x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഠനം എളുപ്പമാക്കാൻ ഇനി എഐ, സ്റ്റുഡൻസ് സ്പേസസ്, അഡോബി പുറത്തിറക്കി


Published: April 8, 2026 04:06 PM IST | Updated: April 8, 2026 04:06 PM IST

പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് അ​ല്ലെ​ങ്കി​ൽ 20 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ​ഠ​നം എ​ളു​പ്പ​മാ​യി​രു​ന്നു. പ​രീ​ക്ഷാ അ​വ​ധി​ക്കാ​ല​ത്ത് പാ​ഠ​ഭാ​ഗ​ങ്ങ​ൾ മ​നഃ​പാ​ഠ​മാ​ക്കു​ക​യും അ​ധ്യ​യ​ന വ​ർ​ഷാ​വ​സാ​നം പ​രീ​ക്ഷാ പേ​പ്പ​റി​ൽ അ​ത് അ​തേ​പ​ടി പ​ക​ർ​ത്തി​വെ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് പ​ഠ​ന​രീ​തി​ക​ൾ തി​ക​ച്ചും വ്യ​ത്യ​സ്ഥ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​വാ​നും അ​ത് ഓ​ർ​ത്തു​വെ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന ദൃ​ശ്യ​രൂ​പ​ത്തി​ലു​ള്ള പ​ഠ​ന​സ​ഹാ​യി​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ആ​വ​ശ്യ​മാ​ണ്.

ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്, അ​ഡോ​ബി ത​ങ്ങ​ളു​ടെ അ​ക്രോ​ബാ​റ്റ് ആ​പ്ലി​ക്കേ​ഷ​നി​ൽ "സ്റ്റു​ഡ​ൻ​സ് സ്പേ​സ​സ്' എ​ന്ന പേ​രി​ൽ സൗ​ജ​ന്യ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ബീ​റ്റ ടൂ​ൾ പു​റ​ത്തി​റ​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സ് നോ​ട്ടു​ക​ൾ, ലി​ങ്കു​ക​ൾ എ​ന്നി​വ ആ​പ്പി​ലേ​ക്ക് ചേ​ർ​ക്കാ​ൻ സാ​ധി​ക്കും. ഇ​ത് പ​ഠ​നം എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യി സ്റ്റ​ഡി ഗൈ​ഡു​ക​ളും മൈ​ൻ​ഡ് മാ​പ്പു​ക​ളും വേ​ഗ​ത്തി​ൽ ത​യാറാ​ക്കി ന​ൽ​കു​ന്നു. അ​തോ​ടൊ​പ്പം, ടെ​ക്സ്റ്റു​ക​ളെ ല​ളി​ത​മാ​യ പോ​ഡ്‌​കാ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള ഓ​ഡി​യോ​ക​ളാ​ക്കി മാ​റ്റാ​നും, വി​ഷ​യ​ങ്ങ​ൾ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ ചു​രു​ങ്ങി​യ ഓ​ഡി​യോ സം​ഗ്ര​ഹ​ങ്ങ​ൾ ന​ൽ​കാ​നും ഇ​തി​ന് സാ​ധി​ക്കും.

വി​ഷ​യ​ങ്ങ​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ണെ​ങ്കി​ൽ അ​ക്രോ​ബാ​റ്റി​ലെ എ​ഐ അ​സി​സ്റ്റ​ന്‍റി​ന് ഒ​രു ട്യൂ​ട്ട​റെ​പോ​ലെ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കും. സ​ങ്കീ​ർ​ണ്ണ​മാ​യ വി​ഷ​യ​ങ്ങ​ൾ ല​ളി​ത​മാ​യി വി​ശ​ദീ​ക​രി​ക്കാ​നും, ന​ൽ​കു​ന്ന ഉ​ത്ത​ര​ങ്ങ​ൾ വി​ശ്വ​സ​നീ​യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ഡോ​ക്യു​മെ​ന്‍റു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച ഇ​ന്‍റ​റാ​ക്ടീ​വ് സൈ​റ്റേ​ഷ​നു​ക​ൾ ന​ൽ​കാ​നും ഇ​തി​നു സാ​ധി​ക്കും. കൂ​ടാ​തെ, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​ന്തം അ​റി​വ് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഇ​ന്‍റ​റാ​ക്ടീ​വ് ഫ്ലാ​ഷ് കാ​ർ​ഡു​ക​ളും ചോ​ദ്യോ​ത്ത​ര​ങ്ങ​ളും ഇ​തി​ലു​ണ്ട്. പ​ഠ​ന​വി​ഷ​യ​ങ്ങ​ളെ മ​ന​പാ​ഠ​മാ​ക്കാ​നും ഓ​ർ​ത്തു​വ​യ്ക്കാ​നും വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്നു.

Tags : tech AI adobe

Recent News

Corehub Up