ട്യൂമറാണെന്ന് കരുതി ശസ്ത്രക്രീയ ചെയ്തു; കഴുത്തിൽ നിന്നും കണ്ടെത്തിയത് അട്ടയെ
Tuesday, January 15, 2019 12:14 PM IST
കാൻസർ രോഗിയാണെന്ന് കരുതി ശസ്ത്രക്രീയയ്ക്ക് വിധേയായ സ്ത്രീയുടെ കഴുത്തിൽ നിന്നും നീക്കം ചെയ്തത് അട്ടയെ. വിയറ്റ്നാം സ്വദേശിനിയായ ഒരു സ്ത്രീക്കാണ് ഈ ദുരനുഭവമുണ്ടായത്.
രക്തം കുടിക്കുന്ന ഈ അട്ട, 63 വയസുകാരിയായ ഇവരുടെ കഴുത്തിൽ കഴിഞ്ഞ മൂന്നു മാസങ്ങളായി ജീവിക്കുകയായിരുന്നുവെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം.
ആറ് ഇഞ്ച് നീളമുള്ള അട്ടയായിരുന്നു ഇത്. വിയറ്റ്നാമിലെ ഹാ ജിയാംഗ് പ്രവശ്യയിൽ താമസിക്കുന്ന ഇവർക്ക് കുറച്ചു നാളുകളായി തലവേദനയും ശ്വാസതടസവും മറ്റും അനുഭവപ്പെട്ടിരുന്നു. തുടർന്ന് ആശുപത്രിയിലെത്തി ചികിത്സതേടിയ ഇവർക്ക് ട്യൂമറാണെന്ന് കരുതി ഡോക്ടർമാർ ശസ്ത്രക്രീയ വേണമെന്ന് നിർദ്ദേശിച്ചിരുന്നു.
പിന്നീട് നടത്തിയ ശസ്ത്രക്രീയയ്ക്കിടയിലാണ് ഡോക്ടർമാരെ പോലും അമ്പരപ്പിച്ച് അട്ടയെ കണ്ടെത്തുന്നത്. അട്ട എങ്ങനെയാണ് തൊണ്ടയിൽ എത്തിയതെന്ന് അറിയാതെ അമ്പരക്കുകയാണ് ഡോക്ടർമാരും ഈ സ്ത്രീയും.