്, ഡോ. ​ബീ​ന എ​സ്. പീ​റ്റേ​ഴ്‌​സ്, ഡോ. ​ഗി​രീ​ഷ് കു​മാ​ർ പ​ണി​ക്ക​ർ. താ​ഴെ ഇ​ട​ത്തു​നി​ന്ന്: ടി. ​എ​സ്. ന​ന്ദ​കു​മാ​ർ, സി​ബി ഡേ​വി​ഡ്, പ്രി​ൻ​സ് ജോ​ൺ​സ​ൺ, ജോ​സ് ചെ​രി​പു​റം

ക​ഴി​ഞ്ഞ 33 വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള സെ​ന്‍റ​ർ ആ​ദ​രി​ച്ച 195 - ഓ​ളം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​ലും സേ​വ​ന​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ മു​ന്നോ​ട്ട് പോ​കു​ന്ന​തി​ലും വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് എ​സ്ത​പ്പാ​ൻ തന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും അ​ത്താ​ഴ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. ഈ ​പു​ര​സ്‌​കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രെ​യും കേ​ര​ള സെ​ന്‍റ​റി​ലേ​ക്ക് ഹാ​ർ​ദ്ദ​വ​മാ​യി ക്ഷ​ണി​ക്കു​ന്നു.

നി​ങ്ങ​ളു​ടെ സീ​റ്റ് റീ​സ​ർ​വ് ചെ​യ്യു​വാ​ൻ കേ​ര​ള സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക: email: [email protected]. ഫോ​ൺ 516 358 2000.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​ല​ക്സ് കെ. ​എ​സ്ത​പ്പാ​ൻ, പ്ര​സി​ഡ​ന്‍റ് - 516 503 9387, രാ​ജു തോ​മ​സ്, സെ​ക്ര​ട്ട​റി - 516 434 0669.

NRI

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന ദൈ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​യു​ടെ പ്ര​ധാ​ന തി​രു​നാ​ളി​നു​ള്ള ആ​ത്മീ​യ ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി 40 മ​ണി​ക്കൂ​ർ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ഒ​ക്‌ടോ​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു.

ര​ണ്ടി​ന് രാ​വി​ലെ ഒ​മ്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ വി​വി​ധ കൂ​ടാ​ര​യോ​ഗ​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് ര​ണ്ട് മ​ണി​ക്കൂ​ർ വീ​തം ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

എ​ന്നാ​ൽ നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, ആ​രാ​ധ​ന ന​ട​ക്കു​ന്ന എ​ല്ലാ സ​മ​യ​ങ്ങ​ളി​ലും വി​ശ്വാ​സി​ക​ൾ​ക്ക് വ്യ​ക്തി​പ​ര​മാ​യും കു​ടും​ബ​മാ​യും എ​ത്തി പ്രാ​ർ​ഥി​ക്കാ​വു​ന്ന​താ​ണ്. നാ​ലി​ന് രാ​വി​ലെ 7.30നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന സ​മാ​പി​ക്കും.

കു​ട്ടി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും പ്ര​ത്യേ​ക​മാ​യി ഈ ​ദി​വ്യ​കാ​രു​ണ്യ ഭ​ക്തി​യി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന് ഇ​ട​വ​ക വി​കാ​രി കു​ടും​ബ​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​ത്തി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് 40 മ​ണി​ക്കൂ​ർ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.

യേ​ശു​ക്രി​സ്തു​വി​ന്‍റെ യ​ഥാ​ർ​ഥ സാ​ന്നി​ധ്യ​ത്തി​ലു​ള്ള വി​ശ്വാ​സം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വ്യ​ക്തി​പ​ര​മാ​യ മാ​ന​സാ​ന്ത​ര​ത്തി​നും കു​ടും​ബ​ങ്ങ​ളു​ടെ വി​ശു​ദ്ധീ​ക​ര​ണ​ത്തി​നും സ​ഭ​യ്ക്കും ലോ​ക​ത്തി​നും വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥന​യ്ക്കു​മാ​യി ഈ ​ഭ​ക്താ​ച​ര​ണം ന​ട​ത്ത​പ്പെ​ടു​ന്നു.

