വൈഫൈ ഫ്രീ എന്ന് കണ്ട് ചാടി വീഴുന്നതിന് മുൻപ് ഇതൊന്നു ശ്രദ്ധിക്കുക: മുന്നറിയിപ്പുമായി പോലീസ്
Monday, January 21, 2019 3:02 PM IST
പൊതുസ്ഥലങ്ങളിലെ ഫ്രീ വൈഫൈ ഹാക്കർമാരുടെ തന്ത്രമാകാമെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ എഴുതിയ കുറിപ്പിലാണ് പോലീസ് ഈ വിവരം പങ്കുവയ്ക്കുന്നത്.
വൈഫൈ ഫ്രീ എന്നു കണ്ട് ഉപയോഗിച്ചു തുടങ്ങിയാൽ നിങ്ങളുടെ ഫോണിലെയോ കംപ്യൂട്ടറിലെയോ വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതയുണ്ടെന്നു പോലീസ് പറയുന്നു. വൈഫൈ ദാതാവിനു അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്റെ അനുമതി കൂടാതെ കടന്നു കയറാനാകുമെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റ്