പ്രതീകാത്മക ചിത്രം
ചില ജാലകങ്ങൾ വെറും ജാലകങ്ങളല്ല.
അവ തുറക്കുമ്പോൾ ഒരു ലോകം മുഴുവൻ തുറക്കും.1985 ലെ ഒരു നവംബർ പ്രഭാതത്തിൽ, ലോകം അങ്ങനെ ഒരു ജാലകം തുറന്നു. പേര് - വിൻഡോസ്.അന്ന് കമ്പ്യൂട്ടർ എന്ന് പറഞ്ഞാൽ, എല്ലാവർക്കും പേടിയായിരുന്നു.
കറുത്ത സ്ക്രീൻ, അതിൽ തിളങ്ങുന്ന വെള്ള അക്ഷരങ്ങൾ. എന്തെങ്കിലും വേണമെങ്കിൽ, കോഡുകൾ മനപാഠമാക്കണം.കമ്പ്യൂട്ടർ എന്നാൽ എഞ്ചിനീയർമാരുടെ മാത്രം ലോകമാണെന്ന് എല്ലാവരും കരുതിയ കാലം.അവിടേക്കാണ് ഒരാൾ ഒരു ചെറിയ സ്വപ്നവുമായി വന്നത്.
"കമ്പ്യൂട്ടർ എല്ലാവരുടേതുമാകണം. കുട്ടിക്കും, അമ്മയ്ക്കും, സ്കൂളിലെ മാഷിനും പോലും ഉപയോഗിക്കാൻ പറ്റണം."അങ്ങനെ ജനിച്ചു - Windows 1.0
ആദ്യം ആർക്കും വലിയ പ്രതീക്ഷയില്ലായിരുന്നു. ഒരു ചെറിയ ജാലകം മാത്രം. അതിൽ ഒരു മൗസ് ക്ലിക്ക്. അത്രയേ ഉണ്ടായിരുന്നുള്ളൂ.പക്ഷേ ആ ചെറിയ ജാലകത്തിലൂടെയാണ് നമ്മൾ ആദ്യമായി കമ്പ്യൂട്ടറിനെ കണ്ടത്. തൊട്ടത്. സ്നേഹിച്ചത്.
ഓർമ്മയുണ്ടോ?
സ്കൂളിലെ കന്പ്യൂട്ടർ ലാബിൽ കയറിയ ആ ആവേശം.Windows XP തുറക്കുമ്പോൾ കേൾക്കുന്ന ആ മ്യൂസിക്. ആ പച്ച പുൽമേട്, നീല ആകാശം. അത് കണ്ടാൽ തന്നെ മനസ്സിൽ ഒരു സന്തോഷം.Paint ൽ ചുവപ്പ് കൊണ്ട് വരച്ച ആദ്യത്തെ വീട്.Word ൽ അക്ഷരം തെറ്റാതെ ടൈപ്പ് ചെയ്ത നമ്മുടെ പേര്.
ആദ്യമായി ഇന്റർനെറ്റ് തുറന്നപ്പോൾ വന്ന ആ 'ട്രിങ് ട്രിങ്' ശബ്ദം.അതെല്ലാം വെറും ടെക്നോളജി ആയിരുന്നില്ല. അത് നമ്മുടെ കുട്ടിക്കാലമായിരുന്നു.കാലം പോയി. Windows 95 വന്നു, XP വന്നു, 7 വന്നു, 10 വന്നു, 11 വന്നു.
കമ്പ്യൂട്ടർ കൈയ്യിലെ ഫോണിലേക്ക് ചുരുങ്ങി.പക്ഷേ ഇന്നും, ഏത് ഫോൺ തുറന്നാലും ഏത് ലാപ് ടോപ് തുറന്നാലും നമ്മൾ അറിയാതെ തുറക്കുന്നത് 41 വർഷം മുമ്പ് തുറന്ന ആ ഒരു ജാലകം തന്നെയാണ്.ചിലപ്പോൾ ഒരു ജാലകം മതി, ഒരു ലോകം മാറാൻ.ഇന്ന്, ഈ ജാലകത്തിന് 41 വയസ്സ്.