 

NRI

ഗാ​ന്ധി ജ​യ​ന്തി: പ്ര​വാ​സി മി​ത്ര ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

മ​നാ​മ: ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വാ​സി മി​ത്ര ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ ഗാ​ന്ധി​യു​ടെ ജീ​വി​ത​ത്തെ​യും സ​ന്ദേ​ശ​ങ്ങ​ളെ​യും ആ​സ്പ​ദ​മാ​ക്കി​യാ​ണ് മ​ത്സ​രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ക്‌‌ടോ​ബ​ർ ഒന്നിന് രാത്രി ഏഴിന് മ​ത്സ​രം ആ​രം​ഭി​ക്കും. പ​ങ്കെ​ടു​ക്കാ​നു​ള്ള ലി​ങ്ക് ഏഴിന് ത​ന്നെ പ​ങ്കു​വയ്​ക്കു​ന്ന​താ​യി​രി​ക്കും. ഏ​റ്റ​വും വേ​ഗ​ത്തി​ൽ ശ​രി​യു​ത്ത​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന ആ​ദ്യ ര​ണ്ട് പേ​രെ വി​ജ​യി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്കും.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഒ​ക്‌‌ടോ​ബ​ർ രണ്ടിന് ​ന​ട​ക്കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വാ​സോ​ണാ​ഘോ​ഷ ച​ട​ങ്ങി​ൽ വച്ച് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​വാ​സി മി​ത്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ ബ​ദ​ർ അ​റി​യി​ച്ചു.

ഗാ​ന്ധി ജ​യ​ന്തി ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 38097331 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

"അ​യ​ൽ​ക്കാ​രി'​യു​ടെ സ്നേ​ഹ​പ്ര​ക​ട​നം; ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വ​യോ​ധി​ക​യ്ക്ക് ന​ഷ്‌​ട​മാ​യ​ത് 20,000 ഡോ​ള​റി​ന്‍റെ സ്വ​ർ​ണം

ബ്രാം​പ്ട​ൺ: കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണി​ൽ വൈ​കു​ന്നേ​രം ന​ട​ക്കാ​നി​റ​ങ്ങി​യ 78 വ​യ​സു​ള്ള ഇ​ന്ത്യ​ൻ വം​ശ​ജ​യു​ടെ ഏ​ക​ദേ​ശം 20,000 ക​നേ​ഡി​യ​ൻ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​താ​യി പ​രാ​തി.

ജൂ​ലൈ 28-ന് ​ചി​ൻ​ഗ്വാ​കൂ​സി റോ​ഡി​നും ബോ​വേ​ർ​ഡ് ഡ്രൈ​വ് വെ​സ്റ്റി​നും സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വ​ഴി​യ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി​യ ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ യു​വ​തി വ​യോ​ധി​ക​യു​ടെ കാ​ലി​ൽ തൊ​ടു​ക​യും കെ​ട്ടി​പ്പി​ടി​ക്കു​ക​യും ചെ​യ്തു.

അ​യ​ൽ​വാ​സി​യാ​ണെ​ന്ന് ക​രു​തി​യ​തി​നാ​ൽ അ​മ്മ​യ്ക്ക് സം​ശ​യം തോ​ന്നി​യി​ല്ലെ​ന്ന് മ​ക​ൻ രാ​ഘ​വേ​ന്ദ്ര കു​മാ​ർ പ​റ​ഞ്ഞു. ഈ ​സ​മ​യ​ത്ത് യ​ഥാ​ർ​ഥ സ്വ​ർ​ണ​മാ​ല മാ​റ്റി വ്യാ​ജാ​ഭ​ര​ണം അ​ണി​യി​ക്കു​ക​യും വ​ള​ക​ൾ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

മോ​ഷ​ണം തി​രി​ച്ച​റി​ഞ്ഞ​തോ​ടെ അ​മ്മ ഏ​റെ ഭ​യ​ന്ന​താ​യും പി​ന്നീ​ട് പു​റ​ത്തേ​ക്ക് ന​ട​ക്കാ​ൻ പോ​കു​ന്ന​ത് നി​ർ​ത്തി​യ​താ​യും മ​ക​ൻ പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു യു​വ​തി പൊ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

NRI

മാ​ർ​പാ​പ്പ​യ്ക്ക് മു​ന്നി​ൽ വി​ശു​ദ്ധ ബ​ർ​ണ​ദീ​ത്ത​യു​ടെ വേ​ഷ​ത്തി​ലെ​ത്തി ഗാ​ന​മാ​ല​പി​ച്ച് പ​തി​മൂ​ന്നു​കാ​രി; വീ​ഡി​യോ കാണാം

ലൂ​ർ​ദ്: ലൂ​ർ​ദി​ന്‍റെ പു​ണ്യ​ഭൂ​മി​യി​ലെ​ത്തി​യ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​ർ​പാ​പ്പ​യ്ക്കു മു​ന്നി​ൽ വി​ശു​ദ്ധ ബ​ർ​ണ​ദീ​ത്ത​യു​ടെ വേ​ഷ​ത്തി​ലെ​ത്തി ഗാ​നം ആ​ലാ​പി​ച്ച് 13 വ​യ​സു​കാ​രി ഏ​വ മൊ​ള​ൻ​മേ​ക്ക​ർ.

