x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂജ്യം രൂപയുടെ ടിക്കറ്റിൽ കേരളം എഴുതിയ ചരിത്രം!

അനുശ്രി പ്രദീപ്
Published: November 19, 2026 12:46 PM IST | Updated: November 19, 2026 12:46 PM IST

പ്രതീകാത്മക ചിത്രം

 

ഒ​രു KSRTC ഓ​ർ​ഡി​ന​റി ബ​സ്. അ​തി​ൽ ക​യ​റാ​ൻ ഇ​ന്ന് കേ​ര​ള​ത്തി​ലെ സ്ത്രി​ക​ൾ​ക്ക് ടി​ക്ക​റ്റ് വേ​ണ്ട. അ​തൊ​രു യാ​ത്ര മാ​ത്ര​മ​ല്ല, കേ​ര​ളം എ​ഴു​തി​യ പു​തി​യ ച​രി​ത്ര​മാ​ണ്. ഇ​ന്ന​ലെ മ​ന്ത്രി​സ​ഭ​യ്ക്ക് ആ​റു മാ​സം തി​ക​ഞ്ഞു. ഇ​ത് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഒ​രു സ​ർ​ക്കാ​രി​ന് എ​ന്ത് ചെ​യ്യാ​ൻ ക​ഴി​യും എ​ന്ന് ചോ​ദി​ച്ചാ​ൽ, കേ​ര​ള​ത്തി​ന് പ​റ​യാ​ൻ ഒ​രു ഉ​ത്ത​ര​മു​ണ്ട് - ഈ ​ഓ​ർ​ഡി​ന​റി ബ​സ്.​മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ തീ​രു​മാ​ന​മാ​യി ത​ന്നെ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര പ്ര​ഖ്യാ​പി​ച്ച​തി​ലൂ​ടെ സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ന്ദേ​ശം വ​ലു​താ​ണ് - സ്ത്രീ​ശ​ക്തി​ക്ക് ക​രു​ത്തേ​കി​യേ മു​ന്നോ​ട്ട് പോ​കൂ എ​ന്ന്.

സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ യാ​ത്രാ​ച്ചെ​ല​വ് എ​ത്ര​യാ​ണെ​ന്ന് ആ​ലോ​ചി​ച്ചി​ട്ടു​ണ്ടോ? രാ​വി​ലെ മ​ക്ക​ളെ സ്കൂ​ളി​ൽ വി​ടാ​ൻ, ജോ​ലി​ക്ക് പോ​കാ​ൻ, ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ, റേ​ഷ​ൻ ക​ട വ​രെ പോ​കാ​ൻ... ഒ​രു സ്ത്രീ ,​ദി​വ​സം എ​ത്ര ത​വ​ണ ബ​സ് ക​യ​റു​ന്നു. ആ ​ചെ​റി​യ ചി​ല്ല​റ​ത്തു​ട്ടു​ക​ൾ കൂ​ട്ടി​വെ​ച്ചാ​ൽ മാ​സാ​വ​സാ​നം അ​തൊ​രു വ​ലി​യ തു​ക​യാ​ണ്. പ​ല സ്ത്രീ​ക​ളും ആ ​പ​ണം ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ യാ​ത്ര​ക​ൾ മാ​റ്റി​വെ​ക്കാ​റു​ണ്ട്, സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കാ​റു​ണ്ട്.

 

