ട്രക്കിൽ നി​ന്നും തെ​റി​ച്ചു വീ​ണ ഐ​സ് പാളി കാ​റി​ലേ​ക്ക്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യം
മു​ൻ​പി​ൽ പോ​യ ട്രക്കിൽ നി​ന്നും തെ​റി​ച്ചുവീ​ണ വ​ലി​യ ഐ​സ് പാളി പി​ന്നാ​ലെ വ​ന്ന കാ​റി​ൽ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. വാ​ർ​വി​ക്‌ഷ​യ​റി​ലാ​ണ് സം​ഭ​വം. ന​ഴ്സാ​യ ജോ​ലി ചെ​യ്യു​ന്ന ലോ​റ സ്മി​ത്തി​നാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് ഇ​വ​രു​ടെ കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സി​ലേ​ക്ക് വ​ലി​യ ഐ​സ് പാളി വ​ന്ന് പ​തി​ച്ച​ത്.

ഭ​യ​ന്ന് പോ​യെ​ങ്കി​ലും കാ​റി​ന്‍റെ നി​യ​ന്ത്ര​ണം വീ​ണ്ടെ​ടു​ക്കു​വാ​ൻ ലോ​റ​യ്ക്കാ​യി. കാ​റി​ൽ സ്ഥാ​പി​ച്ച ഡാ​ഷ്കാ​മി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ ഇ​വ​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.