‘ബ​ർ​ണ​ദീ​ത്ത് ദെ ​ലൂ​ർ​ദ്’ എ​ന്ന സം​ഗീ​ത​നാ​ട​ക​ത്തി​ലെ ര​ണ്ടു പ്ര​ധാ​ന ഗാ​ന​ങ്ങ​ളാ​ണ് ഏ​വ മൊ​ള​ൻ​മേ​ക്ക​ർ പാ​ടി​യ​ത്.

1858ൽ ​മാ​സ​ബി​യേ​ൽ ഗു​ഹ​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക മ​റി​യ​ത്തി​ന്‍റെ ദ​ർ​ശ​നം ല​ഭി​ച്ച വി​ശു​ദ്ധ ബ​ർ​ണ​ദീ​ത്ത​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ് ഈ ​നാ​ട​കം.

ഫ്രാ​ൻ​സി​ലെ എ​ക്സ് ഓ​ൺ പ്ര​വി​ശ്യ​യി​ലെ ഫു​വോ സ്വ​ദേ​ശി​നി​യാ​യ ഏ​വ​യാ​ണ് നാ​ട​കാ​വി​ഷ്കാ​ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യ, വി​ശ്വ​സി​ക്കാ​നാ​കാ​ത്ത നി​മി​ഷ​മാ​ണി​തെ​ന്നും മാ​ർ​പാ​പ്പ​യ്ക്കു മു​ന്നി​ൽ പാ​ടാ​ൻ ക​ഴി​ഞ്ഞ​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്നും ഏ​വ വി​കാ​ര​ഭ​രി​ത​യാ​യി പ്ര​തി​ക​രി​ച്ചു.

നി​ർ​മ​ല​മാ​യ ശ​ബ്‌​ദ​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്ന ഗാ​നം മാ​ർ​പാ​പ്പ​യെ​യും സ​ദ​സി​നെ​യും ഒ​രേ​പോ​ലെ കോ​രി​ത്ത​രി​പ്പി​ച്ചു. ഭ​ക്തി​സാ​ന്ദ്ര​മാ​യ ഈ ​അ​വി​സ്മ​ര​ണീ​യ നി​മി​ഷ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്.

NRI

യു​വ​ത്വ​ത്തി​ന്‍റെ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ വേ​ദി​യാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത യു​വ​ജ​ന സം​ഗ​മം

ലെ​സ്റ്റ​ർ: പ്രാ​ർ​ഥ​ന​യു​ടെ ശാ​ന്ത​ത​യും സം​ഗീ​ത​ത്തി​ന്‍റെ ഉ​ണ​ർ​വും സൗ​ഹൃ​ദ​ത്തി​ന്‍റെ ഊ​ഷ്‌​മ​ള​ത​യും ഒ​രു​മി​ച്ച​പ്പോ​ൾ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ യു​വ​ജ​ന സം​ഗ​മ​മാ​യ "ഹ​ന്ദൂ​സ 2026' മ​നോ​ഹ​ര​മാ​യ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന വേ​ദി​യാ​യി മാ​റി.

ലെ​സ്റ്റ​റി​ലെ മ​ഹ​ർ സെ​ന്‍റ​റി​ൽ രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക, മി​ഷ​ൻ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​നു​ക​ളി​ൽ നി​ന്നാ​യി 1300 ല​ധി​കം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത സം​ഗ​മം പ്രാ​ർ​ഥ​ന​യും സം​ഗീ​ത​വും ക​ലാ​പ​രി​പാ​ടി​ക​ളും സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​യും നി​റ​ഞ്ഞ ദി​ന​മാ​യി മാ​റി

സ​പ്രാ പ്രാ​ർ​ഥ​ന​യോ​ടും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടും കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലിന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

രൂ​പ​ത​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വൈ​ദി​ക​ർ സ​ഹകാ​ർ​മി​ക​രാ​യി. വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേയു​ള്ള സ​ന്ദേ​ശ​ത്തി​ൽ ക്രൈ​സ്ത​വ​ജീ​വി​ത​ത്തി​ൽ ഈ​ശോ​യ്ക്കു​ള്ള കേ​ന്ദ്ര​സ്ഥാ​നം പി​താ​വ് ഓ​ർ​മി​പ്പി​ച്ചു.

