വയറു വേദനയുമായി ആശുപത്രിയിലെത്തി; ഡോക്ടർമാർ പുറത്തെടുത്തത് കത്തിയും സ്ക്രൂഡ്രൈവറും ടൂത്ത് ബ്രഷും
Sunday, May 26, 2019 12:22 PM IST
വയറു വേദനയുമായി ആശുപത്രിയിലെത്തിയയാളുടെ വയറ്റിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് എട്ട് സ്പൂണുകളും രണ്ട് സ്ക്രൂഡ്രൈവറുകളും രണ്ട് ടൂത്ത് ബ്രഷുകളും ഒരു കത്തിയും. ഹിമാചൽപ്രദേശിലാണ് സംഭവം.
മാണ്ടിയിൽ പ്രവർത്തിക്കുന്ന ശ്രീ ലാൽ ബഹാദൂർ ശാസ്ത്രി മെഡിക്കൽ കോളജിലാണ് ഡോക്ടർമാരെ അമ്പരപ്പിച്ച സംഭവം. നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷമാണ് ഇതെല്ലാം അദ്ദേഹത്തിന്റെ വയറ്റിൽ നിന്നും പുറത്തെടുക്കുവാൻ സാധിച്ചത്.
സാധാരണ ഒരു വ്യക്തി ചെയ്യുന്ന കാര്യമല്ല ഇതെന്നും ഇദ്ദേഹത്തിന് മാനസിക പ്രശ്നങ്ങളുള്ള ആളാണെന്നും ഡോക്ടർമാർ അറിയിച്ചു.