'പ്രി​യ​ദ​ർ​ശി​നി' എ​ന്ന പ​ദ്ധ​തി ആ ​ച​ങ്ങ​ല പൊ​ട്ടി​ക്കു​ക​യാ​ണ്.​ഇ​ത് വെ​റും സൗ​ജ​ന്യ​മ​ല്ല, സു​ര​ക്ഷി​ത​ത്വ​മാ​ണ്. രാ​ത്രി വൈ​കി ജോ​ലി ക​ഴി​ഞ്ഞ് വ​രു​ന്ന പെ​ൺ​കു​ട്ടി​ക്ക്, ക​യ്യി​ൽ പ​ണ​മി​ല്ലെ​ങ്കി​ലും ധൈ​ര്യ​മാ​യി ബ​സി​ൽ ക​യ​റാം എ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ്.​യാ​ത്രാ​ച്ചെ​ല​വ് കു​റ​യു​മ്പോ​ൾ കൂ​ടു​ത​ൽ സ്ത്രീ​ക​ൾ ജോ​ലി​ക്ക് ഇ​റ​ങ്ങും, ചെ​റു​കി​ട ക​ച്ച​വ​ട​ങ്ങ​ൾ ചെ​യ്യും. ഇ​ത് വി​ദ്യാ​ഭ്യാ​സ​മാ​ണ്. ദൂ​രെ​യു​ള്ള കോ​ളേ​ജി​ൽ പ​ഠി​ക്കാ​ൻ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഇ​നി ബ​സ് ചാ​ർ​ജി​നെ പേ​ടി​ക്കേ​ണ്ട.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ വി​ജ​യി​ച്ച​ത് ന​മ്മ​ൾ ക​ണ്ട​താ​ണ്. ക​ർ​ണാ​ട​ക​യി​ൽ 'ശ​ക്തി' പ​ദ്ധ​തി സ്ത്രീ​ക​ളു​ടെ യാ​ത്ര 30 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ദ്ധി​പ്പി​ച്ചു. ഡ​ൽ​ഹി​യി​ലും ത​മി​ഴ്നാ​ട്ടി​ലും ഇ​ത് വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കി. കേ​ര​ള​ത്തി​ൽ KSRTC എ​ന്ന പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന് ത​ന്നെ ഇ​ത് പു​തി​യൊ​രു ഉ​ണ​ർ​വ് ന​ൽ​കി .ജൂ​ൺ 15 ന് ​തു​ട​ങ്ങി​യ പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യി​ൽ, 115 ദി​വ​സം കൊ​ണ്ട് മാ​ത്രം 15 കോ​ടി യാ​ത്ര​ക​ൾ ന​ട​ന്നു. ദി​വ​സം ശ​രാ​ശ​രി 13.04 ല​ക്ഷം യാ​ത്ര​ക​ൾ. പ​ദ്ധ​തി​ക്ക് മു​ൻ​പ് 3.5% ആ​യി​രു​ന്ന സ്ത്രീ ​യാ​ത്ര​ക്കാ​രു​ടെ നി​ര​ക്ക് ഇ​ന്ന് 7% ആ​യി - അ​താ​യ​ത് 101% വ​ർ​ധ​ന.​ഇ​ന്ന് KSRTC ഓ​ർ​ഡി​ന​റി ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ൽ 60% ത്തി​ല​ധി​കം സ്ത്രീ​ക​ളാ​ണ്. ഇ​തി​നാ​യി സ​ർ​ക്കാ​ർ ഇ​തു​വ​രെ KSRTC ക്ക് ​ന​ൽ​കി​യ​ത് 298.63 കോ​ടി രൂ​പ.​സെ​പ്റ്റം​ബ​റി​ൽ മാ​ത്രം 4.16 കോ​ടി യാ​ത്ര​ക​ൾ. ഓ​ഗ​സ്റ്റി​നെ​ക്കാ​ൾ 44.28 ല​ക്ഷം കൂ​ടു​ത​ൽ.

ഒ​രു സ​ർ​ക്കാ​രി​ന്‍റെ മാ​നം അ​ള​ക്കു​ന്ന​ത് അ​ത് സാ​ധാ​ര​ണ​ക്കാ​ര​ന് വേ​ണ്ടി എ​ന്ത് ചെ​യ്യു​ന്നു എ​ന്ന​തി​ലാ​ണ്. ഓ​ർ​ഡി​ന​റി ബ​സി​ലെ ആ ​സാ​ധാ​ര​ണ സീ​റ്റി​ൽ ഇ​രി​ക്കു​ന്ന സ്ത്രീ​യാ​ണ് ഇ​ന്ന് കേ​ര​ള​ത്തി​ന്‍റെ ശ​ക്തി. അ​വ​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ക എ​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ യാ​ത്ര ത​ന്നെ സു​ഗ​മ​മാ​ക്കു​ക എ​ന്ന​താ​ണ്.​ആ​റ് മാ​സം കൊ​ണ്ട് 15 കോ​ടി ത​വ​ണ കേ​ര​ളം ഒ​രു സ്ത്രീ​യോ​ട് പ​റ​ഞ്ഞു - "നീ ​മു​ന്നോ​ട്ട് പോ​കൂ".

ഈ ​സൗ​ജ​ന്യ യാ​ത്ര​യു​ടെ ടി​ക്ക​റ്റി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത് ഒ​രു പേ​ര​ല്ല - പ്രി​യ​ദ​ർ​ശി​നി. കാ​ണു​ന്ന​ത് വെ​റു​മൊ​രു ബ​സ് യാ​ത്ര​യ​ല്ല, കേ​ര​ള​ത്തി​ലെ ഓ​രോ സ്ത്രീ​യും സ്വ​ന്തം സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തു​ന്ന സൗ​ജ​ന്യ യാ​ത്ര​യാ​ണ്.

Tags : women story

Recent News

Corehub Up