ഈ​ശോ​യെ അ​റി​യു​ന്ന​തി​ലും അ​വി​ടു​ത്തോ​ടു വ്യ​ക്തി​പ​ര​മാ​യ സൗ​ഹൃ​ദം പു​ല​ർ​ത്തു​ന്ന​തി​ലു​മാ​ണ് യ​ഥാ​ർ​ഥ സ​ന്തോ​ഷ​മെ​ന്നും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ സൗ​ന്ദ​ര്യം തി​രി​ച്ച​റി​ഞ്ഞ് വി​ശ്വാ​സം ആ​ന​ന്ദ​ത്തോ​ടെ ജീ​വി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം യു​വ​ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മ​യം ബാ​ൻ​ഡ് ന​യി​ച്ച ആ​രാ​ധ​നാ​ഗാ​ന​ങ്ങ​ൾ സം​ഗ​മ​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്നു. എ​സ്എം​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ടും രൂ​പ​ത എ​സ്എം​വൈ​എം പ്ര​സി​ഡ​ന്‍റ് ഡെ​റി​ക് ഷൈ​നും പ്ര​സം​ഗി​ച്ചു .

യു​വ​ജ​ന​ങ്ങ​ൾ രൂ​പ​ത​യു​ടെ ഭാ​വി മാ​ത്ര​മ​ല്ല, രൂ​പ​ത​യു​ടെ ഇ​ന്നി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണെ​ന്ന് ഫാ. ​മു​ക്കാ​ട്ട് ഓ​ർ​മി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സൗ​ഹൃ​ദ​പ​രി​ച​യ പ​രി​പാ​ടി​ക​ളും യു​വ​ജ​ന​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി.

 

NRI

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ എ​ട്ടി​ന്

ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം ന​വം​ബ​ർ എ​ട്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (10197 Northeast Ave, Philadelphia, PA 19116) ന​ട​ക്കും.

കേ​ര​ള​ത്തി​ന്‍റെ ഭാ​ഷ, സം​സ്കാ​രം, പാ​ര​മ്പ​ര്യം എ​ന്നി​വ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നൊ​പ്പം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യും സൗ​ഹൃ​ദ​വും ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും. സം​ഗീ​തം, നൃ​ത്തം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​നോ​ദ​പ​രി​പാ​ടി​ക​ൾ പ​രി​പാ​ടി​ക്ക്
മാ​റ്റു​കൂ​ട്ടും.

ട്രൈ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ളാ ഡേ ​ചെ​യ​ർ​മാ​ൻ തോ​മ​സ് പോ​ൾ അ​റി​യി​ച്ചു.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ ലെ​നോ സ്ക​റി​യ, സെ​ക്ര​ട്ട​റി ജോ​ബി ജോ​ർ​ജ്, ട്ര​ഷ​റ​ർ രാ​ജ​ൻ സാ​മു​വ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് ആ​ഘോ​ഷ​ത്തി​ന്‍റെ വി​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം പ്ര​വാ​സി സ​മൂ​ഹ​ത്തി​ലും പു​തു​ത​ല​മു​റ​യി​ലും കൂ​ടു​ത​ൽ ശ​ക്ത​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ കൂ​ടു​ത​ൽ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ സ​ഹാ​യ​ക​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ​നി​ന്ന് അ​ക​ലെ​യാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ ഭാ​ഷ​യും സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സം​ഗ​മ​മാ​യി കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

ആ​ഘോ​ഷ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ൽ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, അ​ല​ക്സ് തോ​മ​സ്, സു​ധ ക​ർ​ത്ത, അ​ഭി​ലാ​ഷ് ജോ​ൺ, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, ജീ​മോ​ൻ ജോ​ർ​ജ്, സു​രേ​ഷ് നാ​യ​ർ, ആ​ഷ അ​ഗ​സ്റ്റ്യ​ൻ, ബി​നു മാ​ത്യു, സു​മോ​ദ് നെ​ല്ലി​ക്കാ​ല, റോ​ണി വ​ർ​ഗീ​സ്, സാ​ജ​ൻ വ​ർ​ഗീ​സ്, ദി​ലീ​പ് ജോ​ർ​ജ്, ജോ​ൺ പ​ണി​ക്ക​ർ എ​ന്നി​വ​ർ വി​വി​ധ ചു​മ​ത​ല​ക​ൾ വ​ഹി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഭാ​ര​വാ​ഹി​ക​ളും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഫി​ല​ഡ​ൽ​ഫി​യ​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും കു​ടും​ബ​സ​മേ​തം എ​ത്തി​ച്ചേ​ർ​ന്ന് കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

NRI

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​വം​ബ​ർ ഏ​ഴി​ന് ചെ​ൽ​ട്ട​ൺ​ഹാ​മി​ൽ

റോ​ഥ​ർ​ഹാം: യു​കെ മ​ല​യാ​ളി​ക​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​വം​ബ​ർ ഏ​ഴി​ന് ചെ​ൽ​ട്ട​ൺ​ഹാ​മി​ൽ ന​ട​ക്കും.

