ഫ്ലൈ​ഓ​വ​റി​ൽ​നി​ന്ന് കാർ കുത്തനെ താ​ഴേക്ക്; യുവതി മരിച്ചു: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ഫ്ലൈ​ഓ​വ​റി​ൽ​നി​ന്ന് കാ​ർ താ​ഴേ​ക്ക് പ​തി​ച്ച് യു​വ​തി മ​രി​ച്ചു. ഗ​ച്ചി​ബൗ​ളി​യി​ല്‍ പു​തി​യ​താ​യി തു​റ​ന്ന ഫ്ലൈ​ഓ​വ​റി​ൽ​നി​ന്നാ​ണ് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴേക്കു പ​തി​ച്ച​ത്.

കാ​ര്‍ ശ​രീ​ര​ത്തി​ലേ​ക്ക് വീ​ണാ​ണ് യു​വ​തി മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​മി​ത​വേ​ഗ​ത്തിലെ​ത്തി​യ കാ​ർ വ​ള​വ് തി​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം തെ​റ്റി താ​ഴേ​യ്ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.