കൗതുകം തീര്‍ക്കുന്ന വെള്ളമാന്‍; ചിത്രം വൈറല്‍
Monday, March 13, 2023 3:13 PM IST
ഈ പ്രകൃതിയില്‍ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുണ്ടല്ലൊ. അവയില്‍ മിക്കതിനെയും നാം ഒരിക്കല്‍ പോലും കണ്ടിട്ടുകൂടിയുണ്ടാകില്ല.
എന്നാല്‍ സമൂഹ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ പല വേറിട്ട ജീവികളെയും നമുക്കറിയാന്‍ കഴിയുന്നു. അത്തരത്തിലൊരു മൃഗത്തിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ ആകാശ് ദീപ് ബദവാന് തന്റെ ട്വിറ്ററില്‍ പങ്കുവച്ചതാണ് ഈ ചിത്രം. ഉത്തര്‍പ്രദേശിലെ കതര്‍നിയ ഘട്ട് വന്യജീവി സങ്കേതത്തില്‍ നിന്നുള്ളതാണിത്.
ചിത്രത്തില്‍ ഒരു സാധാരണ മാനിനൊപ്പം നില്ക്കുന്ന വെളുത്ത മാനിനെ കാണാം. പിഗ്മെന്റേഷന് ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടുന്നത് നിമിത്തമാണ് ഈ മൃഗങ്ങള്‍ക്ക് ഇത്തരത്തില്‍ വെള്ളനിറം ഉണ്ടാകുന്നത്.
ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. നിരവധി കമന്റുകളും ചിത്രത്തിന് ലഭിക്കുകയുണ്ടായി. "ഈ പ്രകൃതി അത്ഭുതങ്ങള്‍ നിറഞ്ഞതുതന്നെ' എന്നാണൊരാള്‍ കുറിച്ചത്.