റോ​ഥ​ർ​ഹാം മാ​ൻ​വേ​ഴ്‌​സ് ത​ടാ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട എ​ട്ടാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ​യും ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ​യും ആ​വേ​ശ​ത്തി​ന്‍റെ അ​ല​യൊ​ലി​ക​ൾ അ​ട​ങ്ങും മു​ൻ​പ് ത​ന്നെ യു​ക്മ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ​ക്ക് ഒ​ക്‌​ടോ​ബ​ർ മൂ​ന്ന് മു​ത​ൽ തു​ട​ക്ക​മാ​കു​ന്നു.

യു​കെ​യി​ലെ മു​ഴു​വ​ൻ ക​ലാ​പ്രേ​മി​ക​ളും ഉ​റ്റു​നോ​ക്കു​ന്ന പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​വം​ബ​ർ ഏ​ഴി​ന് ചെ​ൽ​ട്ട​ൺ​ഹാ​മി​ൽ ന​ട​ക്കു​മ്പോ​ൾ പ്ര​വാ​സ​ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ലാമാ​മാ​ങ്ക​മാ​യി അ​ത് ച​രി​ത്ര​ത്താ​ളു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തും.

യു​ക്മ​യു​ടെ ശ​ക്ത​മാ​യ ഏ​ഴു റീ​ജി​യ​ണു​ക​ളി​ൽ ന​ട​ക്കു​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​ണ് ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​യി​ര​ത്തി​ൽ പ​രം ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ൽ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ മാ​റ്റു​ര​ക്കു​ന്ന​തി​ന് ത​യാ​റെ​ടു​ക്കു​ന്ന യു​ക്മ​യു​ടെ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള വേ​ദി​ക​ൾ അ​തി​വേ​ഗം സ​ജ്ജ​മാ​യി​കൊ​ണ്ടി​രി​ക്കു​ന്നു.

ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ലോ​ഗോ രൂ​പക​ല്പ​ന ചെ​യ്യു​ന്ന​തി​നും മ​ത്സ​ര ന​ഗ​രി​യു​ടെ നാ​മ​ക​ര​ണ​ത്തി​നു​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന മ​ത്സ​ര​ങ്ങ​ൾ 28/09/2026, തി​ങ്ക​ൾ മു​ത​ൽ ആ​രം​ഭി​ക്കു​ക​യും 04/10/2026, ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലോ​ഗോ​യും പേ​രു​മാ​യി​രി​ക്കും ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ക. കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​ത്തെ​യോ പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളെ​യോ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്ക​ണം ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്യേ​ണ്ട​ത്.

ഭാ​ര​ത​ത്തി​ന്‍റെ ക​ലാ-​സാ​ഹി​ത്യ-​സാം​സ്കാ​രി​ക-​സി​നി​മ മേ​ഖ​ല​യി​ൽ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കി മ​ണ്മ​റ​ഞ്ഞ പ്ര​തി​ഭാ​ശാ​ലി​ക​ളു​ടെ പേ​രു​ക​ളാ​ണ് ക​ലാ​മേ​ള ന​ഗ​റി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

താ​ത്പ​ര്യ​മു​ള്ള​വ​ർ യു​ക്മ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഇ-മെ​യി​ലി​ൽ ([email protected]) ലോ​ഗോ​യും ന​ഗ​രി​യു​ടെ പേ​രും പ്ര​ത്യേ​കം പ്ര​ത്യേ​ക​മാ​യി അ​യ​ച്ചു കൊ​ടു​ക്കേ​ണ്ട​താ​ണ്.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം നാ​ഷ​ണ​ൽ ക​ലാ​മേ​ള വേ​ദി​യി​ൽ വച്ച് ന​ല്ക​പ്പെ​ടു​ന്ന​താ​യി​രി​ക്കും. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റലി​ജ​ൻ​സ് (എഐ) സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ചെ​യ്യു​ന്ന ലോ​ഗോ​ക​ൾ മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ഇന്ത്യയുടെ മ​ഹ​ത്താ​യ ക​ലാ, സാ​ഹി​ത്യ, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​രാ​യി​രു​ന്ന പ്ര​തി​ഭാ​ധ​ന​രു​ടെ പേ​രു​ക​ളി​ലാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ദേ​ശീ​യ ക​ലാ​മേ​ള ന​ഗ​റു​ക​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. മ​ൺ​മ​റ​ഞ്ഞ് പോ​യ ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് യു​ക്മ ന​ൽ​കു​ന്ന ആ​ദ​ര​വ് കൂ​ടി​യാ​ണ് ഈ ​നാ​മ​ക​ര​ണം.

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​ക​ളു​ടെ ച​രി​ത്ര​വു​മാ​യി അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു ഓ​രോ നാ​മ​ക​ര​ണ​ങ്ങ​ളും. ഏ​തൊ​രു യു​കെ മ​ല​യാ​ളി​ക്കും ലോ​ഗോ - ന​ഗ​ർ നാ​മ​ക​ര​ണ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ലോ​ഗോ മ​ത്സ​ര​ത്തി​ന് ഒ​രാ​ൾ​ക്ക് പ​ര​മാ​വ​ധി ര​ണ്ട് ലോ​ഗോ​ക​ൾ രൂ​പ​ക​ല്ല​ന ചെ​യ്ത് അ​യ​ക്കാ​വു​ന്ന​താ​ണ്.

