x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊന്നിന്‍റെ തൂക്കത്തിലല്ല പെണ്ണിന്‍റെ മൂല്യം

വെബ്ഡെസ്ക്
Published: November 18, 2026 02:06 PM IST | Updated: November 18, 2026 02:06 PM IST

പ്രതീകാത്മക ചിത്രം

ഒ​രു പെ​ണ്ണി​ന്‍റെ വി​ല എ​ത്ര​യാ​ണ്? 50 പ​വ​നോ? 100 പ​വ​നോ? ഒ​രു കാ​റോ? ഒ​രു വീ​ടോ? കേ​ര​ള​ത്തി​ലെ പ​ല മാ​താ​പി​താ​ക്ക​ളും ഇ​ന്ന് ഈ ​ക​ണ​ക്ക് കൂ​ട്ട​ലി​ലാ​ണ്. പെ​ണ്ണി​ന്‍റെ മൂ​ല്യം പൊ​ന്നി​ന്‍റെ തൂ​ക്ക​ത്തി​ൽ അ​ള​ക്കു​ന്ന നാ​ട്ടി​ൽ, ഇ​ന്ന് സ്ത്രീ​ധ​ന വി​രു​ദ്ധ ദി​നം.

ഒ​രു പെ​ൺ​കു​ട്ടി​യു​ടെ സ്വ​പ്ന​ങ്ങ​ളെ​യും, അ​വ​ളു​ടെ ചി​രി​യെ​യും, അ​വ​ളു​ടെ ജീ​വ​നെ​യും ക​ണ്ടി​ല്ല​ന്ന് ന​ടി​ച്ചു​കൂ​ടാ.​ന​മ്മ​ൾ മ​റ​ന്നോ ഉ​ത്ത​ര​യെ? പൊ​ന്നി​ന്‍റെ തൂ​ക്കം കു​റ​ഞ്ഞു എ​ന്ന് പ​റ​ഞ്ഞ് അ​ടു​ക്ക​ള​യി​ൽ തൂ​ങ്ങി മ​രി​ക്കേ​ണ്ടി വ​ന്ന വി​സ്മ​യ​യെ? സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ൽ ഇ​ല്ലാ​താ​യ എ​ത്ര​യോ ജീ​വ​നു​ക​ൾ.​ഇ​ത് പാ​ര​മ്പ​ര്യ​മാ​ണെ​ന്ന് പ​റ​യ​രു​ത്, പീ​ഡ​ന​മാ​ണ്.

ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ, 250 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ മാ​ൾ​വ ഭ​രി​ച്ചി​രു​ന്ന റാ​ണി അ​ഹ​ല്യാ​ഭാ​യി ഹോ​ൾ​ക്ക​ർ ത​ന്‍റെ രാ​ജ്യ​ത്ത് സ്ത്രീ​ധ​നം നി​രോ​ധി​ച്ചി​രു​ന്നു. സ്വ​ത​ന്ത്ര ഇ​ന്ത്യ​യും 1961 ൽ ​ശ​ക്ത​മാ​യ നി​യ​മം കൊ​ണ്ടു​വ​ന്നു. സ്ത്രീ​ധ​നം വാ​ങ്ങി​യാ​ൽ അ​ഞ്ച് വ​ർ​ഷം വ​രെ ത​ട​വ്. പീ​ഡി​പ്പി​ച്ചാ​ൽ മൂ​ന്ന് വ​ർ​ഷം. സ്ത്രീ​ധ​ന മ​ര​ണ​ത്തി​ന് ജീ​വ​പ​ര്യ​ന്ത​വും.

പ​ക്ഷെ എ​ന്ത് പ്ര​യോ​ജ​നം? നി​യ​മ​ങ്ങ​ൾ പു​സ്ത​ക​ത്താ​ളു​ക​ളി​ൽ ത​ന്നെ ഇ​രി​ക്കു​ന്നു. സ്ത്രീ​ധ​ന​മാ​ക​ട്ടെ ഇ​ന്നും ഒ​രു ആ​ചാ​ര​മാ​യി തു​ട​രു​ക​യും ചെ​യ്യു​ന്നു.​നി​യ​മം കൊ​ണ്ട് മാ​ത്രം ഈ ​തി​ന്മ ഇ​ല്ലാ​താ​കി​ല്ല. മ​ന​സ് മാ​റ​ണം.​മ​ക​ന് വേ​ണ്ടി സ്ത്രീ​ധ​നം വാ​ങ്ങി മേ​നി ന​ടി​ക്കു​ന്ന​തി​ന് മു​ൻ​പ് ഒ​ന്ന് ഓ​ർ​ക്കു​ക. നാ​ളെ നി​ങ്ങ​ളു​ടെ മ​ക​ളും മ​റ്റൊ​രു വീ​ട്ടി​ൽ ഇ​തേ ചോ​ദ്യ​ത്തി​ന് മു​ന്നി​ൽ നി​ൽ​ക്കേ​ണ്ടി വ​രും എ​ന്ന്.

സ്വ​ർ​ണ​മ​ല്ല ഒ​രു പെ​ൺ​കു​ട്ടി​യു​ടെ സു​ര​ക്ഷ. അ​വ​ളു​ടെ വി​ദ്യാ​ഭ്യാ​സ​മാ​ണ്. അ​വ​ളു​ടെ ജോ​ലി​യാ​ണ്. സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​നു​ള്ള ധൈ​ര്യ​മാ​ണ്.​അ​തു​കൊ​ണ്ട് ഇ​ന്ന് ന​മു​ക്ക് ഒ​രു തീ​രു​മാ​ന​മെ​ടു​ക്കാം. സ്ത്രീ​ധ​നം വാ​ങ്ങു​ക​യു​മി​ല്ല, കൊ​ടു​ക്കു​ക​യു​മി​ല്ല എ​ന്ന്. മ​ക്ക​ളെ പ​ഠി​പ്പി​ക്കാം, പെ​ണ്ണി​ന്‍റെ മൂ​ല്യം പൊ​ന്നി​ന്‍റെ തൂ​ക്ക​ത്തി​ൽ അ​ല്ല എ​ന്ന്.​ഒ​രു പെ​ണ്ണി​നെ അ​റി​യാ​ൻ അ​വ​ളു​ടെ ക​ഴു​ത്തി​ലെ മാ​ല​യു​ടെ തൂ​ക്കം നോ​ക്കി​യാ​ൽ പോ​രാ, അ​വ​ളു​ടെ മ​ന​സി​ന്‍റെ ന​ന്മ​യു​ടെ തൂ​ക്കം നോ​ക്ക​ണം.

Tags : Women story

Recent News

Corehub Up