കൊ​റോ​ണ ഹെ​ൽ​മ​റ്റ്; നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​രെ മെ​രു​ക്കാ​ൻ പോ​ലീ​സി​ന്‍റെ പു​തി​യ വി​ദ്യ!
Sunday, March 29, 2020 3:21 PM IST
കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​സാ​ര​കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്നു​ണ്ട്. രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യു​ടെ ഗൗ​ര​വം മ​ന​സി​ലാ​ക്കാ​തെ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന ഇ​ത്ത​ര​ക്കാ​രെ ബോ​ധ​വ​ൽ​ക്ക​രി​ക്കാ​ൻ ചെന്നൈ പോ​ലീ​സ് ക​ണ്ടെ​ത്തി​യ മാ​ർ​ഗം വൈ​റ​ലാ​യി മാ​റു​കയാണ്.

ബൈ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ​യും മ​റ്റും അ​ടു​ക്ക​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ മാ​തൃ​ക​യി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഹെ​ൽ​മ​റ്റ് അ​ണി​ഞ്ഞെ​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് ആ​ളു​ക​ളെ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കി ന​ൽ​കു​ക​യാ​ണ്. ഈ ​ആ​ശ​യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ചു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

"എ​ല്ലാ ന​ട‌​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടും ആ​ളു​ക​ൾ പു​റ​ത്ത് ക​റ​ങ്ങി ന​ട​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തെ പൊ​ലീ​സ് എ​ത്ര​മാ​ത്രം ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സ​മീ​പി​ക്കു​ന്ന​തെ​ന്ന് ആ​ളു​ക​ൾ​ക്ക് ബോ​ധ്യ​പ്പെ​ടാ​നാ​ണ് ഈ ​കൊ​റോ​ണ ഹെ​ൽ​മ​റ്റ്. വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​നു​ള്ള ശ്ര​മം. ഈ ​ഹെ​ല്‍​മ​റ്റ് കാ​ണു​മ്പോ​ൾ ആ​ളു​ക​ള്‍​ക്ക് ആ ​രോ​ഗ​ത്തി​ന്‍റെ ഭീ​ക​ര​ത മ​ന​സി​ൽ വ​രും. പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ൾ​ക്ക്. അ​വ​രാ​ണ് ഇ​ത് ക​ണ്ട് ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​ത്. ഹെ​ൽ​മ​റ്റ് ക​ണ്ട ഉ​ട​ൻ അ​വ​ർ വീ​ട്ടു​കാ​രോ​ട് തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കാം എ​ന്നു പ​റ​യും.' പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​ജേ​ഷ് ബാ​ബു വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.