"ദയയുള്ള ആളുകള്‍ ഭൂമിയിലെ വലിയ അനുഗ്രഹം'; മാനിന് ഓക്സിജന്‍ നല്കുന്ന ചിത്രം കാണാം
Saturday, April 29, 2023 11:43 AM IST
കരുതല്‍ എന്ന വാക്കിന് വലിയ അര്‍ഥമുണ്ട്. ഒരു ജീവന്റെ നിലനില്പില് അത് നിര്‍ണായക സ്ഥാനമാണ് മിക്കപ്പോഴും വഹിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ എത്തുന്ന പല സംഭവങ്ങളിലും നാം മറ്റ് മനുഷ്യരോട് സ്നേഹം കാട്ടിയ വലിയ മനുഷ്യരെ കാണാറുണ്ട്.
അടുത്തിടെ ട്വിറ്ററില്‍ ഐഎഫ്എസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന് ഷെയര്‍ ചെയ്ത ഒരു ചിത്രം നെറ്റിസണില്‍ വേറിട്ട് ചര്‍ച്ചയാവുകയാണ്. കാരണം ആ ചിത്രം പറയുന്നത് ഒരു മൃഗത്തോടുള്ള ഒരാളുടെ ദയവാണ്.
ചിത്രത്തില്‍ ഒരു മനുഷ്യന് മാനിന് വൈദ്യസഹായം നല്കുന്നതാണുള്ളത്. ആ യുവാവ് ഓക്സിജന്‍ സിലിണ്ടര്‍ കെെയില്‍ പിടിച്ചിരിക്കുകയാണ്. നിലത്തായി കിടക്കുന്ന ഒരു മാനിനെയും കാണാം. അതിനെ ഒരു മാസ്ക് ധരിപ്പിച്ചിട്ടുണ്ട്. അതിലൂടെ ക്ഷീണിതനായ മാനിന് ഓക്സിജന്‍ നല്‍കുകയാണ്.
ഈ ചിത്രത്തിന് മികച്ച കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. "ഈ ലോകത്ത്, എല്ലാവരോടും ദയ കാണിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം' എന്നാണൊരാള്‍ കുറിച്ചത്.