"പി​ള്ളേ​ച്ച​നെ പൊ​ക്കി പോ​ലീ​സ്'; ട്രാഫിക് നി‍‍യമം പഠിപ്പിക്കാൻ കേരള പോലീസിന്‍റെ ട്രോൾ
Sunday, September 1, 2019 5:02 PM IST
കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഗാ​ത​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ ഇ​ര​ട്ടി​യാ​യി വ​ർ​ദ്ധി​ച്ചു. ഇ​നി മു​ത​ൽ നി​ര​ത്തി​ൽ അ​ഭ്യാ​സം കാ​ണി​ക്കു​ന്ന​വ​ർ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രും.

ഒ​രോ നി​യ​മ ലം​ഘ​ന​ത്തി​നും ഈ​ടാ​ക്കു​ന്ന പി​ഴ തു​ക​യു​ടെ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​പ്പോ​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ര​ള പോ​ലീ​സ് പു​റ​ത്തു​വി​ട്ട ട്രോ​ളാ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്.



മീ​ശ​മാ​ധ​വ​ൻ എ​ന്ന സി​നി​മ​യി​ൽ ജ​ഗ​തി ശ്രീ​കു​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന പി​ള്ളേ​ച്ച​ൻ എ​ന്ന ക​ഥാ​പാ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളാ പോ​ലീ​സി​ന്‍റെ ട്രോ​ൾ. പു​തി​യ നി​യ​മം അ​റി​യാ​തെ ട്രാ​ഫി​ക് നി​യ​മ ലം​ഘ​നം ന​ട​ത്താ​ൻ വ​രു​ന്ന പി​ള്ളേ​ച്ച​ൻ പു​തി​യ നി​യ​മം ക​ണ്ട് ഞെ​ട്ടു​ന്ന​തും കീ​ശ കാ​ലി​യാ​ക്ക​രു​തെ​ന്ന് അപേക്ഷിക്കുന്നതുമാണ് ട്രോ​ളി​ലു​ള്ള​ത്.

കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.