എ​ന്നാ​ൽ ക​ലാ​മേ​ള ന​ഗ​റി​ന് ഒ​രാ​ൾ​ക്ക് ഒ​രു പേ​ര് മാ​ത്ര​മേ നി​ർ​ദ്ദേ​ശി​ക്കാ​ൻ അ​വ​സ​രം ഉ​ള്ളൂ. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ പേ​രും മേ​ൽ​വി​ലാ​സ​വും ഫോ​ൺ ന​മ്പ​റും എ​ൻ​ട്രി​യോ​ടൊ​പ്പം അ​യ​ക്കേ​ണ്ട​താ​ണ്.

യു​ക്‌​മ ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്ത​പ്പെ​ടു​ന്ന റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​നു​ക​ൾ വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ ധൃ​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ച്ച് വ​രി​ക​യാ​ണ്.

റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ൾ ഒ​ക്‌​ടോ​ബ​ർ മൂന്നിന് നോ​ർ​ത്ത് വെ​സ്റ്റ്, യോ​ർ​ക്ക്ഷ​യ​ർ & ഹം​ബ​ർ, സൌ​ത്ത് ഈ​സ്റ്റ്, ഈ​സ്റ്റ് ആം​ഗ്ളി​യ റീ​ജി​യ​നു​ക​ളി​ൽ ന​ട​ക്കും.

തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 10ന് മി​ഡ്‌ലാ​ൻ​ഡ്സ്, വെ​യി​ത്സ് റീ​ജി​യണു​ക​ളി​ലും ഒ​ക്ടോ​ബ​ർ 17ന് സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ലും ന​ട​ത്ത​പ്പെ​ടും.

റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​ക​ളി​ലെ വി​ജ​യി​ക​ളാ​വും യു​ക്മ ക​ലാ​മേ​ള മാ​നു​വ​ലി​ലെ നി​ബ​ന്ധ​ന​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​ർ​ഹ​രാ​വു​ക.

നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ് വ​രാ​ക്കു​ടി, ദേ​ശീ​യ സ​മി​ത​യം​ഗം ബി​ജു പീ​റ്റ​ർ, സെ​ക്ര​ട്ട​റി സ​നോ​ജ് വ​ർ​ഗീ​സ്, യോ​ർ​ക്ക്‌​ഷെ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി സെ​ബാ​സ്റ്റ്യ​ൻ, ദേ​ശീ​യ സ​മി​തി​യം​ഗം ജോ​സ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി അ​ജു തോ​മ​സ്, സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ജി​പ്സ​ൺ തോ​മ​സ്, ദേ​ശീ​യ സ​മി​തി​യം​ഗം സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട്, സെ​ക്ര​ട്ട​റി സാം​സ​ൺ പോ​ൾ, ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​ർ​ജ്, ദേ​ശീ​യ സ​മി​തി​യം​ഗം ജ​യ്സ​ൺ ചാ​ക്കോ​ച്ച​ൻ, സെ​ക്ര​ട്ട​റി ഭു​വ​നേ​ഷ് പീ​താം​ബ​ര​ൻ, മി​ഡ്‌ലാ​ൻ​ഡ്സ് റീ​ജി​യൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡന്‍റ് അ​ഡ്വ. ജോ​ബി പു​തു​ക്കു​ള​ങ്ങ​ര, ദേ​ശീ​യ സ​മി​തി​യം​ഗം ജോ​ർ​ജ് തോ​മ​സ്, സെ​ക്ര​ട്ട​റി ലൂ​യി​സ് മേ​നാ​ച്ചേ​രി, വെ​യി​ത്സ് റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ഷി തോ​മ​സ്, ദേ​ശീ​യ സ​മി​തി​യം​ഗം ബെ​ന്നി അ​ഗ​സ്റ്റി​ൻ, സെ​ക്ര​ട്ട​റി ഷെ​യ്‌​ലി ബി​ജോ​യ് തോ​മ​സ്, സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ മ​ത്സ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്റ് സു​നി​ൽ ജോ​ർ​ജ്, ദേ​ശീ​യ സ​മി​തി​യം​ഗം രാ​ജേ​ഷ് രാ​ജ്, സെ​ക്ര​ട്ട​റി ജോ​ബി തോ​മ​സ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക​ൾ നേ​തൃ​ത്വം ന​ൽ​കും.

