x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല കേ​ട്ടാ​ൽ ഞെ​ട്ടും, ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ല​കൂ​ടി​യ ആ​പ്പി​ൾ ഫോ​ൺ!

ടെക് ഡെസ്ക്
Published: July 7, 2026 10:27 AM IST | Updated: July 7, 2026 10:27 AM IST

ഐ​ഫോ​ൺ അ​ൾ​ട്രാ

സ്മാ​ർ​ട്ട്ഫോ​ൺ വി​പ​ണി​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കൊ​രു​ങ്ങി ടെ​ക് ക​മ്പ​നി​യാ​യ ആ​പ്പി​ൾ. ത​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ മ​ട​ക്കാ​വു​ന്ന ഫോ​ണാ​യ 'ഐ​ഫോ​ൺ അ​ൾ​ട്രാ' ഈ ​വ​ർ​ഷം ത​ന്നെ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ആ​പ്പി​ൾ ഒ​രു​ങ്ങു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വി​പ​ണി​യി​ൽ വ​ൻ ഡി​മാ​ൻ​ഡ് പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ക​മ്പ​നി ഇ​തി​ന്‍റെ ഉ​ത്പാ​ദ​ന ല​ക്ഷ്യം ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ഏ​ക​ദേ​ശം 10 മി​ല്യ​ൺ (ഒ​രു കോ​ടി) മ​ട​ക്കാ​വു​ന്ന ഐ​ഫോ​ൺ അ​ൾ​ട്രാ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ആ​പ്പി​ൾ ത​ങ്ങ​ളു​ടെ സ​പ്ല​യ​ർ​മാ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ടാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​ത് 7 മു​ത​ൽ 8 മി​ല്യ​ൺ വ​രെ​യാ​യി​രി​ക്കു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. ആ​ദ്യ ഫോ​ൾ​ഡ​ബി​ൾ ഫോ​ണി​നോ​ടു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ത്പ​ര്യ​ത്തി​ൽ ആ​പ്പി​ളി​നു​ള്ള വ​ർ​ധി​ച്ച ആ​ത്മ​വി​ശ്വാ​സ​മാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ന് പി​ന്നി​ൽ.

മ​ട​ക്കാ​വു​ന്ന മോ​ഡ​ലി​നൊ​പ്പം, വ​രാ​നി​രി​ക്കു​ന്ന ഐ​ഫോ​ൺ 18 പ്രോ , ​ഐ​ഫോ​ൺ 18 പ്രോ ​മാ​ക്സ് എ​ന്നി​വ​യു​ടെ 70 മി​ല്യ​ൺ യൂ​ണി​റ്റു​ക​ളും ആ​പ്പി​ൾ ഉ​ത്പാ​ദി​പ്പി​ക്കും. ഇ​തോ​ടെ, 2026ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ മാ​ത്രം പ്രീ​മി​യം ഐ​ഫോ​ണു​ക​ളു​ടെ ആ​കെ ഉ​ത്പാ​ദ​നം 80 മി​ല്യ​ൺ ക​വി​യും. 2026ൽ ​ആ​പ്പി​ളി​ന്‍റെ മൊ​ത്തം ഐ​ഫോ​ൺ ഉ​ത്പാ​ദ​നം 220 മി​ല്യ​ൺ മു​ത​ൽ 240 മി​ല്യ​ൺ യൂ​ണി​റ്റ് വ​രെ​യാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ആ​പ്പി​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ല​കൂ​ടി​യ ഫോ​ൺ

ഐ​ഫോ​ൺ അ​ൾ​ട്രാ​യു​ടെ വി​ല​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ടെ​ക് ലോ​കം ഉ​റ്റ് നോ​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, മ​ട​ക്കാ​വു​ന്ന ഈ ​ഐ​ഫോ​ണി​ന്‍റെ പ്രാ​രം​ഭ വി​ല ഏ​ക​ദേ​ശം 2,500 ഡോ​ള​ർ (ഏ​ക​ദേ​ശം 2,38,336 ഇ​ന്ത്യ​ൻ രൂ​പ) ആ​യി​രി​ക്കും. ഉ​യ​ർ​ന്ന സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റു​ക​ളു​ടെ വി​ല 3,000 ഡോ​ള​ർ (ഏ​ക​ദേ​ശം 2,86,003 രൂ​പ) വ​രെ ഉ​യ​ർ​ന്നേ​ക്കാം. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ, നി​ല​വി​ലു​ള്ള പ്രോ ​മാ​ക്സ് മോ​ഡ​ലു​ക​ളെ​ക്കാ​ൾ വ​ള​രെ ഉ​യ​ർ​ന്ന വി​ല​യു​ള്ള, ആ​പ്പി​ളി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ സ്മാ​ർ​ട്ട്ഫോ​ണാ​യി ഐ​ഫോ​ൺ അ​ൾ​ട്രാ മാ​റും.

പ​തി​വു​പോ​ലെ സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കു​ന്ന ആ​പ്പി​ളി​ന്‍റെ മെ​ഗാ ലോ​ഞ്ച് ഇ​വ​ന്‍റി​ൽ ഐ​ഫോ​ൺ 18 സീ​രീ​സി​നൊ​പ്പം ഐ​ഫോ​ൺ അ​ൾ​ട്ര അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ ഇ​തി​ന്‍റെ സ​ങ്കീ​ർ​ണ​മാ​യ നി​ർ​മ്മാ​ണ പ്ര​ക്രി​യ കാ​ര​ണം, വി​പ​ണി​യി​ൽ ല​ഭ്യ​മാ​കാ​ൻ അ​ല്പം താ​മ​സം നേ​രി​ട്ടേ​ക്കാം. അ​തേ​സ​മ​യം സാ​ധാ​ര​ണ ഐ​ഫോ​ൺ 18ന്‍റെ ലോ​ഞ്ച് 2027 വ​സ​ന്ത​കാ​ല​ത്തേ​ക്ക് നീ​ട്ടി​വെ​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Tags : tech apple iphoneultra iphone18

Recent News

Corehub Up