"അ​ടി​ക്കു​മ്പോ ക​റ​ക്ട് കൊ​റോ​ണ​യു​ടെ ക​ണ്ണി​ല്‍ നോ​ക്കി അ​ടി​ക്ക​ണം': പ്ര​ധാ​ന​മ​ന്ത്രി​യെ ട്രോ​ളി ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി
Friday, April 3, 2020 5:22 PM IST
ഏ​പ്രി​ല്‍ അ​ഞ്ചി​ന് രാ​ത്രി ഒ​ന്‍​പ​തി​ന് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ ദീ​പം തെ​ളി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തെ ട്രോ​ളി സം​വി​ധാ​യ​ക​ന്‍ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി. പു​ര​ക​ത്തു​മ്പോ ടോ​ര്‍​ച്ച​ടി​ക്കു​ന്ന ഒ​രു പു​തി​യ പ​രി​പാ​ടി ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. അ​ടി​ക്കു​മ്പോ ക​റ​ക്ട് കൊ​റോ​ണ​യു​ടെ ക​ണ്ണി​ല്‍ നോ​ക്കി അ​ടി​ക്ക​ണം എ​ന്നാ​ണ് ലി​ജോ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

അ​തേ​സ​മ​യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​ത്തെ പ​രി​ഹ​സി​ച്ച് ശ​ശി ത​രൂ​ര്‍ എം​പി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്ര​ധാ​ന ഷോ​മാ​ന്‍ എ​ന്നാ​ണ് ത​രൂ​ര്‍, മോ​ദി​യെ വി​ശേ​ഷി​പ്പി​ച്ച​ത്. മോ​ദി​യു​ടെ സ​ന്ദേ​ശ​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടെ വേ​ദ​ന​യും ദു​രി​ത​ങ്ങ​ളും സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളും എ​ങ്ങ​നെ ല​ഘൂ​ക​രി​ക്കാ​മെ​ന്ന​തി​നെ കു​റി​ച്ച് ഒ​ന്നു​മി​ല്ല. ഭാ​വി​യെ കു​റി​ച്ച് ഒ​രു കാ​ഴ്ച​പ്പാ​ടു​മി​ല്ലെ​ന്നും ത​രൂ​ര്‍ ട്വീ​റ്റ് ചെ​യ്തു.

ഏ​പ്രി​ല്‍ അ​ഞ്ചി​ന് രാ​ത്രി ഒ​ന്‍​പ​തി​ന് ഒ​ന്‍​പ​ത് മി​നി​ട്ട് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ വെ​ളി​ച്ചം ദീ​പം തെ​ളി​യി​ച്ച് കൊ​റോ​ണ​യു​ടെ ഇ​രു​ട്ട് മാ​റ്റ​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്ത​ത്. വീ​ടു​ക​ളി​ലെ ലൈ​റ്റു​ക​ള്‍ അ​ണ​ച്ച​ശേ​ഷം വീ​ടി​ന്‍റെ ബാ​ല്‍​ക്ക​ണി​യി​ലോ വാ​തി​ല്‍​ക്ക​ലോ വ​ന്ന് വി​ള​ക്കു​ക​ളോ മെ​ഴു​കു​തി​രി​യോ മൊ​ബൈ​ല്‍ ഫ്‌​ളാ​ഷ് ലൈ​റ്റോ ടോ​ര്‍​ച്ചോ തെ​ളി​യി​ക്ക​ണ​മെ​ന്ന് മോ​ദി അ​ഭ്യ​ര്‍​ഥി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.