റീ​ജ​ണ​ൽ, നാ​ഷ​ണ​ൽ ക​ലാ​മേ​ള​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി യു​ക്മ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റി​യ​ൻ അ​റി​യി​ച്ചു.

ക​ലാ​മേ​ള​ക​ളി​ൽ മ​ത്സ​രാ​ർഥി​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നാ​യി മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ഓ​ൺ ലൈ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ പ​റ​ഞ്ഞു.

യു​ക്മ സ​ഹ​കാ​രി​യാ​യ പി.​എം. ജോ​സിന്‍റെ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജെഎംപി സോ​ഫ്റ്റ്‌​വെ​യ​ർ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ക​ലാ​മേ​ള ര​ജി​സ്ട്രേ​ഷ​ൻ സി​സ്റ്റം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​താ​യി ക​ലാ​മേ​ള ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ഡാ​നി​യേ​ൽ അ​റി​യി​ച്ചു.

യു​ക്‌​മ ദേ​ശീ​യ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡന്‍റ് സ്മി​ത തോ​ട്ടം, ജോയിന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ണ്ണി​മോ​ൻ മ​ത്താ​യി, റെ​യ്മോ​ൾ നി​ധീ​രി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പീ​റ്റ​ർ താ​ണോ​ലി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ക്മ ദേ​ശീ​യ സ​മി​തി​യും വി​വി​ധ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക​ളും ക​ലാ​മേ​ള​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തിവ​രി​ക​യാ​ണ്.

NRI

സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി അ​നു​സ്മ​ര​ണം വ്യാ​ഴാ​ഴ്ച

 

കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ഡി​സ്ട്രി​ക്ട് എ​ൻ​ആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ (കെ​ഡി​എ​ൻ​എ) കു​വൈ​റ്റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ട​ക​പ്ര​വ​ർ​ത്ത​ക​നും സാം​സ്കാ​രി​ക പ്ര​തി​ഭ​യു​മാ​യി​രു​ന്ന സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ ക​ലാ​ജീ​വി​ത​ത്തെ​യും സാം​സ്കാ​രി​ക സം​ഭാ​വ​ന​ക​ളെ​യും അ​നു​സ്മ​രി​ക്കു​ന്ന​തി​നാ​യി "ഓ​ർ​മ​ക​ളി​ലെ സൂ​ര്യ​പ്ര​ഭ' എ​ന്ന പേ​രി​ൽ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആറിന് ഫ​ർ​വാ​നി​യ മെ​ഡെ​ക്സ് കെ​യ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ വച്ചാ​ണ് അ​നു​സ്മ​ര​ണം ന​ട​ക്കു​ന്ന​ത്. കു​വൈ​റ്റി​ലെ ക​ലാ-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും സു​ഹൃ​ത്തു​ക്ക​ളും ക​ലാ​സ്നേ​ഹി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

കു​വൈ​റ്റിലെ മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദം പു​ല​ർ​ത്തി​യി​രു​ന്ന സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാം​സ്കാ​രി​ക ഇ​ട​പെ​ട​ലു​ക​ളും അ​ദ്ദേ​ഹം സ​മ്മാ​നി​ച്ച മ​റ​ക്കാ​നാ​വാ​ത്ത ഓ​ർമ​ക​ളും അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങി​ൽ പ​ങ്കുവയ്​ക്കും.

NRI

കൈ​ര​ളി ഖോ​ർ​ഫ​ക്കാ​ന്‍റെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

ഖോ​ർ​ഫ​ക്കാ​ൻ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചു.

ഘോ​ഷ​യാ​ത്ര, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, സാം​സ്കാ​രി​ക സ​മ്മേ​ള​നം, തി​രു​വാ​തി​ര​ക്ക​ളി, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

സാം​സ്കാ​രി​ക സ​മ്മേ​ള​നം കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ന​മി​ത പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൈ​ര​ളി ഖോ​ർ​ഫ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് റാം​സ​ൺ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ജ​നാ​ർ​ദ്ദ​ന​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ലോ​ക കേ​ര​ള​സ​ഭാം​ഗം ലെ​നി​ൻ ജി. ​കു​ഴി​വേ​ലി, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ പ​ട്ടാ​ഴി, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡന്‍റ് ബി​നോ​യ്, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ബൈ​ജു രാ​ഘ​വ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജോ​യിന്‍റ് സെ​ക്ര​ട്ട​റി സ​തീ​ഷ് ഓ​മ​ല്ലൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് എസ്എസ്എൽസി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മു​ഹ​മ്മ​ദ് വാ​സിം, ന​ഫീ​സ​ത്ത് അ​ഷ്റ​ഫ്, ഹ​നീ​ന സു​ൽ​ഫി​ക്ക​ർ, നി​ബി​ൻ കൂ​ട​നാ​ണി​ക്ക​ൽ മാ​ത്യു, അ​ൽ​ഫി​യ ഷ​മീ​ർ എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

