x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഐ ചാ​റ്റു​ക​ൾ പ​ര​സ്യ​മാ​കു​ന്നു​വോ? ക്ലോ​ഡ് പ്ലാ​റ്റ്‌​ഫോ​മി​ലെ സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ക​മ്പ​നി

ടെക് ഡെസ്ക്
Published: July 30, 2026 03:16 PM IST | Updated: July 30, 2026 03:16 PM IST

ക്ലോഡ്

ന്യൂ​ഡ​ൽ​ഹി: ആ​ന്ത്രോ​പി​ക് ക​മ്പ​നി​യു​ടെ ക്ലോ​ഡ് എ​ഐ ചാ​റ്റ്‌​ബോ​ട്ടി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ ന​ട​ത്തു​ന്ന സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ൾ ഗൂ​ഗി​ൾ സെ​ർ​ച്ച് ഫ​ല​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​യി പ​രാ​തി. ക്രി​പ്റ്റോ​ക​റ​ൻ​സി വാ​ല​റ്റ് കീ​ക​ളും മ​റ്റ് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ഡാ​റ്റ​യും ഇ​ത്ത​ര​ത്തി​ൽ ഗൂ​ഗി​ളി​ൽ ല​ഭ്യ​മാ​യെ​ന്നാ​ണ് റെ​ഡ്ഡി​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്.

എ​ന്നാ​ൽ, ഇ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ന്ത്രോ​പി​ക് രം​ഗ​ത്തെ​ത്തി. പ്രൈ​വ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ൾ ചോ​ർ​ന്നി​ട്ടി​ല്ലെ​ന്നും, ഉ​പ​യോ​ക്താ​ക്ക​ൾ ത​നി​യെ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച ലി​ങ്കു​ക​ൾ മാ​ത്ര​മാ​ണ് സെ​ർ​ച്ച് എ​ഞ്ചി​നു​ക​ളി​ൽ ഇ​ൻ​ഡ​ക്സ് ചെ​യ്യ​പ്പെ​ട്ട​തെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

ക്ലോ​ഡ് ചാ​റ്റു​ക​ൾ ഡി​ഫോ​ൾ​ട്ടാ​യി സ്വ​കാ​ര്യ​മാ​ണ്. എ​ന്നാ​ൽ, ഉ​പ​യോ​ക്താ​ക്ക​ൾ ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക സം​ഭാ​ഷ​ണം മ​റ്റൊ​രാ​ളു​മാ​യി പ​ങ്കു​വെ​ക്കാ​ൻ ഷെ​യ​ർ ഓ​പ്ഷ​ൻ ക്ലി​ക്ക് ചെ​യ്യു​മ്പോ​ൾ നി​ർ​മി​ക്ക​പ്പെ​ടു​ന്ന ലി​ങ്കു​ക​ൾ പൊ​തു​വാ​യി ല​ഭ്യ​മാ​കും

ഇ​ന്‍റ​ർ​നെ​റ്റി​ലു​ള്ള മ​റ്റ് പൊ​തു ഉ​ള്ള​ട​ക്ക​ങ്ങ​ൾ പോ​ലെ, ഇ​ത്ത​രം ഷെ​യ​ർ ചെ​യ്ത ലി​ങ്കു​ക​ളും ഗൂ​ഗി​ൾ അ​ട​ക്ക​മു​ള്ള സെ​ർ​ച്ച് എ​ഞ്ചി​നു​ക​ൾ ഇ​ൻ​ഡ​ക്സ് ചെ​യ്യു​ക​യോ ആ​ർ​ക്കൈ​വ് ചെ​യ്യു​ക​യോ ചെ​യ്യാം. നി​ല​വി​ൽ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ച്ച​താ​യും, ക്ലോ​ഡ് ചാ​റ്റ് ലി​ങ്കു​ക​ൾ ഇ​നി ഗൂ​ഗി​ൾ സെ​ർ​ച്ചി​ൽ കാ​ണ​പ്പെ​ടി​ല്ലെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

 

Tags : technology claude anthropic dataleak artificialinteligence aichatbot

Recent News

Corehub Up