ക​ണ്‍​മു​ന്നി​ല്‍ കി​ടി​ല​ന്‍ ക്യാ​ച്ച്; ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ആ​രാ​ധ​ക​ന്‍റെ ആ​ഘോ​ഷം വൈ​റ​ല്‍
ആ​രാ​ധ​ക​ര്‍​ക്ക് ആ​ഘോ​ഷി​ക്കാ​നും സ​ന്തോ​ഷി​ക്കാ​നു​മു​ള്ള മൂ​ഹൂ​ര്‍​ത്ത​ങ്ങ​ള്‍ ക്രി​ക്ക​റ്റി​ല്‍ നി​ര​വ​ധി​യു​ണ്ടാ​വാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ആ​ഘോ​ഷ​ത്തി​നാ​ണ് ഇം​ഗ്ല​ണ്ട്-ദ​ക്ഷ​ണാ​ഫ്രി​ക്ക ര​ണ്ടാം ട്വ​ന്‍റി-20 മ​ത്സ​രം വേ​ദി​യാ​യ​ത്.

ബൗ​ണ്ട​റി​ക്ക് അ​രി​ക്കി​ല്‍ നി​ന്ന് ഇം​ഗ്ല​ണ്ട് താ​രം ബെ​യ​ര്‍​സ്‌​റ്റോ ഒ​രു ത​ക​ര്‍​പ്പ​ന്‍ ക്യാ​ച്ച് ചെ​യു​ന്ന​തും തോ​ട്ടു മു​ന്‍​പി​ല്‍ ഇ​രി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ആ​രാ​ധ​ക​ന്‍ ആ​വേ​ശ​ത്തോ​ടെ ആ​ഹ്ലാ​ദി​ക്കു​ന്ന​തു​മാ​യ ദൃ​ശ്യം ന​വ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ലാ​ണ്.

ഇം​ഗ്ല​ണ്ട് ആ​രാ​ധ​ക സം​ഘ​മാ​യ ബാ​ര്‍​മി ആ​ര്‍​മി​യാ​ണ് വീ​ഡി​യോ ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. "ക്രി​ക്ക​റ്റ് മ​നോ​ഹ​ര​മാ​ണ്, ഈ ​കു​ട്ടി​യു​ടെ ആ​ഘോ​ഷം നോ​ക്കൂ' എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ബാ​ര്‍​മി ആ​ര്‍​മി ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കി​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.