ലോ​ക കേ​ര​ള​സ​ഭാം​ഗം സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, കൈ​ര​ളി മു​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.പി. സു​കു​മാ​ര​ൻ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ഷാ​ധി​കാ​രി മു​ര​ളീ​ധ​ര​ൻ, കൈ​ര​ളി വ​നി​താ ക​ൺ​വീ​ന​ർ ഗോ​പി​ക അ​ജ​യ്, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം ഹ​ഫി​സ് ബ​ഷീ​ർ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

കൈ​ര​ളി സെ​ക്ര​ട്ട​റി സു​നി​ൽ ചെ​മ്പ​ള്ളി​യി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന ഓ​ണാ​ഘോ​ഷം കേ​ര​ള​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും വി​ളി​ച്ചോ​തു​ന്ന മ​നോ​ഹ​ര​മാ​യ ആ​ഘോ​ഷ​മാ​യി മാ​റി.

NRI

കൊ​ളോ​ൺ കേ​ര​ള സ​മാ​ജം ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

കൊ​ളോ​ൺ: ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നായ കൊ​ളോ​ൺ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​ര​മാ​യി. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​രം​ഭി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ കൊ​ളോ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി മ​ല​യാ​ളി​ക​ളും ജ​ർമ​ൻ അ​തി​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി​യു​ടെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. നോ​ർ​ത്ത് റൈ​ൻ-​വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന നി​യ​മ​സ​ഭാം​ഗ​വും സി​ഡിയു പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി ഉ​പ​നേ​താ​വു​മാ​യ ഗ്രി​ഗോ​ർ ഗോ​ള്ളാ​ണ്ട്, സ​മാ​ജം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ജോ​സ് പു​തു​ശേ​രി (പ്ര​സി​ഡ​ന്‍റ്), മേ​രി പു​തു​ശേരി, ഡേ​വി​സ് വ​ട​ക്കും​ചേ​രി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എ​ൽ​സി വ​ട​ക്കും​ചേ​രി, പോ​ൾ ചി​റ​യ​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സാ​ലി ചി​റ​യ​ത്ത്, ജോ​സ് കു​മ്പി​ളു​വേ​ലി​ൽ (ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി), ഷീ​ന കു​മ്പി​ളു​വേ​ലി​ൽ, ജോ​ർ​ജ് അ​ട്ടി​പ്പേ​റ്റി (സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി), ജാ​ന​റ്റ് അ​ട്ടി​പ്പേ​റ്റി, ഫി​ലോ ത​ട​ത്തി​ൽ കു​ടും​ബ​സ​മേ​തം കൂ​ടാ​തെ സൗ​മ്യ ജോ​സി​യും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

സ​മാ​ജ​ത്തി​ന്‍റെ പാ​ട്ര​ൺ കൂ​ടി​യാ​യ ഗ്രി​ഗോ​ർ ഗോ​ള്ളാ​ണ്ട് സ​മാ​ജ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സ​മാ​ജം മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും ജ​ർ​മൻ സ​മൂ​ഹ​ത്തി​നും ഒ​രു​പോ​ലെ പ്രി​യ​പ്പെ​ട്ട​താ​ണെ​ന്നും ആ​ശം​സാ പ്ര​സം​ഗ​ത്തി​ൽ അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു.

 

NRI

ബി​ന്ദു​കൃ​ഷ്ണ​യെ സ​ന്ദ​ര്‍​ശി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍

മനാമ: ബ​ഹ്റി​നി​ല്‍ എ​ത്തി​യ കേ​ര​ള മ​ന്ത്രി​യും കൊ​ല്ലം എം​എ​ല്‍​എ​യു​മാ​യ ബി​ന്ദു കൃ​ഷ്ണ​യെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ബ​ഹ്‌​റി​ന്‍ കു​ടും​ബ സൗ​ഹൃ​ദ വേ​ദി​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്ക് അ​തി​ഥി​യാ​യാ​ണ്‌ മ​ന്ത്രി എ​ത്തി​യ​ത്.

കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലെ​യും പ്ര​വാ​സി വി​ഷ​യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ര്‍ കൊ​ല്ലം, ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​നൂ​പ്‌ ത​ങ്ക​ച്ച​ന്‍, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ര്‍ സി​ദ്ദീ​ഖ് ഷാ​ന്‍ എ​ന്നി​വ​ര്‍ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

മ​ന്ത്രി​ക്കു കെ​പി​എ​യു​ടെ ആ​ദ​ര​വും സം​ഘ​ട​നാ സു​വ​നീ​റും കൈ​മാ​റി.

Latest News

Corehub Up